Do not have an account?
Already have an account?

1. ഫയലിംഗിനായി എനിക്ക് ബാധകമായ ആദായനികുതി ഫോമിന്റെ കാറ്റഗറി എനിക്ക് എങ്ങനെ എടുക്കാൻ കഴിയും?
ഇ-ഫയൽ മെനുവിലെ ആദായനികുതി ഫോം ഓപ്ഷനുകൾ പ്രകാരം, ലഭ്യമായ എല്ലാ ആദായനികുതി ഫോമുകളുടെയും ഒരു വിഭാഗ പട്ടിക ഹ്രസ്വ വിവരണങ്ങൾ സഹിതം നിങ്ങൾക്ക് നൽകും. എല്ലാ വിഭാഗങ്ങള്‍ക്കും കീഴിൽ ലഭ്യമായ പട്ടികയിൽ നിന്ന് നിങ്ങളുടെ ഫയലിംഗിന് ഏറ്റവും പ്രസക്തമായ ഫോം(മുകൾ) തിരഞ്ഞെടുക്കുക.

2. എനിക്ക് ലഭ്യമാവുന്ന വ്യത്യസ്ത ഇ-വേരിഫിക്കേഷൻ ഓപ്ഷനുകൾ എന്തൊക്കെയാണ്?
ഇനിപ്പറയുന്ന ഇ-വേരിഫിക്കേഷൻ ഓപ്ഷനുകൾ ലഭ്യമാണ്. നിങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായ ഒരെണ്ണം തിരഞ്ഞെടുക്കാവുന്നതാണ്:

  • ആധാർ ഒ.ടി.പി.
  • ഇവിസി (ഇതിനകം ലഭ്യമായ ഇ.വി.സി. അല്ലെങ്കിൽ സൃഷ്ടിക്കപ്പെടേണ്ട ഇ.വി.സി.)
  • ഡി.എസ്.സി.

ഡി‌.എസ്‌.സി. ഉപയോഗിച്ച് മാത്രമേ ചില ഫോമുകളുടെ‌ ഇ-വേരിഫിക്കേഷൻ നടത്താൻ കഴിയുകയുള്ളൂ.

3. അപ്‌ലോഡ് ചെയ്യുന്നതിന് മുമ്പ് എനിക്ക് ഓഫ്‌ലൈനിൽ ഫോമിൽ മാറ്റങ്ങൾ വരുത്താൻ കഴിയുമോ?
കഴിയും, ലഭ്യമായ യൂട്ടിലിറ്റി ഉപയോഗിച്ച് ഫോം ഓഫ്‌ലൈനിൽ തയ്യാറാക്കാനും ഇ-ഫയലിംഗ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യാനും കഴിയും. ഇ-ഫയലിംഗ് പോർട്ടലിൽ നിന്ന് തന്നെ യൂട്ടിലിറ്റി ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്.

4. എനിക്ക് വേണ്ടി മറ്റാർക്കെങ്കിലും ഫോമുകൾ അപ്‌ലോഡ്‌ ചെയ്യാൻ കഴിയുമോ?
കഴിയും, ചില സാഹചര്യങ്ങളിൽ, നികുതിദായകന് തനിക്കു വേണ്ടി ഫോമുകൾ അപ്‌ലോഡ് ചെയ്യാൻ മറ്റൊരു വ്യക്തിയെ തിരഞ്ഞെടുക്കാനും നിയോഗിക്കുവാനും കഴിയും. ആരെയൊക്കെയാണ് പ്രതിനിധീകരിക്കാൻ കഴിയുന്നത് എന്നതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പ്രതിനിധിയായി നിയോഗിക്കുക/രജിസ്റ്റർ ചെയ്യുക എന്ന ഉപയോക്തൃ ലഘുലേഖയിൽ കാണാനാകും.