1. അവലോകനം
ഇ-ഫയലിംഗ് പോർട്ടലിൽ എല്ലാ രജിസ്റ്റേർഡ് ഉപയോക്താക്കൾക്കും മാനേജ് ഐ.ടി.ഡി.ആർ.ഇ.ഐ.എൻ. സേവനം ലഭ്യമാണ്. ഈ സേവനം വഴി, ഫോം 15CC/ഫോംV ഫയൽ ചെയ്യേണ്ടതായ ഒരു റിപ്പോർട്ടിംഗ് എൻറ്റിറ്റിക്ക് താഴെ പറയുന്നവ ചെയ്യാൻ കഴിയും :
- ഐ.ടി.ഡി.ആർ.ഇ.ഐ.എൻ (ഇൻകം ടാക്സ് ഡിപ്പോർട്ട്മെന്റ് റിപ്പോർട്ടിംഗ് എൻറ്റിറ്റി ഐഡന്റിഫിക്കേഷൻ നമ്പർ) ജനറേറ്റ് ചെയ്യാൻ കഴിയും; കൂടാതെ
- അങ്ങനെ ജനറേറ്റ് ചെയ്യപ്പെട്ട ഐ.ടി.ഡി.ആർ.ഇ.ഐ.എൻ.-ഉമായി ബന്ധപ്പെട്ട ഫോം 15CC & ഫോം V എന്നിവ അപ്ലോഡ് ചെയ്യാനും കാണുന്നതിനും ആയതിന് അധികാരപ്പെടുത്തിയ വ്യക്തികളെ പ്രാപ്തമാക്കുക.
അധികാരപ്പെടുത്തിയ വ്യക്തിയെ റിപ്പോർട്ടിംഗ് ചെയ്യുന്നയാൾ ചേർത്തശേഷം, അംഗീകൃത വ്യക്തിക്ക് ഈ സേവനം വഴി അപേക്ഷ സ്വീകരിക്കാൻ കഴിയും.
റിപ്പോർട്ടിംഗ് ചെയ്യുന്നയാൾ ആദായനികുതി വകുപ്പിൽ രജിസ്ട്രേഷൻ നടത്തിയ ശേഷം ആദായനികുതിവകുപ്പ് (ഐ.ടി.ഡി) നൽകുകയും അയച്ചുകൊടുക്കുന്നതുമായ യുണീക് ഐ.ഡി-യാണ് ഐ.ടി.ഡി.ആർ.ഇ.ഐ.എൻ, ഐ.ടി.ഡി.ആർ.ഇ.ഐ.എൻ ഒരു 16-അക്ക തിരിച്ചറിയൽ നമ്പരാണ് അതിന്‍റെ ഫോർമാറ്റ് ഇപ്രകാരമാണ് XXXXXXXXXX.YZNNN, ഇതിൽ:
| ഐ.ടി.ഡി.ആർ.ഇ.ഐ.എൻ ഫോർമാറ്റ് | വിവരണം |
| xxxxxxxxxx | റിപ്പോർട്ടിംഗ് എൻറ്റിറ്റിയുടെ പാൻ അല്ലെങ്കിൽ ടാൻ |
| വൈ | ഫോം കോഡ് |
| ഇസെഡ് | ഫോം കോഡിനായി റിപ്പോർട്ടിംഗ് എൻറ്റിറ്റിയുടെ കോഡ് |
| എൻ.എൻ.എൻ | സീക്വൻസ് നമ്പറിന്‍റെ കോഡ് |
2. ഈ സേവനം നേടുന്നതിനുള്ള മുൻവ്യവസ്ഥകൾ
| ക്രമ നമ്പർ | ഉപയോക്താവ് | വിവരണം |
| 1. | റിപ്പോർട്ടിംഗ് എൻറ്റിറ്റി |
|
| 2. | അധികാരപ്പെടുത്തിയ വ്യക്തി |
|
3. ഘട്ടം-ഘട്ടമായുള്ള മാർഗ്ഗനിർദ്ദേശം
3.1. ഒരു പുതിയ ഐ.ടി.ഡി.ആർ.ഈ.ഐ.എൻ ജനറേറ്റ് ചെയ്യുക
ഘട്ടം 1: സാധുവായ യൂസർ ഐ.ഡി-യും പാസ്സ്-വേർഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിലേക്ക് ലോഗിൻ ചെയ്യുക.
