ലോഗിൻ ചെയ്യുക
(ഇ-ഫയലിംഗ് സേവനങ്ങൾ ഉപയോഗിക്കാൻ ലോഗിൻ ചെയ്യുക)
(ഇ-ഫയലിംഗ് സേവനങ്ങൾ ഉപയോഗിക്കാൻ ലോഗിൻ ചെയ്യുക)
ലോഗിൻ പതിവുചോദ്യങ്ങൾ
1. ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യാൻ എനിക്ക് എന്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ആവശ്യമുണ്ടോ?
ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുന്നതിന് ഒന്നിലധികം മാർഗങ്ങളുണ്ട്. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ കൈവശം വയ്ക്കേണ്ട ആവശ്യമില്ല. എന്നിരുന്നാലും നിങ്ങളുടെ പാസ്വേഡ് മറന്നുപോയാൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗപ്രദമാകും.
2. എന്റെ പാൻ ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണോ?
അതെ, പാൻ ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഇല്ലെങ്കിൽ നിങ്ങൾക്ക് ഇനിപ്പറയുന്ന സന്ദേശം കാണാൻ കഴിയും - പാൻ നിലവിലില്ല, ദയവായി പാൻ രജിസ്റ്റർ ചെയ്യുക അല്ലെങ്കിൽ മറ്റേതെങ്കിലും പാൻ ഉപയോഗിച്ച് ശ്രമിക്കുക. പാനുമായി ബന്ധിപ്പിച്ചിരിക്കുന്ന ഇ-ഫയലിംഗ് അക്കൗണ്ട് നിർജ്ജീവമാക്കിയിട്ടുണ്ടെങ്കിൽ ദയവായി ഹെൽപ്പ്ഡെസ്കുമായി ബന്ധപ്പെട്ട് വീണ്ടും സജീവമാക്കുക.
3. തെറ്റായ പാസ്വേഡ് നൽകിയാൽ എന്റെ അക്കൗണ്ട് മരവിപ്പിക്കുമോ?
അതെ, ലോഗിൻ ചെയ്യാൻ 5 തവണ പരാജയപ്പെട്ടാൽ അക്കൗണ്ട് മരവിപ്പിക്കും. "നിങ്ങളുടെ അക്കൗണ്ട് വീണ്ടെടുക്കുക" എന്ന സൗകര്യം ഉപയോഗിച്ച് അക്കൗണ്ട് സജീവമാക്കാം അല്ലെങ്കിൽ 30 മിനിറ്റിനുശേഷം അത് സ്വയമേ സജീവമാകും.
4. ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുന്നതിന് എന്റെ പാൻ ആധാറുമായി ബന്ധിപ്പിക്കേണ്ടതുണ്ടോ?
നിങ്ങളുടെ പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിലും നിങ്ങൾക്ക് ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യാൻ കഴിയും, പക്ഷേ നിങ്ങൾക്ക് പരിമിതമായ സൗകര്യം മാത്രമേ ഉണ്ടാകൂ. അതിനാൽ പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതാണ് ഉചിതം.
5.ഇ-ഫയലിംഗ് അക്കൗണ്ട് ലോഗിൻ ചെയ്യുന്നതിന് എല്ലാ ബാങ്കുകളും നെറ്റ് ബാങ്കിംഗ് സൗകര്യം നൽകുന്നുണ്ടോ?
ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ട മിക്ക ബാങ്കുകളും അവരുടെ ഉപഭോക്താക്കൾക്ക് ഈ സേവനം നൽകുന്നു. എന്നിരുന്നാലും സുരക്ഷിതമായിരിക്കാൻ, ബാങ്കിന്റെ വെബ്സൈറ്റ് പരിശോധിക്കുകയോ അല്ലെങ്കിൽ ബാങ്കുമായി ബന്ധപ്പെടുകയോ ചെയ്യാൻ ശുപാർശ ചെയ്യുന്നു. നെറ്റ് ബാങ്കിംഗ് ഓപ്ഷനിൽ ക്ലിക്ക് ചെയ്തതാൽ അംഗീകൃത ബാങ്കുകളുടെ പട്ടിക ഇ-ഫയലിംഗ് പോർട്ടലിൽ ലഭ്യമാകുന്നതാണ്.
