Do not have an account?
Already have an account?

1 അവലോകനം

ഇ-ഫയലിംഗ് പോർട്ടലിന്റെ രജിസ്റ്റർ ചെയ്ത എല്ലാ ഉപയോക്താക്കൾക്കും ഈ സേവനം ലഭ്യമാണ്. ഒരു പ്രവാസി ആയതിനാലോ, രാജ്യത്ത് ഇല്ലാതിരുന്നത്‌ മൂലമോ, അല്ലെങ്കിൽ മറ്റേതെങ്കിലും കാരണങ്ങളാലോ ITR / ഫോമുകൾ / സേവന അഭ്യർത്ഥനകൾ വെരിഫൈ ചെയ്യുവാൻ കഴിയാത്ത ഇ-ഫയലിംഗ് പോർട്ടലിന്റെ രജിസ്റ്റർ ചെയ്ത ഉപയോക്താക്കൾക്ക് അവരുടെ ITR / ഫോമുകൾ / സേവന അഭ്യർത്ഥനകൾ വെരിഫൈ ചെയ്യുവാൻ മറ്റൊരാളെ അധികാരപ്പെടുത്തുന്നതിന് ഈ സേവനം പ്രാപ്തമാക്കുന്നു. റെപ്രസെന്റെറ്റീവ് അസ്സെസ്സിയായി രജിസ്റ്റർ ചെയ്യുവാനും മറ്റൊരു വ്യക്തിയുടെ പേരിൽ പ്രവർത്തിക്കാൻ സ്വയം രജിസ്റ്റർ ചെയ്യുവാനും ഈ സേവനം ഉപയോക്താക്കളെ അനുവദിക്കുന്നു.

2. ഈ സേവനം ലഭിക്കുന്നതിനുള്ള മുൻവ്യവസ്ഥകൾ

  • താങ്കൾ ഇ-ഫയലിംഗ് പോർട്ടലിന്റെ രജിസ്റ്റർ ചെയ്ത ഉപയോക്താവാകേണ്ടതുണ്ട്
  • ഇ-ഫയലിംഗ് പോർട്ടലിലേക്ക് ലോഗിൻ ചെയ്യുന്നതിന് താങ്കൾക്ക് സാധുവായ യോഗ്യതാപത്രങ്ങൾ ഉണ്ടായിരിക്കണം
  • ഉപയോക്താവിന്റെയും പ്രതിനിധിയുടെയും PAN സജീവമായിരിക്കണം

3. ഘട്ടം ഘട്ടമായുള്ള ഗൈഡ്

3.1 തനിക്ക് വേണ്ടി പ്രവര്‍ത്തിക്കാൻ മറ്റൊരു വ്യക്തിയെ അധികാരപ്പെടുത്തുക

സ്റ്റെപ്പ് 1: നിങ്ങളുടെ ഉപയോക്തൃ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിലേക്ക് പ്രവേശിക്കുക.

സ്റ്റെപ്പ് 1

സ്റ്റെപ്പ് 2: അംഗീകൃത പങ്കാളികൾ > തനിക്ക് വേണ്ടി പ്രവര്‍ത്തിക്കാൻ മറ്റൊരു വ്യക്തിയെ അധികാരപ്പെടുത്തുക എന്നതിൽ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 2

സ്റ്റെപ്പ് 3: സേവനത്തെക്കുറിച്ചുള്ള നിർദ്ദേശങ്ങളുമായി ഒരു പേജ് ദൃശ്യമാകുന്നു. നിർദ്ദേശങ്ങൾ വായിച്ചതിനുശേഷം, നമുക്ക് ആരംഭിക്കാം എന്നതിൽ ക്ലിക്കുചെയ്യുക.

സ്റ്റെപ്പ് 3

സ്റ്റെപ്പ് 4: മുൻപ് സമർപ്പിച്ച എല്ലാ അഭ്യർത്ഥനകളും താങ്കൾക്ക് ഇപ്പോൾ കാണുവാൻ കഴിയും. ഒരു പുതിയ അഭ്യർത്ഥനയ്‌ക്കായി, അംഗീകൃത സിഗ്‌നേറ്ററിയെ ചേർക്കുക എന്നതിൽ ക്ലിക്കുചെയ്യുക.

