Do not have an account?
Already have an account?

AIS - വാർഷിക വിവരപ്രസ്താവന

(വിശദമായ നികുതിവിവരങ്ങൾ ഒറ്റനോട്ടത്തിൽ)

(വിശദമായ നികുതിവിവരങ്ങൾ ഒറ്റനോട്ടത്തിൽ)

Frequently Asked Questions

AIS - വാർഷിക വിവര പ്രസ്താവന

1. വാർഷിക വിവര പ്രസ്താവന (AIS) എന്നാലെന്ത്?

വാർഷിക വിവര പ്രസ്താവന (AIS) എന്നത് ഒരു നികുതിദായകനെ സംബന്ധിച്ച വിവരങ്ങളുടെ സമഗ്രമായ കാഴ്ചപ്പാടാണ്.

AIS ൻ്റെ ലക്ഷ്യങ്ങൾ ഇവയാണ്:

  • വരുമാന റിട്ടേൺ സമർപ്പിക്കുന്നതിനുമുമ്പ് നികുതിദായകന് പൂർണ്ണമായ വിവരങ്ങൾ കാണിക്കുകയും ഓൺലൈനായി പ്രതികരണം രേഖപ്പെടുത്താനുള്ള സൗകര്യം ലഭ്യമാക്കുകയും ചെയ്യുന്നു.
  • സ്വമേധയാ നിയമാനുസൃത പാലനം പ്രോത്സാഹിപ്പിക്കുകയും റിട്ടേണിലെ വിവരങ്ങൾ മുൻകൂട്ടി പൂരിപ്പിക്കുന്നത് സുഗമമാക്കുകയും ചെയ്യുന്നു.
  • നിയമലംഘനം നിരുത്സാഹപ്പെടുത്തുന്നു.

കൂടുതൽ വിവരങ്ങൾക്ക് ലോഗിൻ ചെയ്തശേഷം ഇ-ഫയൽ /AIS പട്ടികയ്ക്ക് കീഴിലുള്ള AIS എന്നതിലേക്ക് പോകുക.

2. വാർഷിക വിവര പ്രസ്താവനയിലെ (AIS) ഘടകങ്ങൾ ഏതൊക്കെയാണ്?

AIS-ൽ കാണിക്കുന്ന വിവരങ്ങൾ രണ്ട് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു:

ഭാഗം A - പൊതുവിവരങ്ങൾ: നിങ്ങളുടെ പാൻ, മറച്ച ആധാർ നമ്പർ, നികുതിദായകന്‍റെ പേര്, ജനനത്തീയതി/കമ്പനി രജിസ്റ്റർ ചെയ്ത തീയതി/ രൂപീകരണ തീയതി, മൊബൈൽ നമ്പർ, ഇമെയിൽ വിലാസം, നികുതിദായകന്‍റെ മേൽവിലാസം എന്നിവ ഉൾപ്പെടെ നിങ്ങളുമായി ബന്ധപ്പെട്ട പൊതുവിവരങ്ങൾ ഭാഗം Aയിൽ കാണിക്കുന്നു

ഭാഗം B - TDS/TCS വിവരങ്ങൾ: സ്രോതസ്സിൽ നിന്ന് കിഴിച്ചതോ പിരിച്ചതോ ആയ നികുതിയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇവിടെ കാണിക്കുന്നത്. TDS/TCS വിവരങ്ങളുടെ കോഡ്, വിവരങ്ങളുടെ വിവരണം, വിവരങ്ങളുടെ മൂല്യം എന്നിവ ഇതിൽ കാണിക്കും.

• SFT വിവരങ്ങൾ: സാമ്പത്തിക ഇടപാടുകളുടെ പ്രസ്താവന (SFT) പ്രകാരം റിപ്പോർട്ട് ചെയ്യുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് ഈ ശീർഷകത്തിന് കീഴിൽ കാണിക്കുന്നത്. SFT കോഡ്, വിവരങ്ങളുടെ വിവരണം, വിവരങ്ങളുടെ മൂല്യം എന്നിവ ഇതിൽ ലഭ്യമാക്കിയിട്ടുണ്ട്.

