1. എന്താണ് ഫോം 15CB?
കമ്പനിയല്ലാത്ത ഒരു പ്രവാസിക്ക്, അല്ലെങ്കിൽ ഒരു വിദേശകമ്പനിയ്ക്ക് ഒരു സാമ്പത്തിക വർഷത്തിൽ 5 ലക്ഷം രൂപയിൽ കൂടുതൽ പണമയക്കുകയും അത് വരുമാനനികുതി ബാധകമായതും, കൂടാതെ വകുപ്പ് 195/197 പ്രകാരമുള്ള സർട്ടിഫിക്കറ്റ് AO യിൽ നിന്ന് ലഭിച്ചിട്ടുമില്ലെങ്കിൽ, ഒരു അക്കൗണ്ടന്റ് നൽകേണ്ട സർട്ടിഫിക്കറ്റാണ് ഫോം 15CB.
ഫോം 15CB യിൽ, പേയ്മെന്റ്, ടി ഡി എസ് നിരക്ക്, ടി ഡി എസ് കിഴിവ്, പണമയയ്ക്കലിന്റെ സ്വഭാവം, ഉദ്ദേശ്യം തുടങ്ങിയ വിശദാംശങ്ങൾ ഒരു CA സാക്ഷ്യപ്പെടുത്തുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഫോം 15CB ഒരു നികുതിനിർണ്ണയ സർട്ടിഫിക്കറ്റാണ്, ഇതിൽ CA, പണമയയ്ക്കലിനെ നികുതി ഈടാക്കുന്നതിനുള്ള വ്യവസ്ഥകളുമായി ബന്ധപ്പെടുത്തി പരിശോധിക്കുന്നു.
2. ഫോം 15CB ആർക്കൊക്കെ ഉപയോഗിക്കാം?
ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ചാർട്ടേഡ് അക്കൗണ്ടന്റിന് ഫോം 155CB ആക്സസ് ചെയ്യാനും സമർപ്പിക്കാനും കഴിയും. ഫോം 15CB യിലെ വിശദാംശങ്ങൾ സാക്ഷ്യപ്പെടുത്തുന്നതിനുവേണ്ടി, ഒരു നികുതിദായകൻ CA യ്ക്ക് ഫോം 15CA നൽകേണ്ടതുണ്ട്.
3. ഫോം 15CB യിൽ സർട്ടിഫിക്കേഷന്‍റെ ഉദ്ദേശ്യം എന്താണ്?
ആദായനികുതി ആക്ടിലെ 5, 9വകുപ്പുകള്‍ പ്രകാരം നികുതിബാധ്യത സംബന്ധിച്ച വ്യവസ്ഥകൾ, ഇരട്ടനികുതി ഒഴിവാക്കൽ കരാറുകൾ സംബന്ധിച്ച വ്യവസ്ഥകൾ (DTAA) എന്നിവയുൾപ്പെടെ, പണമയയ്ക്കലുമായി ബന്ധപ്പെട്ട് CA പരിശോധിക്കുന്ന നികുതി നിർണ്ണയ സർട്ടിഫിക്കറ്റാണ് 15CB.
4. ഫോം 15CA (പാർട്ട് C) ഫയൽ ചെയ്യുന്നതിനുമുമ്പ് ഫോം 15CB ഫയൽ ചെയ്യണം എന്നത് നിർബന്ധമാണോ?
ഫോം 15CA യുടെ ഭാഗം C പൂരിപ്പിക്കുന്ന തിനുമുമ്പ് ഫോം 15CB അപ്‌ലോഡ് ചെയ്യേണ്ടത് നിർബന്ധമാണ്. ഫോം 15CA യുടെ ഭാഗം C-യിൽ വിശദാംശങ്ങൾ പ്രീഫിൽ ചെയ്യുന്നതിന്, ഇ-വെരിഫൈ ചെയ്ത ഫോം 15CB യുടെ അക്‌നോളഡ്ജ്‌മെന്റ് നമ്പർ വെരിഫൈ ചെയ്യേണ്ടതുണ്ട്.
5. ഓഫ്‌ലൈൻ മോഡിൽ മാത്രമേ ഫോം 15CB സമർപ്പിക്കാൻ കഴിയുകയുള്ളൂ?
ഫോം 15CB ഓൺലൈനിലും ഓഫ്‌ലൈനിലും പൂരിപ്പിക്കാനും സമർപ്പിക്കാനും കഴിയും. നിയമാനുസൃത ഫോമുകൾക്കായുള്ള ഓഫ്‌ലൈൻ യൂട്ടിലിറ്റി സേവനം ഓഫ്‌ലൈൻ മോഡിൽ ഫോം 15CB പൂരിപ്പിച്ച് സമർപ്പിക്കാൻ താങ്കളെ പ്രാപ്‌തമാക്കുന്നു.
6. ഫോം 15CB എങ്ങനെയാണ് വെരിഫൈ ചെയ്യേണ്ടത് ? ഈ ഫോം സമർപ്പിക്കാൻ എന്തെങ്കിലും സമയപരിധിയുണ്ടോ?
ഡി എസ് സി ഉപയോഗിച്ച് മാത്രമേ ഈ ഫോം ഇ-വെരിഫൈ ചെയ്യാൻ കഴിയുകയുള്ളൂ. CA യുടെ ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടായിരിക്കണം. ഫോം 15CB സമർപ്പിക്കാൻ സമയപരിധി നിശ്ചയിച്ചിട്ടില്ല. എന്നിരുന്നാലും, പണം അയയ്ക്കുന്നതിന് മുമ്പ് ഇത് സമർപ്പിക്കണം.