Do not have an account?
Already have an account?

1. 194എൻ വകുപ്പ് പ്രകാരം ക്യാഷ് പിൻവലിക്കൽ സംബന്ധിച്ച ടി.ഡി.എസ്. എന്താണ്?
നിയമത്തിലെ 194എൻ വകുപ്പ് പ്രകാരം, ഒരു പ്രത്യേക സാമ്പത്തിക വർഷത്തിൽ ഒരാൾ ക്യാഷായി പിൻവലിച്ച ഒരു തുക അല്ലെങ്കിൽ ആകെത്തുക നിശ്ചിത പരിധി കവിയുന്നുവെങ്കിൽ ടി.ഡി.എസ്. കുറയ്ക്കണം:

  • ₹ 20 ലക്ഷം (കഴിഞ്ഞ മൂന്ന് അസ്സെസ്മെന്റ് വര്‍ഷങ്ങളിൽ ഐ.ടി.ആർ. ഫയൽ ചെയ്തിട്ടില്ലെങ്കിൽ), അല്ലെങ്കിൽ
  • ₹ 1 കോടി (കഴിഞ്ഞ മൂന്ന് അസ്സെസ്മെന്റ് വര്‍ഷങ്ങളിൽ ഏതെങ്കിലും ഒരു വർഷം അല്ലെങ്കിൽ എല്ലാ വർഷവും ഐ.ടി.ആർ. ഫയൽ ചെയ്തിട്ടുണ്ടെങ്കിൽ).

2. നിയമത്തിലെ 194എൻ വകുപ്പ് പ്രകാരം ക്യാഷ് പിൻവലിക്കുമ്പോൾ ടി.ഡി.എസ്. കുറയ്ക്കുന്നത് ആരാണ്?
ടി.ഡി.എസ്. കുറയ്ക്കുന്നത് ബാങ്കുകൾ (സ്വകാര്യ, പൊതു, സഹകരണ) അല്ലെങ്കിൽ പോസ്റ്റോഫീസുകളാണ്. ബാങ്കുകളിലോ പോസ്റ്റോഫീസുകളിലോ ഉള്ള ഒരു വ്യക്തിയുടെ അക്കൗണ്ടിൽ നിന്ന് ആ വ്യക്തിയ്ക്ക് ₹ 20ലക്ഷത്തിൽ അല്ലെങ്കിൽ ₹ 1 കോടിയിൽ (ബാധകമായിരിക്കുന്നത് അനുസരിച്ച്) കൂടുതൽ ക്യാഷ് പേയ്മെന്റ് നടത്തുമ്പോൾ നികുതി കുറയ്ക്കുന്നു.

3. നിയമത്തിലെ 194എൻ വകുപ്പ് പ്രകാരം പണം പിൻവലിക്കൽ സംബന്ധിച്ച ടി.ഡി.എസ്. ആർക്കാണ് ബാധകമല്ലാത്തത്?
വകുപ്പ് 194എൻ പ്രകാരം പണം പിൻവലിക്കൽ സംബന്ധിച്ച ടി.ഡി.എസ്. ഇനിപ്പറയുന്ന വ്യക്തികളുടെ പിൻവലിക്കലിന് ബാധകമല്ല:

  • കേന്ദ്ര, സംസ്ഥാന സർക്കാർ
  • സ്വകാര്യ, പൊതുമേഖലാ ബാങ്ക്
  • ഏതെങ്കിലും സഹകരണ ബാങ്ക്
  • പോസ്റ്റ് ഓഫീസ്
  • ഏതെങ്കിലും ബാങ്കിന്റെ ബിസിനസ്സ് നടത്തിപ്പുകാരൻ
  • ഏതെങ്കിലും ബാങ്കിതര എ.ടി.എം. നടത്തിപ്പുകാരൻ
  • കാർഷിക ഉൽ‌പന്നങ്ങൾ വാങ്ങുന്നതിന് കർഷകർക്ക് പണം നൽകുന്നതിന്‌ കാർഷിക ഉൽ‌പന്ന വിപണി കമ്മിറ്റിയ്ക്ക് (എ.പി.‌എം‌.സി.)ക്ക് കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ നിർദ്ദേശിച്ച കമ്മീഷൻ ഏജന്റുമാർ അല്ലെങ്കിൽ വ്യാപാരികൾ
  • അംഗീകൃത ഡീലർമാരും അതിന്റെ ഫ്രാഞ്ചൈസി ഏജന്റും സബ് ഏജന്റും റിസർവ് ബാങ്ക് ലൈസൻസുള്ള ഫുൾ-ഫ്ലെഡ്ജ്ഡ് മണി ചേഞ്ചറും (എഫ്.എഫ്.എം.സി.) അതിന്റെ ഫ്രാഞ്ചൈസി ഏജന്റുമാരും
  • ആർ‌.ബി‌.ഐ.-യുമായി കൂടിയാലോചിച്ച് സർക്കാർ പ്രസ്താവിക്കുന്ന മറ്റേതൊരു വ്യക്തിയും.

4. നിയമത്തിലെ വകുപ്പ് 194എൻ വകുപ്പ് പ്രകാരം പണം പിൻവലിക്കലിൽ സംബന്ധിച്ച ടി.ഡി.എസ്. എപ്പോൾ മുതലാണ് ബാധകമാകുന്നത്?
നിയമത്തിലെ വകുപ്പ് 194എൻ വകുപ്പ് പ്രകാരം പണം പിൻവലിക്കലിൽ സംബന്ധിച്ച ടി.ഡി.എസ്. ബാധകമാകുന്നത് 2019 സെപ്റ്റംബർ 1 മുതൽ അല്ലെങ്കിൽ 2019-2020 സാമ്പത്തിക വർഷം മുതലാണ്.

5. നിയമത്തിലെ വകുപ്പ് 194 എൻ വകുപ്പ് പ്രകാരം ഏത് നിരക്കിലാണ് ടി.ഡി.എസ്. കുറയ്ക്കുന്നത്?
പണം പിൻവലിക്കുന്ന വ്യക്തി കഴിഞ്ഞ മൂന്ന് അസ്സെസ്മെന്റ് വർഷത്തിൽ ഏതെങ്കിലും ഒരു വർഷം അല്ലെങ്കിൽ എല്ലാ വർഷവും വരുമാന നികുതി റിട്ടേൺ ഫയൽ ചെയ്തിട്ടുണ്ടെങ്കിൽ ₹ 1കോടിയിലധികം ക്യാഷ് പിൻവലിക്കുമ്പോൾ 2% നിരക്കിൽ ടി.ഡി.എസ്. കുറയ്ക്കും.
ക്യാഷ് പിൻവലിക്കുന്ന വ്യക്തി കഴിഞ്ഞ മൂന്ന് അസ്സെസ്മെന്റ് വര്‍ഷങ്ങളിൽ ഒന്നിൽ പോലും ഐ.ടി.ആർ. ഫയൽ ചെയ്തിട്ടില്ലെങ്കിൽ ₹20 ലക്ഷത്തിൽ കൂടുതൽ ക്യാഷ് പിൻവലിക്കുമ്പോൾ 2% നിരക്കിലും ₹1 കോടിയിൽ കൂടുതൽ പിൻവലിക്കുമ്പോൾ 5% നിരക്കിലും ടി.ഡി.എസ്. കുറയ്ക്കും.