FO_61_View Client and Type 1 ERI Services_User Manual_FAQ_V0.1
1. അവലോകനം
ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത ടൈപ്പ് 1 ERI-കള്‍ക്ക് ക്ലയന്‍റ് വിശദാംശങ്ങൾ കാണുക എന്ന സേവനം ലഭ്യമാണ്. ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്ത് കൊണ്ട് ടൈപ്പ് 1 ERI-ക്ക് ഈ സേവനം ആക്‌സസ് ചെയ്യാവുന്നതാണ്.ERI-കൾക്ക് തങ്ങളുടെ സജീവവും സജീവമല്ലാത്തതുമായ ക്ലയന്റുകളുടെ എണ്ണം കാണാൻ കഴിയും.
ടൈപ്പ് 1 ERI-കൾ വഴി ഇനിപ്പറയുന്ന പ്രവർത്തനങ്ങൾ നടത്താനാകും:
- അവരുടെ സജീവവും സജീവമല്ലാത്തതുമായ അല്ലെങ്കിൽ നിർജ്ജീവമാക്കിയ ക്ലയന്റുകളുടെ ആകെ എണ്ണവും തിരഞ്ഞെടുത്ത മാസത്തിന്റെയും വർഷത്തിന്റെയും സംയോജനത്തിൽ സജീവവും സജീവമല്ലാത്തതുമായ ക്ലയന്റുകളുടെ എണ്ണവും കാണുക.
- പാൻ അല്ലെങ്കിൽ ക്ലയൻ്റിന്റെ പേര് ഉപയോഗിച്ച് അവരുടെ ചേർത്ത ക്ലയൻ്റുകൾക്കായി തിരയുക.
- ERI-ക്ക് അവരുടെ സജീവ ക്ലയന്റിനു വേണ്ടി ആക്‌സസ് ചെയ്യാനാകുന്ന സേവനങ്ങളുടെ ലിസ്റ്റ് കാണുക.
2. ഈ സേവനം ലഭ്യമാക്കുന്നതിനുള്ള മുൻവ്യവസ്ഥകൾ
- ERI ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം
- ERI-ക്ക് സാധുതയുള്ള പാൻ ക്ലയൻ്റ് ഉണ്ടായിരിക്കണം
- നികുതിദായകൻ്റെ പാൻ ERI ഒരു ക്ലയൻ്റ് ആയി ചേർക്കണം, അല്ലെങ്കിൽ നികുതിദായകൻ്റെ സേവനങ്ങൾ ലോഗിൻ ചെയ്ത ശേഷം നികുതിദായകൻ എന്‍റെ ERI വഴി ഒരു ERI ചേർക്കണം.
- ERI-യ്‌ക്ക് സ്ഥിരസ്ഥിതി സേവനങ്ങളോ ക്ലയൻ്റിന് വേണ്ടി ലഭ്യമായ ഏതെങ്കിലും അധിക സേവനമോ ആക്‌സസ് ചെയ്യുന്നതിന്, ക്ലയൻ്റിൻ്റെ (നികുതിദായകൻ്റെ) പാൻ സജീവമായിരിക്കണം.
3. ഘട്ടം ഘട്ടമായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
ഘട്ടം 1: നിങ്ങളുടെ ഉപയോക്തൃ ID-യും പാസ്‌വേഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുക.
ഘട്ടം 2: ഡാഷ് ബോർഡിൽ, ക്ലയന്‍റിനെ മാനേജ് ചെയ്യുക > എന്‍റെ ക്ലയന്‍റ് എന്നതില്‍ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: ഇപ്പോള്‍ നിങ്ങള്‍ക്ക് സജീവമായതും, അല്ലാത്തതുമായ ക്ലയന്‍റുകളുടെ എണ്ണം കാണാന്‍ സാധിക്കുന്നതാണ്. നിർദ്ദിഷ്ട സമയ കാലയളവിലെ സജീവവും അല്ലാത്തതുമായ ക്ലയൻ്റുകളുടെ എണ്ണം കാണുന്നതിന് മാസവും വർഷവും തിരഞ്ഞെടുക്കുക.
