ഫോം 18 ഉപയോക്തൃ മാനുവൽ

 

1. അവലോകനം

• ആദായനികുതി നിയമം, 2025 ലെ വകുപ്പ് 46 പ്രകാരം ഒരു താങ്ങാനാവുന്ന ഭവന പദ്ധതിയെ ഒരു നിർദ്ദിഷ്ട ബിസിനസ്സായി വിജ്ഞാപനം ചെയ്യുന്നതിനുള്ള ഉപയോഗിക്കുന്ന അപേക്ഷാ ഫോമാണ് ഫോം 18. പദ്ധതിക്ക് ഔദ്യോഗിക സർക്കാർ അറിയിപ്പ് ലഭിക്കുന്നതിന് ഒരു നികുതിദായകൻ ഈ ഫോം അംഗം (IT), CBDTയിൽ സമർപ്പിക്കേണ്ടതാണ്.
• താങ്ങാനാവുന്ന ഭവന പദ്ധതി പ്രകാരം ഒരു ഭവന പദ്ധതി വികസിപ്പിക്കുന്നതിനും നിർമ്മിക്കുന്നതിനുമുള്ള മൂലധന ചെലവിന് ആദായനികുതി നിയമം, 2025 ലെ വകുപ്പ് 46 പ്രകാരം കിഴിവ് നേടുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത് സമർപ്പിക്കുന്നത്.

2. ഈ സേവനം പ്രയോജനപ്പെടുത്തുന്നതിനുള്ള മുൻവ്യവസ്ഥകൾ

•  നിങ്ങൾ ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഉപയോക്താവായിരിക്കണം.
•  നികുതിദായകന്‍റെ പാനിന്‍റെ നിലവിലെ സ്ഥിതി "സജീവം" ആയിരിക്കണം"
•  DSC രീതിയുലൂടെ ഫോം സ്ഥിരീകരിക്കുന്നതിന് നിങ്ങളുടെ കൈവശം സാധുതയുള്ള ഒരു DSC ഉണ്ടായിരിക്കണം, കൂടാതെ അത് ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം മാത്രമല്ല കാലഹരണപ്പെട്ടതാകരുത്.

3. ഫോമിനെക്കുറിച്ച്

3.1 ഉദ്ദേശ്യം

വകുപ്പ് 46(11)(d)(vii) പ്രകാരം താങ്ങാനാവുന്ന വിലയുള്ള ഭവന പദ്ധതിയുടെ വിജ്ഞാപനത്തിനായി CBDT-യിൽ ഔദ്യോഗികമായി അപേക്ഷിക്കുക എന്നതാണ് ഫോം 18-ന്‍റെ ഉദ്ദേശ്യം.

3.2 ആർക്കൊക്കെ ഇത് ഉപയോഗിക്കാൻ കഴിയും?

വകുപ്പ് 46 പ്രകാരം ഒരു നിർദ്ദിഷ്ട ബിസിനസ്സായി പദ്ധതി ഔദ്യോഗികമായി വിജ്ഞാപനം ചെയ്യാൻ ആഗ്രഹിക്കുന്ന താങ്ങാനാവുന്ന വിലയിൽ ഭവന പദ്ധതി വികസിപ്പിച്ചതോ വികസിപ്പിക്കുന്നതോ ആയ ഏതൊരു നികുതിദായകനും ഫോം 18 ഉപയോഗിക്കാം.

3.3 ഫോം ഒറ്റനോട്ടത്തിൽ

ഫോം 18 ന് ഏഴ് പാനലുകൾ ഉണ്ട്:

1. നികുതിദായകന്‍റെ വിവരങ്ങൾ
2. നിർദ്ദിഷ്ട ബിസിനസിന്‍റെ വിവരങ്ങൾ
3. നിർദ്ദിഷ്ട പദ്ധതിയുടെ വിവരങ്ങൾ
4. വ്യവസ്ഥകളുടെ പൂർത്തീകരണം
5. മറ്റ് വിവരങ്ങൾ
6. ബന്ധപ്പെട്ട രേഖകൾ
7. സാക്ഷ്യപത്രം

4. ഘട്ടംഘട്ടമായ മാർഗ്ഗനിർദേശം

ഘട്ടം 1 : നിങ്ങളുടെ ഉപയോക്തൃ ID-യും പാസ്‌വേഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുക.

Data responsive

ഘട്ടം 2: ഉപയോക്തൃ ID-യും (പാൻ) പാസ്‌വേഡും നൽകുക.
 

