Do not have an account?
Already have an account?

താങ്കളുടെ ഐ.ടി.ഡി.ആർ.ഇ.ഐ.എൻ. കൈകാര്യം ചെയ്യുക - പതിവുചോദ്യങ്ങൾ

1. എന്താണ് ഐ.ടി.ഡി.ആർ.ഇ.ഐ.എൻ?
ആദായനികുതി വകുപ്പ് (ഐ.ടി.ഡി.) ഒരു റിപ്പോർട്ടിംഗ് എൻറ്റിറ്റിയ്ക്ക് അനുവദിക്കുന്ന തിരിച്ചറിയൽ നമ്പറാണ് ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് റിപ്പോർട്ടിംഗ് എൻറ്റിറ്റി ഐഡന്റിഫിക്കേഷൻ നമ്പർ (ഐ.ടി.ഡി.ആർ.ഇ.ഐ.എൻ). ഒരു ഐ.ടി.ഡി.ആർ.ഇ.ഐ.എൻ സൃഷ്ടിക്കുകയും ജനറേറ്റുചെയ്ത ഐ.ടി.ഡി.ആർ.ഇ.ഐ.എനിൽ ഒരു അധികാരപ്പെട്ട വ്യക്തിയെ ചേർക്കുകയും ചെയ്തശേഷം, പ്രസ്തുത വ്യക്തിക്ക് ഫോം 15 സി.സി.യും ഫോം V യും അപ്‌ലോഡ് ചെയ്യാനും കാണാനും അല്ലെങ്കിൽ അപ്‌ലോഡ് ചെയ്യാനോ കാണാനോ സാധിക്കും.

2. എന്താണ് ഫോം 15സി.സി? ആരൊക്കെയാണ് ഇത് ഫയൽ ചെയ്യേണ്ടത്?
ആദായനികുതിചട്ടത്തിലെ വകുപ്പ് 195(6) അനുസരിച്ച്, അധികാരപ്പെട്ട വ്യക്തി സാമ്പത്തികവർഷപാദത്തിൽ അടച്ച പണത്തെ സംബന്ധിച്ച് ഫോം 15 സി.സിയിൽ ത്രൈമാസ സ്റ്റേറ്റുമെന്റുകൾ നൽകേണ്ടതുണ്ട്.
റിപ്പോർട്ടിംഗ് എൻറ്റിറ്റി സൃഷ്ടിച്ച ഐ.ടി.ഡി.ആർ.ഇ.ഐ.എൻ-ലേക്ക് റിപ്പോർട്ടിംഗ് എൻറ്റിറ്റിയുടെ അംഗീകൃത വ്യക്തി മാപ്പിംഗ് ചെയ്തുകഴിഞ്ഞാൽ, പ്രസ്തുത വ്യക്തി ഐ.ടി.ഡി.ആർ.ഇ.ഐ.എൻ, പാൻ, പാസ്സ്‌വേർഡ് എന്നിവ ഉപയോഗിച്ച് പോർട്ടലിലേക്ക് ലോഗിൻ ചെയ്ത്, ഫോം 15 സി.സി സമർപ്പിക്കേണ്ടതുണ്ട്.

3. എന്താണ് ഫോം V ? ആരൊക്കെയാണ് ഇത് ഫയൽ ചെയ്യേണ്ടത്?
പ്രധാൻ മന്ത്രി ഗരിബ് കല്യാൺ ഡെപ്പോസിറ്റ് സ്കീം (പി.എം.ജി.കെ), 2016 അനുസരിച്ച്, അംഗീകൃത ബാങ്കുകൾ പി.എം.ജി.കെ പ്രകാരം നടത്തിയ നിക്ഷേപത്തിന്‍റെ വിശദാംശങ്ങൾ ഫോം V-ൽ ഇലക്ട്രോണിക് ആയി നൽകേണ്ടതുണ്ട്.

4. നിയുക്ത ഡയറക്ടറും പ്രിൻസിപ്പൽ ഓഫീസറും ഒരേ വ്യക്തിയാവുന്നത് സാധ്യമാണോ?
ഉവ്വ് നിയുക്ത ഡയറക്ടറുടെയും പ്രിൻസിപ്പൽ ഓഫീസറുടെയും റോൾ ഒരേ അംഗീകൃത വ്യക്തിക്ക് നൽകാൻ താങ്കൾക്ക് സാധിക്കും.

5. ഒരു റിപ്പോർട്ടിംഗ് എൻറ്റിറ്റിക്ക് എത്ര ഐ.ടി.ഡി.ആർ.ഇ.ഐ.എൻ-കൾ ലഭിക്കും?
ഫോം തരത്തിന്റെയും റിപ്പോർട്ടിംഗ് എൻറ്റിറ്റി വിഭാഗത്തിന്റെയും ഓരോ യുണീക് കോമ്പിനേഷനുംവേണ്ടി ഒരു യുണീക് ഐ.ടി.ഡി.ആർ.ഇ.ഐ.എൻ സൃഷ്ടിക്കപ്പെടും.