ഘട്ടം 2: താങ്കളുടെ ഡാഷ്ബോർഡി ൽ സർവീസസ് > മാനേജ് ഐ.ടി.ഡി റിപ്പോർട്ടിംഗ് എൻറ്റിറ്റി ഐഡൻറിഫിക്കേഷൻ നമ്പർ (ഐ.ടി.ഡി.ആർ.ഈ.ഐ.എൻ) എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: ജെനറേറ്റ് ഐ.ടി.ഡി റിപ്പോർട്ടിംഗ് എൻറ്റിറ്റി ഐഡൻറിഫിക്കേഷൻ നമ്പർ (ഐ.ടി.ഡി.ആർ.ഇ.ഐ.എൻ) പേജിൽ, ജെനറേറ്റ് ന്യൂ ഐ.ടി.ഡി.ആർ.ഇ.ഐ.എൻ എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 4: ജെനറേറ്റ് ഐ.ടി.ഡി റിപ്പോർട്ടിംഗ് എൻറ്റിറ്റി ഐഡൻറിഫിക്കേഷൻ നമ്പർ (ഐ.ടി.ഡി.ആർ.ഇ.ഐ.എൻ) പേജിൽ, ഫോം ടൈപ്പ് (ഫോം 15CC അല്ലെങ്കിൽ ഫോം V) തിരഞ്ഞെടുക്കുക.
ഘട്ടം 5: എന്നിട്ട്, ഡ്രോപ്ഡൌൺ ലിസ്റ്റിൽ നിന്നു അനുയോജ്യമായ റിപ്പോർട്ടിംഗ് എൻറ്റിറ്റി കാറ്റഗറി യെ തെരഞ്ഞെടുക്കുക. ജെനറേറ്റ് ഐ.ടി.ഡി.ആർ.ഇ.ഐ.എൻ എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 6: ഐ.ടി.ഡി.ആർ.ഇ.ഐ.എൻ വിജയകരമായി ജെനറേറ്റ് ചെയ്തുകഴിഞ്ഞാൽ, ഒരു വിജയസന്ദേശം പ്രദർശിപ്പിക്കപ്പെടും. താങ്കളുടെ ഫോം ഫയൽ ചെയ്യുന്നതിന് അധികാരപ്പെടുത്തപ്പെട്ട ഒരു വ്യക്തിയെ ചേർക്കുന്നതിന് ആഡ് ഓതറൈസ്ഡ് പേഴ്സൺ നൌ എന്നതിൽ ക്ലിക്ക് ചെയ്യുക.
കുറിപ്പ്:
- ഐ.ടി.ഡി.ആർ.ഇ.ഐ.എൻ വിജയകരമായി ജെനറേറ്റ് ചെയ്തുകഴിഞ്ഞാൽ, ഈ-ഫയലിംഗ് പോർട്ടലുമായി രജിസ്റ്റർ ചെയ്തിട്ടുള്ള പ്രാഥമിക മൊബൈൽ നമ്പറിലും ഇമെയിലിലും താങ്കൾക്ക് ഒരു സ്ഥിരീകരണസന്ദേശം ലഭിക്കും.
- അധികാരപ്പെടുത്തപ്പെട്ട വ്യക്തിയെ പിന്നീട് ചേർക്കുന്നതിന് ആഡ് ഓതറൈസ്ഡ് പേഴ്സൺ ലേറ്റർ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കാനും താങ്കൾക്ക് കഴിയും.
ഘട്ടം 7: ആഡ് ഓതറൈസ്ഡ് പേഴ്സൺ പേജിൽ, ആവശ്യമായ വിശദാംശങ്ങൾ ചേർക്കുക, ഓതറൈസ്ഡ് പേഴ്സൺ ടൈപ്പ് തെരഞ്ഞെടുക്കുക, പദവി ചേർക്കുക, ആക്സെസ് ടൈപ്പ് തെരഞ്ഞെടുക്കുക, തുടർന്ന് സേവ് എന്നതിൽ ക്ലിക്ക് ചെയ്യുക.
കുറിപ്പ്:
- താങ്കൾ അധികാരപ്പെടുത്തിയ വ്യക്തിയുടെ പാൻ അല്ലെങ്കിൽ ആധാർ വിവരങ്ങൾ, അല്ലെങ്കിൽ രണ്ടും നൽകാൻ താങ്കൾക്ക് കഴിയും.
- അധികാരപ്പെടുത്തിയ വ്യക്തിയുടെ ആധാർ മാത്രമാണ് താങ്കൾ നൽകുന്നതെങ്കിൽ, അധികാരപ്പെടുത്തിയ വ്യക്തിയുടെ പാൻ-മായി ആധാർ ലിങ്ക് ചെയ്തിരിക്കണം.
