Do not have an account?
Already have an account?

FAQs body

പാൻ, ടാൻ ബൾക്കായി/കൂട്ടമായി വെരിഫൈ ചെയ്യൽ - പതിവ് ചോദ്യങ്ങൾ

1. വെരിഫൈ ബൾക്ക് പാൻ/ടാൻ സേവനം ഉപയോഗിക്കാൻ ആർക്കാണ് കഴിയുക?
കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകൾ അല്ലെങ്കിൽ സ്ഥാപനങ്ങൾ, അംഗീകൃത സ്വയംഭരണ സ്ഥാപനങ്ങൾ, ആർ‌.ബി.‌ഐ അംഗീകരിച്ച ബാങ്കുകൾ അല്ലെങ്കിൽ ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെയുള്ള ഇ- ഫയലിങ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത (സർക്കാർ, സർക്കാരിതര) ബാഹ്യ ഏജൻസികൾക്ക് വെരിഫൈ ബൾക്ക് പാൻ/ടാൻ സേവനം ലഭ്യമാണ്.

2. ഞാൻ ഒരു സ്വകാര്യ കമ്പനി/സ്ഥാപനം അല്ലെങ്കിൽ ഒരു വ്യക്തിഗത നികുതിദായകനാണെങ്കിൽ, എനിക്ക് വെരിഫൈ ബൾക്ക് പാൻ/ടാൻ സേവനം ലഭിക്കുമോ?

ഇല്ല. ഈ സേവനം ചില ബാഹ്യ ഏജൻസികൾക്ക് മാത്രമേ ലഭ്യമാകുകയുള്ളൂ. കൂടാതെ, ആ ഏജൻസികൾ ഒരു ബാഹ്യ ഏജൻസിയായി അധിക തെളിവുകൾ നൽകി ഇ-ഫയലിങ് പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട് (ഉദാ. ഒപ്പിട്ട അഭ്യർത്ഥന കത്ത്). ഡി ജി ഐ ടി (സിസ്റ്റംസ്) ൽ നിന്നും അംഗീകാരം ലഭിച്ചശേഷം ബാഹ്യഏജൻസികൾക്കു ലഭ്യമായ സേവനങ്ങൾ ഉപയോഗിക്കാവുന്നതാണ്.

3. വെരിഫൈ ബൾക്ക് പാൻ/ടാൻ സേവനം എന്ത് ചെയ്യാൻ ഏജൻസികളെ അനുവദിക്കുന്നു?
വെരിഫൈ ബൾക്ക് പാൻ/ടാൻ സേവനം ഉപയോഗിച്ച്, ബാഹ്യ ഏജൻസികൾക്ക് ചെയ്യാനാവുന്നത്:

  • ഇ-ഫയലിംഗ് പോർട്ടലിൽ പാൻ ടാൻ എന്നിവ വെരിഫൈ ചെയ്യാനായി ബൾക്ക് പാൻ/ടാൻ അന്വേഷണ നിശ്ചിതചോദ്യങ്ങൾ അപ്‌ലോഡ് ചെയ്യുക
  • ഇ-ഫയലിങ് പോർട്ടലിൽ മുൻ ടോക്കണിന്‍റെ വിശദാംശങ്ങൾ കാണുക

4. ഒരേ ഫയൽ/ടെംപ്ലേറ്റ് വഴി എനിക്ക് ബൾക്ക് പാൻ, ടാൻ അന്വേഷണം എന്നിവ ഒരേസമയം /ഒററയടിക്കു അപ്‌ലോഡ് ചെയ്യാൻ കഴിയുമോ?
ഇല്ല. ഒരു സമയം അപ്‌ലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ഏതെങ്കിലും ഒരു തരം ചോദ്യം നിങ്ങൾ തിരഞ്ഞെടുക്കേണ്ടതുണ്ട്: ബൾക്ക് പാൻ അന്വേഷണം അല്ലെങ്കിൽ ബൾക്ക് ടാൻ അന്വേഷണം. രണ്ടും ഒരേസമയം ചെയ്യാനുള്ള ഓപ്ഷന്‍ ലഭ്യമല്ല - ബൾക്ക് പാൻ അന്വേഷണം ഒപ്പം ബൾക്ക് ടാൻ അന്വേഷണം എന്നിവയ്ക്ക് കീഴിലുള്ള രണ്ട് നിശ്ചിത ചോദ്യങ്ങൾ/ടെംപ്ളേറ്റുകൾ നിങ്ങൾ പ്രത്യേകം അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്

5. ബൾക്ക് പാൻ/ടാൻ അന്വേഷണത്തിൻ്റെ ഒരു പി.ഡി.എഫ്/എക്സ്.എം.എൽ എനിക്ക് അപ്‌ലോഡ് ചെയ്യാൻ കഴിയുമോ?
ഇല്ല. You need to download the separate templates for PAN and TAN respectively from the e-Filing portal (Login > Verify Bulk PAN/TAN > Download template). ഓരോ തരത്തിലുള്ള അന്വേഷണവുമായി ബന്ധപ്പെട്ട ടെംപ്ലേറ്റ് നിങ്ങൾ ഉപയോഗിക്കേണ്ടതുണ്ട് - നിങ്ങൾക്ക് മറ്റ് ഫയൽ ഫോർമാറ്റ് ഉപയോഗിക്കാൻ കഴിയില്ല. ടെം‌പ്ലേറ്റിൽ‌ പരമാവധി 100 ചോദ്യങ്ങൾ‌ പൂരിപ്പിക്കുക, തുടർന്ന് സാധൂകരിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക, അതിലൂടെ പിശകുകൾ‌ എന്തെങ്കിലുമുണ്ടെങ്കിൽ ശരിയാക്കാൻ‌ കഴിയും. തുടർന്ന്, ഇ-ഫയലിങ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്നതിന് ജെഎസ്ഒഎൻ. സൃഷ്ടിക്കുക

