Do not have an account?
Already have an account?

ആധാർ ലിങ്ക് ചെയ്യുക > പതിവുചോദ്യങ്ങൾ

1. ആരെല്ലാമാണ് ആധാർ, പാൻ എന്നിവ ലിങ്ക് ചെയ്യേണ്ടത്?

ആദായനികുതി നിയമത്തിലെ സെക്ഷൻ 139AA പറയുന്നതനുസരിച്ച് 2017 ജൂലായ് 1-ാം തീയതി വരെ ഒരു പെർമനെന്റ് അക്കൗണ്ട് നമ്പർ (പാൻ) അനുവദിച്ചിട്ടുള്ളതും ആധാർ നമ്പർ ലഭിക്കാൻ യോഗ്യതയുള്ളതുമായ ഓരോ വ്യക്തിയും നിർദ്ദിഷ്ട ഫോമിലും രീതിയിലും തങ്ങളുടെ ആധാർ നമ്പർ സംബന്ധിച്ച് വിവരങ്ങൾ അറിയിക്കണം. 2023 ജൂണ്‍ 30 വരെ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ നിങ്ങളുടെ പാൻ പ്രവര്‍ത്തനരഹിതമാകും. എന്നിരുന്നാലും, ഒഴിവാക്കപ്പെട്ട വിഭാഗത്തിൽ പെടുന്ന ആളുകൾ പാൻ പ്രവർത്തനരഹിതമാകുന്നതിൻ്റെ പ്രത്യാഘാതങ്ങൾക്ക് വിധേയമാകില്ല.

2. ആധാർ-പാൻ ലിങ്ക് ചെയ്യുന്നത് നിർബന്ധമില്ലാത്തത് ആർക്കാണ്?

ആധാർ-പാൻ ലിങ്ക് ചെയ്യേണ്ട ആവശ്യകത ഇനിപ്പറയുന്ന വ്യക്തികൾക്ക് ബാധകമല്ല:

  • ആസാം, ജമ്മു കാശ്മീർ, മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ താമസിക്കുന്നവർ;
  • 1961 ആദായനികുതി നിയമപ്രകാരമുള്ള ഒരു പ്രവാസി;
  • മുൻ വർഷത്തിൽ ഏതെങ്കിലും സമയത്ത് എൺപത് വയസോ അതിലധികമോ പ്രായമുള്ളവർ.
  • ഇന്ത്യന്‍ പൗരൻ അല്ലാത്തവർ.

ശ്രദ്ധിക്കുക:

  • ഈ വിഷയത്തിൽ സർക്കാർ പുറപ്പെടുവിക്കുന്ന തുടര്‍ അറിയിപ്പുകളുടെ അടിസ്ഥാനത്തിൽ, നൽകിയിരിക്കുന്ന ഇളവുകള്‍ക്ക് മാറ്റങ്ങൾ വരാനിടയുണ്ട്.
  • കൂടുതൽ വിവരങ്ങൾക്ക് 2017 മെയ് 11 -ലെ റവന്യൂ ഡിപ്പാർട്ട്‌മെൻ്റ് വിജ്ഞാപന നമ്പർ 37/2017 കാണുക”
  • എന്നിരുന്നാലും, മുകളിൽ പറയുന്ന ഏതെങ്കിലുംവിഭാഗങ്ങളിൽപ്പെടുന്ന ഉപയോക്താക്കൾ സ്വമേധയായി ആധാർ–പാൻ ബന്ധിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിശ്ചിത തുക ഫീസ് ആയി അടയ്ക്കേണ്ടതാണ്.

3. ആധാർ, പാൻ എന്നിവ എങ്ങനെ ലിങ്ക് ചെയ്യാം?

രജിസ്റ്റർ ചെയ്തിട്ടുള്ള ഉപയോക്താക്കൾക്കും രജിസ്റ്റർ ചെയ്യാത്ത ഉപയോക്താക്കൾക്കും ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യാതെ തന്നെ അവരുടെ ആധാർ, പാൻ എന്നിവ ലിങ്ക് ചെയ്യാൻ കഴിയും. ആധാർ, പാൻ എന്നിവ ലിങ്ക് ചെയ്യുന്നതിന് ഇ-ഫയലിംഗ് ഹോം പേജിലെ ആധാർ ലിങ്ക് ചെയ്യുക എന്ന ദ്രുത ലിങ്ക് നിങ്ങൾക്ക് ഉപയോഗിക്കാം.