• നികുതിയടവ്: സാമ്പത്തിക വർഷത്തിൽ വിവിധ ഇനങ്ങൾക്ക് കീഴിൽ അടച്ച നികുതികളുടെ ഉദാഹരണത്തിന് മുൻകൂർ നികുതി, സ്വയം വിലയിരുത്തൽ നികുതി എന്നിവ ഇവിടെ കാണിക്കുന്നു.

• ഡിമാൻഡും റീഫണ്ടും: ഒരു സാമ്പത്തിക വർഷത്തിൽ നിങ്ങളുടെ പേരിൽ വന്നിട്ടുള്ള നികുതി ബാധ്യതകളുടെയും നിങ്ങൾക്ക് ലഭിച്ച റീഫണ്ടുകളുടെയും (AY തുകയും) വിശദാംശങ്ങൾ ഇവിടെ കാണാൻ സാധിക്കും. (നികുതിത്തുക സംബന്ധിച്ച വിവരങ്ങൾ നിലവിൽ ലഭ്യമല്ല).

• മറ്റ് വിവരങ്ങൾ: അനുബന്ധം II പ്രകാരമുള്ള ശമ്പളം, റീഫണ്ടിന്മേൽ ലഭിച്ച പലിശ, വിദേശത്തേയ്ക്ക് പണമയക്കൽ/വിദേശ നാണയം വാങ്ങൽ തുടങ്ങിയ മറ്റ് സ്രോതസ്സുകളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ വിശദാംശങ്ങൾ ഇവിടെ പ്രദർശിപ്പിക്കുന്നു.

കൂടാതെ, AIS-ൽ കാണിക്കുന്ന വിവരങ്ങളെക്കുറിച്ച് നികുതിദായകന് പ്രതികരണം നൽകാൻ സാധിക്കുന്നതാണ്. ഓരോ വിഭാഗത്തിലും (അതായത് TDS, SFT, മറ്റ് വിവരങ്ങൾ) നൽകിയ മൂല്യവും ഒപ്പം മാറ്റം വരുത്തിയ മൂല്യവും (അതായത് നികുതിദായകന്‍റെ പ്രതികരണം അല്ലെങ്കിൽ ആ പ്രതികരണത്തിന്മേൽ വിവരങ്ങൾ നൽകിയ സ്രോതസ്സിൽ നിന്നുള്ള സ്ഥിരീകരണം എന്നിവ പരിഗണിച്ച ശേഷമുള്ള മൂല്യം) AIS പ്രദർശിപ്പിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ലോഗിൻ ചെയ്തശേഷം ഇ-ഫയൽ/AIS പട്ടികയ്ക്ക് കീഴിലുള്ള AIS സന്ദർശിക്കുക.

3. ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനാവശ്യമായ നികുതിദായകന്‍റെ എല്ലാ വിവരങ്ങളും AISൽ ലഭ്യമാണോ?

ആദായനികുതി വകുപ്പിന്‍റെ പക്കൽ നിലവിൽ ലഭ്യമായ വിവരങ്ങളാണ് വാർഷിക വിവര പ്രസ്താവനയിൽ (AIS) ഉൾപ്പെടുത്തിയിരിക്കുന്നത്. നികുതിദായകനുമായി ബന്ധപ്പെട്ട എന്നാൽ നിലവിൽ AISൽ കാണിക്കാത്ത മറ്റ് സാമ്പത്തിക ഇടപാടുകളും വാർഷിക വിവര പ്രസ്താവനയിൽ(AIS) ഉണ്ടായേക്കാം. അതിനാൽ, നികുതിദായകൻ അതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പരിശോധിച്ച് കൃത്യവും പൂർണ്ണവുമായ വിവരങ്ങൾ ആദായനികുതി റിട്ടേണിൽ രേഖപ്പെടുത്തേണ്ടതാണ്.

