ഫോം 2 ഉപയോക്തൃ മാനുവൽ

 

1. അവലോകനം

നിയമത്തിലെ വകുപ്പ് 2(112) പ്രകാരം മൂലധന അടിസ്ഥാനസൗകര്യ കമ്പനിയോ അടിസ്ഥാനസൗകര്യ മൂലധന നിധിയോ അടിസ്ഥാനസൗകര്യ കടപ്പത്ര നിധിയോ അല്ലെങ്കിൽ പൊതുമേഖലാ കമ്പനിയോ ആയ ഒരു സ്ഥാപനം ഏതെങ്കിലും സീറോ കൂപ്പൺ ബോണ്ട് വിജ്ഞാപനത്തിനായി ഫോം നമ്പർ 2ൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

2. ഈ സേവനം പ്രയോജനപ്പെടുത്തുന്നതിനുള്ള മുൻവ്യവസ്ഥകൾ

• നിങ്ങൾ ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഉപയോക്താവായിരിക്കണം
• നികുതിദായകന്‍റെ പാനിന്‍റെ നിലവിലെ സ്ഥിതി "സജീവം" ആയിരിക്കണം
• DSC മോഡ് വഴി ഫോം സ്ഥിരീകരിക്കുന്നതിന് നിങ്ങൾക്ക് സാധുതയുള്ള DSC ഉണ്ടായിരിക്കണം, അത് ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം കൂടാതെ കാലഹരണപ്പെട്ടതാകരുത്

3. ഫോമിനെക്കുറിച്ച്

3.1 ഉദ്ദേശ്യം

ഈ ഫോം നിയമത്തിലെ വകുപ്പ് 2(112) പ്രകാരം കേന്ദ്രസർക്കാർ ഔദ്യോഗിക ഗസറ്റിൽ സീറോ കൂപ്പൺ ബോണ്ട് വിജ്ഞാപനം ചെയ്യുന്നതിനായി നികുതിദായകർക്ക് അപേക്ഷിക്കാൻ സൗകര്യമൊരുക്കുന്നു.

3.2 ആർക്കാണ് ഇത് ഉപയോഗിക്കാൻ സാധിക്കുന്നത്?

നിയമത്തിലെ വകുപ്പ് 2(112) പ്രകാരം ഒരു അടിസ്ഥാന സൗകര്യ മൂലധന കമ്പനി, അടിസ്ഥാന സൗകര്യ മൂലധന ഫണ്ട്, അടിസ്ഥാന സൗകര്യ കടം ഫണ്ട്, അല്ലെങ്കിൽ പൊതുമേഖലാ കമ്പനി എന്ന നിലയിലുള്ള സ്ഥാപനത്തിന്‍റെ അപേക്ഷ അടിസ്ഥാനമാക്കിയുള്ള ഫോമായ ഫോം 2 പുറപ്പെടുവിക്കാൻ ഉദ്ദേശിക്കുന്ന ഏതെങ്കിലും സീറോ കൂപ്പൺ ബോണ്ടിന്‍റെ വിജ്ഞാപനത്തിനായി, അത്തരം ബോണ്ട് പുറപ്പെടുവിക്കുന്ന തീയതിക്ക് കുറഞ്ഞത് മൂന്ന് മാസം മുമ്പ് സമർപ്പിക്കേണ്ടതാണ്.

3.3 ഫോം ഒറ്റനോട്ടത്തിൽ

ഫോം 2ന് നാല് പാനലുകളുണ്ട്:
1. ഭാഗം A: അപേക്ഷകന്‍റെ വിശദാംശങ്ങൾ
2. ഭാഗം B: പുറപ്പെടുവിക്കാൻ നിർദ്ദേശിക്കുന്ന സീറോ കൂപ്പൺ ബോണ്ടിന്‍റെ വിശദാംശങ്ങൾ
3. ബന്ധപ്പെട്ട രേഖകൾ
4.സാക്ഷ്യപത്രം

Data responsive

4. ഘട്ടം ഘട്ടമായുള്ള മാർഗ്ഗനിർദ്ദേശം

ഘട്ടം 1: നിങ്ങളുടെ യൂസർ IDയും പാസ്‌വേഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുക.

Data responsive

ഘട്ടം 2: യൂസർ IDയും (പാൻ) പാസ്‌വേഡും നൽകുക.

Data responsive

ഘട്ടം 3: ഇ-ഫയലിലേക്ക് പോകുക >ആദായനികുതി ഫോമുകൾ > ആദായനികുതി ഫോമുകൾ സമർപ്പിക്കുക.