4. ആധാറും പാനും ലിങ്ക് ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കും?

നിങ്ങൾ 2023 ജൂൺ 30-നകം ആധാറുമായി ലിങ്ക് ചെയ്‌തില്ലെങ്കിൽ നിങ്ങളുടെ പാൻ പ്രവർത്തനരഹിതമാകും കൂടാതെ പാൻ പ്രവർത്തനരഹിതമാകുന്നതിൻ്റെ ഫലമായി ഇനിപ്പറയുന്ന പരിണതഫലങ്ങൾ നേരിടേണ്ടിവരും:

  1. പ്രസ്തുത വ്യക്തിക്ക് നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം നൽകേണ്ട നികുതിയുടെ ഏതെങ്കിലും തുകയോ അതിൻ്റെ ഭാഗമോ റീഫണ്ട് ലഭിക്കുന്നതല്ല;
  2. റൂൾ 114AAA-യുടെ സബ്‌-റൂൾ (4) പ്രകാരം വ്യക്തമാക്കിയ തീയതിയിൽ നിന്ന് ആരംഭിച്ച്, അത് പ്രാബല്യത്തിൽ വരുന്ന തീയതിയിൽ അവസാനിക്കുന്ന ആ കാലയളവിലെ റീഫണ്ടിന് പലിശ അദ്ദേഹത്തിനു ലഭ്യമാകില്ല.
  3. അത്തരം വ്യക്തിയുടെ കാര്യത്തിൽ ചാപ്റ്റർ XVII-B പ്രകാരം നികുതി പിടിക്കേണ്ട സാഹചര്യത്തിൽ, വകുപ്പ് 206AAയിലെ വ്യവസ്ഥകൾ അനുസരിച്ച്, ആ നികുതി ഉയർന്ന നിരക്കിൽ പിടിക്കേണ്ടതാണ്.
  4. അത്തരം വ്യക്തിയുടെ കാര്യത്തിൽ ചാപ്റ്റർ XVII-BB പ്രകാരം ഉറവിടത്തിൽ നിന്ന് നികുതി ഈടാക്കേണ്ട സാഹചര്യത്തിൽ, വകുപ്പ് 206CCയിലെ വ്യവസ്ഥകൾ അനുസരിച്ച്, ആ നികുതി ഉയർന്ന നിരക്കിൽ ഈടാക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്, 2023 മാർച്ച് 28-ൽ പ്രസിദ്ധീകരിച്ച 2023-ലെ സർക്കുലർ നമ്പർ 03 ദയവായി പരിശോധിക്കുക.

5. ആധാറിലും പാനിലും എൻ്റെ പേര്/ഫോൺ നമ്പർ/ജനന തീയതി എന്നിവയിൽ പൊരുത്തക്കേട് ഉള്ളതിനാൽ എനിക്ക് എൻ്റെ ആധാർ പാനുമായി ലിങ്ക് ചെയ്യാൻ കഴിയില്ല. ഞാൻ എന്ത് ചെയ്യണം?

രണ്ടിലേയും വിശദാംശങ്ങൾ തമ്മിൽ പൊരുത്തപ്പെടുന്ന തരത്തിൽ, ഒന്നുകിൽ പാനിൽ അല്ലെങ്കിൽ ആധാർ ഡാറ്റാബേസിൽ ഉള്ള വിശദാംശങ്ങൾ തിരുത്തുക. പാനിലെ നിങ്ങളുടെ പേര് അപ്‌ഡേറ്റ് ചെയ്യുന്നതിന്, https://www.onlineservices.nsdl.com/paam/endUserRegisterContact.html എന്നതിൽ പ്രോട്ടിയനുമായി അല്ലെങ്കിൽ https://www.pan.utiitsl.com/ എന്നതിൽ UTIITSL-മായി ബന്ധപ്പെടുക.

