1. എൻ്റെ ITR സ്റ്റാറ്റസ് പരിശോധിക്കേണ്ടത് എന്തുകൊണ്ട് പ്രധാനമാണ്?
ITR സ്റ്റാറ്റസ് താങ്കൾ ഫയൽ ചെയ്ത ITR-ൻ്റെ നിലവിലെ സ്ഥിതി/ഘട്ടം കാണിക്കുന്നു. ITR ഫയൽ ചെയ്തു കഴിഞ്ഞാൽ അത് ആദായനികുതിവകുപ്പ് സ്വീകരിച്ചോ എന്നും പ്രോസസ് ചെയ്തോ എന്നും നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്. ചില അവസരങ്ങളിൽ ആദായനികുതിവകുപ്പ് കണ്ടെത്തുന്ന പൊരുത്തക്കേടുകൾ സംബന്ധിച്ചുള്ള അറിയിപ്പിനോട് താങ്കൾ പ്രതികരിക്കേണ്ടതുണ്ട്. അതിനാൽ, താങ്കളുടെ ITR സ്റ്റാറ്റസ് ഇടയ്ക്കിടെ പരിശോധിക്കുന്നത് നല്ലതാണ്.
2. വ്യത്യസ്തതരം ITR സ്റ്റാറ്റസുകൾ ഏതൊക്കെയാണ് ?
- ഇ-വെരിഫിക്കേഷനായി / വെരിഫിക്കേഷനായി സമർപ്പിച്ചതും തീർപ്പുകൽപ്പിക്കാത്തതും: നിങ്ങൾ ITR ഫയൽ ചെയ്‌തെങ്കിലും ഇ-വെരിഫൈ ചെയ്യാത്തപ്പോഴുള്ള നില ആണിത്, അല്ലെങ്കിൽ നിങ്ങളുടെ കൃത്യമായി ഒപ്പിട്ട ITR-V ഇതുവരെ CPC-യിൽ ലഭിച്ചിട്ടില്ല.
- വിജയകരമായി ഇ-വെരിഫൈ ചെയ്തു/ വെരിഫൈ ചെയ്തു: നിങ്ങൾ റിട്ടേൺ സമർപ്പിക്കുകയും കൃത്യമായി ഇ-വെരിഫൈ ചെയ്യുകയും / വെരിഫൈ ചെയ്യുകയും ചെയ്യുമ്പോഴുള്ള നില ആണിത്, എന്നാൽ റിട്ടേൺ ഇതുവരെ പ്രോസസ്സ് ചെയ്തിട്ടില്ല.
- പ്രോസസ്സ് ചെയ്തു: നിങ്ങളുടെ റിട്ടേൺ വിജയകരമായി പ്രോസസ്സ് ചെയ്യുമ്പോഴുള്ള നില ആണിത്.
- ന്യൂനത ഉള്ളത്: നിയമപ്രകാരം വേണ്ടതായ ചില അവശ്യ വിവരങ്ങളുടെ അഭാവം അല്ലെങ്കിൽ ചില പൊരുത്തക്കേടുകൾ കാരണം താങ്കൾ ഫയൽ ചെയ്ത റിട്ടേണിൽ ആദായനികുതി വകുപ്പ് ചില ന്യൂനതകൾ കണ്ടുപിടിക്കുന്ന അവസ്ഥയാണിത്. അത്തരമൊരു സാഹചര്യത്തിൽ, നോട്ടീസ് സ്വീകരിച്ച തിയ്യതി മുതൽ നിർദ്ദിഷ്ടസമയപരിധിക്കുള്ളിൽ തകരാർ പരിഹരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് 139(9) സെക്ഷൻ പ്രകാരം താങ്കൾക്ക് ഒരു നോട്ടീസ് ലഭിക്കുന്നതായിരിക്കും. റിട്ടേൺ ന്യൂനതാ സ്റ്റാറ്റസിനോട് നിങ്ങൾ പ്രതികരിച്ചില്ലെങ്കിൽ, നിങ്ങളുടെ ITR അസാധുവായി കണക്കാക്കപ്പെടുകയും, പ്രോസസ്സിംഗിനായി എടുക്കാതിരിക്കുകയും ചെയ്യും.