6. OTP ലഭിക്കുന്നതിനായി എനിക്ക് മൊബൈൽ കണക്റ്റിവിറ്റി ഇല്ല. ഞാൻ എങ്ങനെയാണ് എന്റെ ഇ-ഫൈലിംഗ് അക്കൗണ്ട് ലോഗിൻ ചെയ്യുക??
ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യാൻ നിങ്ങൾക്ക് OTP ആവശ്യമില്ല. “ഇ-ഫയലിംഗ് വോൾട്ട് ഉയർന്ന സുരക്ഷ” എന്ന സേവനത്തിൽ നിന്ന് നിങ്ങൾ ഏതെങ്കിലും ഉയർന്ന സുരക്ഷാ ഓപ്ഷൻ സജീവമാക്കിയിട്ടുണ്ടെങ്കിൽ, രണ്ടാം ഘട്ട പരിശോധനയ്ക്കായി താഴെ പറയുന്ന മാർഗ്ഗങ്ങളിൽ ഏതാണോ തെരഞ്ഞെടുത്തത്, അത് ഉപയോഗിച്ച് നിങ്ങൾക്ക് ലോഗിൻ ചെയ്യാവുന്നതാണ്:
- ബാങ്ക് അക്കൗണ്ട് EVC (നിങ്ങൾക്ക് ഇതിനകം EVC ഉണ്ടെങ്കിൽ), അല്ലെങ്കിൽ
- ഡീമാറ്റ് അക്കൗണ്ട് EVC (നിങ്ങൾക്ക് ഇതിനകം EVC ഉണ്ടെങ്കിൽ), അല്ലെങ്കിൽ
- DSC അല്ലെങ്കിൽ
- നിലവിലുള്ള ആധാർ OTP.
7. ഇ-ഫയലിംഗ് വോൾട്ട് എന്താണ്? ഇത് എനിക്ക് എങ്ങനെ സഹായകമാകും?
ലോഗിൻ ചെയ്യുന്നതിനും പാസ്വേഡ് പുനഃസജ്ജീകരിക്കുന്നതിനും ഇ-ഫൈലിംഗ് വോൾട്ട് എന്ന ഓപ്ഷൻ ബഹുതല സുരക്ഷ നൽകുന്നു. ലോഗിൻ ചെയ്യുമ്പോൾ ഒരു അധിക സുരക്ഷാ ഘട്ടമായി ഉപയോഗിക്കുന്നതിന് ബാങ്ക് അക്കൗണ്ട് EVC, ഡീമാറ്റ് അക്കൗണ്ട് EVC, DSC എന്നിങ്ങനെയുള്ള ഒന്നിലധികം ഓപ്ഷനുകളിൽ നിന്ന് നിങ്ങൾക്ക് അനുയോജ്യമായത് തെരഞ്ഞെടുക്കാവുന്നതാണ്.
8. പുതിയ പോർട്ടലിലെ ലോഗിൻ സേവന മെച്ചപ്പെടുത്തലുകൾ എന്തൊക്കെയാണ്?
തടസ്സമില്ലാത്ത ലോഗിൻ ഉറപ്പാക്കുന്നതിനായി പുതിയ ഇ-ഫൈലിംഗ് പോർട്ടലിൽ നിന്നും ക്യാപ്ച ഒഴിവാക്കിയിട്ടുണ്ട്. വ്യാജ വെബ്സൈറ്റുകളിൽ നിന്നുള്ള സുരക്ഷാ ഭീഷണികൾ തടയുന്നതിനായി സുരക്ഷിത പ്രവേശന സന്ദേശം കൂട്ടിച്ചേർത്തിരിക്കുന്നു. കൂടാതെ, ഇ-വോൾട്ട് സുരക്ഷ ഉപയോഗിച്ച് നിങ്ങൾക്ക് ബഹുതല സുരക്ഷ സജ്ജമാക്കാവുന്നതാണ്.
