ഫോം 50 ഉപയോക്തൃ മാനുവൽ
1. അവലോകനം
അനിശ്ചിതത്വം സൃഷ്ടിക്കുന്നതിനാൽ ഭാവിയിലെ തർക്കങ്ങൾ ഒഴിവാക്കാൻ വില ആംസ് ലെങ്ത് അടിസ്ഥാനത്തിലായിരിക്കണം. മുൻകൂട്ടി ഉറപ്പ് നൽകുന്നതിനും വ്യവഹാരങ്ങൾ കുറയ്ക്കുന്നതിനും, ഇത്തരം ഇടപാടുകൾക്ക് ഒരു മുൻകൂർ വിലനിർണ്ണയ കരാറിൽ (APA)ഏർപ്പെടാൻ ആദായനികുതി വകുപ്പ് നികുതിദായകരെ അനുവദിക്കുന്നു.
ഫോം നമ്പർ 50 എന്നത് യോഗ്യതയുള്ള വ്യക്തി ആദായനികുതി പ്രിൻസിപ്പൽ ചീഫ് കമ്മീഷണർക്ക് ( ഇന്‍റർനാഷണൽ ടാക്സേഷൻ) സമർപ്പിക്കുന്ന പ്രീഫയലിംഗ് കൺസൾട്ടേഷനുള്ള അപേക്ഷയാണ്. അപേക്ഷ ലഭിച്ചുകഴിഞ്ഞാൽ, നിയുക്ത സംഘം അപേക്ഷകനുമായി പ്രീഫയലിംഗ് കൺസൾട്ടേഷൻ നടത്തും, കൂടാതെ ദ്വിപക്ഷ അല്ലെങ്കിൽ ബഹുപക്ഷ കരാറുകൾ ഉൾപ്പെടുന്ന സാഹചര്യങ്ങളിൽ ഇന്ത്യയിലെ സമ്പൂർണ്ണ അധികാരിയോ അവരുടെ പ്രതിനിധിയോ പങ്കെടുക്കും.
യോഗ്യതയുള്ള വ്യക്തി
ഒരു വ്യക്തി APA നിയമങ്ങൾ പ്രകാരം ഒരു കരാറിൽ ഏർപ്പെടാൻ യോഗ്യനായിരിക്കും, അയാൾ-
(i) ഒരു അന്താരാഷ്ട്ര ഇടപാട് ഏറ്റെടുത്തിട്ടുണ്ടെങ്കിൽ; അല്ലെങ്കിൽ
(ii) ഒരു അന്താരാഷ്ട്ര ഇടപാട് നടത്താൻ ആലോചിക്കുന്നുണ്ടെങ്കിൽ.
2. ഈ സേവനം ലഭിക്കുന്നതിനുള്ള മുൻവ്യവസ്ഥകൾ
• നിങ്ങൾ ഇ-ഫയലിംഗ് പോർട്ടലിൽ സാധുവായ യൂസർ ID-യും പാസ്‌വേഡും ഉള്ള ഒരു രജിസ്റ്റർ ചെയ്ത ഉപയോക്താവായിരിക്കണം.
• നികുതിദായകന്‍റെ പാനിന്‍റെ നിലവിലെ സ്ഥിതി "സജീവ"മായിരിക്കണം
• പാനും ആധാറും ലിങ്ക് ചെയ്തിരിക്കണം (ശുപാർശ ചെയ്യുന്നു)
• DSC മോഡ് വഴി ഫോം സ്ഥിരീകരിക്കുന്നതെങ്കിൽ നിങ്ങൾക്ക് സാധുവായ ഒരു DSC ഉണ്ടായിരിക്കണം, കൂടാതെ അത് ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതും കാലാവധി കഴിഞ്ഞിട്ടില്ലാത്തതുമായിരിക്കണം
3. ഫോമിനെക്കുറിച്ച്
3.1 ഉദ്ദേശ്യം
ഒരു മുൻകൂർ വിലനിർണ്ണയ കരാറുമായി (APA) ബന്ധപ്പെട്ട് ഒരു പ്രീഫയലിംഗ് മീറ്റിംഗിന് അപേക്ഷിക്കുന്നതിനാണ് ഫോം 50 സമർപ്പിക്കേണ്ടത്. നിയന്ത്രിത ഇടപാടുകൾക്കായുള്ള അനുയോജ്യമായ കൈമാറ്റ വിലനിർണ്ണയ മാനദണ്ഡങ്ങൾ വിലയിരുത്തുന്നതിന് ബഹുരാഷ്ട്ര ഗ്രൂപ്പുകൾക്ക് ഇത് ഒരു പ്രധാന രേഖയായി പ്രവർത്തിക്കുന്നു. ഈ ഫോം നിർദ്ദിഷ്ട കരാറിന്‍റെ വിശാലമായ ചട്ടക്കൂടിനെക്കുറിച്ചുള്ള പ്രാഥമിക ചർച്ചകൾ സുഗമമാക്കുകയും APA അന്തിമമാക്കുന്നതിന് മുമ്പ് പ്രധാന കൈമാറ്റ വിലനിർണ്ണയ പ്രശ്നങ്ങൾ തിരിച്ചറിയാൻ സഹായിക്കുകയും ചെയ്യുന്നു. അപേക്ഷയുടെ മൂന്ന് പകർപ്പുകൾ നൽകണം, കൂടാതെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും അപേക്ഷകന്‍റെ അറിവിൽ കൃത്യവും സത്യവുമായിരിക്കണം.