4. AIS ലെ നികുതിദായക വിവര സംഗ്രഹം (TIS) എന്നതിൽ എന്തൊക്കെയാണ് ഉൾപ്പെടുന്നത്?

നികുതിദായക വിവര സംഗ്രഹം (TIS) എന്നത് ഒരു നികുതിദായകനായി വിവരങ്ങളുടെ വിഭാഗം തിരിച്ച് ക്രോഡീകരിച്ച ഒരു വിവര സംഗ്രഹമാണ്. ഇത് ഓരോ വിവര വിഭാഗത്തിന് കീഴിലും (ഉദാഹരണത്തിന്: ശമ്പളം, പലിശ, ലാഭവിഹിതം മുതലായവ) സിസ്റ്റം കണക്കാക്കിയ മൂല്യവും (അതായത്, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിൽ വിവരങ്ങളുടെ ആവർത്തനം ഒഴിവാക്കിയശേഷം സിസ്റ്റം തയ്യാറാക്കിയ മൂല്യം) കൂടാതെ നികുതിദായകൻ അംഗീകരിച്ച/സ്രോതസിൽ നിന്ന് സ്ഥിരീകരിച്ച മൂല്യവും (അതായത്, നികുതിദായകന്‍റെ പ്രതികരണമോ അല്ലെങ്കിൽ നികുതിദായകന്‍റെ പ്രതികരണത്തിന്മേൽ വിവരങ്ങളുടെ സ്രോതസിൽ നിന്നുള്ള സ്ഥിരീകരണവും സിസ്റ്റം കണക്കാക്കിയ മൂല്യവും കണക്കിലെടുത്ത് നികുതിദായകൻ നിർണ്ണയിച്ച മൂല്യം) കാണിക്കുന്നു. TISൽ നികുതിദായകൻ അംഗീകരിച്ചതോ/സ്രോതസിൽ നിന്ന് സ്ഥിരീകരിച്ചതോ ആയ വിവരങ്ങൾ റിട്ടേൺ മുൻകൂട്ടി പൂരിപ്പിക്കുന്നതിന് ബാധകമാകുന്നിടത്ത് ഉപയോഗിക്കുന്നതാണ്.

നികുതിദായക വിവര സംഗ്രഹത്തിൽ താഴെപ്പറയുന്ന വിവരങ്ങൾ ലഭ്യമാകും,

  • വിവര വിഭാഗം
  • സിസ്റ്റം കണക്കാക്കിയ മൂല്യം
  • നികുതിദായകൻ അംഗീകരിച്ച/സ്രോതസിൽ നിന്ന് സ്ഥിരീകരിച്ച മൂല്യം

കൂടാതെ, ഒരു വിവര വിഭാഗത്തിനുള്ളിൽ താഴെപ്പറയുന്ന വിവരങ്ങളും കാണിക്കുന്നു:

വിവരങ്ങൾ സ്വീകരിക്കുന്ന ഭാഗം

  • വിവരങ്ങളുടെ വിവരണം
  • വിവരസ്രോതസ്
  • തുകയുടെ വിവരണം
  • തുക (സ്രോതസിൽ നിന്ന് നൽകിയത്, സിസ്റ്റം കണക്കാക്കിയത്, നികുതിദായകൻ അംഗീകരിച്ചത്/സ്രോതസിൽ നിന്ന് സ്ഥിരീകരിച്ചത്)

കൂടുതൽ വിവരങ്ങൾക്ക് ലോഗിൻ ചെയ്തശേഷം ഇ-ഫയൽ/AIS പട്ടികയ്ക്ക് കീഴിലുള്ള AIS സന്ദർശിക്കുക.

