Do not have an account?
Already have an account?

1. ഫോം 10E എന്താണ്?
ശമ്പളത്തിന്റെ രൂപത്തിൽ ഏതെങ്കിലും തുക കുടിശ്ശിക ആയോ അഡ്വാൻസ് ആയോ ലഭിച്ചാൽ, 89 വകുപ്പ് പ്രകാരമുള്ള റിലീഫ് ക്ലെയിം ചെയ്യാവുന്നതാണ്. അത്തരം റിലീഫ് ക്ലെയിം ചെയ്യുന്നതിന്, നികുതിദായകൻ ഫോം 10E ഫയൽ ചെയ്യണം. ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിന് മുമ്പ് ഫോം 10E ഫയൽ ചെയ്യുന്നതാണ് ഉചിതം.


2. ഞാൻ ഫോം 10E ഡൗൺലോഡ് ചെയ്ത് സമർപ്പിക്കേണ്ടതുണ്ടോ?
ഇല്ല, ഇ-ഫയലിംഗ് പോർട്ടലിലേക്ക് ലോഗിൻ ചെയ്തശേഷം ഓൺലൈനായി സമർപ്പിക്കാൻ കഴിയുന്നതിനാൽ ഫോം 10E ഡൗൺലോഡ് ചെയ്യേണ്ട ആവശ്യമില്ല.

3. ഞാൻ എപ്പോഴാണ് 10E ഫയൽ ചെയ്യേണ്ടത്?
നിങ്ങളുടെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് മുമ്പ് ഫോം 10E ഫയൽ ചെയ്യുന്നതാണ് ഉചിതം.

4.ഫോം 10E നിർബന്ധമായും ഫയൽ ചെയ്യേണ്ടതുണ്ടോ?
ഉണ്ട്, താങ്കളുടെ കുടിശ്ശിക/അഡ്വാൻസ് വരുമാനത്തിന് നികുതി ഇളവ് ക്ലെയിം ചെയ്യണമെങ്കിൽ ഫോം 10 E ഫയൽ ചെയ്യേണ്ടത് നിർബന്ധമാണ്.

5. നിങ്ങൾ ഫോം 10E ഫയൽ ചെയ്യുന്നതിൽ പരാജയപ്പെടുകയും എന്നാൽ എൻ്റെ ITR-ൽ 89 വകുപ്പുപ്രകാരമുള്ള റിലീഫ് ക്ലെയിം ചെയ്യുകയും ചെയ്താൽ എന്ത് സംഭവിക്കും?
നിങ്ങൾ ഫോം 10E ഫയൽ ചെയ്യുന്നതിൽ പരാജയപ്പെടുകയും എന്നാൽ നിങ്ങളുടെ ITR-ൽ 89 വകുപ്പുപ്രകാരമുള്ള റിലീഫ് ക്ലെയിം ചെയ്യുകയും ചെയ്‌താൽ, നിങ്ങളുടെ ITR പ്രോസസ്സ് ചെയ്യപ്പെടും, എന്നാൽ വകുപ്പ് 89 പ്രകാരം ക്ലെയിം ചെയ്ത റിലീഫ് അനുവദിക്കില്ല.

6. എന്റെ ITR-ൽ ഞാൻ ക്ലെയിം ചെയ്ത റിലീഫ് ആദായനികുതി വകുപ്പ് അനുവദിച്ചിട്ടില്ലെന്ന് എനിക്ക് എങ്ങനെ അറിയാനാകും?
വകുപ്പ് 89 പ്രകാരം ക്ലെയിം ചെയ്തിട്ടുളള റിലീഫ് അനുവദനീയമല്ലെങ്കിൽ, താങ്കളുടെ ITR പ്രോസസ്സിംഗ് പൂർത്തിയായശേഷം 143(1 വകുപ്പ് പ്രകാരമുള്ള ഒരു അറിയിപ്പിലൂടെ ആദായനികുതി വകുപ്പ് അക്കാര്യം നിങ്ങളെ അറിയിക്കുന്നതാണ്.

 

7. എങ്ങനെയാണ് സിസ്റ്റം നികുതികൾ കണക്കാക്കുന്നത്?

A.Y. 2024-25 (സാമ്പത്തിക വർഷം 2023-24) മുതലുള്ള നികുതി കണക്കുകൾ, "സിസ്റ്റം കണക്കാക്കിയ നികുതി" (സിസ്റ്റം കാൽകുലേറ്റഡ് ടാക്‌സ്) ഡീഫോൾട്ട് ടാക്‌സ് റെജിം, അഥവാ പുതിയ നികുതി വ്യവസ്ഥ (Section 115BAC(1A)) പ്രകാരം കണക്കാക്കപ്പെടുന്നു. എന്നാൽ മുൻ വർഷങ്ങളായ A.Y. 2023-24 (സാമ്പത്തിക വർഷം 2022-23) വരെയുള്ള നികുതി കണക്കുകൾ പഴയ നികുതി വ്യവസ്ഥ പ്രകാരം ആയിരിക്കും.