1. ഒരു കുടിശ്ശിക ഡിമാൻഡിന് ഞാൻ പ്രതികരണം സമർപ്പിക്കേണ്ടത് എന്തുകൊണ്ട്?
ആദായനികുതി വകുപ്പ് നിങ്ങളുടെ പാനിൽ ചില കുടിശ്ശിക നികുതി ഡിമാൻഡുകൾ കണ്ടെത്തിയിട്ടുണ്ടാകാം. പ്രഖ്യാപിത ഡിമാൻഡ് ശരിയാണോയെന്ന് സ്ഥിരീകരിക്കുന്നതിന്, പ്രതികരിക്കാൻ നിങ്ങൾക്ക് ഒരു അവസരം നൽകുന്നു. നിങ്ങൾ അതിനോട് പ്രതികരിക്കുന്നില്ലെങ്കിൽ, ഡിമാൻഡ് സ്ഥിരീകരിക്കുകയും നിങ്ങളുടെ റീഫണ്ടിൽ ക്രമീകരിക്കുകയും ചെയ്യും (എന്തെങ്കിലും ഉണ്ടെങ്കിൽ) അല്ലെങ്കിൽ നിങ്ങളുടെ പാനിൽ നൽകേണ്ട ഡിമാൻഡായി കാണിക്കും (റീഫണ്ട് ഒന്നും ബാക്കിയില്ല എന്ന സാഹചര്യത്തിൽ).
2. എൻ്റെ പാനിൽ എന്തെങ്കിലും കുടിശ്ശിക ഡിമാൻഡുണ്ടോയെന്ന് എനിക്ക് എങ്ങനെ അറിയാനാകും?
എന്തെങ്കിലും കുടിശ്ശിക ഡിമാൻഡുണ്ടോയെന്ന് ഇ-ഫയലിംഗ് പോർട്ടലിലൂടെ നിങ്ങൾക്ക് പരിശോധിക്കാം. ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്‌ത് തീർപ്പാക്കാത്ത നടപടികൾ>കുടിശ്ശിക ഡിമാൻഡിനുള്ള പ്രതികരണം ക്ലിക്ക് ചെയ്യുക, തുടർന്ന് നിങ്ങളെ കുടിശ്ശിക ഡിമാൻഡിനുള്ള പ്രതികരണം പേജിലേക്ക് കൊണ്ടുപോകും. നിങ്ങളുടെ പാനിൽ കുടിശ്ശിക ഡിമാൻഡുകൾ ഉണ്ടെങ്കിൽ, മുൻകാല / നിലവിലുള്ള ഓരോ ഡിമാൻഡുകളുടേയും നിലവിലെ സ്റ്റാറ്റസ്, തീർപ്പാക്കാത്ത പേയ്മെന്റ്/ പ്രതികരണം എന്ന് അപ്‌ഡേറ്റ് ചെയ്യുന്നതാണ്. അതനുസരിച്ച്, നിങ്ങൾക്ക് ഇപ്പോൾ പണമടയ്ക്കുക / പ്രതികരണം സമർപ്പിക്കുക ക്ലിക്ക് ചെയ്യാം. കൂടാതെ, ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിങ്ങളുടെ ഇമെയിൽ ID-യിലും മൊബൈൽ നമ്പറിലും ഒരു സന്ദേശം ലഭിക്കും.
3. കുടിശ്ശികഡിമാൻഡ് തുകയുമായി ഞാൻ വിയോജിക്കുന്നുവെങ്കിൽ എനിക്ക് എന്തുചെയ്യാൻ കഴിയും?