6. ഒരു ബൾക്ക് വെരിഫിക്കേഷൻ ഫയലിലെ പരമാവധി ചോദ്യങ്ങൾ എത്രയാണ്?
ഒരു ബൾക്ക് വെരിഫിക്കേഷൻ ഫയലിൽ നിങ്ങൾക്ക് പരമാവധി 100 ചോദ്യങ്ങൾ ചേർക്കാൻ കഴിയും.

7. ബൾക്ക് പാൻ/ടാൻ ചോദ്യം പരിശോധിക്കുന്ന പ്രക്രിയയിൽ ITD നൽകുന്ന പ്രതികരണങ്ങൾ എന്തെല്ലാം തരമാണ്?
അപ്‌ലോഡ് ചെയ്ത പാൻ/ടാൻ ചോദ്യത്തിൽ നിന്നുള്ള വിശദാംശങ്ങൾ CBN ഡാറ്റാബേസിലെ വിശദാംശങ്ങൾ ഉപയോഗിച്ച് പരിശോധിക്കുകയും ഓരോ ടോക്കണിനും ഒരു .CSV ഫയലിൽ രേഖപ്പെടുത്തുകയും ചെയ്യും. പാൻ അന്വേഷണങ്ങൾക്കായി, പരിശോധിക്കുന്ന വിശദാംശങ്ങൾ ഇവയാണ്: പാൻ, പേരിൻ്റെ ആദ്യഭാഗം, പേരിൻ്റെ മധ്യഭാഗം, പേരിൻ്റെ അവസാന ഭാഗം, ജനനതീയ്യതി/രൂപീകരണ തിയ്യതി, ലിംഗഭേദം, സംഘടനയുടെ പേര് (ബാധകമെങ്കിൽ). ടാൻ അന്വേഷണങ്ങൾക്കായി, പരിശോധിക്കുന്ന വിശദാംശങ്ങൾ ഇവയാണ്: ടാൻ, പേരിൻ്റെ ആദ്യഭാഗം, പേരിൻ്റെ മധ്യഭാഗം, പേരിൻ്റെ അവസാന ഭാഗം,സംഘടനയുടെ പേര്, സംഘടനയുടെ പാൻ.

ഒരോ വിശദാംശവും (പേര്, ലിംഗഭേദം മുതലായവ) ഡാറ്റാബേസുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് സൂചിപ്പിക്കുന്ന ഉണ്ട്/ഇല്ല എന്ന ഒരു മൂല്യമാണ് പ്രതികരണം. ഉദാഹരണത്തിന്, അന്വേഷണത്തിൽ ഏജൻസി നൽകിയ പാൻ/ടാൻ, പാൻ/ടാൻ-മാസ്റ്ററുമായി പൊരുത്തപ്പെടുന്നുവെങ്കിൽ, മൂല്യം "അതെ/ഉണ്ട്" പ്രദർശിപ്പിക്കും. പാൻ ഡാറ്റാബേസുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ, "പാൻ നിലവിലില്ല" എന്ന സന്ദേശം നിങ്ങൾക്ക് ലഭിക്കും. അതുപോലെ, പേരിന്റെ ആദ്യ ഭാഗം, ജനന തിയ്യതി അല്ലെങ്കിൽ സംഘടനയുടെ പേര് പോലുള്ള മറ്റ് വിശദാംശങ്ങൾ പൊരുത്തപ്പെടുന്നില്ലെങ്കിൽ, ആ വിശദാംശത്തിനെതിരെ "ഇല്ല" എന്ന പ്രതികരണം ഉണ്ടാകും.

8. ഇ-ഫയലിങ് പോർട്ടലിലെ പാൻ/ടാൻ പരിശോധനകളുടെ എണ്ണത്തിന് പ്രതിദിന പരിധി ഉണ്ടോ?
ഇല്ല, പ്രതിദിന പരിധിയില്ല. നിങ്ങൾക്ക് 100 പാൻ/ടാൻ ചോദ്യങ്ങൾ വരെ ഒരേസമയം അപ്‌ലോഡ് ചെയ്യാനും അതിന് ശേഷം മറ്റൊരു 100 എണ്ണം അപ്‌ലോഡ് ചെയ്യാനും കഴിയും, അങ്ങനെ തുടർന്ന് കൊണ്ടിരിക്കും.

9. ഒരു ബാഹ്യ ഏജൻസിയായി രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ വെരിഫൈ ബൾക്ക് പാൻ/ടാൻ സേവനം എത്ര കാലം വരെ സാധുവായിരിക്കും?
ഇ-ഫയലിങ് പോർട്ടലിൽ ഒരിക്കല്‍ രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, ഒരു ബാഹ്യ ഏജൻസിയായി രജിസ്ട്രേഷൻ സാധുവായിരിക്കുന്നിടത്തോളം കാലം വെരിഫൈ ബൾക്ക് പാൻ/ടാൻ സേവനം സാധുവാണ്.