Do not have an account?
Already have an account?

1. ഫോം 15CA എന്താണ്?

  • വകുപ്പ് 195 അനുസരിച്ച്, (കമ്പനിയല്ലാത്ത) പ്രവാസികൾക്ക്, അല്ലെങ്കിൽ ഒരു വിദേശ കമ്പനിക്ക് പണമയയ്ക്കുന്ന ഓരോ വ്യക്തിയും, അയക്കുന്ന തുക ആദായനികുതിയുടെ ഇളവിന്റെ പരിധിയിൽ കവിഞ്ഞാൽ ടി ഡി എസ് ഈടാക്കുന്നതാണ്, പേയ്മെന്റ് വിശദാംശങ്ങൾ ഫോം 15CA യിൽ നൽകേണ്ടതുണ്ട്.
  • പണമടയ്ക്കൽ (പേയ്മെന്റ്) നടത്തുന്നതിന് ഉത്തരവാദിത്തമുള്ള വ്യക്തി ഫോം 15CA സമർപ്പിക്കണം. ഈ ഫോം ഓൺലൈനിലും ഓഫ്‌ലൈൻ മോഡിലും സമർപ്പിക്കാൻ കഴിയും. അടയ്ക്കുന്ന തുക 5 ലക്ഷം രൂപ കവിയുന്ന സാഹചര്യത്തിൽ, ഫോം 15CA ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുന്നതിനുമുമ്പ്, ചാർട്ടേഡ് അക്കൗണ്ടന്റിൽനിന്ന് ഫോം 15CB-യിലുള്ള സർട്ടിഫിക്കറ്റ് നേടേണ്ടത് ആവശ്യമാണ്.

2. ഫോം 15CA-യുടെ ഏത് ഭാഗമാണ് ഞാൻ പൂരിപ്പിക്കേണ്ടത്?


കമ്പനി അല്ലാത്ത ഒരു പ്രവാസി അല്ലെങ്കിൽ ഒരു വിദേശകമ്പനി എന്നിവയ്ക്ക് പണമയയ്ക്കുന്നതിനുള്ള വിവരങ്ങൾ നൽകുന്നത് ഫോം 15 CA യിൽ 4 ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. കേസിന്റെ സ്വഭാവമനുസരിച്ച്, പ്രസക്തമായ ഭാഗം താങ്കൾ പൂരിപ്പിക്കേണ്ടതുണ്ട്:


ഭാഗം A : അയയ്ക്കുന്ന തുക അല്ലെങ്കിൽ അത്തരം പണമയയ്ക്കലുകളുടെ മൊത്തം തുക ഒരു സാമ്പത്തികവർഷത്തിൽ 5 ലക്ഷം രൂപയിൽ കവിയരുത്.
ഭാഗം B : പണമയയ്ക്കൽ തുക അല്ലെങ്കിൽ അത്തരം പണമയയ്ക്കലുകളുടെ മൊത്തം തുക ഒരു സാമ്പത്തികവർഷത്തിൽ 5 ലക്ഷം രൂപയിൽ കവിയുകയും, വകുപ്പ് 195(2)/ 195(3)/197 പ്രകാരം ഒരു ഓർഡർ അസസ്സിംഗ് ഓഫീസറിൽ നിന്ന് ലഭിക്കുകയും ചെയ്യുന്നു.
ഭാഗം C : പണമയയ്ക്കൽ തുക അല്ലെങ്കിൽ അത്തരം പണമയയ്ക്കലുകളുടെ മൊത്തം തുക ഒരു സാമ്പത്തികവർഷത്തിൽ 5 ലക്ഷം രൂപയിൽ കവിയുകയും, ഒരു അക്കൗണ്ടന്റിൽ നിന്ന് ഫോം 15CB യിൽ ഒരു സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്യുന്നു.
ഭാഗം D : ആദായനികുതി ആക്ട് 1961 പ്രകാരം അയച്ച തുക നികുതിവിധേയ വരുമാനത്തിന്റെ പരിധിയിൽ വരില്ല

3. ആരാണ് ഫോം 15CA ഫയൽ ചെയ്യേണ്ടത്?
നിയമം 37BB അനുസരിച്ച്, കമ്പനിയല്ലാത്ത ഒരു പ്രവാസിക്ക്, അല്ലെങ്കിൽ ഒരു വിദേശ കമ്പനിയ്ക്ക് പണം നൽകുന്ന ഏതൊരു വ്യക്തിയും അത്തരം വിവരങ്ങൾ ഫോം 15 CA യിൽ നൽകണം.

