Do not have an account?
Already have an account?

1. എന്താണ് ഫോം 10-ID?
പുതിയ മാനുഫാക്ചറിംഗ് ആഭ്യന്തര കമ്പനികൾക്ക്, ചില നിബന്ധനകൾ‌ക്ക് വിധേയമായി, ആദായനികുതി ആക്ട്‌, 1961 ലെ 115BAB വകുപ്പ് പ്രകാരം ഇളവോടുകൂടി 15% (കൂടാതെ ബാധകമായ അധിക നികുതിയും സെസ് ഉം) നികുതി നിരക്കിൽ നികുതി അടയ്ക്കാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കാൻ കഴിയും. പ്രസ്തുത ആനുകൂല്യം ലഭിക്കുന്നതിന് 2020 ഏപ്രിൽ 1 ന് അല്ലെങ്കിൽ അതിനു ശേഷം ആരംഭിക്കുന്ന ആദ്യ അസ്സെസ്സ്മെൻറ്‌ വർഷത്തിൽ വരുമാനത്തിന്റെ റിട്ടേൺ നൽകുന്നതിന് വകുപ്പ് 139 ലെ ഉപവകുപ്പ് (1) പ്രകാരം വ്യക്തമാക്കിയ നിശ്ചിത തീയതിയിലോ അതിനുമുമ്പോ ഫോം 10-ID ഫയൽ ചെയ്യേണ്ടത് അത്യാവശ്യമാണ്.

2. ഫോം 10-ID ഫയൽ ചെയ്യേണ്ടത് ആരാണ്?
2019 ഒക്ടോബർ 1-നോ അല്ലെങ്കിൽ അതിനു ശേഷമോ രൂപീകരിക്കപ്പെട്ടതും 2023 മാർച്ച് 31-നോ അതിനുമുമ്പോ ഏതെങ്കിലും സാധനത്തിന്റെയോ വസ്തുവിന്റെയോ നിർമ്മാണമോ ഉത്‌പാദനമോ ആരംഭിച്ചതുമായ ഒരു പുതിയ ആഭ്യന്തര നിർമാണ കമ്പനി, ഇളവോടുകൂടിയ നിരക്കിൽ നികുതി അടയ്ക്കാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ, ഫോം 10-ID ഫയൽ ചെയ്യേണ്ടതുണ്ട്.

3. ബാധകമായ എല്ലാ നികുതിദായകർക്കും (ആഭ്യന്തര കമ്പനികൾ) ഫോം 10-ID ഫയൽ ചെയ്യേണ്ടത് നിർബന്ധമാണോ?
ആദായനികുതി ആക്ട്‌, 1961-ലെ 115 BAB വകുപ്പ് പ്രകാരം 15% (കൂടാതെ ബാധകമായ അധിക നികുതിയും സെസ്-ഉം)
ഇളവോടുകൂടിയ നിരക്കിൽ നികുതി അടയ്ക്കുന്നതിന് ഒരു ആഭ്യന്തരകമ്പനി തിരഞ്ഞെടുക്കുകയാണെങ്കിൽ മാത്രമേ ഫോം 10-ID ഫയൽ ചെയ്യേണ്ടതുള്ളൂ.

4. എനിക്ക് എങ്ങനെ ഫോം 10-ID ഫയൽ ചെയ്യാനും സമർപ്പിക്കാനും കഴിയും?
താങ്കൾക്ക് ഓൺ‌ലൈൻ മോഡ് വഴി മാത്രമേ (ഇ-ഫയലിംഗ് പോർട്ടൽ വഴി) ഫോം 10-ID ഫയൽ ചെയ്യാൻ കഴിയുകയുള്ളൂ.

5. ഈ ഫോം ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി എന്താണ്?
ഐ ടി ആർ ഫയൽ ചെയ്യുന്നതിനുള്ള നിശ്ചിത തീയതിക്ക് മുമ്പായി താങ്കൾ ഫോം 10-ID ഫയൽ ചെയ്യേണ്ടതുണ്ട്.

6. അടുത്ത അസ്സെസ്സ്മെന്റ് വർഷത്തേക്ക് ഞാൻ വീണ്ടും ഫോം ഫയൽ ചെയ്യേണ്ടതുണ്ടോ?

7. ഫോം വിജയകരമായി സമർപ്പിച്ചുവെന്ന് എനിക്ക് എങ്ങനെ അറിയാനാകും?
ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത താങ്കളുടെ ഇമെയിൽ ഐ.ഡി.-യിലും മൊബൈൽ നമ്പറിലും സ്ഥിരീകരണം ലഭിക്കുന്നതാണ്. കൂടാതെ, താങ്കളുടെ പ്രവർത്തനങ്ങൾ ക്കായി എന്ന ടാബിനു കീഴിൽ താങ്കളുടെ വർക്ക്‌ ലിസ്റ്റ്-ലും സ്റ്റാറ്റസ് കാണാനാകും.

8. ഫോം 10-ID സമർപ്പിക്കുന്നതിന് ഇ-വെരിഫിക്കേഷൻ ആവശ്യമാണോ? അതെ എങ്കിൽ, എനിക്ക് ഫോം 10 -ID എങ്ങനെ ഇ-വെരിഫൈ ചെയ്യാൻ കഴിയും?
അതെ, ഫോം 10-ID ഇ-വെരിഫൈ ചെയ്യേണ്ടത് ആവശ്യമാണ്. ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് താങ്കൾക്ക് ഇ-വെരിഫൈ ചെയ്യാൻ കഴിയും.