6. എനിക്ക് എങ്ങനെ ഐ.ടി.ഡി.ആർ.ഇ.ഐ.എൻ സൃഷ്ടിക്കാനും റിപ്പോർട്ടിംഗ് എൻറ്റിറ്റിയുടെ അംഗീകൃത വ്യക്തിയെ സജീവമാക്കാനും കഴിയും?
ഫോം 15 സി.സി / ഫോം V ഫയൽ ചെയ്യാൻ ആവശ്യമായ ഒരു റിപ്പോർട്ടിംഗ് എൻറ്റിറ്റിക്ക് ഐ.ടി.ഡി.ആർ.ഇ.ഐ.എൻ (ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് റിപ്പോർട്ടിംഗ് എൻറ്റിറ്റി ഐഡന്റിഫിക്കേഷൻ നമ്പർ) സൃഷ്ടിക്കാനും ഏതെങ്കിലും അംഗീകൃതവ്യക്തിയെ ഫോമുകൾ 15 സി.സി, ഫോം V എന്നിവ അപ്‌ലോഡ് ചെയ്യാൻ പ്രാപ്തമാക്കുകയും ചെയ്യും. പ്രോസസ്സിനായി താങ്കൾക്ക് ഐ.ടി.ഡി.ആർ.ഇ.ഐ.എൻ (യൂസർ മാനുവൽ) കൈകാര്യം ചെയ്യുക എന്നത് റഫർ ചെയ്യാം.

7. ഒരു അംഗീകൃതവ്യക്തിയെ നിഷ്ക്രിയമാക്കാനോ സജീവമാക്കാനോ സാധിക്കുമോ?
ഉവ്വ് ഇതിനകം സജീവമാക്കിയ അംഗീകൃതവ്യക്തിയെ ഉപയോക്താവിന് (റിപ്പോർട്ടിംഗ് എൻറ്റിറ്റി) നിഷ്ക്രിയമാക്കാൻ സാധിക്കും. അതുപോലെ, ചേർത്തതും എന്നാൽ ഇതുവരെ സജീവമല്ലാത്തതുമായ ഒരു അംഗീകൃതവ്യക്തിയെ ഉപയോക്താവിന് (റിപ്പോർട്ടിംഗ് എൻറ്റിറ്റി) സജീവമാക്കാനും സാധിക്കും.

8. ഐ.ടി.ഡി.ആർ.ഇ.ഐ.എൻ ഉപയോഗിച്ച് ഫയൽ ചെയ്യേണ്ട/അപ്‌ലോഡ് ചെയ്യേണ്ട ഫോമുകൾ ഏതൊക്കെയാണ്?
മാനെജ് ഐ.ടി.ഡി.ആർ.ഇ.ഐ.എൻ സർവീസ് ഉപയോഗിച്ച് താങ്കൾക്ക് ഇ-ഫയലിംഗ് പോർട്ടലിൽ ഫോം 15 സി.സി, ഫോം V എന്നിവ അപ്‌ലോഡ് ചെയ്യാനും കാണാനും സാധിക്കും.
2018 ഏപ്രിൽ മുതൽ ഫോം 61, ഫോം 61എ,ഫോം 61ബി എന്നിവയ്ക്കുള്ള രജിസ്ട്രേഷൻ, സ്റ്റേറ്റ്മെന്റ് അപ്‌ലോഡ് സൗകര്യങ്ങൾ പ്രോജക്ട് ഇൻസൈറ്റിന് കീഴിലുള്ള റിപ്പോർട്ടിംഗ് പോർട്ടലിലേക്ക് മാറ്റി.

9. എനിക്ക് ഒന്നിൽ കൂടുതൽ അംഗീകൃതവ്യക്തികളെ ചേർക്കാൻ കഴിയുമോ? ഒരേ സമയം ഒന്നിൽ കൂടുതൽ അംഗീകൃതവ്യക്തികളെ സജീവമാക്കാനാകുമോ?
ഉവ്വ് ഒരു ഫോമിനായി താങ്കൾക്ക് ഒന്നിൽ കൂടുതൽ അംഗീകൃത വ്യക്തികളുടെ വിശദാംശങ്ങൾ ചേർക്കാൻ കഴിയും. എന്നിരുന്നാലും, ഒരു പ്രത്യേക ഫോമിനായി ഒരേ സമയം ഒരു അംഗീകൃതവ്യക്തിയെ മാത്രമേ സജീവമാക്കാനാകുകയുള്ളൂ. പുതിയ അംഗീകൃതവ്യക്തിയെ വിജയകരമായി ചേർത്തതിനുശേഷം, മുമ്പ് സജീവമാക്കിയ അംഗീകൃത വ്യക്തിയുടെ സ്റ്റാറ്റസ് നിഷ്ക്രിയമാകും.