സ്റ്റെപ്പ് 4

സ്റ്റെപ്പ് 5: അംഗീകൃത സിഗ്‌നേറ്ററിയെ ചേർക്കുക എന്ന ലേബലിൽ ഒരു പുതിയ സ്‌ക്രീൻ പ്രദർശിപ്പിക്കപ്പെടും. അംഗീകൃത സിഗ്‌നേറ്ററിയുടെ പേര്, PAN, DOB (PAN അനുസരിച്ചുള്ള വിശദാംശങ്ങൾ) കാരണം എന്നിവ , പൂരിപ്പിച്ചതിനു ശേഷം തുടരുക എന്നതിൽ ക്ലിക്കുചെയ്യുക.

സ്റ്റെപ്പ് 5

സ്റ്റെപ്പ് 5

സ്റ്റെപ്പ്6: നിങ്ങളുടെ അഭ്യർത്ഥന സ്ഥിരീകരിക്കുക എന്ന പേജിൽ, ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള താങ്കളുടെ ഇമെയിൽ ഐഡിയിലും മൊബൈൽ നമ്പറിലും ലഭിച്ച 6 അക്ക OTP നമ്പർ നൽകി സമർപ്പിക്കുക ക്ലിക്കുചെയ്യുക.

സ്റ്റെപ്പ് 7

കുറിപ്പ്:

  • ശരിയായ OTP നൽകുന്നതിന് താങ്കൾക്ക് 3 അവസരങ്ങള്‍ ഉണ്ട്. (മൂന്നു തവണയും ശരിയായ OTP നൽ‌കുന്നതിൽ‌ താങ്കൾ പരാജയപ്പെട്ടാൽ‌, സ്റ്റെപ്പ് 1 മുതൽ താങ്കൾ വീണ്ടും ആരംഭിക്കേണ്ടതുണ്ട്.)
  • OTP 15 മിനിറ്റ് മാത്രം സാധുവായിരിക്കും.
  • OTP എപ്പോൾ എക്സ്പയറി ആകുമെന്ന് സ്‌ക്രീനിലെ OTP എക്സ്പയറി കൗണ്ട് ഡൗൺ ടൈമർ താങ്കളോട് പറയും.
  • റീ-സെൻഡ് OTP ടൈമർ ഒരു OTP റീജെനറേറ്റ് ചെയ്യുവാൻ ശേഷിക്കുന്ന സമയം പ്രദർശിപ്പിക്കുന്നു.

സ്റ്റെപ്പ് 7: വിജയകരമായ വാലിഡേഷനു ശേഷം, വിജയകരമായി സമർപ്പിച്ചു എന്ന പോപ്പ്അപ്പ് പ്രദർശിപ്പിക്കപ്പെടും.
കുറിപ്പ്:
അഭ്യർത്ഥന സമർപ്പിച്ച ശേഷം, -

  • അംഗീകൃത വ്യക്തിയുടെ ഇ-മെയിൽ ഐഡിയിലേക്കും മൊബൈൽ നമ്പറിലേക്കും അഭ്യർത്ഥന ഉന്നയിച്ചതായി അലേർട്ട് സന്ദേശം അയയ്‌ക്കും.
  • അംഗീകൃത വ്യക്തിക്ക് ഇ-ഫയലിംഗ് പോർട്ടലിലേക്ക് പ്രവേശിക്കുവാൻ കഴിയും; അഭ്യർത്ഥന കാണുവാനും സ്വീകരിക്കുവാനും / നിരസിക്കുവാനും'വർക്ക് ലിസ്റ്റ്' ടാബ് --> 'നിങ്ങളുടെ പ്രവർത്തനത്തിന്' എന്നതിലേക്ക് പോകുക.
  • അഭ്യർത്ഥന ഉന്നയിച്ച തീയതി മുതൽ 7 ദിവസത്തിനുള്ളിൽ അംഗീകൃത വ്യക്തി അഭ്യർത്ഥന സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യണം. നികുതിദായകനിൽ നിന്ന് ലഭിച്ച നോട്ടറൈസ്ഡ് പവർ ഓഫ് അറ്റോർണിയുടെ (POA) PDF പകർപ്പ് അറ്റാച്ചുചെയ്തുകൊണ്ട് അഭ്യർത്ഥന സ്വീകരിക്കാം അല്ലെങ്കിൽ അഭിപ്രായങ്ങൾ നൽകി നിരസിക്കാം.

സ്റ്റെപ്പ് 7

സ്റ്റെപ്പ് 8: മുൻപ് സമർപ്പിച്ച എല്ലാ അഭ്യർത്ഥനകളും കാണുന്നതിന് അഭ്യർത്ഥന കാണുക എന്ന ബട്ടണിൽ ക്ലിക്കുചെയ്യുക.