9. ഞാൻ ഒരു വ്യക്തിഗത നികുതിദായകൻ ആണ്. ലോഗിൻ ചെയ്യുന്നതിനുള്ള എന്റെ യൂസർ ID എന്താണ്?
വ്യക്തികളുടെ യൂസർ ID പാൻ ആണ്.
10. CA, ERI, ബാഹ്യ ഏജൻസി, ITDREIN ഉപയോക്താവ്, TIN 2.0 ഉപയോക്താവ് എന്നിവരുടെ യൂസർ ID എന്താണ്?
മുകളിൽ പറഞ്ഞ ഉപയോക്താക്കൾ ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുമ്പോൾ അവരുടെ യൂസർ ID സൃഷ്ടിക്കപ്പെടുന്നു. ബന്ധപ്പെട്ട യൂസർ IDകൾ ഇവയാണ്:
- CA - ARCA എന്നതിനുശേഷം CA യുടെ 6 അക്ക അംഗത്വ നമ്പർ.
- ERI - ERIP എന്നതിനുശേഷം രജിസ്ട്രേഷൻ സമയത്ത് സൃഷ്ടിക്കപ്പെടുന്ന 6 അക്ക നമ്പർ.
- ബാഹ്യ ഏജൻസി - EXTA എന്നതിനുശേഷം രജിസ്ട്രേഷൻ സമയത്ത് സൃഷ്ടിക്കപ്പെടുന്ന 6 അക്ക നമ്പർ.
- ITDREIN ഉപയോക്താവ് - രജിസ്ട്രേഷൻ സമയത്ത് സൃഷ്ടിച്ച യൂസർ ID.
- TIN2.0 ഉപയോക്താവ് - TINP എന്നതിനുശേഷം രജിസ്ട്രേഷൻ സമയത്ത് സൃഷ്ടിക്കപ്പെട്ട 6 അക്ക നമ്പർ.
11. എന്റെ ഇ-ഫയലിംഗ് അക്കൗണ്ടിൽ ഏതെങ്കിലും അനധികൃത വ്യക്തി പ്രവേശിച്ചിട്ടുണ്ടെന്ന് എനിക്ക് തോന്നിയാൽ എനിക്ക് എന്തുചെയ്യാൻ കഴിയും?
നിങ്ങളുടെ ഇ-ഫൈലിംഗ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നോ അല്ലെങ്കിൽ നിങ്ങളുടെ അനുമതിയില്ലാതെ മറ്റാരെങ്കിലും അത് ഉപയോഗിച്ചിട്ടുണ്ടെന്നോ നിങ്ങൾ കരുതുന്നുവെങ്കിൽ നിങ്ങൾ ഒരു സൈബർ കുറ്റകൃത്യത്തിന് ഇരയായേക്കാം. ആദ്യപടിയായി ദയവായി ഈ സംഭവം ബന്ധപ്പെട്ട പോലീസിനെയോ സൈബർ സെൽ അധികാരികളെയോ അറിയിക്കുക. സൈബർ കുറ്റകൃത്യങ്ങൾ ഓൺലൈനായി അറിയിക്കാൻ ഇരകളെ/പരാതിക്കാരെ സഹായിക്കുന്നതിനായുള്ള ഭാരത സർക്കാരിന്റെ സംരംഭമായ https://cybercrime.gov.in/ സന്ദർശിച്ച് നിങ്ങൾക്ക് ഓൺലൈനായി ക്രിമിനൽ പരാതിയോ FIR ഓ സമർപ്പിക്കാവുന്നതാണ്. ബന്ധപ്പെട്ട നിയമ നിർവഹണ അധികാരികൾ നിയമപരമായ അന്വേഷണസംബന്ധമായി ആവശ്യപ്പെടുന്ന പക്ഷം ആരോപിക്കപ്പെടുന്ന സൈബർ കുറ്റകൃത്യവുമായി ബന്ധപ്പെട്ട ഏത് വിവരവും ആദായ നികുതി വകുപ്പ് കൈമാറുന്നതാണ്.