- കേസ് അസസ്സിങ് ഓഫീസർക്ക് കൈമാറി: CPC നിങ്ങളുടെ ആദായനികുതി റിട്ടേൺ അതിന്റെ അധികാരപരിധി വഹിക്കുന്ന അസ്സസ്സിങ് ഓഫീസർക്ക് കൈമാറുമ്പോഴുള്ള നിലയാണിത്. നിങ്ങളുടെ കേസ് നിങ്ങളുടെ അസ്സസ്സിങ് ഓഫീസർക്ക് കൈമാറുകയാണെങ്കിൽ, ആവശ്യമായ വിശദാംശങ്ങൾ നൽകാൻ പ്രസ്തുത ഉദ്യോഗസ്ഥൻ നിങ്ങളെ ബന്ധപ്പെടും.
3. എന്റെ അംഗീകൃത പ്രതിനിധിക്ക് / ERI-ക്ക് അദ്ദേഹത്തിന്റെ/അവരുടെ ലോഗിൻ ഉപയോഗിച്ച് എന്റെ ITR നില ആക്സസ് ചെയ്യാൻ കഴിയുമോ?
കഴിയും. അംഗീകൃത പ്രതിനിധി / ERI-കൾ വഴി ഫയൽ ചെയ്ത ITR-കൾ ആണെങ്കിൽ , അതിന്റെ സ്റ്റാറ്റസ് താങ്കൾക്കും താങ്കളുടെ അംഗീകൃത പ്രതിനിധി / ERI-ക്കും കാണുവാൻ സാധിക്കും. താങ്കൾ ITR സ്വയം (രജിസ്റ്റർ ചെയ്ത നികുതിദായകനെന്ന നിലയിൽ) ഫയൽ ചെയ്താൽ, താങ്കളുടെ ഇ-ഫയലിംഗ് അക്കൗണ്ടിൽ താങ്കൾക്കു മാത്രമേ സ്റ്റാറ്റസ് ദൃശ്യമാവുകയുള്ളൂ.
4. രജിസ്റ്റർ ചെയ്ത നികുതിദായകനെന്ന നിലയിൽ, എൻ്റെ ITR സ്ഥിതി കാണുന്നതിന് മാത്രമായി ഉള്ളതാണോ ITR സ്റ്റാറ്റസ് സേവനം ?
അല്ല. നിങ്ങളുടെ ITR-ന്റെ സ്ഥിതി കാണുന്നതിന് പുറമെ നിങ്ങളുടെ ആദായനികുതി റിട്ടേണുകളുടെ വിശദാംശങ്ങൾ നിങ്ങൾക്ക് കാണാൻ കഴിയും:
- നിങ്ങളുടെ ITR-V രസീത് ,അപ്‌ലോഡ് ചെയ്ത (ഓഫ്‌ലൈൻ യൂട്ടിലിറ്റിയിൽ നിന്ന്) JSON, ITR ഫോം (മുഴുവനായും-PDFൽ) -ഇന്റിമേഷൻ ഓർഡർ എന്നിവ കാണുക, ഡൗൺലോഡ് ചെയ്യുക.
- താങ്കളുടെ വെരിഫിക്കേഷൻ പൂർണ്ണമാക്കാത്ത റിട്ടേൺ (കൾ) കാണുക, കൂടാതെ റിട്ടേൺ (കൾ) ഇ-വെരിഫൈ ചെയ്യുന്നതിന് തുടർനടപടി സ്വീകരിക്കുക.
5. എൻ്റെ ITR സ്റ്റാറ്റസ് പരിശോധിക്കുന്നതിന് ഞാൻ ലോഗിൻ ചെയ്യേണ്ടതുണ്ടോ?
വേണമെന്നില്ല. ലോഗിൻ ചെയ്യുന്നതിന് മുൻപായും, ലോഗിൻ ചെയ്തതിന് ശേഷവും ITR സ്റ്റാറ്റസ് പരിശോധിക്കാം. ലോഗിൻ ചെയ്തതിന് ശേഷം നിങ്ങളുടെ ITR സ്റ്റാറ്റസ് പരിശോധിക്കുകയാണെങ്കിൽ, റിട്ടേൺ / ഇന്റിമേഷൻ ഓർഡർ ഡൗൺലോഡ് ചെയ്യുന്നത് പോലുള്ള അധിക സൗകര്യങ്ങൾ നിങ്ങൾക്ക് ലഭിക്കും.
6. ITR സ്റ്റാറ്റസ് എന്ന സേവനത്തിൽ, ഞാൻ അവസാനം ഫയൽ ചെയ്ത റിട്ടേണുകളോ മുമ്പത്തെ റിട്ടേണുകളോ കാണാൻ കഴിയുമോ?
നിങ്ങളുടെ പഴയ ഫയലിംഗുകളും ഒപ്പംതന്നെ നിലവിലെ ഫയലിംഗുകളും താങ്കൾക്ക് കാണാൻ സാധിക്കും.
