Do not have an account?
Already have an account?

1. ഇ-ഫയലിംഗിൽ രജിസ്റ്റർ ചെയ്ത ശമ്പളമുള്ള ഒരു ജീവനക്കാരനാണ് ഞാൻ. നികുതി സംബന്ധിയായ എല്ലാ വിവരങ്ങളിലേക്കുമുള്ള പ്രവേശനം ഇ-ഫയലിംഗ് പോർട്ടലിൽ എവിടെനിന്ന് എനിക്ക് ലഭിക്കും?
താങ്കളുടെ നികുതിസംബന്ധമായ എല്ലാ വിവരങ്ങളിലേക്കും ചെയ്യേണ്ട കാര്യങ്ങളിലേക്കും ഇ-ഫയലിംഗ് ഡാഷ്‌ബോർഡിൽനിന്ന് പ്രവേശനം ലഭ്യമാണ്. താങ്കളുടെ ആദായനികുതിയാത്രയിൽ ആവശ്യമായേക്കാവുന്ന പ്രധാന സേവനങ്ങളിലേക്കുള്ള ലിങ്കുകൾ ഡാഷ്‌ബോർഡിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഒറ്റനോട്ടത്തിൽ, താങ്കൾക്ക് താഴെപ്പറയുന്ന കാര്യങ്ങൾ ചെയ്യാൻ കഴിയുന്നതാണ്:

  • സാധുതയുള്ള പാൻ, ആധാർ, ഫോട്ടോ എന്നിവ ഉപയോഗിച്ച് സ്വന്തം പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യുക.
  • നിങ്ങളുടെ ആധാറും പാനും ലിങ്ക് ചെയ്യുക
  • താങ്കളുടെ കോൺടാക്റ്റ് വിശദാംശങ്ങൾ കാണുകയും അപ്ഡേറ്റ് ചെയ്യുകയും ചെയ്യുക.
  • ഇ-ഫയലിംഗ് വോൾട്ട് ഹയർ സെക്യൂരിറ്റി സേവനം ഉപയോഗിച്ച് താങ്കളുടെ അക്കൗണ്ട് സുരക്ഷിതമാക്കുക.
  • ഡിമാൻഡ് കുടിശ്ശിക കാണുക, പ്രതികരിക്കുക.
  • വിവിധ സാമ്പത്തിക / അസ്സെസ്സ്മെന്റ് വർഷങ്ങളിലേക്കുള്ള ആദായനികുതി ലെഡ്ജർ കാണുക.
  • ITR ഫയലിംഗുമായി ബന്ധപ്പെട്ട് താങ്കൾ ചെയ്യേണ്ട കാര്യങ്ങൾ കാണുക, അവയോട് പ്രതികരിക്കുക.
  • ലഭിക്കാനുള്ള റീഫണ്ടും കണക്കാക്കിയ ഡിമാൻഡും ഉൾപ്പെടെ താങ്കളുടെ ഫയലിംഗ് സ്റ്റാറ്റസ് കാണുക.
  • പുതുക്കിയ റിട്ടേൺ ഫയൽ ചെയ്യുകയും ഫയൽ ചെയ്ത റിട്ടേണുകൾ ഡൗൺലോഡ് ചെയ്യുകയും ചെയ്യുക.
  • TDS, മുൻകൂർ നികുതി, സെൽഫ് അസസ്മെന്റ് നികുതി എന്നിവ പോലുള്ള നിങ്ങളുടെ നികുതി നിക്ഷേപ വിശദാംശങ്ങൾ കാണുക.
  • നിങ്ങളുടെ വർക്ക്‌ലിസ്റ്റിലെ തീർപ്പാക്കാത്ത പ്രവർത്തനങ്ങളോട് പ്രതികരിക്കുക.
  • കഴിഞ്ഞ 3 വർഷത്തെ റിട്ടേണുകളും സമീപകാലത്ത് സമർപ്പിച്ച ഫോമുകളും കാണുക.
  • നിങ്ങളുടെ പരാതി (ഗ്രീവെൻസ്) സംബന്ധിച്ച വിശദാംശങ്ങൾ കാണുക.


