Do not have an account?
Already have an account?


Q1. ഞാൻ എപ്പോഴാണ് ഒരു തിരുത്തൽ അഭ്യർത്ഥന സമർപ്പിക്കേണ്ടത്?

ഉത്തരം. ഉത്തരം. 143(1) വകുപ്പുപ്രകാരം നൽകിയ അറിയിപ്പിലോ CPC പാസാക്കിയ 154 വകുപ്പുപ്രകാരമുള്ള ഉത്തരവിലോ, അസസ്സിംഗ് ഓഫീസർ പാസാക്കിയ അസസ്മെന്റ് ഓർഡറിലോ രേഖകളിൽ നിന്നും വ്യക്തമായ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ, തിരുത്തലിനുള്ള അഭ്യർത്ഥന ഇ-ഫയലിംഗ് പോർട്ടലിൽ സമർപ്പിക്കാവുന്നതാണ്.
CPC പാസാക്കിയ ഉത്തരവിന്റെയോ അറിയിപ്പിന്റെയോ തിരുത്തൽ അഭ്യർത്ഥനയുടെ കാര്യത്തിൽ, നികുതിദായകൻ "CPC പാസാക്കിയ ഉത്തരവുകളുടെ തിരുത്തൽ" തിരഞ്ഞെടുക്കേണ്ടതുണ്ട്.
CIT(അപ്പീൽ) പാസാക്കിയ ഉത്തരവിന്റെ തിരുത്തൽ അഭ്യർത്ഥനയുമായി ബന്ധപ്പെട്ട്, നികുതിദായകൻ "CIT(A) പാസാക്കിയ ഉത്തരവുകളുടെ തിരുത്തൽ" തിരഞ്ഞെടുക്കേണ്ടതുണ്ട്.
പ്രോസസ്സ് ചെയ്ത റിട്ടേണുകൾക്ക് മാത്രമേ തിരുത്തൽ അഭ്യർത്ഥന സമർപ്പിക്കാൻ കഴിയൂ, മറ്റേതെങ്കിലും തിരുത്തൽ അഭ്യർത്ഥനയുടെ കാര്യത്തിൽ, നികുതിദായകൻ " തിരുത്തൽ ആവശ്യപ്പെട്ട് AO യോട് അഭ്യർത്ഥിക്കുക" തിരഞ്ഞെടുക്കേണ്ടതുണ്ട്.
തിരുത്തൽ അഭ്യർത്ഥന ഫയൽ ചെയ്യുന്നതിനുള്ള പാത:– ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുക – സേവനങ്ങളിലേക്ക് പോകുക – ‘തിരുത്തൽ’ തിരഞ്ഞെടുക്കുക.

Q2. എന്റെ ഇ-ഫയൽ ചെയ്ത ആദായനികുതി റിട്ടേൺ CPC ഒരു ഡിമാൻഡ് / കുറഞ്ഞ റീഫണ്ട് നൽകി പ്രോസസ് ചെയ്തു, തിരുത്തലിനായി ഞാൻ ആരെയാണ് സമീപിക്കേണ്ടത്?
ഉത്തരം: ബന്ധപ്പെട്ട അസസ്‌മെന്റ് വർഷത്തേക്കുള്ള നിങ്ങളുടെ ആദായനികുതി റിട്ടേൺ CPC പ്രോസസ്സ് ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങളുടെ ഇ-ഫയലിംഗ് അക്കൗണ്ടിൽ ലോഗിൻ ചെയ്‌തതിന് ശേഷം നിങ്ങൾക്ക് CPC-യിൽ ഓൺലൈൻ തിരുത്തൽ ഫയൽ ചെയ്യാൻ കഴിയും.
പാത – ഇഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുക – സേവനങ്ങളിലേക്ക് പോകുക - ‘റെക്റ്റിഫിക്കേഷൻ’ തിരഞ്ഞെടുക്കുക– “സിപിസി പാസാക്കിയ ഓർഡറിന്റെ റെക്റ്റിഫിക്കേഷൻ” തിരഞ്ഞെടുക്കുക.