7. ലോഗിൻ ചെയ്യാതെ തന്നെ എൻ്റെ ITR സ്റ്റാറ്റസ് കാണാൻ ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത എൻ്റെ മൊബൈൽ നമ്പർ ആവശ്യമുണ്ടോ?
ഇല്ല, ലോഗിൻ ചെയ്യാതെത്തന്നെ താങ്കളുടെ ITR സ്റ്റാറ്റസ് കാണുന്നതിന് സാധുതയുള്ള ഏതെങ്കിലും മൊബൈൽ നമ്പർ ഉപയോഗിക്കാവുന്നതാണ് . എന്നിരുന്നാലും, ലോഗിൻ ചെയ്യാതെ ഈ സേവനം ഉപയോഗിക്കുകയാണെങ്കിൽ സാധുതയുള്ള ITR രസീത് നമ്പർ താങ്കൾ നൽകേണ്ടതുണ്ട്.
8. എൻ്റെ ജീവിത പങ്കാളിയുടെ ITR സ്റ്റാറ്റസ് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് അങ്ങനെ ചെയ്യാൻ സാധിക്കുമോ?
സ്വന്തം ജീവിത പങ്കാളിയുടെ ITR സ്റ്റാറ്റസ് ഇനിപ്പറയുന്ന രീതിയിൽ താങ്കൾക്ക് കാണാൻ സാധിക്കും:
- ലോഗിൻ ചെയ്യുന്നതിന് മുൻപ്: ഇ-ഫയലിംഗ് ഹോംപേജിൽ, ITR സ്റ്റാറ്റസ് കാണുക എന്നതിൽ ക്ലിക്ക് ചെയ്യുക. നിങ്ങൾക്ക് അദ്ദേഹത്തിന്‍റെ/അവരുടെ ITR അക്നോളജ്‌മെൻ്റ് നമ്പറും ഒരു സാധുവായ മൊബൈൽ നമ്പറും വേണ്ടിവരും.
- ലോഗിൻ ചെയ്തതിനു ശേഷം:
- താങ്കൾ അംഗീകൃത പ്രതിനിധി/അംഗീകൃത സിഗ്നേറ്ററായിട്ടാണ് താങ്കളുടെ പങ്കാളിയുടെ ITR ഫയൽ ചെയ്തിട്ടുള്ളതെങ്കിൽ, താങ്കൾക്കും താങ്കളുടെ പങ്കാളിക്കും ITR സ്റ്റാറ്റസ് കാണാൻ കഴിയും.
- നിങ്ങളുടെ പങ്കാളി(ഭാര്യ/ഭർത്താവ്) സ്വന്തമായിട്ടാണ് ITR ഫയൽ ചെയ്തിട്ടുള്ളതെങ്കിൽ, അദ്ദേഹത്തിന്/അവർക്ക് അദ്ദേഹത്തിന്റെ/അവരുടെ സ്വന്തം ഇ-ഫയലിംഗ് അക്കൗണ്ടിൽ സ്റ്റാറ്റസ് കാണാൻ കഴിയും.
9. എൻ്റെ ITR സ്റ്റാറ്റസ് പരിശോധിക്കുമ്പോൾ നൽകാനുള്ള എൻ്റെ അക്നോളജ്മെന്റ് നമ്പർ എവിടെ കണ്ടെത്താനാകും?
- നിങ്ങളുടെ റിട്ടേൺ ഇ-ഫയൽ ചെയ്തതിന് ശേഷം നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഇ-മെയിലിൽ ലഭിച്ച ITR-V-ൽ നിന്ന് നിങ്ങളുടെ രസീത് നമ്പർ പരിശോധിക്കാവുന്നതാണ്. ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്തതിനു ശേഷവും നിങ്ങളുടെ ITR-V ഡൗൺലോഡ് ചെയ്യാവുന്നതാണ്: ഇ-ഫയൽ > ആദായ നികുതി റിട്ടേണുകൾ > ഫയൽ ചെയ്ത റിട്ടേണുകൾ കാണുക > രസീത് ഡൗൺലോഡ് ഓപ്ഷൻ.
- ഫയൽ ചെയ്ത ഫോമുകൾ കാണുക എന്ന സേവനം ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ ഫയൽ ചെയ്ത ITR-ൽ നിന്നും നിങ്ങളുടെ രസീത് നമ്പർ (ലോഗിൻ ചെയ്യുന്നതിന് മുൻപ്) പരിശോധിക്കാനും നിങ്ങൾക്ക് കഴിയും.