Do not have an account?
Already have an account?

1. എന്താണ് DSC, ഇതിന്റെ ആവശ്യകത എന്താണ്?
ഒരു ഫിസിക്കൽ അല്ലെങ്കിൽ പേപ്പർ സർട്ടിഫിക്കറ്റിന്റെ ഇലക്ട്രോണിക് രൂപമാണ് ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് (DSC). ഓൺ‌ലൈനിലും കമ്പ്യൂട്ടറിലെ പ്രമാണങ്ങളിലും വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ തിരിച്ചറിയൽ തെളിവായി DSC പ്രവർത്തിക്കുന്നു. പ്രിന്റ് ചെയ്ത/ കയ്യാൽ എഴുതിയ ഡോക്യുമെന്റിനെ കൈയ്യൊപ്പ് സാധൂകരിയ്ക്കുന്നതുപോലെ ഇലക്ട്രോണിക് ഡോക്യുമെന്റുകളെ DSC പ്രാമാണീകരിക്കുന്നു. ഒരു നികുതിദായകൻ ഫയൽ ചെയ്യുന്ന റിട്ടേണുകൾ ഇ-വെരിഫൈ ചെയ്യാൻ DSC ഉപയോഗിക്കാം, ചില സന്ദർഭങ്ങളിൽ ഇത് നിർബന്ധമാണ്.

2. DSC ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
ഈ സൗകര്യം തിരഞ്ഞെടുത്ത ഇ-ഫയലിംഗ് ഉപയോക്താക്കൾക്ക് ആദായ നികുതി റിട്ടേണുകൾ / സ്റ്റാറ്റ്യൂട്ടറി ഫോമുകൾ ഒപ്പിടാനും അല്ലെങ്കിൽ ആദായനികുതി വകുപ്പ് പുറപ്പെടുവിച്ച അറിയിപ്പുകൾക്കുള്ള പ്രതികരണം പരിശോധിക്കുന്നതിനും റീഫണ്ട് റീഇഷ്യു അഭ്യർത്ഥനയ്ക്കും DSC ആവശ്യമാണ്. ഏതെങ്കിലും ഡോക്യുമെന്റിൽ ഒപ്പിടുന്നതിനോ സ്ഥിരീകരിക്കുന്നതിനോ ഉപയോക്താവ് ആദ്യം അവരുടെ DSC ഇ-ഫയലിംഗ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്തിരിക്കണം.

3. എന്താണ് ഒരു എംസൈനർ?
DSC രജിസ്‌ട്രേഷന് ആവശ്യമായ ഒരു യൂട്ടിലിറ്റിയാണ് എംസൈനർ. വിവിധ വെബ്‌സൈറ്റുകൾക്ക് അനുയോജ്യമായ വ്യത്യസ്ത പതിപ്പുകൾ ഇതിനുണ്ട്. DSC രജിസ്റ്റർ ചെയ്യാനായി, എംസൈനർ യൂട്ടിലിറ്റി ഡൗൺലോഡ് ചെയ്യുന്നതിനും ഇൻസ്റ്റാൾ ചെയ്യുന്നതിനുമുള്ള ഒരു ഹൈപ്പർലിങ്ക് ഇ-ഫയലിംഗ് പോർട്ടലിൽ ലഭ്യമാണ്.

4. ഞാൻ എപ്പോഴാണ് എന്റെ DSC വീണ്ടും രജിസ്റ്റർ ചെയ്യേണ്ടത്?
നിലവിലുള്ള DSC കാലഹരണപ്പെടുമ്പോൾ അല്ലെങ്കിൽ ഇപ്പോൾ രജിസ്റ്റർ ചെയ്‌തിരിക്കുന്ന DSC അപ്‌ഡേറ്റ് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ DSC വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.

5. എനിക്ക് എവിടെ നിന്ന് ഒരു DSC നേടാനാകും?
ഒരു സാധുവായ DSC സാക്ഷ്യപ്പെടുത്തിയ അധികാരിയിൽ നിന്ന് വാങ്ങാം, അത് ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്തശേഷം രജിസ്റ്റർ ചെയ്യേണ്ടതാണ്.

6. DSC എല്ലായ്പ്പോഴും ഉപയോക്താവിന്റെ പാൻ അനുബന്ധമായിട്ടാണോ രജിസ്റ്റർ ചെയ്യപ്പെടുന്നത്?
ഒരു വിദേശ കമ്പനിയുടെ പ്രവാസി ഡയറക്ടറുടെ കാര്യത്തിൽ ഒഴികെ വ്യക്തിഗത ഉപയോക്താവിന്റെ പാൻ നമ്പറിന് അനുബന്ധമായി DSC രജിസ്റ്റർ ചെയ്യും. ഒരു വിദേശ കമ്പനിയുടെ പ്രവാസി ഡയറക്ടറാണെങ്കിൽ, അവരുടെ ഇമെയിൽ ID-ക്ക് അനുബന്ധമായി DSC രജിസ്റ്റർ ചെയ്യും.

7. ചില സേവനങ്ങള്‍ക്കും / ഉപയോക്താക്കള്‍ക്കും DSC നിര്‍ബന്ധമാണോ?
കമ്പനികൾ, രാഷ്ട്രീയ പാർട്ടികൾ, ആദായനികുതി നിയമത്തിലെ സെക്ഷൻ 44AB പ്രകാരം അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യേണ്ട മറ്റ് വ്യക്തികൾ തുടങ്ങിയ വിഭാഗങ്ങളിൽപ്പെടുന്ന ഉപയോക്താക്കൾ ഫയൽ ചെയ്യുന്ന റിട്ടേണുകളുടെ ഇ-വെരിഫിക്കേഷൻ പോലുള്ള ചില സേവനങ്ങൾക്ക് DSC നിർബന്ധമാണ്. മറ്റ് സാഹചര്യങ്ങളിൽ, ഇത് നിർബന്ധമല്ല.