സ്റ്റെപ്പ് 8

കുറിപ്പ്:

  • കേസ് സ്റ്റാറ്റസ് എന്നത് അംഗീകാരത്തിനായി ശേഷിക്കുന്നു എന്നാണെങ്കിൽ, അഭ്യർത്ഥന റദ്ദാക്കൽ ബട്ടൺ ദൃശ്യമാകും.
  • കേസ് സ്റ്റാറ്റസ് അംഗീകരിക്കുകയും സജീവമാക്കുകയും ചെയ്താൽ, ഒരു അഭ്യർത്ഥന പിൻവലിക്കൽ ബട്ടൺ ദൃശ്യമാകും.

ഒരു അഭ്യർത്ഥന റദ്ദാക്കാൻ, അഭ്യർത്ഥന റദ്ദാക്കുക എന്ന ബട്ടണിൽ ക്ലിക്കുചെയ്യുക. അഭ്യർത്ഥനയുടെ സ്റ്റാറ്റസ് അംഗീകാരം പിൻവലിച്ചു എന്നതിലേക്ക് മാറുന്നു. റദ്ദാക്കുക എന്നതിൽ താങ്കൾ ക്ലിക്കു ചെയ്‌തുകഴിഞ്ഞാൽ, പ്രതിനിധിക്ക് അഭ്യർത്ഥന സ്വീകരിക്കുവാനോ നിരസിക്കുവാനോ കഴിയില്ല.
അല്ലെങ്കിൽ
ഒരു അഭ്യർത്ഥന പിൻവലിക്കാൻ, അഭ്യർത്ഥന പിൻവലിക്കുക എന്ന ബട്ടണിൽ ക്ലിക്കുചെയ്യുക. അഭ്യർത്ഥനയുടെ സ്റ്റാറ്റസ് അംഗീകാരം പിൻവലിച്ചു എന്നതിലേക്ക് മാറുന്നു.

3.2 പ്രതിനിധിയായി രജിസ്റ്റർ ചെയ്യുക

സ്റ്റെപ്പ് 1: താങ്കളുടെ ഉപയോക്തൃ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിലേക്ക് പ്രവേശിക്കുക.

സ്റ്റെപ്പ് 1

സ്റ്റെപ്പ് 2: അംഗീകൃത പങ്കാളികൾ > നികുതിദായകന്റെ പ്രതിനിധിയായി രജിസ്റ്റർ ചെയ്യുക എന്നതിൽ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 2

സ്റ്റെപ്പ് 3: മുൻപുള്ള എല്ലാ അഭ്യർത്ഥനകളും കാണുന്നതിന് നമുക്ക് ആരംഭിക്കാം ക്ലിക്കുചെയ്യുക.

സ്റ്റെപ്പ് 3

സ്റ്റെപ്പ് 4: പ്രതിനിധിയായി രജിസ്റ്റർ ചെയ്യുക എന്ന പേജിൽ പുതിയ അഭ്യർത്ഥന സൃഷ്ടിക്കുക എന്ന ഓപ്ഷൻക്ലിക്കുചെയ്യുക.

സ്റ്റെപ്പ് 4

സ്റ്റെപ്പ് 5: ഡ്രോപ്പ്ഡൗൺ മെനുവിൽ നിന്ന് നികുതിദായകന്റെ വിഭാഗം ഏതെന്ന് തിരഞ്ഞെടുക്കുക, ആവശ്യമായ വിശദാംശങ്ങൾ നൽകുക ആവശ്യമായ അറ്റാച്ചുമെന്റുകൾ അപ്‌ലോഡുചെയ്‌ത് തുടരുക ക്ലിക്കുചെയ്യുക.

കുറിപ്പ്: അറ്റാച്ചുമെന്റിന്റെ പരമാവധി വലുപ്പം 5 MB ആയിരിക്കണം.

സ്റ്റെപ്പ് 5

സ്റ്റെപ്പ് 5

സ്റ്റെപ്പ് 5

സ്റ്റെപ്പ് 6: നിങ്ങളുടെ അഭ്യർത്ഥന സ്ഥിരീകരിക്കുക എന്ന പേജിൽ, താങ്കളുടെ മൊബൈൽ നമ്പറിലും ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മെയിൽ ഐഡിയിലും ലഭിച്ച 6 അക്ക OTP നൽകി സമർപ്പിക്കുക ക്ലിക്കുചെയ്യുക.