ഘട്ടം 4: ഒരു ക്ലയൻ്റിനായി തിരയാൻ, പാൻ അല്ലെങ്കിൽ ക്ലയന്റിന്റെ പേര് ഉപയോഗിച്ച് ക്ലയൻ്റ് തിരയൽ തിരഞ്ഞെടുക്കുക, തിരഞ്ഞെടുക്കലിനെ അടിസ്ഥാനമാക്കി പാൻ/ ക്ലയന്റിന്റെ പേര് നൽകി തിരയൽ ഐക്കണിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 5:പാൻ സാധൂകരണത്തിന് ശേഷം, ക്ലയന്റ് വിശദാംശങ്ങൾ ലഭ്യമാക്കും. നിങ്ങൾ ക്ലയന്റിന്റെ പേര് ഉപയോഗിച്ച് തിരയുകയാണെങ്കിൽ, ആദ്യം നൽകിയ 4 അക്ഷരങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഫലങ്ങളും ലഭ്യമാകും.
ഒരു ERI എന്ന നിലയിൽ, ക്ലയൻ്റുകളെ നിഷ്‌ക്രിയമാക്കുക, ക്ലയൻ്റുകളുടെ സാധുത വിപുലീകരിക്കുക, ചേർത്ത ക്ലയൻ്റുകൾക്കായി സേവനങ്ങൾ ചേർക്കുക (സമ്മത അടിസ്ഥാനമാക്കിയുള്ളത്) എന്നിങ്ങനെ, ചേർത്ത ക്ലയൻ്റുകൾക്കായി നിങ്ങൾക്ക് ERI സേവനങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയും. കൂടാതെ നിഷ്‌ക്രിയ ക്ലയൻ്റുകൾക്കായി ക്ലയൻ്റ് സജീവമാക്കുക പോലുള്ള സേവനവും നൽകാനാകും.
കൂടുതൽ മുന്നോട്ട് പോകാൻ ചുവടെയുള്ള പട്ടിക പരിശോധിക്കുക:
|
ആക്സസ് ചെയ്ത് ERI സേവനങ്ങള്‍ ചേർക്കുക |
സെക്ഷൻ 5.1-ലേക്ക് പോകുക |
|
ചേര്‍ത്ത ക്ലയന്റിനെ നിർജീവമാക്കുക |
സെക്ഷൻ 5.2-ലേക്ക് പോകുക |
|
ചേർത്ത നിഷ്ക്രിയമാക്കിയ ക്ലയന്റിനെ സജീവമാക്കുക |
സെക്ഷൻ 5.3-ലേക്ക് പോകുക |
|
സാധുത വിപുലീകരിക്കുക |
സെക്ഷൻ 5.4-ലേക്ക് പോകുക |
|
ERI സേവനങ്ങളുടെ പൂർണ്ണമായ പട്ടിക |
സെക്ഷൻ 5.5-ലേക്ക് പോകുക |
5.1 ആക്സസ് ERI സേവനങ്ങൾ ചേർക്കുക
ഘട്ടം 1: അധിക സേവനങ്ങൾക്കായി അഭ്യർത്ഥിക്കാൻ സേവനങ്ങൾ ചേർക്കുക ക്ലിക്ക് ചെയ്യുക.
ഘട്ടം 2: ആവശ്യമായ അധിക സേവനം തിരഞ്ഞെടുക്കുക, സാധുത കാലയളവ് തിരഞ്ഞെടുത്ത് സമർപ്പിക്കുക ക്ലിക്ക് ചെയ്യുക
5.2 ചേർത്ത ക്ലയന്റിനെ നിഷ്ക്രിയമാക്കുക
ഘട്ടം 1:സജീവമായ ക്ലയന്‍റിനെ നിഷ്ക്രിയമാക്കാനായി നിഷ്ക്രിയമാക്കുക എന്നത് ക്ലിക്ക് ചെയ്യുക.
ഘട്ടം 2: ക്ലയന്റിനെ നിർജ്ജീവമാക്കുന്നതിനുള്ള കാരണം നൽകി സ്ഥിരീകരിക്കുക ക്ലിക്ക് ചെയ്യുക.
നിഷ്ക്രിയമാക്കുമ്പോൾ, ഒരു ഇടപാട് ID-ക്കൊപ്പം ഒരു വിജയ സന്ദേശം പ്രദർശിപ്പിക്കും. ഭാവി റഫറൻസിനായി ഇടപാട് ID-യുടെ ഒരു കുറിപ്പ് സൂക്ഷിക്കുക.