Q3. തിരുത്തൽ അഭ്യർത്ഥന സമർപ്പിക്കുന്നതിലൂടെ ഏത് തരത്തിലുള്ള പിശകുകളാണ് തിരുത്താൻ കഴിയുക?
ഉത്തരം. രേഖകളിൽ നിന്ന് തെറ്റുകൾ വ്യക്തമാണെങ്കിൽ, നിങ്ങൾക്ക് ഒരു തിരുത്തൽ അഭ്യർത്ഥന സമർപ്പിക്കാവുന്നതാണ്.
ദയവായി ശ്രദ്ധിക്കുക - സിപിസിയുടെ ഉത്തരവുകളുടെ തിരുത്തൽ അഭ്യർത്ഥന ഫയൽ ചെയ്യുമ്പോൾ എന്തെങ്കിലും പിശക് സംഭവിക്കുകയും അത് നിങ്ങളെ മുന്നോട്ട് പോകാൻ അനുവദിക്കാതിരിക്കുകയും ചെയ്താൽ, അതിൽ നൽകിയിരിക്കുന്ന “AO-യ്ക്ക് തിരുത്തൽ ഫയൽ ചെയ്യുക" എന്ന ഓപ്ഷൻ ഉപയോഗിച്ചോ “AO യോട് തിരുത്തൽ അഭ്യർത്ഥിക്കുക" എന്ന ഓപ്ഷൻ തിരഞ്ഞെടുത്തോ നിങ്ങൾക്ക് തിരുത്തൽ അഭ്യർത്ഥന നേരിട്ട് AO-യ്ക്ക് സമർപ്പിക്കാവുന്നതാണ്.
കുറിപ്പ്- പുതുക്കിയ റിട്ടേൺ ഉപയോഗിച്ച് തിരുത്താൻ കഴിയുന്ന നിങ്ങളുടെ ഭാഗത്തുനിന്നുള്ള മറ്റേതെങ്കിലും തെറ്റിന് തിരുത്തൽ അഭ്യർത്ഥന ഉപയോഗിക്കരുത്.

Q4. ഇ-ഫയലിംഗ് പോർട്ടലിൽ ലഭ്യമായ വ്യത്യസ്ത തരം ആദായനികുതി തിരുത്തൽ അഭ്യർത്ഥനൾ ഏതൊക്കെയാണ്?
ഉത്തരം. ഇ-ഫയലിംഗ് പോർട്ടലിൽ മൂന്ന് തരത്തിലുള്ള തിരുത്തൽ അഭ്യർത്ഥനകൾ ഫയൽ ചെയ്യാം.
• റിട്ടേൺ വീണ്ടും പ്രോസസ്സ് ചെയ്യുക
• നികുതി ക്രെഡിറ്റ് പൊരുത്തക്കേട് തിരുത്തൽ
• റിട്ടേൺ ഡാറ്റ തിരുത്തൽ (ഓഫ്‌ലൈൻ)
കുറിപ്പ്: റിട്ടേൺ ഡാറ്റ തിരുത്തലിനായി (ഓഫ്‌ലൈൻ), നികുതിദായകർക്ക് AY 2019-20 വരെ ഓഫ്‌ലൈൻ യൂട്ടിലിറ്റിയിൽ സൃഷ്‌ടിച്ച XML അപ്‌ലോഡ് ചെയ്യേണ്ടതാവശ്യമായിരുന്നു, എന്നാൽ AY 2020-21 മുതൽ JSON അപ്‌ലോഡ് ചെയ്ത് ഓൺലൈനായി തിരുത്തൽ സമർപ്പിക്കാൻ കഴിയും.

Q5. 'റിട്ടേൺ വീണ്ടും പ്രോസസ്സ് ചെയ്യുക' എന്ന അഭ്യർത്ഥന എനിക്ക് എപ്പോൾ ഫയൽ ചെയ്യാൻ കഴിയും?
ഉത്തരം. ഉത്തരം. ആദായനികുതി റിട്ടേണിൽ നിങ്ങൾ സത്യവും കൃത്യവുമായ വിവരങ്ങൾ നൽകിയിട്ടുണ്ടെങ്കിലും പ്രോസസ്സിംഗ് സമയത്ത് CPC അത് പരിഗണിച്ചിട്ടില്ലായെങ്കിൽ ഈ ഓപ്ഷൻ തിരഞ്ഞെടുക്കുന്നതാണ് ഉചിതം.
ഉദാഹരണങ്ങൾ- താഴെയുള്ള സാഹചര്യങ്ങളിൽ 'റിട്ടേൺ വീണ്ടും പ്രോസസ്സ് ചെയ്യുക' എന്ന അഭ്യർത്ഥന ഫയൽ ചെയ്യാൻ കഴിയും
a) നികുതിദായകൻ ഒറിജിനൽ/ റിവൈസ്ഡ് റിട്ടേണിൽ കിഴിവുകൾ ക്ലെയിം ചെയ്തിട്ടുണ്ട്, കൂടാതെ റിട്ടേൺ പ്രോസസ്സ് ചെയ്യുമ്പോൾ അത് അനുവദിച്ചിട്ടില്ല.
b) നികുതിദായകൻ ടിഡിഎസ്/ടിസിഎസ്/ സെൽഫ് അസസ്സ്മെന്റ് നികുതി/ മുൻകൂർ നികുതി എന്നിവയുടെ ശരിയായ ക്ലെയിം ഉന്നയിച്ചിട്ടുണ്ട്, കൂടാതെ റിട്ടേൺ പ്രോസസ്സ് ചെയ്യുമ്പോൾ അത് അനുവദിച്ചിട്ടില്ല.
റിട്ടേൺ CPC ശരിയായി പ്രോസസ്സ് ചെയ്തിട്ടുണ്ടെങ്കിൽ, കൂടാതെ ക്ലെയിം ചെയ്ത റീഫണ്ടിൽ /ഡിമാൻഡിൽ വ്യത്യാസമൊന്നുമില്ലെങ്കിൽ, CPC-യിൽ തിരുത്തൽ ഫയൽ ചെയ്യുന്നത് അനുവദിക്കില്ല എന്നത് ദയവായി ശ്രദ്ധിക്കുക. എന്നിരുന്നാലും, " AO-യ്ക്ക് തിരുത്തൽ ഫയൽ ചെയ്യുക" എന്ന ഓപ്ഷൻ ഉപയോഗിച്ച് നിങ്ങൾക്ക് AO-യിൽ തിരുത്തൽ ഫയൽ ചെയ്യാൻ കഴിയും.