3.2 ആർക്കാണ് ഇത് ഉപയോഗിക്കാൻ കഴിയുക?
ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത എല്ലാ ഉപയോക്താക്കൾക്കും, ആദായനികുതി നിയമത്തിലെയും ചട്ടങ്ങളിലെയും പ്രസക്തമായ വ്യവസ്ഥകൾ പ്രകാരം, പ്രീ-ഫയലിംഗ് കൺസൾട്ടേഷനായി ഫോം 50 അപേക്ഷയിൽ ആവശ്യമായ വിശദാംശങ്ങൾ നൽകാവുന്നതാണ്.
3.3. ഫോം-ഒറ്റനോട്ടത്തിൽ
ഫോം 50-ൽ നാല് പാനലുകളുണ്ട്:
1. ഭാഗം A: അപേക്ഷകന്‍റെ വിവരങ്ങൾ
2. ഭാഗം B: മറ്റ് വിശദാംശങ്ങൾ
3. ബന്ധപ്പെട്ട രേഖകൾ
4. സ്ഥിരീകരണം
4. ഘട്ടംഘട്ടമായ മാർഗ്ഗനിർദേശം
ഘട്ടം 1: നിങ്ങളുടെ യൂസർ IDയും പാസ്‌വേഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുക.
ഘട്ടം 2: യൂസർ IDയും (പാൻ) പാസ്‌വേഡും നൽകുക.
ഘട്ടം 3: നിങ്ങളുടെ ഡാഷ്ബോഡിൽ, ഇ-ഫയൽ > ആദായ നികുതി ഫോമുകൾ > ആദായ നികുതി ഫോമുകൾ സമർപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 4: ആദായനികുതി നിയമം 2025 ടാബ് പ്രകാരമുള്ള ഫോമുകൾ തെരഞ്ഞെടുക്കുക,ഫോം 50 തെരയുക, തുടർന്ന് ഇപ്പോൾ സമർപ്പിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
ഘട്ടം 5: പാൻ, സമർപ്പണ രീതി, ഫയലിംഗ് തരം എന്നിവ പരിശോധിച്ച് തുടരുക എന്ന ബട്ടണിൽ ക്ലിക്കുചെയ്യുക.
ഘട്ടം 6: ആരംഭിക്കാം എന്നതിൽ ക്ലിക്കുചെയ്യുക.
ഘട്ടം 7: ആരംഭിക്കാം എന്ന ബട്ടണിൽ ക്ലിക്ക് ചെയ്‌തശേഷം പാനൽ സ്‌ക്രീനിലേക്ക് പോയി ആദ്യത്തെ പാനൽ തെരഞ്ഞെടുക്കുക: "ഭാഗം A: അപേക്ഷകന്‍റെ വിവരങ്ങൾ".
ഘട്ടം 8: ആവശ്യമായ വിവരങ്ങൾ നൽകുക, വിശദാംശങ്ങൾ സ്ഥിരീകരിച്ച് സേവ് ക്ലിക്ക് ചെയ്യുക.
കുറിപ്പ്: "എന്‍റെ പ്രൊഫൈൽ" വിഭാഗത്തിലെ വിലാസം ഉൾപ്പെടെയുള്ള എല്ലാ നിർബന്ധിത വിശദാംശങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്ന് ദയവായി ഉറപ്പാക്കുക. "എന്‍റെ പ്രൊഫൈൽ" ഹൈപ്പർലിങ്കിൽ ക്ലിക്കുചെയ്ത് നിങ്ങളുടെ വിവരങ്ങളും വിലാസവും പുതുക്കാം.