2. ഞാൻ ഒരു നികുതിദായകനാണ്. എന്റെ ഇ-ഫയലിംഗ് വർക്ക്‌ലിസ്റ്റിൽ എനിക്ക് ലഭ്യമായ സേവനങ്ങൾ എന്തൊക്കെയാണ്?
വ്യക്തിഗത നികുതിദായകൻ, HUF, കമ്പനി, ഫേം, ട്രസ്റ്റ്, AJP, AOP, BOI, പ്രാദേശിക അധികാരികൾ, സർക്കാർ എന്നീ നികുതിദായകർക്ക് അവരുടെ ഇ-ഫയലിംഗ് വർക്ക്‌ലിസ്റ്റിൽ ഇനിപ്പറയുന്ന സേവനങ്ങൾ ലഭ്യമാണ്:

  • നിങ്ങൾ ചെയ്യാനുള്ളവ:
    • സ്വീകാര്യത തീർപ്പാക്കാത്ത ഫോമുകൾ
    • കൊടുത്തുതീർക്കാത്ത റീഫണ്ടുകൾ
    • ITDREIN അഭ്യർത്ഥന
    • ഇ-വെരിഫിക്കേഷൻ അപൂർണം/ ITR-V ലഭിച്ചില്ല / നിരസിക്കപ്പെട്ടു
    • നിങ്ങളെ അംഗീകൃത സിഗ്നേറ്ററി ആയി ചേർക്കുന്നതിനുള്ള തീർപ്പാകാത്ത അഭ്യർത്ഥനകൾ (വ്യക്തിഗത നികുതിദായകർക്ക് മാത്രം).
    • നിങ്ങളെ അംഗീകൃത പ്രതിനിധിയായി ചേർക്കുന്നതിനുള്ള തീർപ്പാകാത്ത അഭ്യർത്ഥനകൾ (വ്യക്തിഗത നികുതിദായകർക്ക് മാത്രം).
    • അവസാന തീയതിക്ക് ശേഷമാണ് ITR-V ലഭിച്ചത്
    • ഫയലിംഗ് പെൻഡിംഗ് ആണ്.
    • നികുതി ഡിഡക്റ്ററുടെയും കളക്ടറുടെയും രജിസ്ട്രേഷൻ ((ഓർഗനൈസേഷൻ പാനിന് വേണ്ടി) അംഗീകാരവും പരിഷ്ക്കരണവും
  • നിങ്ങൾ അറിയാനുള്ളവ:
    • അപ്‌ലോഡുചെയ്‌ത ഫോമിന്റെ വിശദാംശങ്ങൾ കാണുക
    • നികുതിദായക പ്രതിനിധിയായി ചേർക്കുന്നതിനു സമർപ്പിച്ച അഭ്യർത്ഥനകൾ
    • അംഗീകൃത സിഗ്നേറ്ററി ആയി ചേർക്കുന്നതിനുവേണ്ടി സമർപ്പിച്ച അഭ്യർത്ഥനകൾ
    • അംഗീകൃത പ്രതിനിധിയായി ചേർക്കുന്നതിനുവേണ്ടി സമർപ്പിച്ച അഭ്യർത്ഥനകൾ
    • ലഭിച്ച അംഗീകൃത സിഗ്നേറ്ററി അഭ്യർത്ഥനകൾ (വ്യക്തിഗത നികുതിദായകർക്ക് മാത്രം)
    • ലഭിച്ച അംഗീകൃത പ്രതിനിധി അഭ്യർത്ഥനകൾ (വ്യക്തിഗത നികുതിദായകർക്ക് മാത്രം)
    • ITDREIN അഭ്യർത്ഥന വിശദാംശങ്ങൾ കാണുക (റിപ്പോർട്ട് ചെയ്യുന്ന സ്ഥാപനം അംഗീകൃത പാൻ ആയി ചേർത്ത വ്യക്തികൾക്ക് വേണ്ടി)
    • അംഗീകരിച്ച / നിരസിച്ച ടാൻ രജിസ്ട്രേഷൻ വിശദാംശങ്ങൾ കാണുക (ഓർഗനൈസേഷൻ പാനിന് വേണ്ടി)


3. എന്റെ ഡാഷ്‌ബോർഡ് കാണുന്നതിന് ഞാൻ ലോഗിൻ ചെയ്യേണ്ടതുണ്ടോ?
സാധിക്കും. ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്‌തതിന് ശേഷം മാത്രമേ ഡാഷ്‌ബോർഡ് കാണാൻ കഴിയൂ, കൂടാതെ ലോഗിൻ ചെയ്‌ത പാനുമായി ബന്ധപ്പെട്ട വിവരങ്ങൾ അടങ്ങിയിരിക്കുന്നു.