Q6. എനിക്ക് എപ്പോഴാണ് ഒരു റിട്ടേൺ ഡാറ്റ കറക്ഷൻ അഭ്യർത്ഥന ഫയൽ ചെയ്യാൻ കഴിയുക?
ഉത്തരം. ദയവായി ഷെഡ്യൂളുകളിലെ എല്ലാ എൻട്രികളും വീണ്ടും നൽകുക. തിരുത്തിയ എല്ലാ എൻട്രികളും നേരത്തെ ഫയൽ ചെയ്ത ITR-ൽ സൂചിപ്പിച്ച ശേഷിക്കുന്ന എൻട്രികളും നൽകേണ്ടതാണ്. ഡാറ്റയിൽ ആവശ്യമായ തിരുത്തലുകൾ വരുത്തുക. തിരുത്തലുകൾ വരുത്തുമ്പോൾ, ഏതെങ്കിലും പുതിയ വരുമാന സ്രോതസ്സ് പ്രഖ്യാപിക്കുകയോ അധികമായ കിഴിവ് പ്രഖ്യാപിക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുക.
ഉദാഹരണങ്ങൾ - താഴെയുള്ള സാഹചര്യങ്ങൾക്ക് റിട്ടേൺ ഡാറ്റ തിരുത്തൽ അഭ്യർത്ഥന ഫയൽ ചെയ്യാം-
a) നികുതിദായകൻ തെറ്റായ വരുമാനയിനത്തിൽ വരുമാനം തെറ്റായി കാണിച്ചിട്ടുണ്ടെങ്കിൽ.
b) നികുതിദായകന് മറ്റ് വിവരങ്ങളിൽ മാറ്റങ്ങൾ വരുത്താൻ കഴിയും, പക്ഷേ ആ മാറ്റങ്ങൾ മൊത്ത വരുമാനത്തിലും കിഴിവുകളിലും വ്യത്യാസമുണ്ടാക്കരുത്.
c) ഇത്തരത്തിലുള്ള തിരുത്തൽ അഭ്യർത്ഥനയിൽ നികുതിദായകന് താഴെപ്പറയുന്ന മാറ്റങ്ങൾ വരുത്താൻ അനുവാദമില്ല –
i. പുതിയ ക്ലെയിം കൂടാതെ/അല്ലെങ്കിൽ അധിക ക്ലെയിം കൂടാതെ/അല്ലെങ്കിൽ മുന്നോട്ട് കൊണ്ടുപോകുന്ന നഷ്ടങ്ങളുടെ കുറവ്.
ii. പുതിയ ക്ലെയിം കൂടാതെ/അല്ലെങ്കിൽ അധിക ക്ലെയിം കൂടാതെ/അല്ലെങ്കിൽ മുന്നോട്ട് കൊണ്ടുവന്ന നഷ്ടങ്ങളുടെ കുറവ്.
iii. പുതിയ ക്ലെയിം കൂടാതെ/അല്ലെങ്കിൽ അധിക ക്ലെയിം കൂടാതെ/അല്ലെങ്കിൽ MAT ക്രെഡിറ്റിന്റെ കുറവ്.
iv. അദ്ധ്യായം VI A പ്രകാരമുള്ള പുതിയ കിഴിവ്/അധിക ക്ലെയിം/ കിഴിവ് കുറയ്ക്കൽ.