4. ഫോം 15CB നിർബന്ധമായും സമർപ്പിക്കേണ്ടതുണ്ടോ?
ഇല്ല, ഫോം 15CB സമർപ്പിക്കേണ്ടത് നിർബന്ധമല്ല. ഒരു സാമ്പത്തികവർഷത്തിൽ പണമയയ്ക്കൽ തുക 5 ലക്ഷം രൂപയിൽ കവിയുമ്പോൾ മാത്രം പൂരിപ്പിക്കേണ്ട ഇവന്റ് അധിഷ്ഠിത ഫോമാണ് ഫോം 15CB. വകുപ്പ് 288 അനുസരിച്ച് നിർവചിച്ചിരിക്കുന്ന പ്രകാരം ഒരു അക്കൗണ്ടന്റിൽനിന്ന് നേടിയ ഒരു സർട്ടിഫിക്കറ്റ് താങ്കൾ നൽകേണ്ടതുണ്ട്.

5. ഫോം 15CA പിൻവലിക്കാൻ കഴിയുമോ?
ഇല്ല, ഫോം 15CA പിൻവലിക്കാൻ ഒരു ഓപ്ഷനുമില്ല.


6. ഫോം 15CA നൽകേണ്ടാത്തത് എപ്പോഴാണ്?
നിയമം 37BB യുടെ ഉപ-നിയമം (3) അനുസരിച്ച്, ഇനിപ്പറയുന്ന ഇടപാടുകളുടെ കാര്യത്തിൽ ഫോം 15CA പാർട്ട്-D യിൽ വിവരങ്ങൾ നൽകേണ്ടതില്ല:

  • പണമയയ്ക്കുന്നത് ഒരു വ്യക്തിയാണ്, ഇതിന് റിസർവ് ബാങ്കിന്റെ മുൻകൂർ അനുമതി ആവശ്യമില്ല
  • റിസർവ് ബാങ്ക് പ്രകാരമുള്ള പ്രസക്തമായ ഉദ്ദേശ്യ കോഡിന് കീഴിൽ വ്യക്തമാക്കിയ സ്വഭാവമാണ് പണമയയ്ക്കലിനുള്ളത്.

7. ഫോം 15CA എങ്ങനെ ഇ-വെരിഫൈ ചെയ്യും?

ഈ ഫോം ഡി എസ്‌ സി അല്ലെങ്കിൽ ഇ വി സി ഉപയോഗിച്ച് ഇ-വെരിഫൈ ചെയ്യാൻ കഴിയും. ഡി എസ്‌ സി രജിസ്റ്റർ ചെയ്‌തിട്ടുണ്ടെങ്കിൽ താങ്കൾ ഡി എസ്‌ സി ഉപയോഗിച്ച് ഇ-വെരിഫൈ ചെയ്യേണ്ടതുണ്ട്. ഇ-വെരിഫിക്കേഷന്റെ ഘട്ടം ഘട്ടമായുള്ള പ്രക്രിയ മനസിലാക്കാൻ ഇ-വെരിഫൈ ചെയ്യുന്നതെങ്ങനെ എന്ന ഉപയോക്തൃ മാനുവൽ റെഫർ ചെയ്യുക.

8. എനിക്ക് ഫോം 15CA ഓൺലൈനിൽ മാത്രമേ ഫയൽ ചെയ്യാൻ കഴിയൂ ? ഞാൻ എപ്പോഴാണ് ഈ ഫോം ഫയൽ ചെയ്യേണ്ടത്?

ഈ ഫോം ഓൺലൈൻ, ഓഫ്‌ലൈൻ - രണ്ടു മോഡുകളിലും ഫയൽ ചെയ്യാൻ കഴിയും. ഓഫ്‌ലൈൻ യൂട്ടിലിറ്റി സേവനം ഓഫ്‌ലൈൻ മോഡിൽ 15CA ഫോം ഫയൽ ചെയ്യാൻ താങ്കളെ പ്രാപ്തമാക്കുന്നു. ഈ ഫോം ഫയൽ ചെയ്യുന്നതിന് സമയപരിധിയൊന്നും നിർദ്ദേശിച്ചിട്ടില്ല. എന്നിരുന്നാലും, പണം അയയ്ക്കുന്നതിന് മുമ്പ് ഇത് ഫയൽ ചെയ്യേണ്ടതാണ്.