ചലാൻ സൃഷ്ടിക്കുക PAN ലോഗിൻ വഴിയായി

(പണമടയ്ക്കാനായി ഉടൻ ചലാൻ സൃഷ്ടിക്കൽ)

(പണമടയ്ക്കാനായി ഉടൻ ചലാൻ സൃഷ്ടിക്കൽ)

Frequently Asked Questions

ITNS 280N പതിവുചോദ്യങ്ങൾ

1. ITNS 280N എന്നാലെന്ത്?

ആദായനികുതി നിയമം, 2025 പ്രകാരം വിവിധതരം ആദായനികുതി അടയ്ക്കുന്നതിനുള്ള ഒരു ചലാൻ ഫോമാണ് ITNS 280N. സ്വയം വിലയിരുത്തൽ നികുതി, മുൻകൂർ നികുതി, നിയമാനുസൃത മൂല്യനിർണ്ണയ നികുതി, സെക്കൻഡറി അഡ്ജസ്റ്റ്‌മെന്‍റ് നികുതി, മൂല്യവർദ്ധിത നികുതി, പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിലെ കാലതാമസത്തിനുള്ള ഫീസ്, വകുപ്പ് 429 (ഫോം 113 ഉം ഫോം 114 ഉം) പ്രകാരമുള്ള വൈകിയ ഫീസ്, അപ്പീൽ ഫീസ്, കോമ്പൗണ്ടിംഗ് ചാർജുകൾ എന്നിവ അടയ്ക്കുന്നതിന് ഇത് സാധാരണയായി ഉപയോഗിക്കുന്നു.

2. ഏതൊക്കെ മേജർ, മൈനർ ഇനങ്ങളാണ് ITNS 280Nൽ ഉൾപ്പെടുന്നത്?

കോർപ്പറേഷൻ നികുതി (0020), ആദായനികുതി (കമ്പനികൾ ഒഴികെ) (0021) എന്നിവയാണ് മേജർ ഇനങ്ങൾ. സ്വയം വിലയിരുത്തൽ നികുതി (300), മുൻകൂർ നികുതി (100), നിയമാനുസൃത മൂല്യനിർണ്ണയ നികുതി (400), സെക്കൻഡറി അഡ്ജസ്റ്റ്‌മെന്‍റ് നികുതി (110), വർദ്ധിത നികുതി (111), പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിലെ കാലതാമസത്തിനുള്ള ഫീസ് (500), വകുപ്പ് 429 പ്രകാരമുള്ള വൈകിയ ഫീസ് (ഫോം 113, ഫോം 114) (500), അപ്പീൽ ഫീസ് (500), കോമ്പൗണ്ടിംഗ് ചാർജുകൾ (500) എന്നിവയാണ് മൈനർ ഇനങ്ങൾ.

3. ആദായനികുതി അടയ്ക്കുന്നതിനായി എനിക്ക് എവിടെ നിന്നാണ് ITNS 280N ലഭ്യമാവുക?

ലോഗിൻ ചെയ്തശേഷം ഇ ഫയൽ → ഇ പേ നികുതി → ബാധകമായ ആദായനികുതി നിയമം തെരഞ്ഞെടുക്കുക → പുതിയ പണമടവ് → ആദായനികുതി/കോർപ്പറേഷൻ നികുതി കളം അല്ലെങ്കിൽ നിയമാനുസൃത മൂല്യനിർണ്ണയ നികുതി (400) കളത്തിലെ നികുതിയടവ് തെരഞ്ഞെടുക്കുക വഴി ITNS 280N ലഭ്യമാക്കാൻ കഴിയും. ലോഗിൻ ചെയ്യുന്നതിനുമുമ്പ് ഡാഷ്‌ബോർഡ് → ഇ പേ നികുതി (ദ്രുത ലിങ്ക്) → ബാധകമായ ആദായനികുതി നിയമം തെരഞ്ഞെടുക്കുക → പാൻ, മൊബൈൽ നമ്പർ എന്നിവ രേഖപ്പെടുത്തുന്ന സ്‌ക്രീൻ → OTP സ്ഥിരീകരണം → ആദായനികുതി/കോർപ്പറേഷൻ നികുതി കളം അല്ലെങ്കിൽ നിയമാനുസൃത മൂല്യനിർണ്ണയ നികുതി (400) കളത്തിലെ നികുതിയടവ് വഴി ലഭ്യമാക്കാൻ കഴിയും

4. മൈനർ ഇനം 500 പ്രകാരം ഏതൊക്കെ പണമടവുകളാണ് നടത്താൻ സാധിക്കുക?