Q7. എനിക്ക് എപ്പോഴാണ് നികുതി ക്രെഡിറ്റ് പൊരുത്തക്കേട് തിരുത്തൽ ഫയൽ ചെയ്യാൻ കഴിയുക?
ഉത്തരം. പ്രോസസ്സ് ചെയ്ത റിട്ടേണിൻ്റെ TDS/TCS/IT ചലാനുകളിലെ വിശദാംശങ്ങൾ തിരുത്തണമെങ്കിൽ ഈ ഓപ്‌ഷൻ ഉപയോഗിക്കുന്നതാണ് ഉചിതം. ദയവായി ഷെഡ്യൂളുകളിലെ എല്ലാ എൻട്രികളും വീണ്ടും നൽകുക. തിരുത്തിയ എല്ലാ എൻട്രികളും നേരത്തെ ഫയൽ ചെയ്ത ITR-ൽ സൂചിപ്പിച്ച ശേഷിക്കുന്ന എൻട്രികളും നൽകേണ്ടതാണ്. ഡാറ്റയിൽ ആവശ്യമായ തിരുത്തലുകൾ വരുത്തുക. തിരുത്തലുകൾ വരുത്തുമ്പോൾ, 26AS പ്രസ്താവനയുടെ ഭാഗമല്ലാത്ത ക്രെഡിറ്റുകൾ ക്ലെയിം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുക.
ഉദാഹരണങ്ങൾ-താഴെയുള്ള സാഹചര്യങ്ങളിൽ നികുതി ക്രെഡിറ്റ് പൊരുത്തക്കേട് തിരുത്തൽ അഭ്യർത്ഥന ഫയൽ ചെയ്യാം-
a) നികുതിദായകന് ഒറിജിനൽ റിട്ടേണിൽ ഉന്നയിച്ച ഡിമാൻഡ് അസാധുവാക്കുന്നതിനായി അടച്ച പുതിയ സെൽഫ് അസസ്സ്മെന്റ് നികുതി ചലാൻ ചേർക്കാൻ കഴിയും.
b) ഒറിജിനൽ റിട്ടേൺ ഫയൽ ചെയ്യുമ്പോൾ നികുതിദായകൻ സെൽഫ് അസസ്സ്മെന്റ് നികുതി/മുൻകൂർ നികുതി ചലാൻ വിശദാംശങ്ങളായ BSR കോഡ്, പേയ്‌മെൻ്റ് തീയതി, തുക, ചലാൻ നമ്പർ എന്നിവയിലേ തെങ്കിലും തെറ്റായി നൽകിയിട്ടുണ്ടെങ്കിൽ, അവർക്ക് ഈ പിശകുകൾ തിരുത്തലിലെ ഈ വിഭാഗംവഴി ശരിയാക്കാൻ കഴിയും.
c) നികുതിദായകൻ ടാൻ, പാൻ, തുക മുതലായ ഏതെങ്കിലും TDS/TCS വിശദാംശങ്ങൾ തെറ്റായി നൽകിയിട്ടുണ്ടെങ്കിൽ.
d) നികുതിദായകന് TDS/TCS എൻട്രി എഡിറ്റ് ചെയ്യാൻ/ഇല്ലാതാക്കാൻ മാത്രമേ കഴിയൂ.

Q8. 5 വർഷം മുമ്പുള്ള 143(1) വകുപ്പുപ്രകാരം ഒരു അറിയിപ്പിലെ ഒരു തിരുത്തൽ ഫയൽ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. എന്തുകൊണ്ടാണ് സിസ്റ്റം ഇത് അനുവദിക്കാത്തത്?
ഉത്തരം. 143(1) വകുപ്പുപ്രകാരം അറിയിപ്പ് പാസാക്കിയ സാമ്പത്തിക വർഷത്തിൻ്റെ അവസാനം മുതൽ 4 വർഷത്തെ കാലാവധി കഴിഞ്ഞതിന് ശേഷം തിരുത്തൽ അഭ്യർത്ഥന ഫയൽ ചെയ്യാൻ നിങ്ങൾക്ക് അനുവാദമില്ല. എന്നിരുന്നാലും, " AO-യ്ക്ക് തിരുത്തൽ ഫയൽ ചെയ്യുക" എന്ന ഓപ്ഷൻ ഉപയോഗിച്ച് നിങ്ങൾക്ക് AO-യിൽ തിരുത്തൽ ഫയൽ ചെയ്യാൻ കഴിയും.
Q9. എൻ്റെ തിരുത്തൽ അഭ്യർത്ഥന ഇ-വെരിഫൈ ചെയ്യേണ്ടതുണ്ടോ?
ഉത്തരം. ഇല്ല, തിരുത്തൽ അഭ്യർത്ഥന ഇ-വെരിഫൈ ചെയ്യേണ്ട ആവശ്യമില്ല.

Q10. തിരുത്തൽ അഭ്യർത്ഥന സേവനം ഉപയോഗിച്ച് ഞാൻ മുമ്പ് ഫയൽ ചെയ്ത ITR തിരുത്താൻ കഴിയുമോ?
ഉത്തരം. നിങ്ങൾ സമർപ്പിച്ച ITR-ൽ ഒരു തെറ്റ് ശ്രദ്ധയിൽപ്പെട്ടാൽ, അത് CPC പ്രോസസ്സ് ചെയ്തിട്ടില്ലെങ്കിൽ, നിങ്ങൾക്ക് ഒരു പുതുക്കിയ റിട്ടേൺ സമർപ്പിക്കാൻ കഴിയും. നിങ്ങൾക്ക് ഇ-ഫയലിംഗ് പോർട്ടലിലെ തിരുത്തൽ അഭ്യർത്ഥന സേവനം ഉപയോഗിക്കാൻ കഴിയുന്നത് CPC പുറത്തിറക്കുന്ന വകുപ്പ് 143(1) പ്രകാരമുള്ള ഉത്തരവ് / നോട്ടീസിനെതിരെ മാത്രമാണ്.

