Do not have an account?
Already have an account?

1. അവലോകനം

ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത എല്ലാ ഉപയോക്താക്കൾക്കും "മൈ ഇ.ആർ.ഐ." സേവനം ലഭ്യമാണ്.രജിസ്റ്റർ ചെയ്ത ഉപയോക്താക്കൾക്ക് "മൈ ഇ.ആർ.ഐ. സേവനം" മുഖേന താഴെപ്പറയുന്നവ ചെയ്യാനാകും :

  • ഇ-റിട്ടേൺ ഇന്റർമീഡിയറി (ഇ.ആർ.ഐ.) യെ ചേർക്കാൻ കഴിയും;
  • ഇ.ആർ.ഐ യെ ആക്ടിവേറ്റ്/ഡീആക്ടിവേറ്റ് ചെയ്യാൻ കഴിയും;
  • ആക്ടീവ് ഇ.ആർ.ഐ.-യുടെ വാലിഡിറ്റി നീട്ടാന്‍ കഴിയും;

2. ഈ സേവനം നേടുന്നതിനുള്ള മുൻവ്യവസ്ഥകൾ

  • ഇ-ഫയലിംഗ് പോർട്ടലിന്‍റെ രജിസ്റ്റേർഡ് ഉപയോക്താവ്
  • ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഒരു ആക്ടീവ് ഇ.ആർ.ഐ-യുടെ സാധുവായ ഇ.ആർ.ഐ യൂസർ ഐ.ഡി.

3. ഘട്ടം-ഘട്ടമായുള്ള മാർഗ്ഗനിർദ്ദേശം

3.1 ഇ.ആർ.ഐ.യെ ചേർക്കുക

ഘട്ടം 1: താങ്കളുടെ യൂസർ ഐ.ഡി.-യും പാസ്സ്-വേർഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുക.

Data responsive


ഘട്ടം 2: ഓതറൈസ്ഡ് പാർട്നെർസ് > മൈ ഇ-റിട്ടേൺ ഇന്റർമീഡിയറി എന്നതിൽ ക്ലിക്ക് ചെയ്യുക.

Data responsive


ഘട്ടം 3: മൈ ഇ-റിട്ടേൺ ഇൻറർ മീഡിയറി എന്ന പേജ് ദൃശ്യമാകും. ഇത് ബന്ധപ്പെട്ട ടാബുകൾക്ക് (സജീവ ടാബും നിഷ്‌ക്രിയ ടാബും) കീഴിൽ സജീവവും നിഷ്‌ക്രിയവുമായ ഇ.ആർ.ഐ.(കൾ)യെ, ആരെങ്കിലും ഉണ്ടെങ്കിൽ, പ്രദർശിപ്പിക്കുന്നു. ഇ.ആർ.ഐ.-യുടെ വിശദാംശങ്ങൾ കാണുന്നതിന്, ഇ.ആർ.ഐ-യുടെ പേര് ക്ലിക്ക് ചെയ്യാവുന്നതാണ്. ഒരു ഇ.ആർ.ഐ.യെ ചേർക്കുന്നതിന് ആഡ് ഇ.ആർ.ഐ.എന്നതിൽ ക്ലിക്ക് ചെയ്യുക.

Data responsive


ഘട്ടം 4: ഇ.ആര്‍.ഐ. ഉപയോക്തൃ നാമം, ഇ.ആര്‍.ഐ. ഉപയോക്തൃ ഐഡി, സംസ്ഥാനം, നഗരം എന്നിവ സംബന്ധിച്ച് ആവശ്യമായ വിശദാംശങ്ങൾ നൽകി സേർച്ച്‌ ഇ.ആര്‍.ഐ. എന്നതിൽ ക്ലിക്ക് ചെയ്യുക.

Data responsive


ഘട്ടം 5: താങ്കളുടെ സെർച്ച് മാനദണ്ഡത്തിന് പ്രസക്തമായ എല്ലാ ഇ.ആർ.ഐ-കളുടെയും വിവരങ്ങൾ ലിസ്റ്റിൽ ഡിസ്പ്ലേ ചെയ്തിട്ടുണ്ട്, ഓരോ ഇ.ആർ.ഐ-യും ഫയൽ ചെയ്ത ആകെ റിട്ടേണുകൾ, അവയുടെ സ്കോർ, കൂടാതെ ഫയൽ ചെയ്യാനായി ആദായനികുതിവകുപ്പ് അവരെ അധികാര പ്പെടുത്തിയത് എന്താണ് എന്നിവയുടെ വിവരങ്ങളും ഒപ്പമുണ്ട്. താങ്കൾക്ക് ഇഷ്ടമുള്ള ഒരു ഇ.ആർ‌.ഐ.യ്ക്ക് നേരെ ആക്ടിവേറ്റ് എന്നതിൽ ക്ലിക്ക് ചെയ്യുക.