5.3 ചേർത്ത നിഷ്ക്രിയമാക്കിയ ക്ലയന്റിനെ സജീവമാക്കുക
ഘട്ടം 1: നിങ്ങൾ സജീവമാക്കാൻ ആഗ്രഹിക്കുന്ന ക്ലയൻ്റിൻ്റെ പേരിന് നേരെ സജീവമാക്കുക ക്ലിക്ക് ചെയ്യുക.
ഘട്ടം 2: സ്ഥിരീകരിക്കുക ക്ലിക്ക് ചെയ്യുക.
ഘട്ടം 3: നിങ്ങൾ ക്ലയന്റിനെ സജീവമാക്കാൻ ആഗ്രഹിക്കുന്ന സാധുത കാലയളവ് തിരഞ്ഞെടുക്കുക.
ഘട്ടം 3:നികുതിദായകൻ്റെ സമ്മതം സ്ഥിരീകരിക്കാൻ ചെക്ക്ബോക്സ് തിരഞ്ഞെടുത്ത് സമർപ്പിക്കുക ക്ലിക്ക് ചെയ്യുക.
സജീവമാക്കൽ വിജയകരമാകുമ്പോൾ, ഒരു ട്രാൻസാക്ഷൻ ID സഹിതം ഒരു വിജയ സന്ദേശം പ്രദർശിപ്പിക്കും. ഭാവി റഫറൻസിനായി ഇടപാട് ID-യുടെ ഒരു കുറിപ്പ് സൂക്ഷിക്കുക.
കുറിപ്പ്:
- ഇടപാട് ID ക്ലയൻ്റിന്റെ രജിസ്റ്റർ ചെയ്ത ഇമെയിൽ ID-യിലേക്കും മൊബൈൽ നമ്പറിലേക്കും അയയ്‌ക്കും, അവിടെ ഇ-ഫയലിംഗ് ഹോംപേജിലെ സേവന അഭ്യർത്ഥന പരിശോധിക്കുക എന്നത് ഉപയോഗിച്ച് ക്ലയൻ്റിന് അഭ്യർത്ഥന പരിശോധിക്കാൻ കഴിയും.
- ഇടപാട് Id 7 ദിവസത്തേക്ക് സാധുതയുള്ളതായിരിക്കും, അതിനുശേഷം അത് കാലഹരണപ്പെടും.
5.4 സാധുത വിപുലീകരിക്കുക
ഘട്ടം 1: ക്ലയൻ്റിൻ്റെ പേരിന് നേരെയായി സാധുത വിപുലീകരിക്കുക ക്ലിക്ക് ചെയ്യുക.
ഘട്ടം 2:സാധുത വിപുലീകരിക്കുന്നതിനുള്ള സമയ കാലയളവ് തിരഞ്ഞെടുത്ത് സമർപ്പിക്കുക ക്ലിക്ക് ചെയ്യുക.
കുറിപ്പ്:ഒരു ക്ലയന്‍റിന്‍റെ സാധുത പരമാവധി ഒരു വർഷത്തേക്ക് നീട്ടാൻ കഴിയും. ഏറ്റവും കുറഞ്ഞത് 1 മാസത്തേക്ക് ആയിരിക്കും.
സാധുത വിജയകരമായി വിപുലീകരിക്കുമ്പോൾ, ഒരു ട്രാൻസാക്ഷൻ ID-ക്കൊപ്പം ഒരു വിജയ സന്ദേശം പ്രദർശിപ്പിക്കും. ഭാവി റഫറൻസിനായി ഇടപാട് ID-യുടെ ഒരു കുറിപ്പ് സൂക്ഷിക്കുക.
കുറിപ്പ്:
- ഇടപാട് ID ക്ലയന്റിൻറെ രജിസ്റ്റർ ചെയ്ത ഇമെയിൽ ID-യിലേക്കും മൊബൈൽ നമ്പറിലേക്കും അയയ്‌ക്കും, അതിലൂടെ ഇ-ഫയലിംഗ് ഹോംപേജിലെ സേവന അഭ്യർത്ഥന പരിശോധിക്കുക എന്നത് ഉപയോഗിച്ച് ക്ലയന്റിന് അഭ്യർത്ഥന പരിശോധിക്കാനാകും.