ഒരു പൊതു മുൻകരുതൽ എന്ന നിലയിൽ നിങ്ങളുടെ ലോഗിൻ വിവരങ്ങളോ മറ്റ് തന്ത്രപ്രധാനമായ വിവരങ്ങളോ പങ്കിടരുത്.
12. ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുന്നതിന് എനിക്ക് എന്റെ യൂസർ IDയും പാസ്വേഡും ആവശ്യമുണ്ടോ?
അതെ, ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുന്നതിന് യൂസർ IDയും പാസ്വേഡും ആവശ്യമാണ്. നെറ്റ് ബാങ്കിംഗ് പോലുള്ള സന്ദർഭങ്ങളിൽ യൂസർ IDയും പാസ്വേഡും ആവശ്യമില്ല.
13. എന്റെ ഇ-ഫയലിംഗ് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ലഭ്യമല്ലെല്ലെങ്കിൽ എനിക്ക് എങ്ങനെ പുതിയ പോർട്ടലിൽ ലോഗിൻ ചെയ്യാൻ കഴിയും?
യൂസർ IDയും പാസ്വേഡും ഉപയോഗിച്ച് നിങ്ങൾക്ക് പുതിയ പോർട്ടലിൽ ലോഗിൻ ചെയ്യാവുന്നതാണ്. നിങ്ങൾ ആധാർ OTP വഴിയുള്ള ലോഗിൻ രീതിയാണ് സജീവമാക്കിയിട്ടുള്ളതെങ്കിൽ നിങ്ങളുടെ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. കൂടാതെ ആധാർ OTP സൃഷ്ടിക്കുന്നതിനും ഇ-ഫൈലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുന്നതിനുമായി ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ നിങ്ങളുടെ കൈവശം ഉണ്ടായിരിക്കുകയും വേണം.
14. നെറ്റ് ബാങ്കിംഗ് ലോഗിൻ ചെയ്യുന്നതിന് ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കാമോ?
ഇല്ല, നെറ്റ് ബാങ്കിംഗ് ലോഗിൻ ചെയ്യുന്നതിന് ഒരു സാധുതയുള്ള ബാങ്ക് അക്കൗണ്ട് മാത്രമേ ഉപയോഗിക്കാൻ കഴിയൂ. സാധുതയുള്ള അക്കൗണ്ടുകളൊന്നും തെരഞ്ഞെടുത്തിട്ടില്ലെങ്കിൽ സിസ്റ്റം 'പ്രവേശനം നിഷേധിച്ചു' എന്ന സന്ദേശം കാണിക്കും.
15. പ്രവേശനം നിഷേധിച്ചു എന്ന പ്രശ്നം പരിഹരിക്കുന്നതിന് എന്റെ പ്രൊഫൈലിൽ 'നെറ്റ് ബാങ്കിംഗ് വഴി ലോഗിൻ ചെയ്യുക' എന്ന ഓപ്ഷൻ എങ്ങനെ പ്രവർത്തനക്ഷമമാക്കാം?
'പ്രവേശനം നിഷേധിച്ചു' എന്ന പ്രശ്നത്തെക്കുറിച്ച്, നിങ്ങളുടെ പ്രൊഫൈൽ വിഭാഗത്തിലെ എന്റെ ബാങ്ക് അക്കൗണ്ടിലെ നെറ്റ് ബാങ്കിംഗ് ഓപ്ഷൻ വഴി ലോഗിൻ പ്രവർത്തനക്ഷമമാക്കുക. ഒരിക്കൽ പ്രവർത്തനക്ഷമമാക്കിയാൽ നിങ്ങൾക്ക് നെറ്റ് ബാങ്കിംഗ് രീതി ഉപയോഗിച്ച് ലോഗിൻ ചെയ്യാം.