Q11. ഞാൻ മുമ്പ് സമർപ്പിച്ച തിരുത്തൽ അഭ്യർത്ഥന CPC ഇതുവരെ പ്രോസസ്സ് ചെയ്തിട്ടില്ല. അതേ വിഷയവുമായി ബന്ധപ്പെട്ട് എനിക്ക് മറ്റൊരു തിരുത്തൽ അഭ്യർത്ഥന സമർപ്പിക്കാനോ ഫയൽ ചെയ്യാനോ കഴിയുമോ?
ഉത്തരം. ഇല്ല. മുമ്പ് ഫയൽ ചെയ്ത തിരുത്തൽ അഭ്യർത്ഥനയിൽ CPC നടപടി സ്വീകരിച്ചിട്ടില്ലെങ്കിൽ, നിങ്ങൾക്ക് ഒരു അസസ്‌മെന്റ് വർഷത്തേക്ക് തിരുത്തൽ അഭ്യർത്ഥന സമർപ്പിക്കാൻ കഴിയില്ല.

Q12. എൻ്റെ തിരുത്തൽ അഭ്യർത്ഥന റഫറൻസ് നമ്പർ എനിക്ക് എവിടെ കണ്ടെത്താനാകും?
ഉത്തരം. നിങ്ങളുടെ തിരുത്തൽ അഭ്യർത്ഥന സമർപ്പിച്ചുകഴിഞ്ഞാൽ, നിങ്ങൾക്ക് നിങ്ങളുടെ 15 അക്ക തിരുത്തൽ റഫറൻസ് നമ്പർ അറിയിക്കുന്ന ഒരു മെയിൽ അല്ലെങ്കിൽ സന്ദേശം ലഭിക്കും. നിങ്ങളുടെ ഇ-ഫയലിംഗ് അക്കൗണ്ടിൽ ലോഗിൻ ചെയ്തതിന് ശേഷം തിരുത്തൽ സ്റ്റാറ്റസിന് കീഴിൽ നിങ്ങളുടെ 15 അക്ക തിരുത്തൽ നമ്പർ കണ്ടെത്താനും കഴിയും.

Q13. എൻ്റെ തിരുത്തൽ സ്റ്റാറ്റസ് എനിക്ക് ഓഫ്‌ലൈൻ ആയി പരിശോധിക്കാനാകുമോ?
ഉത്തരം. ഇല്ല, നിങ്ങൾക്ക് സ്റ്റാറ്റസ് ഓഫ്‌ലൈനിൽ കാണാൻ കഴിയില്ല. തിരുത്തൽ സ്റ്റാറ്റസ് കാണുന്നതിന് നിങ്ങൾ ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യേണ്ടതുണ്ട്.


ചോദ്യം 14. ആർക്കാണ് തിരുത്തൽ അഭ്യർത്ഥനയ്ക്ക് അപേക്ഷിക്കാൻ കഴിയുക?
ഉത്തരം. 143(1) വകുപ്പുപ്രകാരം CPC-യിൽ നിന്ന് ഓർഡർ / അറിയിപ്പ് ലഭിക്കുന്ന ഈ പാർട്ടികൾക്ക് മാത്രമേ ഇ-ഫയലിംഗ് പോർട്ടലിൽ തിരുത്തൽ അഭ്യർത്ഥനയ്ക്ക് അപേക്ഷിക്കാനാകൂ:
• രജിസ്റ്റർ ചെയ്ത നികുതിദായകർ
• ERI-കൾ (ക്ലയന്റ് PAN ചേർത്തവർ)
• അംഗീകൃത ഒപ്പുവയ്ക്കുന്നവരും പ്രതിനിധികളും
Q15. റിട്ടേൺ മാനുവൽ / പേപ്പർ ഫയൽ ചെയ്യുന്ന സാഹചര്യത്തിൽ എനിക്ക് ഇ-ഫയലിംഗിൽ ഒരു തിരുത്തൽ അഭ്യർത്ഥന സമർപ്പിക്കാനാകുമോ?
ഉത്തരം. ഇല്ല, പേപ്പർ ഫോമിലുള്ള തിരുത്തൽ അഭ്യർത്ഥനകൾ CPC-യിൽ സ്വീകരിക്കുന്നതല്ല. CPC-യിലേക്കുള്ള എല്ലാ ആശയവിനിമയങ്ങളും CPC നൽകുന്ന രീതിയിൽ ഇലക്ട്രോണിക് രൂപത്തിൽ മാത്രമേ നടത്താൻ കഴിയൂ.