5. AIS, ഫോം 26AS (വാർഷിക നികുതി പ്രസ്താവന) എന്നിവ തമ്മിലുള്ള വ്യത്യാസം എന്താണ്?

TRACES പോർട്ടലിൽ ലഭ്യമായ വാർഷിക നികുതി പ്രസ്താവന (ഫോം 26AS)ൽ നികുതിദായകന്‍റെ TDS/TCS സംബന്ധിച്ച വിവരങ്ങൾ മാത്രമാണ് പ്രദർശിപ്പിക്കുന്നത്. നികുതിദായകനെ സംബന്ധിക്കുന്ന മറ്റ് വിവരങ്ങൾ AISൽ (വാർഷിക വിവര പ്രസ്താവന) ലഭ്യമാണ്.
നൽകിയ ഇടപാടുകളെക്കുറിച്ച് പ്രതികരണം അറിയിക്കാനുള്ള സൗകര്യവും AIS നികുതിദായകന് നൽകുന്നുണ്ട്. കൂടാതെ, AISലുള്ള TISൽ സ്രോതസിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ക്രോഡീകരിച്ച ഇടപാടുകളുടെ വിവരങ്ങളും നൽകുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ലോഗിൻ ചെയ്തശേഷം ഇ-ഫയൽ/AIS മെനുവിന് കീഴിലുള്ള AIS സന്ദർശിക്കുക.

6. എനിക്ക് എങ്ങനെ വാർഷിക വിവര പ്രസ്താവന കാണാൻ സാധിക്കും?

താഴെപ്പറയുന്ന ഘട്ടങ്ങൾ പിന്തുടർന്ന് നിങ്ങൾക്ക് വാർഷിക വിവര പ്രസ്താവന പരിശോധിക്കാവുന്നതാണ്:

  • ഘട്ടം 1: URL https://www.incometax.gov.in/ ലോഗിൻ ചെയ്യുക.
  • Step 2: ലോഗിൻ ചെയ്തശേഷം ഡാഷ്‌ബോർഡിലുള്ള വാർഷിക വിവര പ്രസ്താവന (AIS) എന്ന പട്ടികയിൽ ക്ലിക്ക് ചെയ്യുക.
  • ഘട്ടം 3:തുടരുക എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക (ഇത് നിങ്ങളെ AIS പോർട്ടലിലേക്ക് കൊണ്ടുപോകും); തുടർന്ന് വാർഷിക വിവര പ്രസ്താവന കാണുന്നതിനായി AIS കളത്തിൽ ക്ലിക്ക് ചെയ്യുക.

അല്ലെങ്കിൽ,

  • ഘട്ടം 1: URL https://www.incometax.gov.in/ലോഗിൻ ചെയ്യുക.
  • ഘട്ടം 2: ലോഗിൻ ചെയ്തശേഷം ഇ-ഫയൽ പട്ടികയിൽ ക്ലിക്ക് ചെയ്യുക.
  • ഘട്ടം 3:ആദായനികുതി റിട്ടേൺ > AIS കാണുക എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ഘട്ടം 4: AIS പോർട്ടലിലേക്ക് കൊണ്ടുപോകുന്ന തുടരുക  എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് വാർഷിക വിവര പ്രസ്താവന കാണുന്നതിന് AIS കളത്തിൽ ക്ലിക്ക് ചെയ്യുക.

7. AISലെ പ്രവർത്തനചരിത്രം എനിക്ക് പരിശോധിക്കാൻ കഴിയുമോ?

അതെ. AIS ഹോംപേജിൽ ലഭ്യമായ പ്രവർത്തനചരിത്രം എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് പ്രവർത്തനചരിത്രം പരിശോധിക്കാം. നിയമപാലന പോർട്ടലിൽ നടത്തിയ പ്രവർത്തനങ്ങളുടെ സംക്ഷിപ്ത രൂപം നിങ്ങൾക്ക് ലഭ്യമാകും. ഓരോ പ്രവർത്തനത്തിനും സിസ്റ്റം സൃഷ്ടിക്കുന്ന ഒരു പ്രത്യേക ID (പ്രവർത്തന ID) ഉണ്ടായിരിക്കും. കൂടാതെ പ്രവർത്തന തീയതി, പ്രവർത്തന വിവരണം, വിശദാംശങ്ങൾ എന്നിവയും ഈ ടാബിൽ പ്രദർശിപ്പിക്കും.