- അഭ്യർത്ഥന 7 ദിവസത്തേക്ക് സാധുവായിരിക്കും, അതിനുശേഷം ഇടപാട് ID കാലഹരണപ്പെടും.
5.5 റഫറൻസിനായി കേസ് ID ഉപയോഗിച്ച് സേവനങ്ങളുടെ പൂർണ്ണമായ പട്ടിക (സ്ഥിരസ്ഥിതിയും അധികവും).
എല്ലാ ടൈപ്പ് 1 ERI സേവനങ്ങളും താഴെ കൊടുത്തിരിക്കുന്നു. നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് ഓരോ സേവനത്തിനും, ബന്ധപ്പെട്ട യൂസ് കേസ് ID ക്ക് അനുയോജ്യമായ ഉപയോക്തൃ മാനുവൽ റഫർ ചെയ്യാൻ കഴിയും. ടൈപ്പ് 1 ERI സേവനങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട ഘട്ടങ്ങളിലോ പോയിന്റുകളിലോ വ്യത്യാസമുണ്ടെങ്കിൽ, അത് പട്ടികയുടെ അവസാന കോളത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
|
ക്രമ |
സേവനങ്ങൾ |
സമ്മതം അടിസ്ഥാനമാക്കിയുള്ളത് (ഒറ്റത്തവണ) |
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ |
|
|
ITR / ഫോം |
||||
|
1 |
ആദായനികുതി ഫോം ഫയൽ ചെയ്യുക |
ഇല്ല |
|
|
|
2 |
ഫയൽ ചെയ്ത ഫോമുകൾ കാണുക |
ഇല്ല |
|
|
|
പ്രോസസ്സിങ്ങിനു ശേഷം |
|
|||
|
3 |
കുടിശ്ശികയുള്ള നികുതി ഡിമാൻഡ് |
ഇല്ല |
കുടിശ്ശികയുള്ള നികുതി ഡിമാൻഡുകൾ ഉണ്ടെങ്കിൽ, ERI-ക്ക് കാണാൻ കഴിയും, |
|
|
4 |
നികുതി ക്രെഡിറ്റ് പൊരുത്തക്കേട് കാണുക |
ഇല്ല |
ERI-ക്ക് നികുതി-ക്രെഡിറ്റ് പൊരുത്തക്കേടുകള്‍ കാണാൻ കഴിയുന്നതാണ്. |
|
|
5 |
തിരുത്തൽ |
അതെ |
|
|
|
6 |
സേവന അഭ്യർത്ഥന- ITR-V സമർപ്പിക്കുന്നതിലെ കാലതാമസത്തിനുള്ള മാപ്പാക്കൽ അഭ്യർത്ഥന |
അതെ |
|
|
|
7 |
റീഫണ്ട് റീഇഷ്യു |
അതെ |
|
|
|
പരാതികൾ |
|
|||
|
31 |
ആവലാതി സമർപ്പിക്കുക |
അതെ |
ചേർത്ത ക്ലയൻ്റിന് വേണ്ടി ERI യ്ക്ക് പരാതി സമർപ്പിക്കാൻ കഴിയും |
|
|
32 |
ആവലാതിയുടെ നില കാണുക |
അതെ |
ERI-ക്ക് അവർ ചേർത്ത ക്ലയൻ്റിനായി സമർപ്പിച്ച പരാതിയുടെ സ്റ്റാറ്റസ്/അപ്‌ഡേറ്റ് കാണാൻ കഴിയും |
|
4. അനുബന്ധ വിഷയങ്ങൾ
- ലോഗിന്‍ ചെയ്യുക
- ഡാഷ്ബോർഡ്
- ക്ലയന്റിനെ ചേർക്കുക
- എന്‍റെ ERI
- പ്രൊഫൈൽ
- ബൾക്ക് ITR അപ്‌ലോഡ്/കാണുക
ക്ലയൻ്റ്, ടൈപ്പ് 1 ERI സേവനങ്ങൾ കാണുക > പതിവുചോദ്യങ്ങൾ
- എന്താണ് ടൈപ്പ് 1 ERI? ലഭ്യമായ ടൈപ്പ് 1 ERI സേവനങ്ങൾ എന്തൊക്കെയാണ്?