Data responsive

ഘട്ടം 3: ഇ-ഫയൽ > ആദായനികുതി ഫോമുകൾ > ആദായനികുതി ഫോമുകൾ സമർപ്പിക്കുക എന്നതിലേക്ക് പോകുക.
  

Data responsive

ഘട്ടം 4: ആദായ നികുതി നിയമം 2025 പ്രകാരമുള്ള ഫോമുകൾ എന്ന ടാബിന് കീഴിൽ, ഫോം 18 തെരഞ്ഞെടുത്ത് ഇപ്പോൾ സമർപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.

Data responsive

ഘട്ടം 5: ബാധകമായ നികുതി വർഷം (T.Y) തെരഞ്ഞെടുത്ത് തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക. 

Data responsive

ഘട്ടം 6. ആരംഭിക്കാം എന്നതിൽ ക്ലിക്ക് ചെയ്യുക

 

Data responsive


 

ഘട്ടം 7: ആരംഭിക്കാം എന്നതിൽ ക്ലിക്ക് ചെയ്യുമ്പോൾ ഉപയോക്താവിനെ പാനൽ സ്ക്രീനിലേക്ക് കൊണ്ടുപോകും. തുടരുന്നതിന് ആദ്യത്തെ പാനൽ: നികുതിദായകന്‍റെ വിവരങ്ങൾ തെരഞ്ഞെടുക്കുക.

Data responsive


 
ഘട്ടം 8: വിശദാംശങ്ങൾ സ്ഥിരീകരിക്കുക, താമസത്തിന്‍റെ നിലവിലെ സ്ഥിതി നൽകി സേവ് എന്നതിൽ ക്ലിക്ക് ചെയ്യുക.
കുറിപ്പ്: "എന്‍റെ പ്രൊഫൈൽ" വിഭാഗത്തിലെ വിലാസം ഉൾപ്പെടെ എല്ലാ നിർബന്ധിത വിശദാംശങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്ന് ദയവായി ഉറപ്പാക്കുക. "എന്‍റെ പ്രൊഫൈൽ" എന്ന ഹൈപ്പർലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങളെ ബന്ധപ്പെടാനുള്ള വിവരങ്ങൾ, വിലാസ വിശദാംശങ്ങൾ എന്നിവ നവീകരിക്കാം.

Data responsive


 

ഘട്ടം 9: ആദ്യ പാനൽ സേവ് ചെയ്തശേഷം രണ്ടാമത്തെ പാനൽ: നിർദ്ദിഷ്ട ബിസിനസിന്‍റെ വിവരങ്ങൾ തെരഞ്ഞെടുക്കുക

Data responsive


  
ഘട്ടം 10: നിർദ്ദിഷ്ട ബിസിനസ്സ് വിശദാംശങ്ങൾ എന്ന പാനലിൽ ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച ശേഷം സേവ് എന്നതിൽ ക്ലിക്ക് ചെയ്യുക.
 

Data responsiveData responsive

ഘട്ടം 11: രണ്ടാമത്തെ പാനൽ സേവ് ചെയ്തശേഷം മൂന്നാമത്തെ പാനൽ: നിർദ്ദിഷ്ട പദ്ധതിയുടെ വിവരങ്ങൾ തെരഞ്ഞെടുക്കുക.

Data responsive

ഘട്ടം 12: നിർദ്ദിഷ്ട പദ്ധതിയുടെ വിവരങ്ങൾ എന്ന പാനലിലെ വിവരങ്ങൾ പൂരിപ്പിച്ചശേഷം സേവ് എന്നതിൽ ക്ലിക്ക് ചെയ്യുക.

Data responsive


 
ക്രമനമ്പർ 11(c)ൽ 'വിശദാംശങ്ങൾ ചേർക്കുക' എന്നത് തെരഞ്ഞെടുക്കുക, ആവശ്യമായ വിഭാഗങ്ങൾ പൂരിപ്പിച്ചിട്ട് തുടരാൻ 'ചേർക്കുക' എന്നതിൽ ക്ലിക്കുചെയ്യുക.

കുറിപ്പ്: -‘യൂണിറ്റിന്‍റെ വിഭാഗം’എന്ന വിഭാഗം നമ്പർ 3 ൽ ഡ്രോപ്പ്ഡൗൺ മെനു ലഭ്യമാണ്; ഉപയോക്താവിന് നിലവിലുള്ള പട്ടികയിൽ നിന്നും ഓപ്ഷൻ തെരഞ്ഞെടുക്കാവുന്നതാണ്.
വിഭാഗം നമ്പർ 6 എന്നത് വിഭാഗം 4, 5 എന്നിവയിൽ നൽകിയ മൂല്യങ്ങളിൽ നിന്ന് സ്വയമേ കണക്കാക്കുന്ന ഒന്നാണ്.
 