മൈനർ ഇനം 500 പ്രകാരം പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിലെ കാലതാമസത്തിനുള്ള ഫീസ്, വകുപ്പ് 429 (ഫോം 113 ഉം ഫോം 114 ഉം) പ്രകാരമുള്ള വൈകിയ ഫീസ്, അപ്പീൽ ഫീസ്, കോമ്പൗണ്ടിംഗ് ചാർജുകൾ എന്നിവയ്ക്കുള്ള പണമടവുകൾ നടത്താം.

5. മൈനർ ഇനം 500 പ്രകാരം പണമടയ്ക്കുമ്പോൾ നികുതി വിഭജന വിശദാംശങ്ങൾക്ക് ഏത് വിഭാഗമാണ് ഉപയോഗിക്കേണ്ടത്?

അപ്പീൽ ഫീസ്, വകുപ്പ് 429 പ്രകാരം കാലതാമസത്തിനുള്ള ഫീസ്, പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിലെ കാലതാമസത്തിനുള്ള ഫീസ്, കോമ്പൗണ്ടിംഗ് ചാർജുകൾ എന്നിവ അടയ്ക്കുന്നതിനായി "പണമടവ് തരം" എന്നതിലെ "മറ്റ് രസീതുകൾ (500)" എന്ന മൈനർ ഇനം തെരഞ്ഞെടുത്ത് നികുതി വിഭജന വിശദാംശങ്ങളുടെ സ്‌ക്രീനിലെ "മറ്റുള്ളവ" എന്ന വിഭാഗത്തിൽ തുക രേഖപ്പെടുത്തണം.

6. പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിന് ഞാൻ എങ്ങനെയാണ് പണമടയ്ക്കേണ്ടത്?

ഇ ഫയൽ → ഇ പേ നികുതി → ബാധകമായ ആദായനികുതി നിയമം തെരഞ്ഞെടുക്കുക → ആദായനികുതി നിയമം, 2025 → പുതിയ പണമടവ് → ആദായനികുതി കളം → പണമടവ് തരം (മൈനർ ഇനം) → മറ്റ് രസീതുകൾ (500) → പണമടവിന്‍റെ ഉപതരം → ആധാറുമായി പാൻ ബന്ധിപ്പിക്കുന്നതിലെ കാലതാമസത്തിനുള്ള ഫീസ് എന്നിവയിലേക്ക് പോയി പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള പണമടയ്ക്കാം.

7. ഞാൻ വിജയകരമായി പണമടച്ചു. BSR കോഡ് അല്ലെങ്കിൽ ചലാൻ ക്രമനമ്പർ എനിക്ക് എവിടെ നിന്ന് ലഭിക്കും?

7 അക്ക BSR കോഡ്, പണമടച്ച തീയതി, ചലാൻ ക്രമനമ്പർ എന്നിവ ഇ ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്തതിനുശേഷം ഇ പേ നികുതി → പണമടവ് ചരിത്രം → നടപടികൾ → വിശദാംശങ്ങൾ കാണുക എന്നതിൽ ലഭ്യമാണ്.

8. ഒന്നിലധികം മൈനർ ഇനങ്ങളുടെ പണമടയ്ക്കാനായി ഒരൊറ്റ ചലാൻ (ITNS 280N) ഉപയോഗിക്കാൻ കഴിയുമോ?

ഇല്ല. ഓരോ മൈനർ ഇനത്തിനുമുള്ള പണമടയ്ക്കുന്നതിന് പ്രത്യേക ചലാൻ ഉപയോഗിക്കണം. ഉദാഹരണത്തിന്, സ്വയം വിലയിരുത്തൽ നികുതിയും മുൻകൂർ നികുതിയും അടയ്ക്കുന്നതിന് പ്രത്യേക ചലാനുകൾ ആവശ്യമാണ്.