Data responsive


ഘട്ടം 6: ഇ.ആർ.ഐ.യ്ക്കായി ഒരു വാലിഡിറ്റി പീരീഡ്‌ തിരഞ്ഞെടുത്ത് ആഡ് എന്നതിൽ ക്ലിക്ക് ചെയ്യുക.

Data responsive


ഘട്ടം 7: തിരഞ്ഞെടുത്ത ഇ.ആർ.ഐ.യെ ചേർക്കാൻ കൺഫേം എന്നതിൽ ക്ലിക്ക് ചെയ്യുക.

Data responsive


ഘട്ടം 8: ഇ.ആർ.ഐ ചേർക്കപ്പെടുമ്പോൾ ഒരു വിജയസന്ദേശം പ്രദർശിപ്പിക്കപ്പെടുന്നതാണ്.

Data responsive


"മൈ ഇ-റിട്ടേൺ ഇന്റർമീഡിയറി" പേജിലുള്ള മറ്റ് സേവനങ്ങൾ താഴെപ്പറയുന്നതുപോലെയാണ്:

ഇ.ആർ.ഐ.യെ പ്രവർത്തനക്ഷമമാക്കുക വകുപ്പ് 3.2
ഇ.ആർ.ഐ.യെ നിഷ്ക്രിയമാക്കുക വകുപ്പ് 3.3
ഇ.ആർ.ഐ.-യുടെ വാലിഡിറ്റി ദീർഘിപ്പിക്കുക വകുപ്പ് 3.4

3.2 ഇ.ആർ.ഐ.യെ പ്രവർത്തനക്ഷമമാക്കുക

ഘട്ടം 1: മൈ ഇ-റിട്ടേൺ ഇന്റർമീഡിയറി പേജിൽ, ഇനാക്ടിവ് ഇ.ആർ.ഐ. ടാബിൽ ആവശ്യമായ ഇ.ആർ.ഐ.യ്‌ക്ക് നേരെയുള്ള ആക്ടിവേറ്റ് എന്നതിൽ ക്ലിക്ക് ചെയ്യുക.
കുറിപ്പ്:
താങ്കൾക്ക് ഒന്നിൽ കൂടുതൽ നിഷ്‌ക്രിയ ഇ.ആർ.ഐ.-കൾ ഉണ്ടെങ്കിൽ, പേര് ഉപയോഗിച്ച് ഒരു ഇ.ആർ.ഐ.യെ തിരയാൻ താങ്കൾക്ക് സേർച്ച്‌ ഫീച്ചർ ഉപയോഗിക്കാവുന്നതാണ് .

Data responsive


ഘട്ടം 2: ആഡ് ഇ.ആർ.ഐ പേജിൽ, ഇ.ആർ.ഐ-യുടെ മുൻകൂട്ടി പൂരിപ്പിക്കപ്പെട്ടിട്ടുള്ള വിശദാംശങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നു. ഇ.ആർ.ഐ.യ്ക്കായി ആവശ്യമായ വാലിഡിറ്റി പീരീഡ്‌ തിരഞ്ഞെടുത്ത് ആഡ് എന്നതിൽ ക്ലിക്ക് ചെയ്യുക.

Data responsive


ഘട്ടം 3: തെരഞ്ഞെടുത്ത ഇ.ആർ.ഐയെ ചേർക്കുന്നത് പൂർണ്ണമാക്കുന്നതിനായി കൺഫേം എന്നതില്‍ ക്ലിക്ക് ചെയ്യുക.

Data responsive


ഘട്ടം 4: ഇ.ആർ.ഐ.യെ ചേർത്തുകഴിയുമ്പോൾ ഒരു വിജയസന്ദേശം പ്രദർശിപ്പിക്കപ്പെടും.