സ്റ്റെപ്പ് 6

കുറിപ്പ്:

  • ശരിയായ OTP നൽകുന്നതിന് താങ്കൾക്ക് 3 അവസരങ്ങള്‍ ഉണ്ട്. (മൂന്നു തവണയും ശരിയായ OTP നൽ‌കുന്നതിൽ‌ താങ്കൾ പരാജയപ്പെട്ടാൽ‌, സ്റ്റെപ്പ് 1 മുതൽ താങ്കൾ വീണ്ടും ആരംഭിക്കേണ്ടതുണ്ട്.)
  • OTP ക്കു 15 മിനിറ്റ് മാത്രമേ സാധുതയുള്ളൂ.
  • OTP എപ്പോൾ എക്സ്പയറി ആകുമെന്ന് സ്‌ക്രീനിലെ OTP എക്സ്പയറി കൗണ്ട് ഡൗൺ ടൈമർ താങ്കളോട് പറയും.
  • ഒരു OTP റീജെനറേറ്റ് ചെയ്യുവാൻ ശേഷിക്കുന്ന സമയം റീ-സെൻഡ് OTP ടൈമർ പ്രദർശിപ്പിക്കുന്നു.

സ്റ്റെപ്പ് 7: സമർപ്പിച്ച എല്ലാ അഭ്യർത്ഥനകളും അതോടൊപ്പം അപ്‌ലോഡുചെയ്‌ത അറ്റാച്ചുമെന്റുകളും കാണുന്നതിന് അഭ്യർത്ഥന കാണുക എന്ന ബട്ടൺ ക്ലിക്കുചെയ്യുക.

സ്റ്റെപ്പ് 7

കുറിപ്പ്:

  • കേസ് സ്റ്റാറ്റസ് എന്നത് അംഗീകാരത്തിനായി ശേഷിക്കുന്നു എന്നാണെങ്കിൽ, അഭ്യർത്ഥന റദ്ദാക്കൽ ബട്ടൺ ദൃശ്യമാകും.
  • കേസ് സ്റ്റാറ്റസ് സ്വീകരിക്കുകയും സജീവമാക്കുകയും ചെയ്താൽ ഒരു അഭ്യർത്ഥന പിൻവലിക്കൽ എന്ന ബട്ടൺ ദൃശ്യമാകുന്നതാണ്.

ഒരു അഭ്യർത്ഥന റദ്ദാക്കാൻ, അഭ്യർത്ഥന റദ്ദാക്കുക എന്ന ബട്ടണിൽ ക്ലിക്കുചെയ്യുക. അഭ്യർത്ഥനയുടെ സ്റ്റാറ്റസ് അഭ്യർത്ഥന പിൻവലിച്ചു എന്നതിലേക്ക് മാറുന്നു.
അല്ലെങ്കിൽ
ഒരു അഭ്യർത്ഥന പിൻവലിക്കാൻ, അഭ്യർത്ഥന പിൻവലിക്കുക എന്ന ബട്ടണിൽ ക്ലിക്കുചെയ്യുക. അഭ്യർത്ഥനയുടെ സ്റ്റാറ്റസ് അഭ്യർത്ഥന പിൻവലിച്ചു എന്നതിലേക്ക് മാറുന്നു.

വിജയിച്ചു എന്ന സന്ദേശം

3.3 മറ്റൊരു വ്യക്തിയുടെ പേരിൽ രജിസ്റ്റർ ചെയ്യുക

സ്റ്റെപ്പ് 1: നിങ്ങളുടെ ഉപയോക്തൃ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിലേക്ക് പ്രവേശിക്കുക.

സ്റ്റെപ്പ് 1

സ്റ്റെപ്പ് 2: അംഗീകൃത പങ്കാളികൾ > മറ്റൊരു വ്യക്തിയുടെ പേരിൽ പ്രവർത്തിക്കാൻ രജിസ്റ്റർ ചെയ്യുക എന്നതിൽ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 2

സ്റ്റെപ്പ് 3: മറ്റൊരു വ്യക്തിയുടെ പേരിൽ രജിസ്റ്റർ ചെയ്യാനുള്ള നിർദ്ദേശങ്ങൾ കാണിക്കുന്ന ഒരു പോപ്പ്അപ്പ് ദൃശ്യമാകുന്നു. നമുക്ക് ആരംഭിക്കാം ക്ലിക്കുചെയ്യുക.

സ്റ്റെപ്പ് 3

സ്റ്റെപ്പ് 4: അടുത്ത പേജിൽ, പുതിയ അഭ്യർത്ഥന സൃഷ്ടിക്കുക ക്ലിക്കുചെയ്യുക.