നെറ്റ് ബാങ്കിംഗ് ലോഗിൻ പ്രവർത്തനക്ഷമമാക്കുന്നതിനുള്ള പ്രവർത്തന ഘട്ടങ്ങൾ താഴെ പറയുന്നപ്രകാരമാണ്:
- നിങ്ങളുടെ അക്കൗണ്ട് ലോഗിൻ ചെയ്യുക
- പ്രൊഫൈലിലേക്ക് പോകുക
- എന്റെ ബാങ്ക് അക്കൗണ്ട് ചേർക്കുക എന്നത് തെരഞ്ഞെടുക്കുക
- നെറ്റ് ബാങ്കിംഗ് വഴി ലോഗിൻ ചെയ്യുക എന്ന ഓപ്ഷൻ പ്രവർത്തനക്ഷമമാക്കുക
16. നെറ്റ് ബാങ്കിംഗിനായി ഇ-വോൾട്ട് ഉയർന്ന സുരക്ഷാ ലോഗിൻ ഓപ്ഷൻ പ്രവർത്തനക്ഷമമാക്കുന്നതിനുള്ള മുൻവ്യവസ്ഥകൾ എന്തൊക്കെയാണ്?
നെറ്റ് ബാങ്കിംഗിനായി ഇ-വോൾട്ട് ഉയർന്ന സുരക്ഷാ ലോഗിൻ ഓപ്ഷൻ പ്രവർത്തനക്ഷമമാക്കുന്നതിന് നിങ്ങൾ ആദ്യം 'എന്റെ ബാങ്ക് അക്കൗണ്ട്' സ്ക്രീനിൽ ലഭ്യമായ 'നെറ്റ് ബാങ്കിംഗ് ശുപാർശ വഴി ലോഗിൻ ചെയ്യുക' എന്ന ഓപ്ഷൻ പ്രവർത്തനക്ഷമമാക്കണം.
17. ഇ-വോൾട്ട് ഉയർന്ന സുരക്ഷാ ലോഗിൻ ഓപ്ഷൻ നെറ്റ് ബാങ്കിംഗിനായി ഇതിനകം പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെങ്കിൽ, 'നെറ്റ് ബാങ്കിംഗ് ശുപാർശ വഴി ലോഗിൻ ചെയ്യുക'എന്ന ഓപ്ഷൻ ഞാൻ പ്രവർത്തനരഹിതമാക്കിയാൽ എന്ത് സംഭവിക്കും?
"നെറ്റ് ബാങ്കിംഗ് ശുപാർശ വഴി ലോഗിൻ ചെയ്യുക" എന്ന ഓപ്ഷൻ നിങ്ങൾ പ്രവർത്തനരഹിതമാക്കുകയാണെങ്കിൽ നിങ്ങളുടെ നെറ്റ് ബാങ്കിംഗ് ലോഗിനുമായി ബന്ധിപ്പിച്ചിരിക്കുന്ന പ്രവർത്തനക്ഷമമാക്കിയ സുരക്ഷാ ലോഗിൻ സവിശേഷതയിലേക്കുള്ള പ്രവേശനം നഷ്ടപ്പെടും. ഒരിക്കൽ പ്രവർത്തനരഹിതമാക്കിയാൽ, ഈ രീതി ഉപയോഗിച്ച് നിങ്ങൾക്ക് ഇനി പോർട്ടലിൽ ലോഗിൻ ചെയ്യാൻ കഴിയില്ല. എന്നിരുന്നാലും, നിങ്ങൾ മറ്റേതെങ്കിലും ഇ-വോൾട്ട് ലോഗിൻ ഓപ്ഷനുകൾ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെങ്കിൽ അത് സജീവമായി തുടരും.