കൂടുതൽ വിവരങ്ങൾക്ക് ലോഗിൻ ചെയ്തശേഷം ഇ-ഫയൽ/AIS പട്ടികയ്ക്ക് കീഴിലുള്ള AIS സന്ദർശിക്കുക.

8. എനിക്ക് ഏതെല്ലാം ഫോർമാറ്റുകളിൽ AIS ഡൗൺലോഡ് ചെയ്യാൻ സാധിക്കും?

PDF, JSON, CSV ഫയൽ ഫോർമാറ്റുകളിൽ വാർഷിക വിവര പ്രസ്താവന (AIS) ഡൗൺലോഡ് ചെയ്യാൻ സാധിക്കും.

9. ഈ വിവരങ്ങളെക്കുറിച്ച് ഞാൻ എങ്ങനെയാണ് പ്രതികരണം സമർപ്പിക്കേണ്ടത്?

TDS/TCS വിവരങ്ങൾ, SFT വിവരങ്ങൾ, അല്ലെങ്കിൽ മറ്റ് വിവരങ്ങൾ എന്നീ വിഭാഗങ്ങളിൽ പ്രദർശിപ്പിക്കുന്ന സജീവമായ വിവരങ്ങളിൽ താഴെപ്പറയുന്ന ഘട്ടങ്ങൾ പിന്തുടർന്ന് പ്രതികരണം സമർപ്പിക്കാം:

• ഘട്ടം 1: ബന്ധപ്പെട്ട വിവരത്തിന് നേരെ ക്ലിക്ക് ചെയ്യുക. തുടർന്ന് പ്രതികരണം എന്ന കോളത്തിൽ കാണുന്ന നിർബന്ധമില്ലാത്തത് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് പ്രതികരണം ചേർക്കുക എന്ന സ്ക്രീനിലേക്ക് എത്തുന്നതാണ്.
• ഘട്ടം 2: അനുയോജ്യമായ പ്രതികരണ ഓപ്ഷൻ തെരഞ്ഞെടുത്ത്, ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തുക. (നിങ്ങൾ തിരഞ്ഞെടുക്കുന്ന ഓപ്ഷനെ ആശ്രയിച്ചായിരിക്കും ഇത്)
• ഘട്ടം 3:സമർപ്പിക്കുക എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് പ്രതികരണം സമർപ്പിക്കുക.

കൂടുതൽ വിവരങ്ങൾക്ക് ലോഗിൻ ചെയ്തശേഷം ഇ-ഫയൽ/AIS പട്ടികയ്ക്ക് കീഴിലുള്ള AIS സന്ദർശിക്കുക.

10. ഞാൻ പ്രതികരണം സമർപ്പിച്ചുകഴിഞ്ഞാൽ പിന്നെ എന്താണ് സംഭവിക്കുക?

AIS വിവരങ്ങളിൽ വിജയകരമായി പ്രതികരണം സമർപ്പിച്ചശേഷം ആ പ്രതികരണം ബന്ധപ്പെട്ട വിവരത്തോടൊപ്പം കാണിക്കുന്നതായിരിക്കും. കൂടാതെ നൽകിയ മൂല്യത്തോടൊപ്പം നിങ്ങൾ മാറ്റം വരുത്തിയ മൂല്യവും കാണാൻ സാധിക്കും. ഇതോടൊപ്പം പ്രവർത്തന ചരിത്രം ടാബും നവീകരിക്കപ്പെടുകയും നിങ്ങൾക്ക് അതിന്‍റെ അക്നോളജ്മെന്‍റ് രസീത് ഡൗൺലോഡ് ചെയ്യാനും സാധിക്കുന്നതാണ്.

പ്രതികരണം സമർപ്പിച്ചതുമായി ബന്ധപ്പെട്ട സ്ഥിരീകരണ സന്ദേശങ്ങൾ ഇമെയിൽ, SMS വഴിയും നിങ്ങൾക്ക് ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് ലോഗിൻ ചെയ്തശേഷം ഇ-ഫയൽ/AIS പട്ടികയ്ക്ക് കീഴിലുള്ള AIS സന്ദർശിക്കുക.