9. പാൻ ലോഗിൻ വഴി നിയമാനുസൃത മൂല്യനിർണ്ണയ നികുതിയായി (400) നികുതിത്തുക ഞാൻ എങ്ങനെയാണ് അടയ്‌ക്കേണ്ടത്?

ഡിമാൻഡ് റഫറൻസ് നമ്പർ (DRN) ഉപയോഗിച്ചോ അല്ലാതെയോ പാൻ ലോഗിൻ വഴി നിയമാനുസൃത മൂല്യനിർണ്ണയ നികുതിയായി (400) നികുതിത്തുക അടയ്‌ക്കാം. ഇ ഫയൽ → ഇ പേ നികുതി → ആദായനികുതി നിയമം → പുതിയ പണമടവ് → നിയമാനുസൃത മൂല്യനിർണ്ണയ നികുതിയായി (400) നികുതിത്തുക അടയ്‌ക്കുക എന്നതിലേക്ക് പോയി DRN ഇല്ലാതെ പണമടവുകൾ ലോഗിൻ ചെയ്യുന്നതിനുമുമ്പും ലോഗിൻ ചെയ്തശേഷവും നടത്താം. DRN ഉപയോഗിച്ചുള്ള പണമടവുകൾക്ക് പാൻ ഉപയോഗിച്ച് ലോഗിൻ ചെയ്യേണ്ടതുണ്ട്, അതിനുശേഷം അതേ പാത പിന്തുടരുകയും DRN ഉപയോഗിച്ച് പണമടവ് പൂർത്തിയാക്കാവുന്നതാണ്.

10. DRN ഉപയോഗിച്ചും DRN ഇല്ലാതെയും പണമടയ്ക്കുന്ന പ്രക്രിയയിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ?

അതെ. DRN ഉപയോഗിച്ച് പണമടയ്ക്കുമ്പോൾ DRN ഓപ്ഷൻ തെരഞ്ഞെടുക്കുന്നത് DRN-മായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും സ്വയമേ ലഭ്യമാക്കുകയും ഉപയോക്താവിനെ നേരിട്ട് പണമടയ്ക്കാനുള്ള പേജിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു; ഈ ഓപ്ഷൻ പാൻ ലോഗിൻ ചെയ്തതിനുശേഷം മാത്രമേ ലഭ്യമാകൂ. DRN ഇല്ലാതെ പണമടയ്ക്കുമ്പോൾ ഉപയോക്താവ് സ്‌ക്രീനിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഹൈപ്പർലിങ്കിൽ ക്ലിക്ക് ചെയ്ത് നിർദ്ദിഷ്ട പാത പിന്തുടരണം (ലോഗിൻ → നികുതിത്തുക കളം → മുന്നോട്ടുപോകാനുള്ള ലിങ്ക്), കൂടാതെ ഈ ഓപ്ഷൻ ലോഗിൻ ചെയ്യുന്നതിന് മുമ്പും ലോഗിൻ ചെയ്തശേഷവും ലഭ്യമാണ്.

11.ഇ ഫയലിംഗ് പോർട്ടലിൽ DRN ഉപയോഗിച്ച് എനിക്ക് എങ്ങനെ നികുതിത്തുക അടയ്ക്കാൻ സാധിക്കും?

പണമടവ് സ്‌ക്രീനിൽ ലഭ്യമായ DRN റേഡിയോ ബട്ടൺ തെരഞ്ഞെടുത്ത് DRN ഉപയോഗിച്ച് ബാധകമായ വർഷങ്ങളിലെ നികുതിയടയ്ക്കാം, അതിനുശേഷം സിസ്റ്റം സ്വയമേ DRN വിശദാംശങ്ങൾ ലഭ്യമാക്കുകയും ഇടപാട് പൂർത്തിയാക്കുന്നതിന് ഉപയോക്താവിനെ പണമടവ് പേജിലേക്ക് കൊണ്ടുപോകുന്നു.

12.എനിക്ക് DRN ഇല്ല. ഞാൻ എങ്ങനെ നികുതിയടയ്ക്കും?