ഘട്ടം 9: ആദ്യത്തെ പാനൽ സേവ് ചെയ്താൽ പാനലിന്‍റെ നിലവിലെ സ്ഥിതി പൂർത്തിയായി എന്ന് കാണിക്കും, തുടർന്ന് രണ്ടാമത്തെ പാനൽ തെരഞ്ഞെടുക്കുക: "ഭാഗം ബി: മറ്റ് വിശദാംശങ്ങൾ".
ഘട്ടം 10:
രണ്ടാമത്തെ പാനലിലെ "ഭാഗം B: മറ്റ് വിശദാംശങ്ങൾ എന്നതിൽ വിശദാംശങ്ങൾ നൽകി സേവ് ക്ലിക്ക് ചെയ്യുക. ഫീൽഡ് നമ്പർ 11-ൽ, ഉപയോക്താവിന് രണ്ട് ഓപ്ഷനുകൾ ഉണ്ടായിരിക്കും—വിശദാംശങ്ങൾ ചേർക്കുക അല്ലെങ്കിൽ CSV അപ്‌ലോഡ് ചെയ്യുക. ഫീൽഡ് നമ്പർ 11 പൂർത്തിയാക്കാൻ ഉപയോക്താവിന് ഏതെങ്കിലും ഒരു ഓപ്ഷൻ തെരഞ്ഞെടുക്കാം.
കുറിപ്പുകൾ
- ഫീൽഡ് നമ്പർ 9ൽ (APA തരം) ദ്വിപക്ഷീയ അല്ലെങ്കിൽ ബഹുപക്ഷീയ APA തെരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ മാത്രമേ ഫീൽഡ് നമ്പർ 10 ബാധകമാകൂ.
- നിങ്ങൾ ഏകപക്ഷീയ APAയ്ക്ക് അപേക്ഷിക്കുന്നുവെങ്കിൽ, "നിലവിലുള്ള അപേക്ഷ മുമ്പ് നൽകിയിട്ടുണ്ട്" എന്നതിലുള്ള "Pr. CCIT (IT)" തെരഞ്ഞെടുക്കുക. കരീബിയൻ ദ്വീപുകളും യൂറോപ്പും ഉൾപ്പെടെയുള്ള വടക്കേ അമേരിക്കയിലെ രാജ്യങ്ങളുമായി ബന്ധപ്പെട്ട ബഹുപക്ഷീയ അല്ലെങ്കിൽ ദ്വിപക്ഷീയ APA ആണെങ്കിൽ, "ഇന്ത്യയുടെ സമ്പൂർണ്ണ അധികാരി (ജോയിന്‍റ് സെക്രട്ടറി FT&TR-I)" തെരഞ്ഞെടുക്കണം. മറ്റേതെങ്കിലും രാജ്യവുമായി ബന്ധപ്പെട്ടാണെങ്കിൽ "നിലവിലുള്ള അപേക്ഷ മുമ്പ് നൽകിയിട്ടുണ്ട്" എന്നതിലുള്ള "ഇന്ത്യയുടെ സമ്പൂർണ്ണ അധികാരി (ജോയിന്‍റ് സെക്രട്ടറി FT&TR-II)" തെരഞ്ഞെടുക്കണം.
- ഫീൽഡ് നമ്പർ 11-ന് കീഴിലുള്ള കുറിപ്പിൽ പരാമർശിച്ചിരിക്കുന്ന നിർദ്ദേശങ്ങൾ ദയവായി വായിക്കുക:അന്താരാഷ്ട്ര ഇടപാടുകളിൽ ഉൾപ്പെടുത്താൻ നിർദ്ദേശിച്ചിരിക്കുന്ന വിശദാംശങ്ങൾ.