Data responsive

ഘട്ടം 4: മൂന്ന് ടാബുകളിൽ ആദായനികുതി നിയമം 2025 പ്രകാരമുള്ള ഫോമുകൾ എന്ന ടാബ് തെരഞ്ഞെടുക്കുക, ഫോം 2 തെരഞ്ഞെടുക്കുക, തുടർന്ന് ഇപ്പോൾ സമർപ്പിക്കുക എന്ന ബട്ടൺ ക്ലിക്കുചെയ്യുക.

Data responsive

ഘട്ടം 5: പാൻ, സമർപ്പണ രീതി, സമർപ്പിക്കുന്ന തരം എന്നിവ പരിശോധിച്ച് ബാധകമായ നികുതി വർഷം തെരഞ്ഞെടുത്ത് തുടരുക എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

Data responsive

ഘട്ടം 6: ആരംഭിക്കാം എന്നതിൽ ക്ലിക്കുചെയ്യുക.

Data responsive

ഘട്ടം 7: ആരംഭിക്കാം എന്നതിൽ ക്ലിക്ക് ചെയ്യുമ്പോൾ ഉപയോക്താവിനെ പാനൽ സ്ക്രീനിലേക്ക് നയിക്കപ്പെടും. തുടർന്ന് ആദ്യത്തെ പാനലായ ഭാഗം A: അപേക്ഷകന്‍റെ വിശദാംശങ്ങൾ തെരഞ്ഞെടുക്കുക. പ്രസക്തമായ വിവരങ്ങൾ പൂരിപ്പിച്ചശേഷം സ്ഥിരീകരിച്ച് സേവ്ക്ലിക്ക് ചെയ്യുക.

കുറിപ്പ്:

കുറിപ്പ്: "എന്‍റെ പ്രൊഫൈൽ" എന്ന വിഭാഗത്തിലെ വിലാസം ഉൾപ്പെടെയുള്ള എല്ലാ നിർബന്ധിത വിശദാംശങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്ന് ദയവായി ഉറപ്പാക്കുക. "എന്‍റെ പ്രൊഫൈൽ" എന്ന ഹൈപ്പർലിങ്കിൽ ക്ലിക്കുചെയ്ത് നിങ്ങളുമായി ആശയവിനിമയം നടത്താനുള്ള വിവരങ്ങളും വിലാസവും നവീകരിക്കാവുന്നതാണ്.

2. വിഭാഗം 2ന് താഴെയുള്ള ഡ്രോപ്പ്ഡൗണിൽ നിന്നും അനുയോജ്യമായ വിഭാഗം തെരഞ്ഞെടുക്കുക. ഡ്രോപ്പ്ഡൗണിലെ മൂല്യങ്ങൾ താഴെ പറയുന്നവയാണ്-

•മൂലധന അടിസ്ഥാനസൗകര്യ കമ്പനി
•അടിസ്ഥാനസൗകര്യ മൂലധന നിധി
•അടിസ്ഥാനസൗകര്യ കടപ്പത്ര നിധി
• പൊതുമേഖലാ കമ്പനി

Data responsive


 

Data responsive

ഘട്ടം 8: ആദ്യത്തെ പാനൽ സേവ് ചെയ്തശേഷം രണ്ടാമത്തെ പാനൽ തെരഞ്ഞെടുക്കുക: ഭാഗം B: പുറപ്പെടുവിക്കാൻ ഉദ്ദേശിക്കുന്ന സീറോ കൂപ്പൺ ബോണ്ടിന്‍റെ വിശദാംശങ്ങൾ. പ്രസക്തമായ വിവരങ്ങൾ പൂരിപ്പിച്ചശേഷം സ്ഥിരീകരിച്ച് സേവ് ക്ലിക്ക് ചെയ്യുക.

കുറിപ്പ്:

1. ക്രമനമ്പർ 8 ൽ ചെയ്യാനുദ്ദേശിച്ച നിക്ഷേപത്തിന്‍റെ വിശദാംശങ്ങൾ എന്നതിൽ ആവശ്യമായ വിഭാഗങ്ങൾ പൂരിപ്പിച്ചശേഷം 'ചേർക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക

2. ക്രമനമ്പർ 6 ൽ ബോണ്ടിന്‍റെ കാലാവധി എന്നതിൽ ബോണ്ടിന്‍റെ പരമാവധി കാലാവധി 20 വർഷം മാത്രമേ ആകാവൂ.