Q16. തിരുത്തൽ അവകാശങ്ങൾ AO-യ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടാൽ, എനിക്ക് ഇ-ഫയലിംഗ് പോർട്ടലിൽ ഒരു തിരുത്തൽ അഭ്യർത്ഥന സമർപ്പിക്കാൻ കഴിയുമോ?
ഉത്തരം. അതെ, “തിരുത്തൽ ആവശ്യപ്പെട്ട് AO-യിലേക്ക് തിരുത്തൽ ഫയൽ ചെയ്യൽ” ഉപയോഗിച്ച് നിങ്ങൾക്ക് AO യിൽ തിരുത്തൽ ഫയൽ ചെയ്യാം.
പാത – ഇഫയലിംഗ് പോർട്ടലിലേക്ക് ലോഗിൻ ചെയ്യുക – സേവനങ്ങളിലേക്ക് പോകുക - ‘തിരുത്തൽ’ തിരഞ്ഞെടുക്കുക– “AO-യോട് തിരുത്തൽ തേടുന്നതിനുള്ള അഭ്യർത്ഥന” തിരഞ്ഞെടുക്കുക - ‘പുതിയ അഭ്യർത്ഥന’ തിരഞ്ഞെടുക്കുക

Q17. ഒരിക്കൽ സമർപ്പിച്ചാൽ തിരുത്തൽ അഭ്യർത്ഥന പിൻവലിക്കാനോ വീണ്ടും ഫയൽ ചെയ്യാനോ കഴിയുമോ?
ഉത്തരം. ഇല്ല, ഇതിനകം സമർപ്പിച്ച തിരുത്തൽ അഭ്യർത്ഥനകൾ പിൻവലിക്കാൻ നിങ്ങൾക്ക് അനുവാദമില്ല. നിങ്ങൾ സമർപ്പിച്ച തിരുത്തൽ അഭ്യർത്ഥന CPCയിൽ പ്രോസസ്സ് ചെയ്തതിനുശേഷം മാത്രമേ നിങ്ങൾക്ക് മറ്റൊരു തിരുത്തൽ അഭ്യർത്ഥന ഫയൽ ചെയ്യാൻ കഴിയൂ.

Q18. ഒരു തിരുത്തൽ അഭ്യർത്ഥന സമർപ്പിക്കുമ്പോൾ എനിക്ക് ഇളവുകൾ / കിഴിവുകൾ ക്ലെയിം ചെയ്യാൻ കഴിയുമോ?
ഉത്തരം. ഇല്ല. ഒരു തിരുത്തൽ അഭ്യർത്ഥന ഫയൽ ചെയ്യുമ്പോൾ പുതിയ ഇളവുകൾ / കിഴിവുകൾ ക്ലെയിം ചെയ്യാൻ നിങ്ങൾക്ക് അനുവാദമില്ല.

Q19. എൻ്റെ വരുമാനം/ബാങ്ക്/വിലാസം എന്നീ വിശദാംശങ്ങളിൽ ഒരു മാറ്റം ഉണ്ട്, അത് എനിക്ക് ITR-ൽ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഞാൻ തിരുത്തൽ അഭ്യർത്ഥന ഫയൽ ചെയ്യണോ?
ഉത്തരം. വരുമാനം / ബാങ്ക് / വിലാസം എന്നീ വിശദാംശങ്ങളിൽ മാറ്റം വരുത്തുന്നതിന് തിരുത്തൽ അഭ്യർത്ഥന ബാധകമല്ല. പുതുക്കിയ റിട്ടേണിലൂടെ നിങ്ങളുടെ വരുമാനം/ബാങ്ക്/വിലാസം എന്നിവ അപ്ഡേറ്റ് ചെയ്യാം.

Q20. മുൻകാലങ്ങളിലെ ഏതൊക്കെ AY വരെ ഓൺലൈൻ ആയി തിരുത്തൽ അഭ്യർത്ഥന ഫയൽ ചെയ്യാൻ കഴിയും?
ഉത്തരം. ഓൺലൈനായി തിരുത്തൽ അഭ്യർത്ഥന സമർപ്പിക്കാൻ ഒരു നിർദ്ദിഷ്ട അസസ്സ്മെന്റ് വർഷപരിധിയില്ല — അത് പ്രത്യേക കേസിനെ ആശ്രയിച്ചിരിക്കും. ഭേദഗതി ചെയ്യാൻ ഉദ്ദേശിക്കുന്ന ഉത്തരവ് പുറപ്പെടുവിച്ച സാമ്പത്തിക വർഷാവസാനം മുതൽ 4 വർഷത്തിനുള്ളിൽ ആണ് തിരുത്തൽ അഭ്യർത്ഥന സമർപ്പിക്കാവുന്നത്.

Q21. 44AB വകുപ്പുപ്രകാരം ഞാൻ ഓഡിറ്റ് ചെയ്യപ്പെടേണ്ടതുണ്ട്. ഒരു തിരുത്തൽ അഭ്യർത്ഥന ഫയൽ ചെയ്യുമ്പോൾ DSC എനിക്ക് നിർബന്ധമാണോ?
ഉത്തരം. ഇല്ല, തിരുത്തൽ അഭ്യർത്ഥന ഫയൽ ചെയ്യുന്നതിന് DSC നിർബന്ധമല്ല.