ആദായനികുതി വകുപ്പിൻ്റെ യൂട്ടിലിറ്റികൾ / ആദായനികുതി വകുപ്പിൻ്റെ അംഗീകൃത യൂട്ടിലിറ്റികൾ ഉപയോഗിച്ച് ആദായനികുതി റിട്ടേണുകൾ / ഫോമുകൾ ഫയൽ ചെയ്യുന്ന ERI-കൾ ടൈപ്പ് 1-ൽ ഉൾപ്പെടുന്നു.ഇനിപ്പറയുന്നവയാണ് ടൈപ്പ് 1 ERI സേവനങ്ങൾ. എല്ലാ സേവനങ്ങൾക്കും, ERI-ക്ക് അദ്ദേഹത്തിന്‍റെ അല്ലെങ്കിൽ അവരുടെ ക്ലയന്‍റിന്‍റെ വിവരങ്ങൾ കാണാനും എഡിറ്റ് ചെയ്യാനും / അവലോകനം ചെയ്യാനും കഴിയും.
- ബൾക്ക് ആദായനികുതി റിട്ടേൺ അപ്‌ലോഡ്
- ആദായനികുതി ഫോം ഫയൽ ചെയ്യുക
- ഒരുമിച്ച് ഫയൽ ചെയ്ത റിട്ടേൺ കാണുക
- ഫയൽ ചെയ്ത ഫോം കാണുക
- നികുതി ക്രെഡിറ്റ് പൊരുത്തക്കേട് കാണുക
- തിരുത്തൽ
- സേവന അഭ്യർത്ഥന - ITR-V സമർപ്പിക്കുന്നതിലെ കാലതാമസത്തിനുള്ള മാപ്പാക്കൽ അഭ്യർത്ഥന
- റീഫണ്ട് റീഇഷ്യു
- ആവലാതി സമർപ്പിക്കുക
- ആവലാതിയുടെ നില കാണുക
2. തൻ്റെ ക്ലയൻ്റ് ആയ നികുതിദായകന് വേണ്ടി, ഒരു IT റിട്ടേൺ, ERI-ക്ക് ഇ-വെരിഫൈ ചെയ്യാൻ കഴിയുമോ?
അദ്ദേഹത്തിന്‍റെ/അവരുടെ ക്ലയൻ്റിനായുള്ള IT റിട്ടേൺ വിജയകരമായി ഫയൽ ചെയ്യുകയും അപ്‌ലോഡ് ചെയ്യുകയും ചെയ്ത ശേഷം, ERI അത് ഇ-വെരിഫൈ ചെയ്യേണ്ടതുണ്ട്. എന്നിരുന്നാലും, പ്രക്രിയ ഇവിടെ പൂർത്തിയാകുന്നില്ല. നികുതിദായകന് / ഉപഭോക്താവിന് അദ്ദേഹത്തിന്റെ / അവരുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ ഐ.ഡിയിൽ അക്‌നോളജ്‌മെന്റ് നമ്പർ അയയ്‌ക്കുന്നു, കൂടാതെ നികുതിദായകൻ അദ്ദേഹത്തിന്റെ / അവരുടെ റിട്ടേൺ അക്‌നോളജ്‌മെന്റ് നമ്പർ ഉപയോഗിച്ച് ഇ-വെരിഫൈ ചെയ്യണം.
4. എല്ലാ ടൈപ്പ് 1 ERI സേവനങ്ങളും നികുതിദായകൻ്റെ / ക്ലയൻ്റിൽ നിന്നുള്ള സമ്മതത്തെ അടിസ്ഥാനമാക്കിയുള്ളതാണോ ഇല്ലെങ്കിൽ, സമ്മതം ആവശ്യമില്ലാത്ത സേവനങ്ങൾ എന്തൊക്കെയാണ്?
എല്ലാ ടൈപ്പ് 1 ERI സേവനങ്ങൾക്കും നികുതിദായകനിൽ / ക്ലയന്‍റില്‍ നിന്നും ഒറ്റത്തവണ സമ്മതം ആവശ്യമില്ല. അത്തaരം സേവനങ്ങൾ ചുവടെ പട്ടികയാക്കിയിരിക്കുന്നു. ERI ക്ലയൻ്റ് ചേർത്തതിന് ശേഷം താഴെയുള്ള സേവനങ്ങൾ ഒരു ERI-ക്ക് നിർവഹിക്കാൻ കഴിയും.