4. പുതിയ ഇ-ഫയലിംഗ് പോർട്ടലിലെ ഡാഷ്‌ബോർഡിന് എന്താണ് വ്യത്യാസം?
ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുക, ഇ-ഫയൽ ചെയ്ത റിട്ടേണുകൾ / ഫോമുകൾ കാണുക എന്നീ പ്രവർത്തനങ്ങളായിരുന്നു മുന്‍പുള്ള ഇ-ഫയലിംഗ് പോർട്ടലിൽ നികുതിദായകർക്കായി ഉണ്ടായിരുന്നത്. പുതിയ ഇ-ഫയലിംഗ് പോർട്ടലിന്റെ ഡാഷ്‌ബോർഡിൽ ഇവ കൂടാതെ നിരവധി സേവനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. നിങ്ങളുടെ പ്രൊഫൈലിന്റെ വിശദാംശങ്ങൾ, രജിസ്റ്റർ ചെയ്ത കോൺടാക്റ്റ് വിശദാംശങ്ങൾ, റിട്ടേൺ സ്റ്റാറ്റസ്, ആദായനികുതി അടച്ച വിവരങ്ങൾ, തീർപ്പാകാത്ത പ്രവർത്തനങ്ങൾ, സമീപകാല ഫയലിംഗുകളും പരാതികളും എന്നിങ്ങനെയുള്ള വിശദാംശങ്ങൾ നൽകുന്നതിലൂടെ ഇത് വളരെ ഉപയോക്തൃ സൗഹൃദമാക്കിയിട്ടുണ്ട്.

5.എന്റെ പാൻ പ്രവർത്തനരഹിതമാണ് അല്ലെങ്കിൽ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ല. ഡാഷ്ബോർഡിൽ ലഭ്യമായ വിവിധ സേവനങ്ങൾ എനിക്ക് ആക്സസ് ചെയ്യാൻ കഴിയുമോ?

നൽകിയ പാൻ പ്രവർത്തനരഹിതമാകുമ്പോൾ, ചില ആക്‌സസുകൾ പരിമിതപ്പെടുത്തിയേക്കാം. പ്രവർത്തനരഹിതമായ പാൻ ഉപയോഗിച്ച് ലോഗിൻ ചെയ്യുമ്പോള്‍ ചുവടെയുള്ള മുന്നറിയിപ്പ് പോപ്പ്-അപ്പ് ഡാഷ്ബോർഡിൽ പ്രദർശിപ്പിക്കും: "നിങ്ങളുടെ പാൻ പ്രവർത്തനരഹിതമാണ്, കാരണം അത് നിങ്ങളുടെ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ല. അതുമൂലം ചില ആക്‌സസുകൾ പരിമിതമായിരിക്കാം." 234H സെക്ഷൻ പ്രകാരം, ആവശ്യമായ ഫീസ് അടച്ചതിന് ശേഷം നിങ്ങൾക്ക് പാൻ ലിങ്ക് ചെയ്യാനും പ്രവർത്തനക്ഷമമാക്കാനും കഴിയും."

6. പാൻ പ്രവർത്തനരഹിതമാകുമ്പോൾ ഉപയോക്താവിന് എങ്ങനെ അറിയിപ്പ് ലഭിക്കും?

ഉപയോക്താവ് ഇ-ഫയലിംഗ് പോർട്ടൽ ലോഗിൻ ചെയ്‌തുകഴിഞ്ഞാൽ അല്ലെങ്കിൽ ഡാഷ്‌ബോർഡ് പേജ് ഓപ്പൺ ആയിക്കഴിഞ്ഞാൽ "നിങ്ങളുടെ പാൻ ആധാറുമായി ലിങ്ക് ചെയ്‌തിട്ടില്ലാത്തതിനാൽ അത് പ്രവർത്തനരഹിതമാണ്" എന്ന ഒരു പോപ്പ്-അപ്പ്, ടിക്കർ സന്ദേശം പ്രദർശിപ്പിക്കും.