1. അവലോകനം
ഇനിപ്പറയുന്ന രജിസ്റ്റർ ചെയ്ത ഉപയോക്താക്കൾക്ക് ITR സ്റ്റാറ്റസ് സേവനം ലഭ്യമാണ് (ലോഗിൻ ചെയ്യുന്നതിന് മുൻപും ലോഗിൻ ചെയ്ത ശേഷവും ):
- എല്ലാ നികുതിദായകർക്കും-അവരവരുടെ PAN-ൽ ഫയൽ ചെയ്ത റിട്ടേണുകളുടെ
- അംഗീകൃത സിഗ്നേറ്ററി, ERI, നികുതിദായക പ്രതിനിധി - അവരവരുടെ റോളിൽ അവർ ഫയൽ ചെയ്ത റിട്ടേണുകളുടെ
ഫയൽ ചെയ്ത ITR-കളുടെ വിശദാംശങ്ങൾ കാണാൻ ഈ സേവനം മുകളിൽ പറഞ്ഞിരിക്കുന്ന ഉപയോക്താക്കളെ അനുവദിക്കുന്നു:
- ITR-V അക്‌നോളെജ്മെന്റ്, അപ്‌ലോഡ് ചെയ്‌ത JSON (ഓഫ്‌ലൈൻ യൂട്ടിലിറ്റിയിൽ നിന്ന്), PDF രൂപത്തിൽ പൂർണ്ണമായ ITR ഫോം, ഇന്റിമേഷൻ ഓർഡർ എന്നിവ കാണുക, ഡൗൺലോഡ് ചെയ്യുക
- വെരിഫിക്കേഷനായി ശേഷിക്കുന്ന റിട്ടേൺ (കൾ) കാണുക
2. ഈ സേവനം ലഭ്യമാക്കുന്നതിനുള്ള മുൻവ്യവസ്ഥകൾ
ലോഗിൻ ചെയ്യുന്നതിന് മുൻപ്:
- ഇ-ഫയലിംഗ് പോർട്ടലിൽ കുറഞ്ഞത് ഒരു ITR എങ്കിലും സാധുവായ അക്‌നോളജ്‌മെൻ്റ് നമ്പർ സഹിതം ഫയൽ ചെയ്തിട്ടുണ്ടായിരിക്കണം
- OTP- യ്‌ക്കായുള്ള സാധുവായ മൊബൈൽ നമ്പർ
ലോഗിൻ ചെയ്തതിനു ശേഷം:
- സാധുതയുള്ള ഉപയോക്തൃ ID-യും പാസ്‌വേഡും ഉള്ള, ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഉപയോക്താവ്
- ഇ-ഫയലിംഗ് പോർട്ടലിൽ കുറഞ്ഞത് ഒരു ITR എങ്കിലും ഫയൽ ചെയ്തിട്ടുണ്ടായിരിക്കണം
3. പ്രോസസ്സ്/ഘട്ടം - ഘട്ടമായുള്ള മാർഗ്ഗനിർദ്ദേശം
3.1 ITR സ്റ്റാറ്റസ് (ലോഗിൻ ചെയ്യുന്നതിന് മുൻപ്)
ഘട്ടം 1: ഇ-ഫയലിംഗ് പോർട്ടൽ ഹോംപേജിലേക്ക് പോകുക.
ഘട്ടം 2: ആദായ നികുതി റിട്ടേൺ (ITR) സ്റ്റാറ്റസ് എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: ആദായ നികുതി റിട്ടേൺ (ITR) സ്റ്റാറ്റസ് പേജിൽ, നിങ്ങളുടെ അക്നോളജ്‌മെൻ്റ് നമ്പറും സാധുവായ മൊബൈൽ നമ്പറും നൽകി തുടരുക ക്ലിക്ക് ചെയ്യുക.
ഘട്ടം 4: ഘട്ടം 3-ൽ നൽകിയ നിങ്ങളുടെ മൊബൈൽ നമ്പറിൽ ലഭിച്ച 6 അക്ക OTP സമർപ്പിച്ച ശേഷം ക്ലിക്ക് ചെയ്യുക.
ശ്രദ്ധിക്കുക:
- OTP ക്ക് 15 മിനിറ്റ് മാത്രമേ സാധുതയുള്ളൂ.
- ശരിയായ OTP നൽകുന്നതിന് നിങ്ങൾക്ക് 3 തവണ ശ്രമിക്കാവുന്നതാണ്.
- സ്‌ക്രീനിലെ OTP കാലഹരണപ്പെടൽ കൗണ്ട്‌ഡൗൺ ടൈമർ, OTP എപ്പോൾ കാലഹരണപ്പെടുമെന്ന് നിങ്ങളോട് പറയുന്നു.
- OTP വീണ്ടും അയയ്‌ക്കുക ക്ലിക്ക് ചെയ്യുമ്പോൾ, ഒരു പുതിയ OTP സൃഷ്ടിച്ച് അയയ്ക്കപ്പെടും.
