1 ആദായനികുതിയുടെ നിയമാനുസൃത ഫോമുകൾ ഫയൽ ചെയ്യാൻ ആർക്കാണ് ITDയുടെ ഓഫ്‌ലൈൻ യൂട്ടിലിറ്റി ഉപയോഗിക്കാൻ സാധിക്കുന്നത്?
ഏതൊരു ഇ-ഫയലിംഗ് ഉപയോക്താവിനും ITRകൾ, നിയമാനുസൃതമായ ഫോമുകൾ എന്നിവയ്ക്കായി ഓഫ്‌ലൈൻ യൂട്ടിലിറ്റികൾ ഡൗൺലോഡ് ചെയ്യാനും ഉപയോഗിക്കാനും കഴിയും, എന്നാൽ ഇനിപ്പറയുന്ന ഉപയോക്താക്കൾക്ക് മാത്രമേ ഫോമുകൾ ഫയൽ ചെയ്യാൻ സാധിക്കുകയുള്ളൂ:
- നികുതിദായകർ
- ചാർട്ടേഡ് അക്കൗണ്ടന്റുമാർ
- നികുതി കിഴിക്കുന്നവരും ശേഖരിക്കുന്നവരും
2. ഞാൻ ഒരു ചാർട്ടേഡ് അക്കൗണ്ടന്റാണ്. ഓഫ്‌ലൈൻ യൂട്ടിലിറ്റിയിൽ എന്റെ ലോഗ് ഇൻ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് എന്റെ കക്ഷിക്കായി ആദായനികുതി ഫോമുകൾ ഫയൽ ചെയ്യാൻ എനിക്കു കഴിയുമോ?
താങ്കളുടെ ലോഗ് ഇൻ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് താങ്കൾക്ക് നിയുക്തമാക്കിയ ഫോമുകൾ മാത്രമേ ഫയൽ ചെയ്യാൻ കഴിയൂ.
3നിയമാനുസൃത ഫോമുകൾക്കായി AY 2021-22-ലെ ITD യുടെ ഓഫ്‌ലൈൻ യൂട്ടിലിറ്റിയിൽ എന്താണ് പുതിയതായുള്ളത് ?
- AY 2021-22 മുതൽ, മുൻകൂട്ടി പൂരിപ്പിച്ച വിവരങ്ങൾക്കായുള്ള ഫയൽ ഫോർമാറ്റ് അല്ലെങ്കിൽ അപ്‌ലോഡിനായി യൂട്ടിലിറ്റി-ജനറേറ്റുചെയ്യുന്ന ഫയൽ എന്നിവ XML അല്ല, അവ ഇപ്പോൾ JSON ഫോർമാറ്റിലാണ്.
- ഉപയോക്താക്കൾക്ക് ഒന്നുകിൽ അവരുടെ മുൻകൂട്ടി പൂരിപ്പിച്ച ഡാറ്റ ഓഫ്‌ലൈൻ യൂട്ടിലിറ്റിയിലേക്ക് നേരിട്ട് ഡൌൺലോഡ് ചെയ്യാം, അല്ലെങ്കിൽ ഇ-ഫയലിംഗ് പോർട്ടലിൽ നിന്ന് അവരുടെ കമ്പ്യൂട്ടറിൽ ഡൌൺലോഡ് ചെയ്ത JSON ൽ നിന്ന് മുൻകൂർ പൂരിപ്പിച്ച ചെയ്ത ഫോം ഇമ്പോർട്ട് ചെയ്യാവുന്നതാണ്. മുമ്പ്, മുൻകൂട്ടി പൂരിപ്പിച്ച XML ഇമ്പോർട്ട് ചെയ്യുന്നതിന് ഒരു വഴിയേ ഉണ്ടായിരുന്നുള്ളൂ.
- AY 2021-22 ന് മുമ്പ്, ഉപയോക്താക്കൾ തയ്യാറാക്കിയ ഫോമിന്റെ ഒരു XML സൃഷ്ടിക്കുകയും സമർപ്പിക്കാനായി ഇ-ഫയലിംഗ് പോർട്ടലിലേക്ക് അപ്‌ലോഡ് ചെയ്യുകയും വേണ്ടിയിരുന്നു. പുതിയ ഓഫ്‌ലൈൻ യൂട്ടിലിറ്റി ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് യൂട്ടിലിറ്റിയിൽ നിന്ന് നേരിട്ട് അവരുടെ ഫോമുകൾ സമർപ്പിക്കാനും സ്ഥിരീകരിക്കാനും കഴിയും. എന്നിരുന്നാലും, ഉപയോക്താക്കൾക്ക് അവരുടെ ഫോം സമർപ്പിക്കുന്നതിന് ഒരു JSON സൃഷ്ടിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട്.
4. നിയമാനുസൃത ഫോമുകൾക്കായി ITD യുടെ ഓഫ്‌ലൈൻ യൂട്ടിലിറ്റി ഉപയോഗിക്കുമ്പോൾ ഒന്നിലധികം ഇമ്പോർട്ട് ഓപ്ഷനുകൾ എന്നത് കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?
