1. അവലോകനം
നിങ്ങളുടെ പാൻ സ്ഥിരീകരിക്കുക എന്നത് ബാഹ്യ ഏജൻസികൾ ഒഴികെയുള്ള എല്ലാ ഉപയോക്താക്കൾക്കും ഇ-ഫയലിംഗ് പോർട്ടലിലെ ഒരു പ്രീ-ലോഗിൻ (പോർട്ടലിലേക്ക് ലോഗിൻ ആവശ്യമില്ല) സേവനമാണ്. ലോഗിൻ ചെയ്തതിന് ശേഷം ബാഹ്യ ഏജൻസികൾക്ക് ഈ സേവനം ആക്സസ് ചെയ്യാൻ കഴിയും. ഈ സേവനത്തിലൂടെ, നിങ്ങൾക്ക്:
- പാൻ കാർഡിലെ പേര്, ജനനത്തീയതി മുതലായ പാൻ വിശദാംശങ്ങൾ ശരിയാണോ അല്ലയോ എന്ന് പരിശോധിക്കുക.
- പാൻ സജീവമാണോ എന്ന് സ്ഥിരീകരിക്കുക
2. ഈ സേവനം ലഭ്യമാക്കുന്നതിനുള്ള മുൻവ്യവസ്ഥകൾ
- സാധുവായ പാൻ
- സാധുതയുള്ള മൊബൈൽ നമ്പർ (നിങ്ങൾക്ക് ആക്സസ് ചെയ്യാവുന്നതാണ്)
- ബാഹ്യ ഏജൻസികൾക്ക്: സാധുതയുള്ള ഉപയോക്തൃ ID-യും പാസ്‌വേഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഉപയോക്താവ്.
3. ഘട്ടം ഘട്ടമായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
3.1 നിങ്ങളുടെ പാൻ സ്ഥിരീകരിക്കുക
ഘട്ടം 1: ഇ-ഫയലിംഗ് പോർട്ടൽ ഹോംപേജിലേക്ക് പോകുക.
ഘട്ടം 2: ഇ-ഫയലിംഗ് ഹോംപേജിൽ നിങ്ങളുടെ പാൻ സ്ഥിരീകരിക്കുക ക്ലിക്ക് ചെയ്യുക.
ഘട്ടം 3: നിങ്ങളുടെ പാൻ സ്ഥിരീകരിക്കുക പേജിൽ, നിങ്ങളുടെ പാൻ, മുഴുവൻ പേര്,ജനനത്തീയതി,മൊബൈൽ നമ്പർ (നിങ്ങൾക്ക് ആക്‌സസ് ചെയ്യാവുന്നത്) നൽകി തുടരുക ക്ലിക്ക് ചെയ്യുക.
ഘട്ടം 4: സ്ഥിരീകരണ പേജിൽ ഘട്ടം 3-ൽ നൽകിയ മൊബൈൽ നമ്പറിൽ ലഭിച്ച 6-അക്ക OTP നൽകി സാധൂകരിക്കുക ക്ലിക്ക് ചെയ്യുക.
ശ്രദ്ധിക്കുക:
• OTP-ക്ക് 15 മിനിറ്റ് മാത്രമേ സാധുത ഉണ്ടായിരിക്കുകയുള്ളൂ.
• ശരിയായ OTP നൽകുന്നതിന് നിങ്ങൾക്ക് 3 തവണ ശ്രമിക്കാവുന്നതാണ്.
• സ്‌ക്രീനിലെ OTP കാലഹരണപ്പെടൽ കൗണ്ട്‌ഡൗൺ ടൈമർ, നിങ്ങളുടെ OTP എപ്പോൾ കാലഹരണപ്പെടുമെന്ന് അറിയിക്കുന്നു.
• OTP ടൈമർ ഒരു OTP പുനഃസൃഷ്ടിക്കാൻ ശേഷിക്കുന്ന സമയം പ്രദർശിപ്പിക്കുന്നു. OTP വീണ്ടും അയയ്ക്കുക ക്ലിക്ക് ചെയ്യുമ്പോൾ, ഒരു പുതിയ OTP സൃഷ്ടിച്ച് അയയ്ക്കപ്പെടും.
വിജയകരമായ സ്ഥിരീകരണത്തിന് ശേഷം, നിങ്ങളുടെ പാൻ സ്റ്റാറ്റസ് പ്രദർശിപ്പിക്കും.
3.2 ബാഹ്യഏജൻസിക്കായി പാൻ സ്ഥിരീകരിക്കുക
ഘട്ടം 1: നിങ്ങളുടെ ഉപയോക്തൃ ID-യും പാസ്‌വേഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിലേക്ക് ലോഗിൻ ചെയ്യുക.
ഘട്ടം 2:സേവനങ്ങൾ > പാൻ വിശദാംശങ്ങൾ കാണുക ക്ലിക്ക് ചെയ്യുക
ഘട്ടം 3: നിങ്ങളുടെ പാൻ സ്ഥിരീകരിക്കുക പേജിൽ, പാൻ (നിങ്ങൾക്ക് സ്ഥിരീകരിക്കാൻ ആഗ്രഹിക്കുന്നത്), പൂർണ്ണമായ പേര്, രൂപീകരണ തീയതി (DOI) / ജനനത്തീയതി (DOB) നൽകി തുടരുക ക്ലിക്ക് ചെയ്യുക.
വിജയകരമായ സാധൂകരണത്തിൽ, പാൻ സ്റ്റാറ്റസ് പ്രദർശിപ്പിക്കും.