DRN ലഭ്യമല്ലെങ്കിലും പണമടവ് സ്‌ക്രീനിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഹൈപ്പർലിങ്കിൽ ക്ലിക്കുചെയ്‌ത് ലോഗിൻ → നികുതിത്തുക കളം → ലിങ്ക് എന്ന പാത പിന്തുടർന്ന് നികുതിയടയ്ക്കാം, ഇത് ഉപയോക്താവിനെ നികുതിയടവ് തുടരാനും അത് പൂർത്തിയാക്കുന്നതിനും ഉചിതമായ പേജിലേക്ക് കൊണ്ടുപോകുന്നു.

.

ITNS 282N ചോദ്യങ്ങൾ

1. ITNS 282N എന്നാലെന്ത്?

സെക്യൂരിറ്റീസ് ഇടപാട് നികുതി, ചരക്ക് കൈമാറ്റ നികുതി, വകുപ്പ് 379 പ്രകാരമുള്ള e-DRS പദ്ധതി, മറ്റ് നികുതികൾ എന്നിവയുൾപ്പെടെ വിവിധതക്ഷ നികുതികൾ അടയ്ക്കുന്നതിനായി ഉപയോഗിക്കുന്ന ചലാൻ ഫോമാണ് ITNS 282N.

2. ITNS 282N ൽ ഉൾപ്പെടുന്ന പ്രധാന ശീർഷകങ്ങളും ഉപശീർഷകങ്ങളും ഏതൊക്കെയാണ്?

പ്രധാന ശീർഷകം:
സെക്യൂരിറ്റീസ് ഇടപാട് നികുതി (0034)
വകുപ്പ് 379 പ്രകാരമുള്ള e-DRS പദ്ധതി (0075)
മറ്റ് നികുതികൾ (0028)

ഉപശീർഷകം:
സ്വയം വിലയിരുത്തൽ നികുതി (300)
മുൻകൂർ നികുതി (100)
നിയമാനുസൃത മൂല്യനിർണയത്തിലുള്ള നികുതി (400)
പലവക രസീതുകൾ (800)
ചരക്ക് കൈമാറ്റ നികുതി (800)

3. ആദായനികുതി അടയ്ക്കുന്നതിന് എനിക്ക് ITNS 282N എവിടെ നിന്ന് ലഭിക്കും?

ലോഗിൻ ചെയ്തശേഷം:
ഇ-ഫയൽ → ഇ-നികുതി അടയ്ക്കുക → ബാധകമായ ആദായനികുതി നിയമം തെരഞ്ഞെടുക്കുക → പുതിയ പണമടവ് → STT / CTT / വകുപ്പ് 379 പ്രകാരമുള്ള e-DRS / മറ്റ് നികുതി കളം

ലോഗിൻ ചെയ്യുന്നതിനുമുമ്പ്:
ഡാഷ്‌ബോർഡ് → ഇ-നികുതി അടയ്ക്കുക (ദ്രുത ലിങ്ക്) → ബാധകമായ ആദായനികുതി നിയമം തെരഞ്ഞെടുക്കുക → പാൻ നമ്പറും മൊബൈൽ നമ്പറും → OTP സ്ഥിരീകരണം → STT / CTT / വകുപ്പ് 379 പ്രകാരമുള്ള e-DRS / മറ്റ് നികുതി കളം

4. സെക്യൂരിറ്റീസ് ഇടപാട് നികുതി അടയ്ക്കുന്നതിനായി പ്രധാന ശീർഷകത്തിൽ നിന്നും ഉപശീർഷകത്തിൽ നിന്നും ഏതൊക്കെയാണ് തെരഞ്ഞെടുക്കേണ്ടത്?

സെക്യൂരിറ്റീസ് ഇടപാട് നികുതി അടയ്ക്കുന്നതിനായി പണമടവ് തരം എന്ന വിഭാഗത്തിലെ പ്രധാന ശീർഷകത്തിൽ നിന്നും സെക്യൂരിറ്റീസ് ഇടപാട് നികുതിയും (0034) ഉപശീർഷകത്തിൽ നിന്നും സ്വയം വിലയിരുത്തൽ നികുതിയും (300) തെരഞ്ഞെടുക്കുക.