Data responsive


3.3 ഇ.ആർ.ഐ.യെ നിഷ്ക്രിയമാക്കുക

ഘട്ടം 1: ഇ.ആർ.ഐ-യുടെ പട്ടിക കാണുന്നതിന് മൈ ഇ-റിട്ടേൺ ഇന്റർമീഡിയറി പേജിൽ ആക്റ്റീവ് ഇ.ആർ.ഐ. ടാബിലേക്ക് പോകുക. ആവശ്യമായ ഇ.ആർ.ഐ.-യുടെ നേർക്ക് ഡീആക്ടിവേറ്റ് എന്നതിൽ ക്ലിക്ക് ചെയ്യുക.

Data responsive


ഘട്ടം 2:കൺഫർമേഷൻസ്ക്രീനിൽ, ഇ.ആർ.ഐയെ നിഷ്ക്രിയമാക്കുന്നതിന് കൺഫേംഎന്നതിൽ ക്ലിക്ക് ചെയ്യുക. അല്ലെങ്കിൽ മുൻപേജിലേക്ക് മടങ്ങുന്നതിന് ക്യാൻസൽ എന്നതിൽ ക്ലിക്ക് ചെയ്യുക.

Data responsive


ഘട്ടം 3: തെരഞ്ഞെടുത്ത ഇ.ആർ.ഐ.യെ നിഷ്ക്രിയമാക്കിക്കഴിയുമ്പോൾ ഒരു വിജയസന്ദേശം പ്രദർശിപ്പിക്കുന്നതാണ്.

Data responsive


3.4 ഇ.ആർ.ഐ.-യുടെ വാലിഡിറ്റി ദീർഘിപ്പിക്കുക

ഘട്ടം 1: ഈ ഫീച്ചർ ഉപയോഗിച്ച് ഒരു ആക്റ്റീവ് ഇ.ആർ‌.ഐ.യുടെ വാലിഡിറ്റി പീരീഡ്‌ ദീർഘിപ്പിക്കാൻ താങ്കൾക്ക് കഴിയും . മൈ ഇ-റിട്ടേൺ ഇന്റർമീഡിയറി പേജിൽ, ആക്റ്റീവ് ടാബിൽ ആവശ്യമായ ഇ.ആർ.ഐ.-ക്ക് നേരെ എക്സ്റ്റെൻറ്റ് വാലിഡിറ്റി എന്നതിൽ ക്ലിക്ക് ചെയ്യുക.

Data responsive


ഘട്ടം 2: എക്സ്റ്റെൻറ്റ് വാലിഡിറ്റി പേജിൽ, ഒന്നുകിൽ തീയതി അല്ലെങ്കിൽ കാലയളവ് ഉപയോഗിച്ച് ആവശ്യമായ വാലിഡിറ്റി തെരഞ്ഞെടുക്കുക, എന്നിട്ട് കണ്ടിന്യൂ എന്നതിൽ ക്ലിക്ക് ചെയ്യുക.

Data responsive


കുറിപ്പ്: തീയതി എന്നത് ഒരു നിർദ്ദിഷ്ട തീയതി മുതൽ മറ്റൊന്ന് വരെയുള്ള കാലയളവിനെ ആണ് പരാമർശിക്കുന്നത്, അതേ സമയം പീരിയഡ് ആകട്ടെ ഒരു നിർദ്ദിഷ്ട മാസം മുതൽ മറ്റൊന്ന് വരെ എന്നാണ് പരാമർശിക്കുന്നത്.

ഘട്ടം 3: ഇ.ആർ.ഐ-യുടെ വാലിഡിറ്റി പീരീഡ്‌ ദീർഘിപ്പിച്ചു കഴിയുമ്പോൾ സ്ഥിരീകരണത്തെ സംബന്ധിച്ച് ഒരു വിജയസന്ദേശം പ്രദർശിപ്പിക്കപ്പെടുന്നതാണ്.

Data responsive


4.ബന്ധപ്പെട്ട വിഷയങ്ങൾ

  • ലോഗിന്‍ ചെയ്യുക
  • ഡാഷ്ബോർഡ്
  • വർക്ക്-ലിസ്റ്റ്
  • ഉപയോക്താവിന്‍റെ പ്രൊഫൈൽ നിർവഹണം
  • മൈ സി.എ.
  • പ്രതിനിധി എന്ന നിലയിൽ അധികാരപ്പെടുത്തുകയും രജിസ്റ്റർ ചെയ്യുകയും ചെയ്യുക
  • ഇ.ആർ.ഐ രജിസ്ട്രേഷൻ