1. ക്രമ നമ്പർ 11 പ്രകാരം ചേർക്കേണ്ട AEയുടെ വിശദാംശങ്ങളുടെ രേഖകൾ 50 ൽ കൂടുതലാണെങ്കിൽ, ഡൗൺലോഡ് എക്സൽ മാതൃകാ ബട്ടൺ ഉപയോഗിക്കുക. എക്സൽ ഫയൽ ഡൗൺലോഡ് ചെയ്തശേഷം, അതിൽ നൽകിയിരിക്കുന്ന കോളങ്ങൾ അനുസരിച്ച് വിശദാംശങ്ങൾ പൂരിപ്പിക്കണം. എക്സൽ മാതൃകാ കോളങ്ങൾ താഴെ വിശദീകരിച്ചിരിക്കുന്നു:
മുകളിലുള്ള എക്സൽ മാതൃക പൂരിപ്പിക്കുന്നതിന് താഴെ സൂചിപ്പിച്ച നിർദ്ദേശങ്ങൾ പാലിക്കുക:
|
ഫീൽഡ് നാമം |
നിർദ്ദേശം |
നിർബന്ധിത ഫീൽഡ് (അതെ/അല്ല) |
അക്ഷരങ്ങളുടെ എണ്ണം |
|
ക്ര.സം |
1 മുതൽ ആരംഭിച്ച് ക്രമസംഖ്യകൾ നൽകുക |
അതെ |
|
|
AEയുടെ തരം |
ഡ്രോപ്പ്ഡൗൺ മൂല്യത്തിൽ നിന്ന് തെരഞ്ഞെടുക്കുക |
അതെ |
|
|
തരം |
ഡ്രോപ്പ്ഡൗൺ മൂല്യത്തിൽ നിന്ന് തെരഞ്ഞെടുക്കുക |
അതെ |
|
|
ഇടപാടിന്‍റെ വിവരണം |
വിവരണം നൽകുക |
അതെ |
പരമാവധി 4000 അക്ഷരങ്ങൾ |
|
പേര് |
AEയുടെ പേര് നൽകുക |
അതെ |
പരമാവധി 277 അക്ഷരങ്ങൾ |
|
AE യുടെ സ്ഥാനം (രാജ്യം/പ്രദേശം) |
ഡ്രോപ്പ്ഡൗണിൽ നിന്ന് തെരഞ്ഞെടുക്കുക |
അതെ |
|
|
AEയുടെ നികുതിദായക തിരിച്ചറിയൽ സംഖ്യ അല്ലെങ്കിൽ അതിന് തുല്യമായത് |
TIN അല്ലെങ്കിൽ അതിന് തുല്യമായത് നൽകുക |
അതെ |
പരമാവധി 75 അക്ഷരങ്ങൾ |
|
PAN (ലഭ്യമെങ്കിൽ) |
ആദ്യം 5 അക്ഷരങ്ങൾ, 4 അക്കം, 1 അക്ഷരം |
അല്ല |
|
|
നിർദ്ദിഷ്ട കൈമാറ്റ വിലനിർണ്ണയ രീതി |
ഡ്രോപ്പ് ഡൗണിൽ നിന്ന് തെരഞ്ഞെടുക്കുക |
|
|
|
ദയവായി വ്യക്തമാക്കുക |
മുകളിലുള്ള ഫീൽഡ് ഓപ്ഷൻ (f) "ബോർഡ് നിർദ്ദേശിക്കുന്ന മറ്റ് രീതി" തെരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ |
അതെ |
പരമാവധി 400 അക്ഷരങ്ങൾ |
|
മുൻ 3 നികുതി വർഷങ്ങളിൽ കണക്കാക്കിയ മൂല്യം |
FY 2025-26 |
അല്ല |
ദശാംശമില്ലാതെ 14 അക്കം |
|
|
FY 2024-25 |
ഇല്ല |
ദശാംശമില്ലാതെ 14 അക്കം |
|
|
FY 2023-24 |
ഇല്ല |
ദശാംശമില്ലാതെ 14 അക്കം |
ഘട്ടം 11: രണ്ടാമത്തെ പാനലിന്‍റെ നിലവിലെ സ്ഥിതി പൂർത്തിയായി എന്ന് കാണിക്കും, തുടർന്ന് മൂന്നാമത്തെ പാനൽ തെരഞ്ഞെടുക്കുക: "ബന്ധപ്പെട്ട രേഖകൾ". ഈ പാനലിൽ 8 ബന്ധപ്പെട്ട രേഖകളിൽ 3 ബന്ധപ്പെട്ട രേഖകളും 1 വിശദാംശങ്ങൾ ചേർക്കുക എന്ന ഫീൽഡും ഒഴിവാക്കാനാവാത്തതാണ്.
ഘട്ടം 12: മൂന്നാമത്തെ പാനലിൽ " ബന്ധപ്പെട്ട രേഖകൾ" സമർപ്പിച്ച് സേവ് ക്ലിക്ക് ചെയ്യുക.

ഘട്ടം 13: മൂന്നാമത്തെ പാനൽ സേവ് ചെയ്തശേഷം, പാനലിന്‍റെ നിലവിലെ സ്ഥിതി പൂർത്തിയായി എന്ന് കാണിക്കും, തുടർന്ന് നാലാമത്തെ പാനൽ തെരഞ്ഞെടുക്കുക: "സ്ഥിരീകരണം".