Data responsive


ക്രമനമ്പർ 11(d) എന്നതിന് കീഴിൽ, 'വിശദാംശങ്ങൾ ചേർക്കുക' തെരഞ്ഞെടുക്കുക, ആവശ്യമായ വിഭാഗങ്ങൾ പൂരിപ്പിക്കുക, തുടർന്ന് തുടരാൻ 'ചേർക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക.
 

Data responsive


ക്രമനമ്പർ 11(c), 11(d) എന്നിവയിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ ഒരിക്കൽ ചേർത്തുകഴിഞ്ഞാൽ പട്ടികയിൽ കാണാൻ സാധിക്കുന്നതാണ്. 'വിശദാംശങ്ങൾ ചേർക്കുക' എന്ന ബട്ടൺ ക്ലിക്കുചെയ്തുകൊണ്ട് ഉപയോക്താവിന് 50 രേഖകൾ വരെ ചേർക്കാവുന്നതാണ്.

കുറിപ്പ്: -പട്ടികയിൽ ചേർത്ത വിവരങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കി വിഭാഗം 11(c), 11(d) എന്നിവയുടെ ആകെത്തുക സ്വയമേ കണക്കാക്കും.
 

Data responsive

ഘട്ടം 13: മൂന്നാമത്തെ പാനൽ സേവ് ചെയ്തശേഷം നാലാമത്തെ പാനൽ : വ്യവസ്ഥകളുടെ പൂർത്തീകരണം തെരഞ്ഞെടുക്കുക.

Data responsive

ഘട്ടം 14: വ്യവസ്ഥകളുടെ പൂർത്തീകരണം എന്ന പാനൽ പൂരിപ്പിച്ച് സേവ് എന്നതിൽ ക്ലിക്ക് ചെയ്യുക.
 

Data responsive

ഘട്ടം 15: “മറ്റ് വിവരങ്ങൾ” എന്ന പാനലിൽ പ്രസക്തമായ വിശദാംശങ്ങൾ പൂരിപ്പിച്ച് സേവ് എന്നതിൽ ക്ലിക്ക് ചെയ്യുക. ഉപയോക്താവ് വിഭാഗം നമ്പർ 19 ൽ “അതെ” തെരഞ്ഞെടുത്താൽ വിഭാഗം നമ്പർ 20 പ്രവർത്തനക്ഷമമാകും, “വിശദാംശങ്ങൾ ചേർക്കുക” എന്ന ബട്ടൺ ക്ലിക്കുചെയ്ത് ഉപയോക്താവിന് വിശദാംശങ്ങൾ ചേർക്കാനും അത് സേവ് ചെയ്യാനും കഴിയും.
 

Data responsiveData responsive


ഘട്ടം 16: അഞ്ചാമത്തെ പാനൽ സേവ് ചെയ്തശേഷം ആറാമത്തെ പാനൽ: ബന്ധപ്പെട്ട രേഖകൾ തെരഞ്ഞെടുക്കുക
 

Data responsive


ഘട്ടം 17: ദയവായി “ബന്ധപ്പെട്ട രേഖകൾ” പാനലിൽ നിർബന്ധിത രേഖകൾ ചേർത്ത് സേവ് എന്നതിൽ ക്ലിക്ക് ചെയ്യുക.

കുറിപ്പ്: “മറ്റേതെങ്കിലും രേഖകൾ” ചേർക്കാൻ ഉപയോക്താവിന് A 4 ഫയൽ അപ്‌ലോഡ് ബട്ടൺ ഉപയോഗിക്കാം. ഒരു രേഖ അപ്‌ലോഡ് ചെയ്‌തുകഴിഞ്ഞാൽ, ഒരു വിവരണം നൽകേണ്ടത് നിർബന്ധമാണ്.
 

Data responsive


ഘട്ടം 18: ആറാമത്തെ പാനൽ സേവ് ചെയ്തശേഷം സാക്ഷ്യപത്രം എന്ന പാനൽ തെരഞ്ഞെടുക്കുക.
 

Data responsive


ഘട്ടം 19: സാക്ഷ്യപത്രം എന്ന പാനലിൽ വിശദാംശങ്ങൾ പൂരിപ്പിച്ച് സ്ഥിരീകരിച്ചശേഷം സേവ് ക്ലിക്ക് ചെയ്യുക.
 