11. AIS പ്രതികരണം സമർപ്പിച്ചതിനുശേഷം എനിക്ക് എന്തെങ്കിലും സ്ഥിരീകരണം ലഭിക്കുമോ?

അതെ, AIS വിവരങ്ങളിൽ നിങ്ങളുടെ പ്രതികരണം വിജയകരമായി സമർപ്പിച്ചുകഴിഞ്ഞാൽ പ്രവർത്തന ചരിത്രം ടാബ് നവീകരിക്കപ്പെടുകയും അതിന്‍റെ അക്നോളജ്മെന്‍റ് രസീത് ഡൗൺലോഡ് ചെയ്യാൻ നിങ്ങൾക്ക് സാധിക്കുകയും ചെയ്യും. കൂടാതെ, പ്രതികരണം സമർപ്പിച്ചതുമായി ബന്ധപ്പെട്ട സ്ഥിരീകരണ സന്ദേശങ്ങൾ ഇമെയിൽ, SMS വഴിയും നിങ്ങൾക്ക് ലഭിക്കുന്നതാണ്.

12. AIS സംയോജിത പ്രതികരണ ഫയൽ എന്നാലെന്ത്?

നികുതിദായകർക്ക് അവരുടെ AIS പ്രതികരണങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ('വിവരം ശരിയാണ്' എന്ന് നൽകിയ പ്രതികരണങ്ങൾ ഒഴികെയുള്ളവ) എളുപ്പത്തിൽ മനസ്സിലാക്കാൻ പാകത്തിൽ ഒരൊറ്റ PDF ഫയലായി കാണുന്നതിനുള്ള സൗകര്യം AIS സംയോജിത പ്രതികരണ ഫയൽ (ACF) നൽകുന്നു. AISൽ പ്രതികരണം സമർപ്പിച്ചതിനുശേഷം നിങ്ങൾക്ക് ഈ AIS സംയോജിത പ്രതികരണ ഫയൽ (PDF) ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ലോഗിൻ ചെയ്തശേഷം ഇ-ഫയൽ/AIS പട്ടികയ്ക്ക് കീഴിലുള്ള AIS സന്ദർശിക്കുക.

13. ഞാൻ നൽകിയ പ്രതികരണത്തിൽ മാറ്റങ്ങൾ വരുത്തുന്നതിന് എന്തെങ്കിലും പരിധിയുണ്ടോ?

നിലവിൽ, മുമ്പ് നൽകിയ പ്രതികരണങ്ങളിൽ എത്ര തവണ വേണമെങ്കിലും മാറ്റങ്ങൾ വരുത്തുന്നതിന് യാതൊരു പരിധിയും നിശ്ചയിച്ചിട്ടില്ല.

14. എനിക്ക് AISലെ GST വിറ്റുവരവ് പരിശോധിക്കാൻ സാധിക്കുമോ?

അതെ, വിവരകോഡിലെ (EXC-GSTR3B) GST വിറ്റുവരവുമായി ബന്ധപ്പെട്ട വിവരങ്ങൾ AISൽ കാണിക്കുന്നതാണ്. ഈ വിവരങ്ങൾ AISലെ മറ്റ് വിവരങ്ങൾ എന്ന ടാബിൽ ലഭ്യമായിരിക്കും.

15. AISനെ സംബന്ധിച്ച വീഡിയോ ട്യൂട്ടോറിയലുകൾ ലഭ്യമാണോ?

അതെ. AISനെക്കുറിച്ചുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്ന ഒരു വീഡിയോ യൂട്യൂബിൽ ലഭ്യമാണ്. ഈ വീഡിയോ ഇവിടെ ക്ലിക്ക് ചെയ്ത് കാണാവുന്നതാണ്.

https://www.youtube.com/watch?v=zbGa6uvisBE