- അധികാരപ്പെടുത്തിയ വ്യക്തിയുടെ പേര് ഒരു ഓപ്ഷണൽ ഫീൽഡ് ആണ്. ഇമെയിൽ ഐ.ഡി, മൊബൈൽ നമ്പർ, അധികാരപ്പെടുത്തിയ വ്യക്തിയുടെ ടൈപ്പ്, പദവി, ആക്സെസ് ടൈപ്പ് എന്നിവ നിർബന്ധ ഫീൽഡുകളാണ്.
- അധികാരപ്പെടുത്തിയ വ്യക്തിയുടെ ആക്സെസ് ടൈപ്പ് താഴെയുള്ള പട്ടിക പ്രകാരം വ്യത്യസ്തങ്ങളായിരിക്കും:
| താങ്കൾ ഫോം V തെരഞ്ഞെടുക്കുകയാണെങ്കിൽ | ഡെസിഗ്നേറ്റഡ് ഡയറക്ടർ എന്ന പദവി ആണ് തെരഞ്ഞെടുത്തിട്ടുള്ളത് എങ്കിൽ | അധികാരപ്പെടുത്തിയ വ്യക്തിക്ക് ഫോം അപ്ലോഡ് ചെയ്യാനും കാണാനും കഴിയും. |
| പ്രിൻസിപ്പൽ ഓഫീസർ എന്ന പദവി ആണ് തെരഞ്ഞെടുത്തിട്ടുള്ളത് എങ്കിൽ | അധികാരപ്പെടുത്തിയ വ്യക്തിക്ക് ഫോം അപ്ലോഡ് ചെയ്യാനും കാണാനും കഴിയും. | |
| താങ്കൾ ഫോം 15CC തെരഞ്ഞെടുക്കുകയാണെങ്കിൽ | അധികാരപ്പെടുത്തിയ വ്യക്തിക്ക് ഫോം അപ്ലോഡ് ചെയ്യാനും കാണാനും കഴിയും. |
ഘട്ടം 8: അധികാരപ്പെടുത്തിയ വ്യക്തിയെ വിജയകരമായി ചേർത്തെങ്കിൽ, താഴെപ്പറയുന്ന പോപ്പ്അപ്പ് സന്ദേശം പ്രദർശിപ്പിക്കപ്പെടും, കൂടാതെ ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത, അധികാരപ്പെടുത്തിയ വ്യക്തിയുടെ മൊബൈൽ നമ്പറിലും ഇമെയിൽ ഐ.ഡി-യിലും ഒരു അറിയിപ്പ് അയക്കുന്നതാണ്.
ഘട്ടം 9: അധികാരപ്പെടുത്തിയ വ്യക്തിയുടെ(കളുടെ) സ്റ്റാറ്റസ് കാണുന്നതിന്, ക്ലോസ് എന്നതിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 10: ഒരു അധികാരപ്പെടുത്തിയ വ്യക്തിയെ നിഷ്ക്രിയമാക്കുന്നതിന്, അധികാരപ്പെടുത്തിയ വ്യക്തിയുടെ(കളുടെ)പേജിൽ, ആക്ടീവ് ടാബിന് കീഴിൽ ഡീആക്ടിവേറ്റ് എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 11: ഇതിനകം ചേർത്ത അംഗീകൃത വ്യക്തികളുടെ ലിസ്റ്റിനു നേരേയുള്ള നിഷ്‌ക്രിയ ടാബിന് കീഴിൽ "ആക്ടിവേറ്റ്" ഓപ്ഷൻ ക്ലിക്ക് ചെയ്ത് നിഷ്‌ക്രിയ അംഗീകൃതവ്യക്തികളെ സജീവമാക്കാൻ താങ്കൾക്ക് കഴിയുന്നതാണ്.
3.2. അധികാരപ്പെടുത്തിയ ആൾ മുഖേന ആക്ടിവേഷൻ :
ഘട്ടം 1: സാധുവായ യൂസർ ഐ.ഡി-യും പാസ്സ്-വേർഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിലേക്ക് ലോഗിൻ ചെയ്യുക.