- ആദായനികുതി ഫോം ഫയൽ ചെയ്യുക
- ഫയൽ ചെയ്ത ഫോം കാണുക
- ആദായനികുതി റിട്ടേൺ (ബൾക്ക്) ഫയൽ ചെയ്യാനാകും
- ആദായനികുതി റിട്ടേൺ (ബൾക്ക്) കാണാനാകും
- നികുതി ക്രെഡിറ്റ് പൊരുത്തക്കേട് കാണുക
5. ഇടപാട് ID എത്ര കാലത്തേക്കാണ് സാധുതയുള്ളത്?
ഇടപാട് ID സൃഷ്ടിച്ച ശേഷം, അത് 7 ദിവസത്തേക്ക് സാധുതയുള്ളതായിരിക്കും. ഇടപാട് ഐ.ഡി വിജയകരമായി ജനറേറ്റ് ചെയ്‌തതിന് ശേഷം നിങ്ങൾക്ക് ഒരു മെയിലും ലഭിക്കും.
6. ERI ഉന്നയിക്കുന്ന സജീവമാക്കൽ അഭ്യർത്ഥന ക്ലയൻ്റ് പരിശോധിച്ചില്ലെങ്കിൽ എന്തുചെയ്യും?
സജീവമാക്കൽ അഭ്യർത്ഥന വിജയിച്ചുകഴിഞ്ഞാൽ, ഒരു ഇടപാട് ID സൃഷ്ടിക്കുന്നു, അത് 7 ദിവസത്തേക്ക് സാധുതയുള്ളതാണ്. ക്ലയന്റ് അപ്പോഴേക്കും സജീവമാക്കൽ അഭ്യർത്ഥന സ്ഥിരീകരിച്ചില്ലെങ്കിൽ, അഭ്യർത്ഥന വീണ്ടും നടത്തേണ്ടതുണ്ട്.
ഗ്ലോസറി
|
അക്രോണിം/അബ്ബ്രിവേഷൻ |
വിവരണം/പൂർണ്ണ രൂപം |
|
DOB |
ജനന തീയതി |
|
ITD |
ആദായനികുതി വകുപ്പ് |
|
NRI |
പ്രവാസി ഇന്ത്യക്കാര്‍ |
|
NSDL |
നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ് |
|
OTP |
ഒറ്റത്തവണ പാസ്‌വേഡ് |
|
പാൻ |
പെര്‍മനന്‍റ് അക്കൗണ്ട് നമ്പർ |
|
SMS |
ഷോര്‍ട്ട് മെസേജ് സര്‍വീസ് |
|
UIDAI |
യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ |
|
UTIISL |
UTI ഇൻഫ്രാസ്ട്രക്ചർ ടെക്നോളജി ആൻഡ് സർവീസസ് ലിമിറ്റഡ് |
|
AY |
അസസ്സ്മെന്റ് വർഷം |
|
ERI |
ഇ റിട്ടേണ്‍ ഇടനിലക്കാരൻ |
|
DTT |
ഡാറ്റ ട്രാൻസ്മിഷൻ ടെസ്റ്റ് |
|
API |
ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്‍റര്‍ഫേസ് |
വിലയിരുത്തൽ ചോദ്യങ്ങൾ
Q1. താഴെപ്പറയുന്നവയിൽ ഏതാണ് ഒരു ERI-ക്ക് ചെയ്യാൻ കഴിയുന്ന പ്രവർത്തനം(കൾ)?
- നെറ്റ് ബാങ്കിംഗ് സൗകര്യം ഉപയോഗിച്ച് ഉപഭോക്താവിന്‍റെ ബാങ്ക് അക്കൗണ്ട് ചേര്‍ക്കുക
- ക്ലയന്റിന്റെ സാധുത വിപുലീകരിക്കുക
- ക്ലയൻ്റിൻ്റെ ITBA അറിയിപ്പുകൾ കാണുക
- ക്ലയന്‍റിനായി ആധാർ ലിങ്ക് ചെയ്യുക
ഉത്തരം: 1. ക്ലയന്റിന്റെ സാധുത വിപുലീകരിക്കുക
Q2. ഒരു ERI-ക്ക് ക്ലയന്‍റുകളുടെ കാലാവധി 6 മാസം വരെ മാത്രമേ നീട്ടാന്‍ സാധിക്കുകയുള്ളൂ.
- ശരി
- തെറ്റ്
ഉത്തരം: 2തെറ്റ്