Data responsive

വിഭാഗം 8ലെ "A" എന്ന ഉപവിഭാഗത്തിൽ നിക്ഷേപം നടത്താൻ ഉദ്ദേശിക്കുന്ന സ്ഥാപനത്തിന്‍റെ വിശദാംശങ്ങൾ എന്ന വിഭാഗത്തിൽ - പേര്, സ്ഥാപനത്തിന്‍റെ സ്വഭാവം, സ്ഥാപനത്തിന്‍റെ സ്ഥിര അക്കൗണ്ട് നമ്പർ, വിലാസം, ബിസിനസ്സിന്‍റെ സ്വഭാവം എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകുക.

Data responsive

വിഭാഗം 8ലെ "B" എന്ന ഉപവിഭാഗത്തിൽ - പദ്ധതിയുടെ വിലാസം/സ്ഥലം, പദ്ധതിയും അതിന്‍റെ പ്രവർത്തനങ്ങളും ആരംഭിക്കാൻ ഉദ്ദേശിക്കുന്ന തീയതി എന്നിങ്ങനെ ആവശ്യമായവ പൂരിപ്പിച്ച് 'ചേർക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക

Data responsive

വിഭാഗം 8ലെ "C" എന്ന ഉപവിഭാഗത്തിൽ നിക്ഷേപത്തിന്‍റെ സ്രോതസ്സിൽ - പ്രസക്തമായ വിശദാംശങ്ങൾ പൂരിപ്പിച്ചശേഷം സ്ഥിരീകരിച്ച് സേവ് ക്ലിക്ക് ചെയ്യുക.

Data responsive

വിഭാഗം 8ലെ "D" എന്ന ഉപവിഭാഗത്തിലെ പദ്ധതിയുടെ നിർവഹണത്തിന് ഉത്തരവാദിത്തമുള്ള മാനേജ്മെന്‍റിന്‍റെ വിശദാംശങ്ങളിൽ- മാനേജ്മെന്‍റിന്‍റെ പദവി , പേര് , സ്ഥിര അക്കൗണ്ട് നമ്പർ, യോഗ്യത, അനുഭവപരിചയം, പ്രകടനം എന്നിവയുടെ വിശദാംശങ്ങൾ നൽകുക.

Data responsive

വിഭാഗം 8ലെ "E" എന്ന ഉപവിഭാഗത്തിലെ സീറോ കൂപ്പൺ ബോണ്ട് പുറപ്പെടുവിക്കുന്നതിലൂടെ സമാഹരിക്കുന്ന തുക പദ്ധതി തിരിച്ച് നിക്ഷേപിക്കാൻ നിർദ്ദേശിക്കുന്നത് - പ്രസക്തമായ വിശദാംശങ്ങൾ പൂരിപ്പിച്ച്, സ്ഥിരീകരിച്ച് സേവ് ക്ലിക്ക് ചെയ്യുക.

Data responsive

ഘട്ടം 9: രണ്ടാമത്തെ പാനൽ സേവ് ചെയ്തശേഷം, മൂന്നാമത്തെ പാനൽ തെരഞ്ഞെടുക്കുക: ബന്ധപ്പെട്ട രേഖകൾ. ഈ പാനലിൽ "ബന്ധപ്പെട്ട രേഖകൾ" എന്നതിൽ പ്രസക്തമായ രേഖകൾ കൊടുത്തിട്ട് സേവ് ക്ലിക്ക് ചെയ്യുക.

Data responsive

ഘട്ടം 10: മൂന്നാമത്തെ പാനൽ സേവ് ചെയ്തതിനുശേഷം, "സാക്ഷ്യപത്രം" എന്ന പാനൽ തെരഞ്ഞെടുക്കുക. സാക്ഷ്യപത്ര പാനൽ സ്ഥിരീകരിച്ചിട്ട് സേവ് ക്ലിക്ക് ചെയ്യുക.

Data responsive

ഘട്ടം 11: സാക്ഷ്യപത്ര പാനൽ സേവ് ചെയ്തശേഷം പാനലിന്‍റെ നിലവിലെ സ്ഥിതി "പൂർത്തിയായി" എന്ന് പ്രദർശിപ്പിക്കും, തുടർന്ന് പ്രിവ്യൂ ബട്ടൺ പ്രവർത്തനക്ഷമമാകും.

