1. ഞാൻ ഫോം 67 സമർപ്പിക്കേണ്ടത് എന്തുകൊണ്ടാണ്?
ഇന്ത്യക്ക് പുറത്തുള്ള ഒരു രാജ്യത്ത് അല്ലെങ്കിൽ നിർദ്ദിഷ്ട പ്രദേശത്ത് അടച്ച വിദേശനികുതിയുടെ ക്രെഡിറ്റ് ക്ലെയിം ചെയ്യണമെങ്കിൽ നിങ്ങൾ ഫോം 67 സമർപ്പിക്കേണ്ടതുണ്ട്. കൂടാതെ, മുൻ വർഷങ്ങളിൽ ക്രെഡിറ്റ് ക്ലെയിം ചെയ്ത വിദേശനികുതി റീഫണ്ട് ചെയ്യുന്നതിൻ്റെ ഫലമായി നിലവിലെ വർഷത്തെ നഷ്ടം പിന്നോട്ട് കൊണ്ടുപോകുന്ന സാഹചര്യത്തിൽ നിങ്ങൾ ഫോം 67 സമർപ്പിക്കേണ്ടതുണ്ട്.
2. ഫോം 67 സമർപ്പിക്കാൻ കഴിയുന്ന മോഡുകൾ ഏതൊക്കെയാണ്?
ഫോം 67 ഇ-ഫയലിങ് പോർട്ടലിൽ ഓൺലൈനിൽ മാത്രമേ സമർപ്പിക്കാൻ കഴിയൂ. ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്ത ശേഷം, ഫോം 67 തിരഞ്ഞെടുത്ത് ഫോം തയ്യാറാക്കി സമർപ്പിക്കുക.
3. ഫോം 67 എങ്ങനെ ഇ-വെരിഫൈ ചെയ്യാൻ കഴിയും ?
ആധാർ OTP, EVC അല്ലെങ്കിൽ DSC എന്നിവ ഉപയോഗിച്ച് നികുതിദായകന് ഫോം ഇ-വെരിഫൈ ചെയ്യാൻ കഴിയും. കൂടുതലറിയാൻ നിങ്ങൾക്ക് എങ്ങനെ ഇ-വെരിഫൈ ചെയ്യാം എന്നതിൻ്റെ ഉപയോക്തൃ മാനുവൽ പരിശോധിക്കാം.
4.ഫോം 67 സമർപ്പിക്കാൻ CA-യുടെ സർട്ടിഫിക്കറ്റ് ലഭിക്കണമെന്നത് നിർബന്ധമാണോ?
ഇല്ല, നിങ്ങൾ ക്ലെയിം ചെയ്യുന്ന വിദേശ നികുതി ക്രെഡിറ്റിൻ്റെ വിശദാംശങ്ങൾ പരിശോധിച്ചുറപ്പിക്കാനും സ്ഥിരീകരിക്കാനും CA സർട്ടിഫിക്കറ്റ് നേടേണ്ടത് നിർബന്ധമല്ല.
5. എനിക്കുവേണ്ടി ഫോം 67 ഫയൽ ചെയ്യാൻ ഒരു അംഗീകൃത പ്രതിനിധിയെ ചേർക്കാൻ എനിക്ക് കഴിയുമോ?
അതെ, നിങ്ങൾക്ക് വേണ്ടി ഫോം 67 ഫയൽ ചെയ്യാൻ ഒരു അംഗീകൃത പ്രതിനിധിയെ ചേർക്കാൻ താങ്കൾക്കു കഴിയും.
6. ഫോം 67 ഫയൽ ചെയ്യുന്നതിനുള്ള സമയ പരിധി എത്രയാണ്?
139(1) വകുപ്പ് പ്രകാരം റിട്ടേൺ സമർപ്പിക്കേണ്ട നിര്‍ദ്ദിഷ്ടതീയതിക്ക് മുമ്പായി ഫോം 67 ഫയൽ ചെയ്യേണ്ടതാണ്.