നിങ്ങൾക്ക് ‘ഡിമാൻഡിനോട് വിയോജിക്കുന്നു’ (പൂർണ്ണമായോ ഭാഗികമായോ) തിരഞ്ഞെടുക്കാം. നിങ്ങൾ ഓപ്ഷൻ തിരഞ്ഞെടുത്ത ശേഷം, ഡിമാൻഡിൻ്റെ തുകയോട് നിങ്ങൾ വിയോജിക്കാനുള്ള കാരണങ്ങൾ പട്ടികയിൽ നിന്ന് തിരഞ്ഞെടുക്കേണ്ടതുണ്ട്. നിങ്ങൾ പട്ടികയിൽ നിന്ന് കാരണം തിരഞ്ഞെടുത്തശേഷം, നിങ്ങളുടെ പ്രതികരണം സമർപ്പിക്കുന്നതിന് മുമ്പ് ഓരോ കാരണങ്ങളുടെയും വിശദാംശങ്ങൾ നൽകേണ്ടതുണ്ട്. നിങ്ങൾ ഡിമാൻഡിനോട് ഭാഗികമായാണ് വിയോജിക്കുന്നതെങ്കിൽ, ഡിമാൻഡിന്റെ തർക്കമില്ലാത്ത ഭാഗം നിങ്ങൾ നൽകണം (അതായത് നിങ്ങൾ അംഗീകരിക്കുന്ന ഭാഗം).
4. കുടിശ്ശികഡിമാൻഡിനോടുള്ള വിയോജിപ്പിൻ്റെ കാരണം പട്ടികപ്പെടുത്തിയിട്ടില്ലെങ്കിൽ എനിക്ക് എന്തുചെയ്യാൻ കഴിയും?
ഡിമാൻഡിനോട് വിയോജിക്കുന്നു (പൂർണ്ണമായോ ഭാഗികമായോ) തിരഞ്ഞെടുത്തതിന് ശേഷം നിങ്ങൾക്ക് മറ്റുള്ളവ ഒരു കാരണമായി തിരഞ്ഞെടുക്കാം. തിരഞ്ഞെടുത്ത ശേഷം, നിങ്ങളുടെ കാരണത്തിനുള്ള വിശദാംശങ്ങളും സൂചിപ്പിച്ച കാരണത്തിന് കീഴിൽ നൽകേണ്ടതില്ലാത്ത ബാധകമായ തുകയും നൽകാം.
5. ഞാൻ സമർപ്പിച്ച മുൻകാല പ്രതികരണങ്ങൾ എവിടെ കാണാനാകും?
നിങ്ങൾ ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്‌ത ശേഷം, തീർപ്പാക്കാത്ത നടപടികൾ> കുടിശ്ശിക ഡിമാൻഡിനുള്ള പ്രതികരണം ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങൾ കുടിശ്ശിക ഡിമാൻഡിനുള്ള പ്രതികരണം പേജിലെത്തും. പഴയതും നിലവിലുള്ളതുമായ കുടിശ്ശിക ഡിമാൻഡുകളുടെ പട്ടികയിൽ, ആ പ്രത്യേക ഡിമാൻഡിനെതിരെയുള്ള 'കാണുക' എന്നതിൽ ക്ലിക്ക് ചെയ്യുക. കുറഞ്ഞത് ഒരു പ്രതികരണമെങ്കിലും സമർപ്പിച്ചിട്ടുള്ള ഡിമാൻഡുകൾക്കുമാത്രമേ 'കാണുക' എന്ന ഓപ്ഷൻ നിങ്ങൾക്ക് കാണാൻ കഴിയൂ.
6. കുടിശ്ശിക ഡിമാൻഡിനുള്ള പ്രതികരണം പേജിൽ കാരണങ്ങൾ തിരഞ്ഞെടുക്കുമ്പോൾ, എനിക്ക് ഈ സന്ദേശം ലഭിക്കുന്നു - അസസ്സ്മെന്റ് വർഷത്തിലെ പുതുക്കിയ/തിരുത്തിയ റിട്ടേണിന്റെ രേഖകളൊന്നും കണ്ടെത്തിയില്ല. എനിക്ക് എന്ത് ചെയ്യാൻ കഴിയും?
ദയവായി വീണ്ടും ശ്രമിക്കുക. പ്രശ്നം നിലനിൽക്കുകയാണെങ്കിൽ, നിങ്ങളുടെ തിരുത്തൽ / പുതുക്കിയ റിട്ടേൺ അഭ്യർത്ഥന സമർപ്പിച്ച ശേഷം ലഭിച്ച അക്നോളജ്മെന്റ് നമ്പർ സാധൂകരിക്കുക.
7. കുടിശ്ശിക നികുതി ഡിമാൻഡ് ഞാൻ എങ്ങനെ അടയ്ക്കും?