Q22. എൻ്റെ തിരുത്തൽ അഭ്യർത്ഥനയിൽ ഞാൻ തെറ്റായ വിശദാംശങ്ങൾ അപ്‌ലോഡ് ചെയ്തു. ഞാൻ എങ്ങനെ അത് ശരിയാക്കും?
ഉത്തരം. തിരുത്തൽ അഭ്യർത്ഥന പുനരവലോകനം ചെയ്യാനോ പിൻവലിക്കാനോ നിങ്ങൾക്ക് കഴിയില്ല. സമർപ്പിച്ചുകഴിഞ്ഞാൽ, സമർപ്പിച്ച അഭ്യർത്ഥന CPC പ്രോസസ്സ് ചെയ്ത ശേഷം നിങ്ങൾക്ക് മറ്റൊരു തിരുത്തൽ അഭ്യർത്ഥന ഫയൽ ചെയ്യാൻ കഴിയും.
Q23. CPC ഉന്നയിച്ച ഡിമാൻഡ് ഞാൻ അടച്ചിട്ടുണ്ട്. ഡിമാൻഡ് റദ്ദാക്കാൻ ഞാൻ ഒരു തിരുത്തൽ അഭ്യർത്ഥന ഫയൽ ചെയ്യേണ്ടതുണ്ടോ?
ഉത്തരം. പണമടച്ച ചലാൻ വിശദാംശങ്ങൾക്കൊപ്പം നിങ്ങൾക്ക് നികുതി ക്രെഡിറ്റ് പൊരുത്തക്കേട് തിരുത്തൽ അഭ്യർത്ഥന ഫയൽ ചെയ്യാം.

Q24. അവസാന തീയതിക്ക് ശേഷം ഞാൻ എൻ്റെ ഒറിജിനൽ ITR ഫയൽ ചെയ്തു (വൈകിയുള്ള റിട്ടേൺ). സമർപ്പിച്ച ITR എനിക്ക് പരിഷ്കരിക്കേണ്ടതുണ്ട്. എനിക്ക് തിരുത്തൽ അഭ്യർത്ഥന ഫയൽ ചെയ്യാൻ കഴിയുമോ?
ഉത്തരം. ഇല്ല, ITR-കളുടെ തിരുത്തൽ പുതുക്കിയ റിട്ടേൺ ഫയൽ ചെയ്യുന്നതിൽ നിന്ന് വ്യത്യസ്തമാണ്. നിങ്ങളുടെ കാലതാമസം വന്ന റിട്ടേൺ (2016-17 സാമ്പത്തിക വർഷം മുതൽ മാത്രം ബാധകം) അടുത്ത സാമ്പത്തിക വർഷത്തിൻ്റെ അവസാനത്തിന് മുമ്പോ നികുതി അധികാരികൾ ITR പ്രോസസ്സ് ചെയ്യുന്നതിന് മുമ്പോ, ഇതിൽ ഏത് ആദ്യം സംഭവിക്കുന്നുവോ അത് വരെയുള്ള സമയത്ത്, പരിഷ്കരിക്കാം. ഒരു നിർദ്ദിഷ്‌ട ഇ-ഫയൽ റിട്ടേണുമായി ബന്ധപ്പെട്ട് CPC നൽകുന്ന നോട്ടീസ് / ഓർഡർ / അറിയിപ്പ് എന്നിവയ്ക്ക് മറുപടിയായി മാത്രമേ ഒരു തിരുത്തൽ അഭ്യർത്ഥന ഫയൽ ചെയ്യാൻ കഴിയൂ.

Q25. ഞാൻ ആദ്യം ITR-1 ഫയൽ ചെയ്തു. തിരുത്തൽ അഭ്യർത്ഥനയോടെ CPC അറിയിപ്പിനോട് പ്രതികരിക്കുമ്പോൾ എനിക്ക് ITR-2 ഉപയോഗിക്കാമോ?
ഉത്തരം. ഇല്ല, നിങ്ങൾ യഥാർത്ഥത്തിൽ ITR-1 ഫയൽ ചെയ്തതാണെങ്കിൽ നിങ്ങൾ അത് ഉപയോഗിക്കേണ്ടതുണ്ട്.

Q26. ഒരു തിരുത്തൽ ഉത്തരവിനെതിരെ അപ്പീൽ ഫയൽ ചെയ്യാൻ കഴിയുമോ?
ഉത്തരം. അതെ, CPC പുറപ്പെടുവിച്ച ഉത്തരവിനെതിരെ നിങ്ങൾക്ക് നേരിട്ട് CIT(A) ലേക്ക് അപ്പീൽ ഫയൽ ചെയ്യാം.

