1. അവലോകനം
ഇ-ഫയലിംഗ് പോർട്ടലിലേക്ക് ലോഗിൻ ചെയ്യുന്നതിനായി രണ്ട്-ഘടക പ്രാമാണീകരണത്തിന് (നിങ്ങളുടെ ഇ-ഫയലിംഗ് പാസ്‌വേഡിനുള്ള ഒരു അധിക സുരക്ഷാ പാളി) ലഭ്യമായ വിവിധ ഓപ്ഷനുകളിൽ ഒന്നാണ് സ്റ്റാറ്റിക് പാസ്‌വേഡ് സൃഷ്ടിക്കൽ എന്ന സേവനം. OTP ലഭിക്കുന്നതിന് നിങ്ങൾക്ക് നല്ല മൊബൈൽ നെറ്റ്‌വർക്ക് കണക്റ്റിവിറ്റി ഇല്ലെങ്കിൽ സ്റ്റാറ്റിക് പാസ്‌വേഡ് ഉപയോഗപ്രദമാണ്. ഇ-ഫയലിംഗ് പോർട്ടലിൽ (പോസ്റ്റ് ലോഗിൻ) രജിസ്റ്റർ ചെയ്ത എല്ലാ ഉപയോക്താക്കൾക്കും ഈ സേവനം ലഭ്യമാണ്.
2. ഈ സേവനം ലഭ്യമാക്കുന്നതിനുള്ള മുൻവ്യവസ്ഥകൾ
- സാധുതയുള്ള ഉപയോക്തൃ ID-യും പാസ്‌വേഡും ഉള്ള, ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഉപയോക്താവ്
3. ഘട്ടം ഘട്ടമായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
ഘട്ടം 1: നിങ്ങളുടെ ഉപയോക്തൃ ID-യും പാസ്‌വേഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിലേക്ക് ലോഗിൻ ചെയ്യുക.
ഘട്ടം 2: ഡാഷ്‌ബോർഡിൽ നിന്ന് എന്റെ പ്രൊഫൈൽ പേജിലേക്ക് പോകുക.
ഘട്ടം 3: സ്റ്റാറ്റിക് പാസ്‌വേഡ് ക്ലിക്ക് ചെയ്യുക.
ഘട്ടം 4: സ്റ്റാറ്റിക് പാസ്‌വേഡിനെക്കുറിച്ചും അത് എവിടെ ഉപയോഗിക്കാമെന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങളുടെ ഒരു ലിസ്റ്റ് സ്റ്റാറ്റിക് പാസ്‌വേഡ് പേജിൽ ദൃശ്യമാകും. നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിച്ച് സ്റ്റാറ്റിക് പാസ്‌വേഡ് സൃഷ്ടിക്കുക ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ സ്റ്റാറ്റിക് പാസ്‌വേഡ് വിജയകരമായി സൃഷ്ടിച്ച് കഴിഞ്ഞാൽ ഒരു വിജയ സന്ദേശം പ്രദർശിപ്പിക്കും.
ശ്രദ്ധിക്കുക:
- ഇ-ഫയലിംഗിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിങ്ങളുടെ ഇ-മെയിൽ ID-യിൽ നിങ്ങൾക്ക് 10 സിസ്റ്റം ജനറേറ്റഡ് സ്റ്റാറ്റിക് പാസ്‌വേഡുകൾ ലഭിക്കും.
- ലോഗിൻ ചെയ്യുന്ന സമയത്ത് ഇവയിൽ ഏതെങ്കിലും ഒന്ന് നിങ്ങൾക്ക് ഉപയോഗിക്കാം. എന്നാൽ അതേ സ്റ്റാറ്റിക് പാസ്‌വേഡ് വീണ്ടും ഉപയോഗിക്കാൻ കഴിയില്ല.
- നിങ്ങൾക്ക് അയച്ച സ്റ്റാറ്റിക് പാസ്‌വേഡുകൾ സൃഷ്ടിച്ച തീയതി മുതൽ 30 ദിവസത്തേക്ക് സജീവമായിരിക്കും.
- എല്ലാ 10 പാസ്‌വേഡുകളും ഉപയോഗിച്ചതിന് ശേഷമോ അല്ലെങ്കിൽ 30 ദിവസം കഴിഞ്ഞതിന് ശേഷമോ (ഏതാണോ ആദ്യം വരുന്നത്), നിങ്ങൾക്ക് സ്റ്റാറ്റിക് പാസ്‌വേഡുകൾ വീണ്ടും സൃഷ്ടിക്കാൻ കഴിയും.
ഘട്ടം 5: നിങ്ങൾക്ക് ഉപയോഗിക്കാത്ത സ്റ്റാറ്റിക് പാസ്‌വേഡുകൾ ഉണ്ടെങ്കിൽ , നിങ്ങൾക്ക് എത്ര പാസ്‌വേഡുകൾ ഉണ്ടെന്നും അവ കാലഹരണപ്പെടുന്നതിന് മുമ്പുള്ള ദിവസങ്ങളുടെ എണ്ണവും (30-ൽ) വ്യക്തമാക്കുന്ന ഒരു സന്ദേശം ലഭിക്കും.ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിങ്ങളുടെ ഇ-മെയിൽ ID-യിൽ ഉപയോഗിക്കാത്ത സ്റ്റാറ്റിക് പാസ്‌വേഡുകളുടെ ഒരു ലിസ്റ്റ് ലഭിക്കുന്നതിന്, സ്റ്റാറ്റിക് പാസ്‌വേഡ് വീണ്ടും അയയ്‌ക്കുക ക്ലിക്ക് ചെയ്യുക.
ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിങ്ങളുടെ ഇ-മെയിൽ ID-യിൽ ഉപയോഗിക്കാത്ത സ്റ്റാറ്റിക് പാസ്‌വേഡുകൾ നിങ്ങൾക്ക് ലഭിക്കും.