ഇനിപ്പറയുന്ന രീതികളിൽ ഇ-ഫയലിംഗ് പോർട്ടലിലൂടെ നിങ്ങളുടെ ആദായനികുതി ഡിമാൻഡ് അടയ്ക്കാൻ നിങ്ങൾക്ക് കഴിയും:
- കുടിശ്ശിക ഡിമാൻഡിനോടുള്ള പ്രതികരണം പേജിലെ ബന്ധപ്പെട്ട DRN-നായുള്ള (ഡിമാൻഡ് റഫറൻസ് നമ്പർ) ഇപ്പോൾ പണമടയ്‌ക്കുക ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് നേരിട്ട് നികുതി അടയ്ക്കുക; അഥവാ
- കുടിശ്ശികഡിമാൻഡിന് പ്രതികരണം സമർപ്പിക്കുമ്പോൾ ഇപ്പോൾ പണമടയ്‌ക്കുക എന്ന ഓപ്ഷൻ ഉപയോഗിക്കുക. (നിങ്ങൾ കുടിശ്ശികയുള്ള ഡിമാൻഡിനോട് യോജിക്കുകയോ ഭാഗികമായി യോജിക്കുകയോ ചെയ്താൽ).
8. എനിക്ക് പണമടയ്ക്കാൻ കഴിയുന്ന വ്യത്യസ്ത വഴികൾ എന്തൊക്കെയാണ്?
ഇ-ഫയലിംഗ് പോർട്ടൽ വഴി നിങ്ങൾക്ക് പണമടയ്ക്കാം. നികുതി പേയ്‌മെന്റ് നടത്താൻ നിങ്ങൾക്ക് ഇനിപ്പറയുന്ന ഓൺലൈൻ രീതികൾ ഉപയോഗിക്കാം:
- നെറ്റ്-ബാങ്കിംഗ്; അല്ലെങ്കിൽ
- ഡെബിറ്റ് കാർഡ്; അല്ലെങ്കിൽ
- പേയ്‌മെൻ്റ് ഗേറ്റ്‌വേ (അംഗീകൃതമല്ലാത്ത ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ്/ഡെബിറ്റ് കാർഡ്/അംഗീകൃതമല്ലാത്ത ബാങ്കിന്‍റെ നെറ്റ് ബാങ്കിംഗ്/UPI ഉപയോഗിക്കൽ)
നികുതി പേയ്‌മെന്റ് നടത്താൻ നിങ്ങൾക്ക് ഇനിപ്പറയുന്ന ഓഫ്‌ലൈൻ രീതികൾ ഉപയോഗിക്കാം:
- NEFT / RTGS (സൃഷ്ടിച്ച മാൻഡേറ്റ് ഫോം ബാങ്കിൽ സമർപ്പിക്കാം അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് ഓൺലൈൻ കൈമാറ്റത്തിന് ഉപയോഗിക്കാം); അല്ലെങ്കിൽ
- കൗണ്ടർ വഴി പണമടയ്ക്കുക (ക്യാഷ് / ചെക്ക് / ഡിമാൻഡ് ഡ്രാഫ്റ്റ് വഴി).
കൂടുതലറിയാൻ ഓൺലൈനായി പേയ്‌മെൻ്റ് നടത്തുക കൂടാതെ ഓഫ്‌ലൈൻ പേയ്‌മെൻ്റ് ചെയ്യുക എന്നീ ഉപയോക്തൃ മാനുവൽ പരിശോധിക്കുക.
9. അറ്റാച്ച് ചെയ്യേണ്ട ചലാന്റെ പകർപ്പ് എന്റെ പക്കലില്ലെങ്കിൽ എന്തുചെയ്യും? എനിക്ക് അത് എവിടെ കണ്ടെത്താനാകും?
നെറ്റ് ബാങ്കിംഗ് ഉപയോഗിച്ചോ ബാങ്ക് ബ്രാഞ്ച് സന്ദർശിച്ചോ നിങ്ങൾക്ക് ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടിൽ നിന്ന് നിങ്ങളുടെ ചലാൻ വീണ്ടും അച്ചടിക്കാം / വീണ്ടും സൃഷ്ടിക്കാം.