ആദായനികുതി ഫോമുകൾക്കായി താങ്കളുടെ മുൻകൂട്ടി പൂരിപ്പിച്ച ഡാറ്റ ഉപയോഗിച്ച് JSON ഇമ്പോർട്ട് ചെയ്യുന്നതിന് താങ്കൾക്ക് ഒന്നിലധികം ഓപ്ഷനുകൾ ഉണ്ട്:
- മുൻകൂട്ടി പൂരിപ്പിച്ച ഫോം ഡൌൺലോഡുചെയ്യുക - താങ്കളുടെ ലോഗ് ഇൻ ക്രെഡൻഷ്യലുകളും OTP സാധൂകരണവും (കൂടാതെ അംഗീകാര നമ്പർ / ട്രാൻസാക്ഷൻ ID / മറ്റ് വിശദാംശങ്ങൾ ആവശ്യമായത് അനുസരിച്ച്), അടിസ്ഥാനമാക്കി മുൻകൂട്ടി പൂരിപ്പിച്ച വിവരങ്ങൾ താങ്കളുടെ ഫോമിലേക്ക് ഡൌൺലോഡ് ചെയ്യപ്പെടും.
- Import Pre-filled JSON – Attach your already downloaded JSON into the offline utility, and based on your PAN/TAN/Form no./AY, your pre-filled data gets downloaded into your form.
5. ഓഫ്‌ലൈൻ യൂട്ടിലിറ്റി ഉപയോഗിച്ച് ഫയൽ ചെയ്യുമ്പോൾ എന്റെ ITR / നിയമാനുസൃത ഫോമിൽ ഞാൻ തെറ്റുകൾ വരുത്തിയിട്ടുണ്ടോ എന്ന് എനിക്ക് എങ്ങനെ അറിയാനാകും?
താങ്കൾ പോർട്ടലിൽ സമർപ്പിക്കുകയാണെങ്കിലും ഓഫ്‌ലൈൻ യൂട്ടിലിറ്റിയിൽ നിന്ന് നേരിട്ട് നല്കുന്നതാണെങ്കിലും ഓൺലൈൻ ഫോമുകൾക്ക് ബാധകമായ എല്ലാ സാധൂകരണ നിയമങ്ങളും ബാധകമായിരിക്കും. എന്തെങ്കിലും തെറ്റ് സംഭവിക്കുകയാണെങ്കിൽ, താങ്കൾക്ക് സിസ്റ്റത്തിൽ നിന്ന് ഒരു പിശക് സന്ദേശം ലഭിക്കും, കൂടാതെ തെറ്റുകൾ ഉള്ള ഫീൽഡുകൾ ഫോമിൽ എടുത്ത് കാണിക്കുന്നതാണ്. താങ്കൾ ഒരു JSON ഫയൽ എക്സ്പോർട്ട് ചെയ്യുകയും അപ്‌ലോഡ് ചെയ്യുകയും ചെയ്താൽ, ഡൗൺലോഡ് ചെയ്യാവുന്ന ഒരു പിശക് ഫയൽ സൃഷ്ടിക്കപ്പെടും, തെറ്റുകൾ തിരുത്തുന്നതിന് താങ്കൾക്കത് റഫർ ചെയ്യാൻ കഴിയും.
6. ഓഫ്‌ലൈൻ യൂട്ടിലിറ്റിയിൽ ലോഗ് ഇൻ ചെയ്യാൻ ആവശ്യപ്പെടുമ്പോൾ ഏത് ഉപയോക്തൃ ID യാണ് നൽകേണ്ടത്?
നികുതിദായകർക്ക്, ലോഗ് ഇൻ ചെയ്യാനുള്ള ഉപയോക്തൃ ID PAN ആണ്. ചാർട്ടേഡ് അക്കൗണ്ടന്റുകൾ അല്ലെങ്കിൽ CA കൾ ARCA + 6 അക്ക അംഗത്വ നമ്പർ ഉപയോഗിക്കേണ്ടതുണ്ട്. നികുതി കിഴിക്കുന്നവരും ശേഖരിക്കുന്നവരും TAN ഉപയോഗിക്കേണ്ടതാണ്
7. നിയമാനുസൃതമായ ഫോമുകൾക്കായുള്ള ഓഫ്‌ലൈൻ യൂട്ടിലിറ്റി ഉപയോഗിച്ച് എല്ലാ ഫോമുകളും ഫയൽ ചെയ്യാൻ കഴിയുമോ?
ഓഫ്‌ലൈൻ യൂട്ടിലിറ്റി ഉപയോഗിച്ച് ഫയൽ ചെയ്യാൻ കഴിയുന്ന ഫോമുകൾ ഇനിപ്പറയുന്നവയാണ്:
- ഫോം 15CA (ഭാഗം A, B, C കൂടാതെ D)
- ഫോം 15CB
- ഫോം 3CA-CD, ഫോം 3B-CD, ഫോം 3CEB
- ഫോം 29B, ഫോം 29C
- ഫോം 15G, ഫോം 15H
- ഫോം 15CC
- ഫോം-V