സ്റ്റെപ്പ് 4

സ്റ്റെപ്പ് 5: ഡ്രോപ്പ്ഡൗണിൽ നിന്ന് നികുതിദായകന്റെ വിഭാഗം തിരഞ്ഞെടുത്ത് ആവശ്യമായ വിശദാംശങ്ങൾ നൽകുക. ആവശ്യമായ അറ്റാച്ചുമെന്റുകൾ അപ്‌ലോഡുചെയ്യുക (അറ്റാച്ചുമെന്റിന്റെ പരമാവധി വലുപ്പം 5 MB ആയിരിക്കണം) തുടർന്ന് തുടരുക ക്ലിക്കുചെയ്യുക.

സ്റ്റെപ്പ് 5

സ്റ്റെപ്പ് 6: നിങ്ങളുടെ അഭ്യർത്ഥന സ്ഥിരീകരിക്കുക പേജിൽ, താങ്കളുടെ മൊബൈൽ നമ്പറിലും ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇമെയിൽ ഐഡിയിലും ലഭിച്ച 6 അക്ക OTP നൽകി സമർപ്പിക്കുക ക്ലിക്കുചെയ്യുക.

സ്റ്റെപ്പ് 6

കുറിപ്പ്:

  • ശരിയായ OTP നൽകുന്നതിന് താങ്കൾക്ക് 3 അവസരങ്ങള്‍ ഉണ്ട്. (മൂന്നു തവണയും ശരിയായ OTP നൽ‌കുന്നതിൽ‌ താങ്കൾ പരാജയപ്പെട്ടാൽ‌, സ്റ്റെപ്പ് 1 മുതൽ താങ്കൾ വീണ്ടും ആരംഭിക്കേണ്ടതുണ്ട്.)
  • OTP ക്കു 15 മിനിറ്റ് മാത്രമേ സാധുതയുള്ളൂ.
  • OTP എപ്പോൾ എക്സ്പയറി ആകുമെന്ന് സ്‌ക്രീനിലെ OTP എക്സ്പയറി കൗണ്ട് ഡൗൺ ടൈമർ താങ്കളോട് പറയും.
  • ഒരു OTP റീജെനറേറ്റ് ചെയ്യുവാൻ ശേഷിക്കുന്ന സമയം റീ-സെൻഡ് OTP ടൈമർ പ്രദർശിപ്പിക്കുന്നു.

സ്റ്റെപ്പ് 7: സമർപ്പിച്ച എല്ലാ അഭ്യർത്ഥനകളും അതോടൊപ്പം അപ്‌ലോഡുചെയ്‌ത അറ്റാച്ചുമെന്റുകളും കാണുന്നതിന് അഭ്യർത്ഥന കാണുക ക്ലിക്കുചെയ്യുക.

സ്റ്റെപ്പ് 7

കുറിപ്പ്:

  • കേസ് സ്റ്റാറ്റസ് എന്നത് അംഗീകാരത്തിനായി ശേഷിക്കുന്നു എന്നാണെങ്കിൽ, അഭ്യർത്ഥന റദ്ദാക്കൽ ബട്ടൺ ദൃശ്യമാകും.
  • കേസ് സ്റ്റാറ്റസ് അംഗീകരിക്കുകയും സജീവമാക്കുകയും ചെയ്താൽ, ഒരു അഭ്യർത്ഥന പിൻവലിക്കൽ ബട്ടൺ ദൃശ്യമാകും.

ഒരു അഭ്യർത്ഥന റദ്ദാക്കാൻ, അഭ്യർത്ഥന റദ്ദാക്കുക എന്ന ബട്ടണിൽ ക്ലിക്കുചെയ്യുക. അഭ്യർത്ഥനയുടെ സ്റ്റാറ്റസ് അഭ്യർത്ഥന പിൻവലിച്ചു എന്നതിലേക്ക് മാറുന്നു.
അല്ലെങ്കിൽ
ഒരു അഭ്യർത്ഥന പിൻവലിക്കാൻ, അഭ്യർത്ഥന പിൻവലിക്കുക എന്ന ബട്ടണിൽ ക്ലിക്കുചെയ്യുക. അഭ്യർത്ഥനയുടെ സ്റ്റാറ്റസ് അഭ്യർത്ഥന പിൻവലിച്ചു എന്നതിലേക്ക് മാറുന്നു.

4.ബന്ധപ്പെട്ട വിഷയങ്ങൾ

ലോഗിൻ ചെയ്യുക

സ്വയം രജിസ്റ്റർ ചെയ്യുക

റിട്ടേൺസ് ഇ-വെരിഫൈ ചെയ്യുക

ഫയൽ ചെയ്ത ഫോമുകൾ കാണുക

ഡാഷ്ബോർഡ്

വർക്ക്-ലിസ്റ്റ്