വിജയകരമായ സാധൂകരണത്തിനു ശേഷം നിങ്ങൾക്ക് ITR സ്റ്റാറ്റസ് കാണാൻ കഴിയും.
നിങ്ങളുടെ പാൻ പ്രവർത്തനരഹിതമാണെങ്കിൽ, റീഫണ്ട് നൽകാൻ കഴിയില്ല. സെക്ഷൻ 234H പ്രകാരം ആവശ്യമായ ഫീസ് അടച്ചതിന് ശേഷം ദയവായി നിങ്ങളുടെ പാൻ ആധാറുമായി ലിങ്ക് ചെയ്യുക.
3.2 ITR സ്റ്റാറ്റസ് (ലോഗിൻ ചെയ്തതിനു ശേഷം)
ഘട്ടം 1: നിങ്ങളുടെ സാധുതയുള്ള ഉപയോക്തൃ ID-യും പാസ്‌വേഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുക.
ആധാറുമായി പാൻ ലിങ്ക് ചെയ്തിട്ടില്ലാത്ത വ്യക്തിഗത ഉപയോക്താക്കൾക്ക്, ആധാറുമായി ലിങ്ക് ചെയ്യാത്തതിനാൽ നിങ്ങളുടെ പാൻ പ്രവർത്തനരഹിതമാണെന്ന ഒരു പോപ്പ്-അപ്പ് സന്ദേശം കാണുവാൻ കഴിയും.
പാൻ ആധാറുമായി ലിങ്ക് ചെയ്യുന്നതിന്, ഇപ്പോൾ ലിങ്ക് ചെയ്യുക ബട്ടണിൽ ക്ലിക്ക് ചെയ്യുക, അല്ലെങ്കിൽ തുടരുക ക്ലിക്ക് ചെയ്യുക.
.ഘട്ടം 2: ഇ-ഫയൽ > ആദായനികുതി റിട്ടേണുകൾ > ഫയൽ ചെയ്ത റിട്ടേണുകൾ കാണുക ക്ലിക്ക് ചെയ്യുക.
ഘട്ടം 3: ഫയൽ ചെയ്ത റിട്ടേണുകൾ കാണുക എന്ന പേജിൽ, നിങ്ങൾ ഫയൽ ചെയ്ത എല്ലാ റിട്ടേണുകളും നിങ്ങൾക്ക് കാണാൻ കഴിയും. നിങ്ങൾക്ക് ITR-V അക്‌നോളെജ്മെന്റ്, അപ്‌ലോഡുചെയ്‌ത JSON (ഓഫ്‌ലൈൻ യൂട്ടിലിറ്റിയിൽ നിന്ന്), PDF രൂപത്തിൽ പൂർണ്ണമായ ITR ഫോം, ഇന്റിമേഷൻ ഓർഡർ എന്നിവ ഡൗൺലോഡ് ചെയ്യാനാകും (വലതുവശത്തുള്ള ഓപ്ഷനുകൾ ഉപയോഗിച്ച്).
ശ്രദ്ധിക്കുക:
നിങ്ങളുടെ പാൻ പ്രവർത്തനരഹിതമാണെങ്കിൽ, നിങ്ങളുടെ പാൻ പ്രവർത്തനരഹിതമായതിനാൽ റീഫണ്ട് നൽകാനാവില്ല എന്ന പോപ്പ്-അപ്പ് സന്ദേശം നിങ്ങൾ കാണും. ഇപ്പോള്‍ ലിങ്ക് ചെയ്യുക ബട്ടണിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പാൻ ലിങ്ക് ചെയ്യാം, അല്ലാത്തപക്ഷം തുടരുക ക്ലിക്ക് ചെയ്യുക.
ശ്രദ്ധിക്കുക:
- വ്യത്യസ്ത മാനദണ്ഡങ്ങൾ (AY അല്ലെങ്കിൽ ഫയലിംഗ് തരം) അടിസ്ഥാനമാക്കി നിങ്ങൾ ഫയൽ ചെയ്ത റിട്ടേണുകൾ കാണുന്നതിന് ഫിൽട്ടർ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ റിട്ടേൺ ഡാറ്റ എക്സൽ ഫോർമാറ്റിലേക്ക് എക്‌സ്‌പോർട്ട് ചെയ്യുന്നതിന് എക്സലിലേക്ക് എക്‌സ്‌പോർട്ട് ചെയ്യുക എന്നത് ക്ലിക്ക് ചെയ്യുക.
- റിട്ടേണിൻ്റെ ജീവിത ചക്രവും അതുമായി ബന്ധപ്പെട്ട പ്രവർത്തന ഇനങ്ങളും (ഉദാ. ഇ-വെരിഫിക്കേഷനായി ശേഷിക്കുന്ന റിട്ടേണുകൾ) കാണുന്നതിന് വിശദാംശങ്ങൾ കാണുക ക്ലിക്ക് ചെയ്യുക.