Do not have an account?
Already have an account?

1. ബാധകമായ എല്ലാ നികുതിദായകർക്കും (ആഭ്യന്തര കമ്പനികൾ) ഫോം 10-ICഫയൽ ചെയ്യേണ്ടത് നിർബന്ധമാണോ?
ആദായനികുതി ആക്ട് ,1961ലെ 115BAA വകുപ്പ് പ്രകാരം ഒരു ആഭ്യന്തര കമ്പനി 22% ഇളവോടുകൂടിയ നിരക്കിൽ നികുതി അടയ്ക്കാനുള്ള ഓപ്ഷൻ തിരഞ്ഞെടുത്താൽ മാത്രമേ ഫോം 10-IC ഫയൽ ചെയ്യേണ്ടതുള്ളൂ.

2. എനിക്ക് ഫോം 10-IC എങ്ങനെ ഫയൽ ചെയ്യാൻ കഴിയും?
ഇ-ഫയലിംഗ് പോർട്ടലിലേക്ക് ലോഗിൻ ചെയ്തശേഷം ഓൺ‌ലൈൻ മോഡിൽ മാത്രമേ താങ്കൾക്ക് ഫോം 10-IC ഫയൽ ചെയ്യാൻ കഴിയൂ.

3. അടുത്ത അസ്സെസ്സ്മെന്റ് വർഷത്തേക്ക് ഞാൻ വീണ്ടും ഫോം ഫയൽ ചെയ്യേണ്ടതുണ്ടോ?
 

4. ഫോം വിജയകരമായി സമർപ്പിച്ചുവെന്ന് എനിക്ക് എങ്ങനെ അറിയാനാകും ?
ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇമെയിൽ ഐ.ഡി.-യിൽ താങ്കൾക്ക് ഒരു സ്ഥിരീകരണം ലഭിക്കും. കൂടാതെ, താങ്കൾക്കായുള്ള പ്രവർത്തനങ്ങൾ എന്ന ടാബിനു കീഴിൽ "താങ്കളുടെ വർക്ക്‌ലിസ്റ്റി"ൽ സ്റ്റാറ്റസും കാണാനാകും.

5. ഫോം സമർപ്പിക്കുമ്പോൾ ഞാൻ ഇ-വെരിഫൈ ചെയ്യേണ്ടതുണ്ടോ ?
ഉണ്ട്. ഡി എസ് സി ഉപയോഗിച്ച് ഫോമിന്റെ ഇ-വെരിഫിക്കേഷൻ പൂർത്തിയാക്കിയാൽ മാത്രമേ താങ്കളുടെ ഫോം സമർപ്പിക്കപ്പെടുകയുള്ളൂ.

6. ഫോം 10-IC ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി എത്രയാണ്?
ആനുകൂല്യം ലഭിക്കുന്നതിന് മുൻവർഷത്തെ വരുമാനത്തിന്റെ റിട്ടേൺ നൽകുന്നതിന് വകുപ്പ് 139 ലെ ഉപവകുപ്പ് (1) പ്രകാരം നിർദ്ദേശിയ്ക്കപ്പെട്ടിട്ടുള്ള നിശ്ചിത തീയതിയ്ക്കോ അതിനു മുമ്പോ താങ്കൾ ഫോം 10-IC ഫയൽ ചെയ്യേണ്ടതുണ്ട്.

7. ഫോം 10-IC ഓഫ്‌ലൈനിൽ ഫയൽ ചെയ്യാൻ കഴിയുമോ?
ഇല്ല, ഇ-ഫയലിംഗ് പോർട്ടലിൽ ഓഫ്‌ലൈൻ യൂട്ടിലിറ്റി ഉപയോഗിച്ച് താങ്കൾക്ക് ഫോം 10-IC ഫയൽ ചെയ്യാൻ കഴിയില്ല. താങ്കൾക്ക് ഓൺ‌ലൈൻ മോഡ് വഴി മാത്രമേ ഫോം 10-IC ഫയൽ ചെയ്യാൻ കഴിയൂ.

8. ഫോം 10-IC ഫയൽ ചെയ്യുന്നതിന്റെ ഉദ്ദേശ്യം എന്താണ്?
ആദായനികുതി ആക്ടിലെ വകുപ്പ് 115BAA പ്രകാരം, നിർദ്ദിഷ്ട കിഴിവുകളും ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്തുന്നില്ലെങ്കിൽ, ആഭ്യന്തര കമ്പനികൾക്ക് 22% (കൂടാതെ ബാധകമായ അധികനികുതിയും സെസും) ഇളവോടുകൂടിയ നിരക്കിൽ നികുതി അടയ്ക്കാൻ അവസരമുണ്ട്. നിശ്ചിത സമയപരിധിക്കുള്ളിൽ ഫോം 10-IC ഫയൽ ചെയ്താൽ മാത്രമേ കമ്പനികൾക്ക് അസ്സെസ്സ്മെന്റ് ഇയർ 2020- 21 മുതൽ ഇളവോടുകൂടിയ നിരക്ക് തിരഞ്ഞെടുക്കാൻ കഴിയൂ.