Data responsive

ഘട്ടം 20: സാക്ഷ്യപത്രം എന്ന പാനൽ സേവ് ചെയ്തതിനുശേഷം പ്രിവ്യൂ ക്ലിക്ക് ചെയ്യുക.
 

Data responsive


ഘട്ടം 21: പ്രിവ്യൂ പേജിലെ വിശദാംശങ്ങൾ സ്ഥിരീകരിച്ചശേഷം ഇ-വെരിഫൈ തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.
കുറിപ്പ്: “ഡൗൺലോഡ്” ബട്ടൺ ക്ലിക്ക് ചെയ്യുന്നതിലൂടെ, ഉപയോക്താവിന് ഇ-വെരിഫിക്കേഷൻ തുടങ്ങുന്നതിനുമുമ്പ് പ്രിവ്യൂ PDF ഡൗൺലോഡ് ചെയ്യാനും വിശദാംശങ്ങൾ സ്ഥിരീകരിക്കാനും കഴിയും.

Data responsiveData responsive


ഘട്ടം 22: ഇ-വെരിഫൈ തുടരുക എന്ന ബട്ടണിൽ ക്ലിക്കുചെയ്താൽ ഇ-വെരിഫൈ തുടരാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ എന്ന ഒരു പോപ്പ്അപ്പ് സ്ഥിരീകരണം പ്രദർശിപ്പിക്കുന്നു. അതെ ക്ലിക്ക് ചെയ്യുക.

Data responsive

ഘട്ടം 23: അതെ എന്നതിൽ ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങളെ ഇ-വെരിഫൈ പേജിലേക്ക് കൊണ്ടുപോകും, അവിടെ നിങ്ങൾക്ക് DSC/EVC (ബാധകമാകുന്നതുപോലെ) ഉപയോഗിച്ച് ഫോം 18 സ്ഥിരീകരിക്കാം.

കുറിപ്പ്: കൂടുതലറിയാൻ  ഇ-വെരിഫൈ ചെയ്യുന്നതെങ്ങനെ എന്ന ഉപയോക്തൃ മാനുവൽ പരിശോധിക്കുക 

 

Data responsive


ഘട്ടം 24: വിജയകരമായ ഇ-വെരിഫിക്കേഷനുശേഷം ഒരു ട്രാൻസാക്ഷൻ ID, അക്‌നോളജ്‌മെന്‍റ് രസീത് നമ്പർ എന്നിവയ്‌ക്കൊപ്പം ഒരു വിജയസന്ദേശം പ്രദർശിപ്പിക്കും. ഭാവിയിലെ ആവശ്യത്തിനായി ട്രാൻസാക്ഷൻ IDയും അക്‌നോളജ്‌മെന്‍റ് രസീത് നമ്പറും ദയവായി കുറിച്ചുവയ്ക്കുക. ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇമെയിൽ ID(കൾ) യിലും മൊബൈൽ നമ്പറിലും(കൾ) നിങ്ങൾക്ക് ഒരു സ്ഥിരീകരണ സന്ദേശം ലഭിക്കും.

അക്‌നോളജ്‌മെന്‍റ് രസീത് ഡൗൺലോഡ് ചെയ്യാൻ ഡൗൺലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.

Data responsive

ഫോം 18 വിജയകരമായി സമർപ്പിച്ചതിനുശേഷം ഉപയോക്താവിന് പൂരിപ്പിച്ച ഫോം കാണുന്നതിന് - നിങ്ങളുടെ ഡാഷ്‌ബോർഡിൽ, ഇ-ഫയൽ > ആദായനികുതി ഫോമുകൾ സമർപ്പിക്കുക > സമർപ്പിച്ച ഫോമുകൾ കാണുക > ആദായനികുതി നിയമം 2025 പ്രകാരം സമർപ്പിച്ച ഫോമുകൾ കാണുക എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.

കുറിപ്പ്: കൂടുതലറിയാൻ പൂരിപ്പിച്ച ഫോം കാണുക എന്ന ഉപയോക്തൃ മാനുവൽ പരിശോധിക്കുക.

5. ബന്ധപ്പെട്ട വിഷയങ്ങൾ

6. ഗ്ലോസറി

ചുരുക്കെഴുത്ത്/സംക്ഷേപം

വിവരണം/പൂർണ്ണരൂപം

DSC

ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ്

EVC

ഇലക്ട്രോണിക് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്

ARN

അക്‌നോളജ്‌മെന്‍റ് രസീത് നമ്പർ

PY

മുൻവർഷം

FY

സാമ്പത്തിക വർഷം

TY

നികുതി വർഷം