ആധാർ കാർഡിൽ നിങ്ങളുടെ പേര് അപ്ഡേറ്റ് ചെയ്യുന്നതിന്, https://ssup.uidai.gov.in/web/guest/update എന്നതിൽ UIDAI-യുമായി ബന്ധപ്പെടുക. നിങ്ങളുടെ ആധാർ നമ്പറിനായി പ്രത്യേകമായി ഡാറ്റ വേർതിരിച്ചെടുക്കാൻ അഭ്യർത്ഥിച്ചുകൊണ്ട് നിങ്ങൾക്ക് UIDAI ഹെൽപ്പ് ഡെസ്‌കിലേക്ക് മെയിൽ (authsupport@uidai.net.in) വഴി ഒരു മെയിൽ അയയ്‌ക്കാനും കഴിയും.

ലിങ്കിംഗ് അഭ്യർത്ഥന ഇപ്പോഴും പരാജയപ്പെടുകയാണെങ്കിൽ, പാൻ സേവന ദാതാക്കളുടെ (പ്രോട്ടിയൻ ഒപ്പം UTIITSL) സമർപ്പിത കേന്ദ്രങ്ങളിൽ ബയോമെട്രിക് അധിഷ്‌ഠിത പ്രാമാണീകരണ ഓപ്ഷൻ പ്രയോജനപ്പെടുത്താൻ നിങ്ങളോട് നിർദ്ദേശിക്കുന്നു. നിങ്ങളുടെ പാൻ, ആധാർ, അടച്ച ഫീസ് (രൂപ..1000/-) ചലാൻ പകർപ്പ് എന്നിവ നിങ്ങൾ കൈവശം വയ്ക്കുകയും ആവശ്യമായ ബയോമെട്രിക് പ്രാമാണീകരണം ചാർജ് കേന്ദ്രത്തിൽ അടച്ചതിന് ശേഷം സൗകര്യം പ്രയോജനപ്പെടുത്തുകയും വേണം. ബയോമെട്രിക് പ്രാമാണീകരണത്തിനായി അംഗീകൃത സേവന ദാതാക്കളുടെ വിശദാംശങ്ങൾക്ക്, പ്രോട്ടിയൻ/UTIITSL-ൻ്റെ ബന്ധപ്പെട്ട വെബ്‌സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്.

6. എൻ്റെ പാൻ പ്രവർത്തനരഹിതമായാൽ ഞാൻ എന്തുചെയ്യണം?

പ്രവർത്തനരഹിതമായ പാനിൻ്റെ ഈ പരിണതഫലങ്ങൾ 2023 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും, പാൻ പ്രവർത്തനക്ഷമമാകുന്നതുവരെ തുടരും. ആധാർ നമ്പർ അറിയിച്ചുകൊണ്ട് പാൻ പ്രവർത്തനക്ഷമമാക്കുന്നതിന് ആയിരം രൂപ ഫീസ് തുടർന്നും ബാധകമാകും.

കൂടുതൽ വിവരങ്ങൾക്ക്, 2023 മാർച്ച് 28-ൽ പ്രസിദ്ധീകരിച്ച 2023-ലെ സർക്കുലർ നമ്പർ 03 ദയവായി പരിശോധിക്കുക.

 

നിരാകരണം:

ഈ പതിവുചോദ്യങ്ങൾ വിവരങ്ങൾക്കും പൊതുവായ മാർഗ്ഗനിർദ്ദേശ ആവശ്യങ്ങൾക്കുമായി മാത്രം നൽകിയതാണ്. തങ്ങളുടെ കേസുകൾക്ക് ബാധകമായ കൃത്യമായ വിവരങ്ങൾ, വ്യാഖ്യാനങ്ങൾ, വ്യക്തതകൾ എന്നിവയ്ക്കായി IT സംബന്ധമായ പ്രസക്തമായ സർക്കുലറുകൾ, അറിയിപ്പുകൾ, നിയമങ്ങൾ, വ്യവസ്ഥകൾ എന്നിവ പരിശോധിക്കാൻ നികുതിദായകരോട് നിർദ്ദേശിക്കുന്നു. ഈ പതിവുചോദ്യങ്ങളെ അടിസ്ഥാനമാക്കി എടുക്കുന്ന നടപടികൾക്കും കൂടാതെ/അല്ലെങ്കിൽ എടുക്കുന്ന തീരുമാനങ്ങൾക്കും വകുപ്പ് ഉത്തരവാദിയായിരിക്കില്ല.