Data responsive

ഘട്ടം 12: പ്രിവ്യൂ പേജിൽ വിശദാംശങ്ങൾ സ്ഥിരീകരിച്ചിട്ട് "ഇ-വെരിഫൈ ചെയ്യാൻ തുടരുക" എന്നതിൽ ക്ലിക്ക് ചെയ്യുക.

കുറിപ്പ്: "ഡൗൺലോഡ്" ബട്ടണിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ ഉപയോക്താവിന് പ്രിവ്യൂ PDF ഡൗൺലോഡ് ചെയ്ത് ഇ-വെരിഫിക്കേഷൻ പ്രക്രിയ തുടരുന്നതിന് മുമ്പ് വിശദാംശങ്ങൾ സ്ഥിരീകരിക്കാവുന്നതാണ്.

Data responsive

ഘട്ടം 13: "ഇ-വെരിഫൈ ചെയ്യാൻ തുടരുക" എന്ന ബട്ടണിൽ ക്ലിക്ക് ചെയ്താൽ ഇ-വെരിഫൈ ചെയ്യുന്നത് തുടരാൻ ആഗ്രഹിക്കുന്നുവോ എന്ന് സ്ഥിരീകരിക്കുന്ന ഒരു പോപ്പ്-അപ്പ് സന്ദേശം പ്രദർശിപ്പിക്കും. "അതെ" എന്നതിൽ ക്ലിക്ക് ചെയ്യുക.

Data responsive

ഘട്ടം 14: "അതെ" എന്നതിൽ ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങളെ ഇ-വെരിഫൈ പേജിലേക്ക് നയിക്കപ്പെടും, അവിടെ DSC മാത്രം ഉപയോഗിച്ച് ഫോം 2 സ്ഥിരീകരിക്കാവുന്നതാണ്.

കുറിപ്പ്: കൂടുതലറിയാൻ ഇ-വെരിഫൈ ചെയ്യുന്നതെങ്ങനെ എന്ന ഉപയോക്തൃ മാനുവൽ പരിശോധിക്കുക.

ഘട്ടം 15: വിജയകരമായ ഇ-വെരിഫിക്കേഷനുശേഷം ഒരു ട്രാൻസാക്ഷൻ ഐഡിയും അക്‌നോളജ്‌മെന്‍റ് രസീത് നമ്പറും സഹിതം ഒരു വിജയസന്ദേശം പ്രദർശിപ്പിക്കും. ഭാവിയിലെ ആവശ്യത്തിനായി ട്രാൻസാക്ഷൻ ഐഡിയും അക്‌നോളജ്‌മെന്‍റ് രസീത് നമ്പറും ദയവായി കുറിച്ചുവയ്ക്കുക. ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇമെയിൽ ഐഡി(കൾ)യിലും മൊബൈൽ നമ്പറി(കൾ)ലും നിങ്ങൾക്ക് ഒരു സ്ഥിരീകരണ സന്ദേശവും ലഭിക്കും.

അക്‌നോളജ്‌മെന്‍റ് രസീത് ഡൗൺലോഡ് ചെയ്യാൻ ഡൗൺലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.

Data responsive

ഫോം 20 വിജയകരമായി സമർപ്പിച്ചതിനുശേഷം ഉപയോക്താവിന് പൂരിപ്പിച്ച ഫോം ഇവിടെ കാണാവുന്നതാണ് - നിങ്ങളുടെ ഡാഷ്‌ബോർഡിൽ ഇ-ഫയൽ > ആദായനികുതി ഫോമുകൾ സമർപ്പിക്കുക > സമർപ്പിച്ച ഫോമുകൾ കാണുക > ആദായനികുതി നിയമം 2025 പ്രകാരം സമർപ്പിച്ച ഫോം ടാബ് കാണുക എന്നതിൽ ക്ലിക്ക് ചെയ്യുക

കുറിപ്പ്: കൂടുതൽ അറിയുന്നതിന് പൂരിപ്പിച്ച ഫോം കാണുക എന്ന ഉപയോക്തൃ മാനുവൽ പരിശോധിക്കുക.

5. ബന്ധപ്പെട്ട വിഷയങ്ങൾ

6. ഗ്ലോസറി

ചുരുക്കെഴുത്ത്/സംക്ഷേപം വിവരണം/പൂർണ്ണരൂപം
DSC ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ്
EVC ഇലക്ട്രോണിക് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്
ARN അക്‌നോളജ്‌മെന്‍റ് രസീത് നമ്പർ
PY മുൻവർഷം
FY സാമ്പത്തിക വർഷം
TY നികുതി വർഷം