Do not have an account?
Already have an account?


1. എനിക്ക് ഞാൻ ഫയൽ ചെയ്ത ഫോം ഡൗൺലോഡ് ചെയ്യാൻ സാധിക്കുമോ?
സാധിക്കും. ഇ-ഫയലിംഗ് പോർട്ടലിൽ ഉള്ള ഇ-ഫയൽ > ആദായ നികുതി ഫോമുകൾ > ഫയൽ ചെയ്ത ഫോമുകൾ കാണുക എന്ന ഓപ്ഷൻ വഴി, ഫയൽ ചെയ്ത ഫോമിന്റെ PDF പതിപ്പ് നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യാം


2. ഫയൽ ചെയ്ത ഫോമുകൾ ആർക്കാണ് കാണാൻ കഴിയുക?
ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആർക്കും അല്ലെങ്കിൽ അവർക്ക് വേണ്ടി അവരുടെ അംഗീകൃത പ്രതിനിധിക്കും ഫയൽ ചെയ്ത ഫോമുകൾ കാണാൻ കഴിയും.


3. നേരത്തെ ഫയൽ ചെയ്ത 15CA / 15CB ഫോം CAക്ക് എങ്ങനെ കാണാനാകും?
CA ലോഗിൻ അല്ലെങ്കിൽ ടാൻ ലോഗിൻ ഉള്ള ഉപയോക്താക്കൾക്ക് ഇ-ഫയലിംഗ് പോർട്ടലിലെ ഫയൽ ചെയ്ത ഫോമുകൾ കാണുക എന്ന സേവനത്തിലൂടെ ഫോം 15CA / 15CB കാണാനാകും.


4. ഫയൽ ചെയ്ത ഫോമുകൾ കാണുക എന്നതിന് കീഴിൽ എനിക്ക് ഏതൊക്കെ ഫോമുകൾ കാണാൻ കഴിയും?
നിങ്ങൾ അല്ലെങ്കിൽ നിങ്ങളെ പ്രതിനിധീകരിച്ച് അംഗീകൃത പ്രതിനിധി സമർപ്പിച്ച എല്ലാ നിയമപരമായ ഫോമുകളും നിങ്ങൾക്ക് കാണാൻ കഴിയും. നിങ്ങളെ പ്രതിനിധീകരിച്ച് CA സമർപ്പിച്ച ഫോമുകൾ‌ നിങ്ങൾ‌ക്കും CA-യ്ക്കും ദൃശ്യമാകും.


5. ഇ-ഫയലിംഗ് പോർട്ടലിൽ ഞാൻ മുമ്പ് മാന്വൽ ആയി ഫയൽ ചെയ്ത എന്റെ ഫോം എനിക്ക് കാണാൻ കഴിയുമോ?
ഇല്ല. ഇ-ഫയലിംഗ് പോർട്ടലിൽ നിങ്ങൾ മാന്വൽ ആയി ഫയൽ ചെയ്ത മുൻ ഫോമുകൾ നിങ്ങൾക്ക് കാണാൻ കഴിയില്ല.


6. എൻ്റെ ഫയൽ ചെയ്ത ഫോം എനിക്ക് എങ്ങനെ എഡിറ്റ് ചെയ്യാം?
ഒരിക്കൽ ഫയൽ ചെയ്തുകഴിഞ്ഞാൽ നിങ്ങൾക്ക് അത് എഡിറ്റ് ചെയ്യാൻ കഴിയില്ല. എന്നിരുന്നാലും, ആദായനികുതി നിയമം / ചട്ടങ്ങൾ അനുസരിച്ച് അതിനുള്ള സമയപരിധി കാലഹരണപ്പെട്ടിട്ടില്ലെങ്കിൽ നിങ്ങൾക്ക് ഒരു പുതിയ ഫോം ഫയൽ ചെയ്യാം, കൂടാതെ മുമ്പ് ഫയൽ ചെയ്ത ഫോം അസാധുവായി കണക്കാക്കുകയും ചെയ്യും.