8. ഒരു DSC രജിസ്റ്റർ ചെയ്യാൻ ശ്രമിക്കുമ്പോൾ 'ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് ഇതിനകം രജിസ്റ്റർ ചെയ്‌തിട്ടുണ്ട്' എന്ന സന്ദേശം കാണുന്നു. ഞാൻ എന്താണ് ചെയ്യേണ്ടത്?
നിങ്ങൾ രജിസ്റ്റർ ചെയ്യാൻ ശ്രമിച്ച DSC മറ്റൊരു നികുതിദായകനുവേണ്ടി ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് പിശക് സന്ദേശം അർത്ഥമാക്കുന്നത്. ഒന്നിലധികം ഉപയോക്താക്കൾക്ക് ഒരേ DSC രജിസ്റ്റർ ചെയ്യാൻ കഴിയില്ല. എന്നാൽ ഒരു പ്രിൻസിപ്പൽ കോൺടാക്റ്റിന് വ്യക്തിപരമായും ഓർഗനൈസേഷനുവേണ്ടിയും DSC രജിസ്റ്റർ ചെയ്യുന്നതിന് ഒരേ DSC ഉപയോഗിക്കാം. രജിസ്റ്റർ ചെയ്യാൻ ശ്രമിച്ച DSC നിങ്ങളുടേതാണെന്നും പാൻ, ഇമെയിൽ ID എന്നിവ എൻ‌ക്രിപ്റ്റ് ചെയ്തിട്ടുണ്ടെന്നും ഉറപ്പാക്കുക. പാൻ പൊരുത്തക്കേടും DSC കാലഹരണപ്പെടുന്നതുമായി ബന്ധപ്പെട്ട മറ്റ് പിശക് സന്ദേശങ്ങൾക്ക്, യഥാക്രമം പാൻ പരിശോധിക്കുകയും സാധുതയുള്ള ഒരു DSC രജിസ്റ്റർ ചെയ്യുകയും വേണം.

9. കമ്പനി / സ്ഥാപനം / HUF എന്നിവയുടെ ഇ-ഫയലിംഗ് ITR-കൾക്ക് ആരുടെ DSC ആവശ്യമാണ്?
വ്യക്തികൾ ഒഴികെയുള്ള എല്ലാ വിഭാഗങ്ങൾക്കും ഇ-ഫയലിംഗ് ITR-കൾക്ക് പ്രിൻസിപ്പൽ കോൺടാക്റ്റിന്റെ (HUF ആണെങ്കിൽ കർത്ത) DSC ആവശ്യമാണ്.

10. എനിക്ക് ഇതിനകം ഒരു DSC ഉണ്ടെങ്കിൽ, ഇ-ഫയലിംഗിന് എനിക്ക് പുതിയൊരെണ്ണം ആവശ്യമുണ്ടോ?
മറ്റേതെങ്കിലും ആപ്ലിക്കേഷനുവേണ്ടി നിങ്ങൾക്ക് ഒരു നിർദ്ദിഷ്‌ട ക്ലാസ് 2 അല്ലെങ്കിൽ ക്ലാസ് 3 DSC ഉണ്ടെങ്കിൽ, DSC കാലഹരണപ്പെടുകയോ അസാധുവാക്കപ്പെടുകയോ ചെയ്‌തിട്ടില്ലാത്തിടത്തോളം കാലം അത് ഇ-ഫയലിംഗിനായി ഉപയോഗിക്കാവുന്നതാണ്.

11. ഒരു DSC പിൻ എന്താണ്? അത് എനിക്ക് എവിടെ കിട്ടും?
ഒരു ഡിജിറ്റൽ സിഗ്നേച്ചർ അപ്‌ലോഡ് ചെയ്യുമ്പോൾ ഡിജിറ്റൽ സിഗ്നേച്ചറിൻ്റെ സബ്സ്ക്രൈബർ ഉപയോഗിക്കേണ്ട പാസ്‌വേഡാണ് DSC പിൻ. എല്ലാ DSC ടോക്കണുകളും ഒരു ഡിഫോൾട്ട് പിൻ ഉപയോഗിച്ചാണ് വരുന്നത്. ഇൻസ്റ്റാൾ ചെയ്ത DSC ഡ്രൈവർ സോഫ്‌റ്റ്‌വെയർ വഴി നിങ്ങൾക്ക് പിൻ മാറ്റാവുന്നതാണ് (നിങ്ങളുടെ കമ്പ്യൂട്ടറിൻ്റെ USB പോർട്ടിലേക്ക് നിങ്ങളുടെ DSC ടോക്കൺ ചേർത്ത ശേഷം).

12. പുതിയ ഇ-ഫയലിംഗ് പോർട്ടലിൽ എന്റെ DSC വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതുണ്ടോ?
അതെ, നിങ്ങൾ മുമ്പ് രജിസ്റ്റർ ചെയ്ത DSC സജീവമാണെങ്കിൽപ്പോലും പുതിയ ഇ-ഫയലിംഗ് പോർട്ടലിൽ വീണ്ടും DSC രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. സാങ്കേതികവും ഡാറ്റാ സുരക്ഷാപരവുമായ കാരണങ്ങളാൽ DSC ഡാറ്റ പഴയ പോർട്ടലിൽ നിന്ന് മൈഗ്രേറ്റ് ചെയ്തിട്ടില്ല