Know Your AO
1. ആരാണ് ഒരു അസസ്സിംഗ് ഓഫീസർ (AO)?
അദ്ദേഹത്തിന്റെ/അവരുടെ അധികാരപരിധിയിലുള്ള നികുതിദായകർ ഫയൽ ചെയ്യുന്ന ആദായനികുതി റിട്ടേണുകളുടെ കൃത്യത ഉറപ്പുവരുത്താൻ ഉത്തരവാദിത്തമുള്ള ആദായനികുതി വകുപ്പിലെ ഒരു ഉദ്യോഗസ്ഥനാണ് അസെസിംഗ് ഓഫീസർ (AO).
2. എപ്പോഴാണ് ഞാൻ എൻ്റെ AO യെ ബന്ധപ്പെടേണ്ടത്?
നിങ്ങളുടെ ഫയലിംഗിൽ നിങ്ങൾക്ക് പ്രശ്‌നങ്ങളൊന്നുമില്ലെങ്കിൽ, നിങ്ങളുടെ AO-യെ ബന്ധപ്പെടേണ്ടതില്ല. ഒരു പൊതു നിയമമെന്ന നിലയിൽ, എല്ലാ നികുതിദായക സേവനങ്ങളും നിക്ഷ്പക്ഷ രീതിയിൽ ഓൺലൈനായി നൽകാൻ ITD ശ്രമിക്കുന്നു. എന്നിരുന്നാലും, ചില അസാധാരണമായ സാഹചര്യങ്ങളിൽ, നിങ്ങളുടെ അധികാരപരിധിയിലുള്ള AO-യെ സമീപിക്കാൻ ITD നിങ്ങളോട് അഭ്യർത്ഥിച്ചേക്കാം.
3. നിങ്ങളുടെ AO-യെ അറിയുക എന്ന സേവനം ലഭ്യമാവാൻ ഇ-ഫയലിങ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എൻ്റെ മൊബൈൽ നമ്പർ ഉപയോഗിക്കേണ്ടതുണ്ടോ?
ഈ സേവനം ലഭിക്കാനായി നിങ്ങൾക്ക് സാധുവായ ഏത് മൊബൈൽ നമ്പറും ഉപയോഗിക്കാം.
4. ഞാൻ മറ്റൊരു നഗരത്തിലേക്ക്/ സംസ്ഥാനത്തേക്ക് താമസം മാറിയിരിക്കുന്നു, ഞാൻ എൻ്റെ AO-യെ മാറ്റേണ്ടതുണ്ടോ?
അതെ. നിങ്ങളുടെ സ്ഥിരമായ വിലാസമോ താമസ വിലാസമോ ഒരു സംസ്ഥാനത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റുമ്പോൾ, നിങ്ങളുടെ പാൻ പുതിയ AO-ലേക്ക് മൈഗ്രേറ്റ് ചെയ്യേണ്ടത് ആവശ്യമാണ്. നികുതിദായകർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഓൺലൈനായി നൽകാൻ ആദായനികുതി വകുപ്പ് ശ്രമിക്കുന്നുണ്ടെങ്കിലും, അപൂർവ സന്ദർഭങ്ങളിൽ നിങ്ങളുടെ AO-യുമായി ബന്ധപ്പെടേണ്ടി വന്നേക്കാം. അതിനാൽ, നിങ്ങളുടെ പാൻ ശരിയായ അധികാരപരിധിയിലുള്ള AO-ലേക്ക് മൈഗ്രേറ്റ് ചെയ്യുന്നത് നിങ്ങളുടെ താൽപ്പര്യമാണ്, അതിനാൽ ആവശ്യം വരുമ്പോൾ നിങ്ങൾക്ക് അദ്ദേഹത്തിനെ/അവരെ എളുപ്പത്തിൽ ബന്ധപ്പെടാം.
5. എന്താണ് ആദായനികുതി വാർഡ്/ സർക്കിൾ?
ആദായനികുതിയുമായി ബന്ധപ്പെട്ട സേവനങ്ങൾ/ജോലികൾ കാര്യക്ഷമമായി നിർവഹിക്കുന്നതിന്, നിർവ്വചിക്കപ്പെട്ട അധികാരപരിധിയെ അടിസ്ഥാനമാക്കി രാജ്യത്തുടനീളം നിരവധി വാർഡുകൾ/സർക്കിളുകൾ രൂപീകരിച്ചിട്ടുണ്ട്. ഓരോ വാർഡിനും/സർക്കിളിനും കൃത്യമായ ഒരു അധികാരപരിധിയിലുള്ള AO, ഒരു DCIT/ACIT അല്ലെങ്കിൽ ഒരു ITO ഉണ്ട്.
6. എൻ്റെ പാൻ ഒരു പുതിയ AO-ലേക്ക് മൈഗ്രേറ്റ് ചെയ്യാനായി ഞാൻ എന്താണ് ചെയ്യേണ്ടത്?
നിങ്ങളുടെ നിലവിലെ അധികാരപരിധിയിലുള്ള AO-യിലേക്ക് നിങ്ങളുടെ പാൻ മൈഗ്രേറ്റ് ചെയ്യുന്നതിനായി നിങ്ങൾ ഒരു അപേക്ഷ ഫയൽ ചെയ്യേണ്ടതുണ്ട്. ആ പ്രക്രിയയിൽ ഇനിപറയുന്നവ ഉൾപ്പെടുന്നു:
- വിലാസം മാറുന്നതിൻ്റെ കാരണം വ്യക്തമാക്കിക്കൊണ്ട് നിങ്ങളുടെ നിലവിലെ AO- യ്ക്ക് ഒരു അപേക്ഷ എഴുതുക.
- മാറ്റത്തിനായി നിലവിലുള്ള AO-യോട് അപേക്ഷിക്കാൻ അഭ്യർത്ഥിച്ച് പുതിയ AO-യ്ക്ക് ഒരു അപേക്ഷ എഴുതുക.
- നിലവിലെ AO ഈ അപേക്ഷ സ്വീകരിക്കണം.
- അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, അപേക്ഷ ആദായനികുതി കമ്മീഷണർക്ക് കൈമാറും.
- കമ്മീഷണറുടെ അംഗീകാരത്തിന് ശേഷം, AO മാറ്റപ്പെടും.
നിങ്ങളുടെ പുതിയ വിലാസത്തെ അടിസ്ഥാനമാക്കി പുതിയ AO-ലേക്ക് നിങ്ങളുടെ പാൻ മൈഗ്രേറ്റ് ചെയ്യുന്നതിന് നിങ്ങളുടെ നിലവിലുള്ള AO-യോട് നിങ്ങൾ രേഖാമൂലമുള്ള അഭ്യർത്ഥന നടത്തേണ്ടതുണ്ട്.
7. എൻ്റെ പാൻ പുതിയ AO-ലേക്ക് മൈഗ്രേറ്റ് ചെയ്‌തുവെന്ന് ഞാൻ എങ്ങനെ മനസ്സിലാക്കും?
നിങ്ങളുടെ പാനിന്റെ അധികാരപരിധിയിലുള്ള AO-യുടെ നിലവിലെ സ്റ്റാറ്റസ് ഇ-ഫയലിംഗ് പോർട്ടലിൽ > നിങ്ങളുടെ AO-യെ അറിയുക എന്ന വിഭാഗത്തിൽ പരിശോധിക്കാം. ഈ സേവനം ഉപയോഗിക്കുന്നതിന് നിങ്ങൾ രജിസ്റ്റർ ചെയ്യുകയോ ലോഗിൻ ചെയ്യുകയോ ചെയ്യേണ്ടതില്ല.