Q 27. ഞാൻ ഒരു തിരുത്തൽ ഫയൽ ചെയ്യാൻ ശ്രമിക്കുകയാണ്, പക്ഷേ 'റീപ്രോസസ്', 'റിട്ടേൺ ഡാറ്റ കറക്ഷൻ' എന്നീ തിരുത്തൽ ഓപ്ഷനുകൾ പ്രവർത്തനരഹിതമാക്കിയിരിക്കുന്നു. അസസ്സിംഗ് ഓഫീസർക്ക് ഫയൽ ചെയ്യാനുള്ള ഓപ്ഷൻ മാത്രമേ എനിക്ക് ലഭിക്കുന്നുള്ളൂ.
ഉത്തരം. നിങ്ങളുടെ റിട്ടേൺ CPC ശരിയായി പ്രോസസ്സ് ചെയ്തിട്ടുണ്ടെങ്കിൽ, ക്ലെയിം ചെയ്ത റീഫണ്ട് തുകയിലോ ഡിമാൻഡ് തുകയിലോ വ്യത്യാസമില്ലെങ്കിൽ, നിങ്ങൾക്ക് CPC-യിൽ 'റിട്ടേൺ ഡാറ്റ കറക്ഷൻ' അല്ലെങ്കിൽ 'റീപ്രോസസ്' തിരുത്തൽ ഫയൽ ചെയ്യാൻ കഴിയില്ല. നിങ്ങൾക്ക് ഇപ്പോഴും ഒരു തിരുത്തൽ ഫയൽ ചെയ്യണമെങ്കിൽ, നിങ്ങൾക്ക് അത് അസസ്സിംഗ് ഓഫീസർക്ക് ഫയൽ ചെയ്യാം.

Q 28. അപ്ഡേറ്റ് ചെയ്ത റിട്ടേണിന്റെ അറിയിപ്പിൻമേൽ എനിക്ക് തിരുത്തൽ ഫയൽ ചെയ്യാൻ കഴിയുമോ?
ഉത്തരം. അപ്ഡേറ്റ് ചെയ്ത റിട്ടേണിന്റെ അറിയിപ്പിൻമേൽ നിങ്ങൾക്ക് തിരുത്തൽ ഫയൽ ചെയ്യാം. എന്നിരുന്നാലും, തിരുത്തൽ അപേക്ഷ കൂടുതൽ പ്രോസസ്സിംഗിനായി JAO-യിലേക്ക് കൈമാറും, കൂടാതെ കൂടുതൽ വ്യക്തതകളും വിവരങ്ങളും JAO-യിൽ ലഭ്യമാകും.

Q 29. ഇ-ഫയലിംഗ് പോർട്ടലിൽ ഫയൽ ചെയ്യുമ്പോൾ എന്റെ തിരുത്തൽ അപേക്ഷ നിരസിക്കപ്പെട്ടു. എനിക്ക് എന്ത് ചെയ്യാൻ കഴിയും?
ഉത്തരം. ഇ-ഫയലിംഗ് പോർട്ടലിൽ ഒരു ഓപ്ഷൻ സജ്ജമാക്കിയിട്ടുണ്ട്, അതിലൂടെ നിങ്ങൾക്ക് JAO-യ്ക്ക് തിരുത്തൽ അപേക്ഷ ഫയൽ ചെയ്യാൻ കഴിയും. നിങ്ങൾക്ക് തിരുത്തലിന്റെ കാരണവും, PDF ഫോർമാറ്റിൽ പരമാവധി 5MB വരെയുള്ള ഒരു അറ്റാച്ച്മെന്റും ജൂറിസ്ഡിക്ഷണൽ അസസ്സിംഗ് ഓഫീസർക്ക് സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിച്ച ശേഷം, ആ തിരുത്തൽ അപേക്ഷയും അറ്റാച്ച്മെന്റും നിങ്ങളുടെ JAO -ക്ക് കൈമാറും, തുടർന്ന് റിട്ടേണിന്റെ പ്രോസസ്സിംഗ് JAO നിർവഹിക്കും.

Q 30. CPC മുൻ ഉത്തരവ് പാസാക്കിയ, AY ന്റെ അവസാനം മുതൽ അനുവദിച്ചിരിക്കുന്ന 4 വർഷത്തെ സമയത്തിനപ്പുറം എനിക്ക് എന്റെ തിരുത്തൽ ഫയൽ ചെയ്യാൻ കഴിയുമോ?
ഉത്തരം. ഇ-ഫയലിംഗ് പോർട്ടലിൽ ഒരു ഓപ്ഷൻ സജ്ജമാക്കിയിട്ടുണ്ട്, അതിലൂടെ നിങ്ങൾക്ക് JAO-യ്ക്ക് തിരുത്തൽ അപേക്ഷ ഫയൽ ചെയ്യാൻ കഴിയും. നിങ്ങൾക്ക് തിരുത്തലിന്റെ കാരണവും, PDF ഫോർമാറ്റിൽ പരമാവധി 5MB വരെയുള്ള ഒരു അറ്റാച്ച്മെന്റും ജൂറിസ്ഡിക്ഷണൽ അസസ്സിംഗ് ഓഫീസർക്ക് സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിച്ച ശേഷം, ആ തിരുത്തൽ അപേക്ഷയും അറ്റാച്ച്മെന്റും നിങ്ങളുടെ JAO -ക്ക് കൈമാറും, തുടർന്ന് റിട്ടേണിന്റെ പ്രോസസ്സിംഗ് JAO നിർവഹിക്കും.