ഘട്ടം 2: താങ്കളുടെ ഡാഷ്ബോർഡിൽ, പെൻഡിംഗ് ആക്ഷൻസ് > വർക്ക്-ലിസ്റ്റ് എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: വർക്ക്-ലിസ്റ്റ് പേജിൽ, താങ്കൾ സജീവമാക്കാൻ താൽപ്പര്യപ്പെടുന്ന ഐ.ടി.ഡി.ആർ.ഇ.ഐ.എൻ.ന് നേരെയുള്ള ആക്ടിവേറ്റ് എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 4: ഐ.ടി.ഡി.ആർ.ഇ.ഐ.എൻ റിക്വസ്റ്റ് -ഒ.ടി.പി. വാലിഡേഷൻ പേജിൽ, ആഡ് ഓതറൈസ്ഡ് പേഴ്സൺ പേജിൽ താങ്കളെ ഒരു അംഗീകൃതവ്യക്തിയായി ചേർക്കുമ്പോൾ ഉപയോക്താവ് നൽകിയ (താങ്കളോടൊപ്പം ലഭ്യമായ) മൊബൈൽ നമ്പറിലും & ഇമെയിൽ ഐഡിയിലും ലഭിച്ച വ്യതിരിക്തമായ 6-അക്ക ഒ.ടി.പി. നൽകുക, ശേഷം കണ്ടിന്യൂ എന്നതിൽ ക്ലിക്ക് ചെയ്യുക.
കുറിപ്പ്:
- ഒ.ടി.പി.-യുടെ സാധുത 15 മിനിട്ട് മാത്രമായിരിക്കും.
- ശരിയായ ഒ.ടി.പി. നൽകാൻ താങ്കൾക്ക് 3 അവസരങ്ങൾ ലഭിക്കുന്നതാണ്.
- ഒ.ടി.പി. എപ്പോൾ കാലഹരണപ്പെടുമെന്ന് സ്ക്രീനിലുള്ള ഒ.ടി.പി. എക്സ്പയറി കൗണ്ട്ഡൗൺ ടൈമർതാങ്കളെ അറിയിയ്ക്കും.
- റീസെൻഡ് ഒ.ടി.പി. ക്ലിക്ക് ചെയ്യുമ്പോൾ, ഒരു പുതിയ ഒ.ടി.പി. ജനറേറ്റ് ചെയ്‌ത് അയയ്ക്കും.
ഘട്ടം 5: ഐ.ടി.ഡി.ആർ.ഇ.ഐ.എൻ റിക്വസ്റ്റ് - സെറ്റ് ന്യൂ പാസ്‌വേഡ് പേജിൽ, സെറ്റ് ന്യൂ പാസ്‌വേഡ് എന്നതിൽ പാസ്‌വേഡ് നൽകി കൺഫേം ന്യൂ പാസ്‌വേഡ് എന്നതിൽ സ്ഥിരീകരിച്ചതിനുശേഷം ആക്ടിവേറ്റ് എന്നതിൽ ക്ലിക്ക് ചെയ്യുക.
കുറിപ്പ്:
- റിഫ്രഷ് അല്ലെങ്കിൽ ബാക്ക് എന്നിവയിൽ ക്ലിക്ക് ചെയ്യരുത്.
- നിങ്ങളുടെ പുതിയ പാസ്സ്-വേർഡ് നൽകുന്ന സമയത്ത്, പാസ്സ്-വേർഡ് നയം ശ്രദ്ധിക്കുക:
- അതിന് കുറഞ്ഞത് 8അക്ഷരങ്ങളെങ്കിലും ഉണ്ടായിരിക്കണം 14അക്ഷരങ്ങളില്‍ കൂടരുത്.
- അതിൽ അപ്പർകേസിലെയും ലോവർകേസിലെയും അക്ഷരങ്ങൾ ഉൾപ്പെട്ടിരിക്കണം.
- അതിൽ ഒരു അക്കവും അടങ്ങിയിരിക്കണം.
- അതിൽ ഒരു പ്രത്യേക അക്ഷരവും വേണം (ഉദാ.@#$%)
ഘട്ടം 6: വിജയകരമായി സജീവമാക്കിയാൽ, താഴെ കാണുന്ന ഒരു സന്ദേശം പ്രദർശിപ്പിക്കപ്പെടുന്നതാണ്.
ഘട്ടം 7: ഫോം 15CC-യും അല്ലെങ്കിൽ ഫോംV-യും അല്ലെങ്കിൽ ഏതെങ്കിലും ഒന്നോ അപ്ലോഡ് ചെയ്യാൻ/കാണാൻ താങ്കൾ ആഗ്രഹിക്കുന്നു എങ്കിൽ, ഐ.ടി.ഡി.ഇ.ആർ.ഇ. ഐ.എൻ.-ന്‍റെ പാൻ & പാസ്സ് വേർഡ് എന്നിവ ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുക.
4.ബന്ധപ്പെട്ട വിഷയങ്ങൾ
- ഇവിടെ ലോഗിൻ ചെയ്യുക
- ഡാഷ്ബോർഡ്
- വർക്ക്-ലിസ്റ്റ്
- എന്‍റെ പ്രൊഫൈൽ
- പാസ് വേർഡ് മറന്നു