ഘട്ടം 14: നാലാമത്തെ പാനലിൽ ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിച്ച് സേവ് ക്ലിക്ക് ചെയ്യുക.
ഘട്ടം 15: നാലാമത്തെ പാനൽ സേവ് ചെയ്തശേഷം, പാനലിന്‍റെ നിലവിലെ സ്ഥിതി പൂർത്തിയായി എന്ന് കാണാം, തുടർന്ന് പ്രിവ്യൂവിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 16: പ്രിവ്യൂ പേജിൽ വിശദാംശങ്ങൾ പരിശോധിച്ചുറപ്പിച്ചശേഷം ഇ-വെരിഫൈ ചെയ്യുക എന്നതിൽ ക്ലിക്കുചെയ്യുക.

ഘട്ടം 17: ഇ-വെരിഫൈ ചെയ്യുക എന്ന ബട്ടണിൽ ക്ലിക്ക് ചെയ്താൽ ഇ-വെരിഫിക്കേഷനിലേക്ക് പോകാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെന്ന് കാണിക്കുന്ന ഒരു പോപ്പ്അപ്പ് സ്ഥിരീകരണം കാണാം. അതെ എന്ന് ക്ലിക്ക് ചെയ്യുക.
ഘട്ടം 18: അതെ എന്ന് ക്ലിക്ക് ചെയ്യുമ്പോൾ, നിങ്ങൾക്ക് ഇ-വെരിഫൈ പേജിലേക്ക് പോകാം, അവിടെ നിങ്ങൾക്ക് EVC/DSC (ബാധകമാകുന്നതുപോലെ) ഉപയോഗിച്ച് ഫോം 50 പരിശോധിക്കാം.
കുറിപ്പ്: കൂടുതലറിയാൻ ഇ-വെരിഫൈ ചെയ്യുന്നതെങ്ങനെ എന്ന ഉപയോക്തൃ മാനുവൽ പരിശോധിക്കുക.
വിജയകരമായ ഇ-വെരിഫിക്കേഷനുശേഷം, ഇടപാട് ID, അക്‌നോളജ്‌മെന്‍റ് രസീത് നമ്പർ എന്നിവയ്‌ക്കൊപ്പം ഒരു വിജയസന്ദേശം കാണാം. പിന്നീടുള്ള ആവശ്യത്തിനായി ഇടപാട് IDയും അക്‌നോളജ്‌മെന്‍റ് രസീത് നമ്പറും ദയവായി കുറിച്ചുവയ്ക്കുക. ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇമെയിൽ ID(കൾ)യിലും മൊബൈൽ നമ്പറി(കൾ)ലും നിങ്ങൾക്ക് സ്ഥിരീകരണ സന്ദേശം ലഭിക്കും.
ഫോം 50 വിജയകരമായി സമർപ്പിച്ചതിനുശേഷം ഉപയോക്താവിന് പൂരിപ്പിച്ച ഫോം കാണാം - നിങ്ങളുടെ ഡാഷ്‌ബോർഡിൽ, ഇ-ഫയൽ > ആദായനികുതി ഫോമുകൾ സമർപ്പിക്കുക > സമർപ്പിച്ച ഫോമുകൾ കാണുക > ആദായനികുതി ആക്ട് 2025 പ്രകാരം സമർപ്പിച്ച ഫോം കാണുക എന്നതിൽ ക്ലിക്ക് ചെയ്യുക.
കുറിപ്പ്: കൂടുതലറിയാൻ പൂരിപ്പിച്ച ഫോം കാണുക എന്ന ഉപയോക്തൃ മാനുവൽ കാണുക.
5. ബന്ധപ്പെട്ട വിഷയങ്ങൾ
- ലോഗിന് ചെയ്യുക
- ഡാഷ്ബോർഡ്
- എങ്ങനെ ഇ-വെരിഫൈ ചെയ്യാം
- EVC സൃഷ്ടിക്കുക
- പ്രതിനിധിയായി അധികാരപ്പെടുത്തുക / രജിസ്റ്റർ ചെയ്യുക
6. ഗ്ലോസറി
| DSC | ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് |
| EVC | ഇലക്ട്രോണിക് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് |
| ARN | അക്‌നോളജ്‌മെന്‍റ് രസീത് നമ്പർ |
| TY | നികുതി വർഷം |