1. എന്താണ് ഫോം 10B?
നികുതിദായകർ ഫോം 10A ഫയൽ ചെയ്ത് ചാരിറ്റബിൾ അല്ലെങ്കിൽ മതപരമായ ട്രസ്റ്റ് ആയി / സ്ഥാപനമായി രജിസ്റ്റർ ചെയ്യാൻ അപേക്ഷിച്ചിട്ടുണ്ടെങ്കിലോ അല്ലെങ്കിൽ ഇതിനകംതന്നെ രജിസ്റ്റർ ചെയ്തിട്ടുണ്ടെ ങ്കിലോ ഒരു ഓഡിറ്റ് റിപ്പോർട്ട് ഫയൽ ചെയ്യാൻ ഫോം 10B അവരെ പ്രാപ്തമാക്കുന്നു. "എന്റെ സി.എ." എന്ന സേവനത്തിന് കീഴിൽ നികുതിദായകൻ ചേർക്കുകയും ഫോം അസൈൻ ചെയ്യുകയും ചെയ്ത സി.എ. ആണ് ഫോം 10B ആക്സസ് ചെയ്യുന്നത്,
2. ഫോം 10B ആർക്കാണ് ഉപയോഗിക്കാൻ കഴിയുക?
ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഉപയോക്താക്കളായ സി.എ.-കൾക്ക് ഫോം 10B ആക്സസ് ചെയ്യാൻ കഴിയും. കൂടാതെ, ആക്സസ് ചെയ്യുന്നതിനും എഡിറ്റ് ചെയ്യുന്നതിനും അവലോകനം ചെയ്യുന്നതിനും സമർപ്പിക്കുന്നതിനുമായി സി.എ.-കൾക്ക് നികുതിദായകർ ഫോം അസൈൻ ചെയ്യേണ്ടതുണ്ട്.
3. ഫോം 10B എപ്പോഴാണ് ഫയൽ ചെയ്യേണ്ടത്?
ഒരു ട്രസ്റ്റിന്റെയോ സ്ഥാപനത്തിന്റെയോ മൊത്തം വരുമാനം 11, 12 വകുപ്പുകൾ പ്രാബല്യത്തിൽ വരുത്താതെ കണക്കാക്കുക യും ഏതെങ്കിലും സാമ്പത്തികവർഷത്തിൽ ആദായനികുതി ഈടാക്കാത്ത പരമാവധി തുകയേക്കാൾ കൂടുകയും ചെയ്യുമ്പോൾ, ആ വർഷത്തെ അക്കൗണ്ടുകൾ ഒരു സി.എ. മുഖേന ഓഡിറ്റ് ചെയ്യപ്പെടേണ്ടതുണ്ട്.ഇതിന് മേൽപ്പറഞ്ഞ വരുമാനത്തിന്റെ രസീതും വരുമാനത്തിന്റെ റിട്ടേണും സി.എ. മുഖേന ഒപ്പിടുകയും വെരിഫൈ ചെയ്യുകയും ചെയ്ത ഫോം 10B യിലുള്ള ഓഡിറ്റ് റിപ്പോർട്ടും നികുതിദായകൻ നൽകേണ്ടതുണ്ട്,.
4. ഫോം 10B ഓൺലൈനിൽ ഫയൽ ചെയ്യേണ്ടത് നിർബന്ധമാണോ?
അതെ, അസ്സെസ്സ്മെന്റ് വർഷം 2020-21 മുതൽ, ഫോം 10B നിർബന്ധമായും ഓൺലൈൻ മോഡിൽ മാത്രം ഫയൽ ചെയ്യേണ്ടതുണ്ട്.
5. ഫോം 10 B ഫയൽ ചെയ്യുന്ന പ്രക്രിയ എന്താണ്?
നികുതിദായകൻ ഫോം 10 B സി.എ.-യ്ക്ക് അസൈൻ ചെയ്തിട്ടുണ്ട്. രജിസ്റ്റർ ചെയ്തതും സജീവവും സാധുത യുള്ളതുമായ ഒരു ഡി എസ് സി ഉപയോഗിച്ച് സി.എ.-യ്ക്ക് ഫോം അപ്‌ലോഡ് ചെയ്യാനും ഇ-വെരിഫൈ ചെയ്യാനും കഴിയും. സമർപ്പിക്കൽ പ്രക്രിയ പൂർത്തിയാക്കാൻ നികുതിദായകൻ അഭ്യർത്ഥന സ്വീകരിച്ച് ഡി എസ് സി അല്ലെങ്കിൽ ഇ വി സി ഉപയോഗിച്ച് ഇ-വെരിഫൈ ചെയ്യേണ്ടതാണ്
ഇ-ഫയലിംഗും കേന്ദ്രീകൃത പ്രോസസ്സിംഗ് കേന്ദ്രം
ആദായനികുതി റിട്ടേൺ അല്ലെങ്കിൽ ഫോമുകൾ, മറ്റ് മൂല്യവർദ്ധിത സേവനങ്ങൾ എന്നിവയുടെ ഇ-ഫയലിംഗും അറിയിപ്പ്, തിരുത്തൽ, റീഫണ്ട്, മറ്റ് ആദായനികുതി പ്രോസസ്സിംഗ് അനുബന്ധ ചോദ്യങ്ങളും.
1800 103 0025 (അല്ലെങ്കിൽ)
1800 419 0025
+91-80-46122000
+91-80-61464700
காலை 08:00 AM 20:00 PM
((തിങ്കൾ മുതൽ വെള്ളി വരെ))
നികുതി വിവര ശൃംഖല - NSDL
NSDL മുഖേനയുള്ള ഇഷ്യു/അപ്ഡേറ്റ് എന്നിവയ്ക്കായുള്ള പാൻ, ടാൻ അപേക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ
+91-20-27218080
07:00 AM 23:00 PM
(എല്ലാ ദിവസവും)
AIS, റിപ്പോർട്ടിംഗ് പോർട്ടൽ
AIS, TIS, SFT പ്രാഥമിക പ്രതികരണം, ഇ-കാമ്പെയ്നുകളോടുള്ള പ്രതികരണം അല്ലെങ്കിൽ ഇ-പരിശോധന എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ
1800 103 4215
09:30 AM 18:00 PM
(തിങ്കൾ മുതൽ വെള്ളി വരെ)