5. ചരക്ക് കൈമാറ്റ നികുതി അടയ്ക്കുന്നതിനായി പ്രധാന ശീർഷകത്തിൽ നിന്നും ഉപശീർഷകത്തിൽ നിന്നും ഏതൊക്കെയാണ് തെരഞ്ഞെടുക്കേണ്ടത്?

ചരക്ക് കൈമാറ്റ നികുതി അടയ്ക്കുന്നതിനായി പണമടവ് തരം എന്ന വിഭാഗത്തിലെ പ്രധാന ശീർഷകത്തിൽ നിന്നും സെക്യൂരിറ്റീസ് ഇടപാട് നികുതിയും (0034) ഉപശീർഷകത്തിൽ നിന്നും ചരക്ക് കൈമാറ്റ നികുതിയും (800) തെരഞ്ഞെടുക്കുക.

6. e-DRS ഫീസ് അടയ്ക്കുന്നതിനായി പ്രധാന ശീർഷകത്തിൽ നിന്നും ഉപശീർഷകത്തിൽ നിന്നും ഏതൊക്കെയാണ് തെരഞ്ഞെടുക്കേണ്ടത്?

e-DRS ഫീസ് അടയ്ക്കുന്നതിനായി പണമടവ് എന്ന വിഭാഗത്തിലെ പ്രധാന ശീർഷകത്തിൽ നിന്നും വകുപ്പ് 379 പ്രകാരമുള്ള e-DRS പദ്ധതിയും (0075) ഉപശീർഷകത്തിൽ നിന്നും പലവക രസീതും (800) തെരഞ്ഞെടുക്കുക.

ITNS 288N പതിവുചോദ്യങ്ങൾ

1. ITNS 288N എന്നാലെന്ത്?

ആദായനികുതി നിയമം, 2025 പ്രകാരമുള്ള ബ്ലോക്ക് അസസ്മെന്റിനായുള്ള സ്വയംനിർണയ നികുതിയും അസസ്മെന്റ് ഡിമാൻഡും അടയ്ക്കുന്നതിനായി ഉപയോഗിക്കുന്ന ചലാൻ ഫോമാണ് ITNS 288N.

2. ITNS 288Nൽ ഉൾപ്പെടുന്ന പ്രധാന ശീർഷകങ്ങളും ഉപശീർഷകങ്ങളും ഏതൊക്കെയാണ്?

പ്രധാന ശീർഷകം:
-കോർപ്പറേഷൻ നികുതി (0020)
-ആദായനികുതി (കമ്പനികൾ ഒഴികെയുള്ള) (0021)
ഉപശീർഷകം:
-ബ്ലോക്ക് അസസ്‌മെന്‍റിനുള്ള സ്വയംനിർണയ നികുതി (311)
-ബ്ലോക്ക് കാലയളവിനായുള്ള തിരച്ചിൽ അസസ്മെന്റിനെ അടിസ്ഥാനമാക്കിയുള്ള നികുതി ഡിമാൻഡിന്റെ പേയ്‌മെന്റ് (411)

3. 01/04/2026 മുതൽ ആരംഭിച്ച തെരയലുകൾക്ക് ഏത് ആദായനികുതി നിയമമാണ് ബാധകമാകുക?

01/04/2026 മുതൽ ആരംഭിച്ച തിരച്ചിലുകൾക്ക് ബാധകമായ ബ്ലോക്ക് കാലയളവുമായി ബന്ധപ്പെട്ട നികുതി അടയ്ക്കാനാണ് ഉപയോക്താവ് ആഗ്രഹിക്കുന്നതെങ്കിൽ, ആദായനികുതി നിയമം, 2025 ബാധകമായിരിക്കും. അല്ലാത്തപക്ഷം, ദയവായി ആദായനികുതി നിയമം, 1961 തിരഞ്ഞെടുക്കുക. 2026–27 സാമ്പത്തിക വർഷത്തിൽ ആരംഭിച്ച തിരച്ചിലുകൾക്കായുള്ള പ്രാരംഭ നികുതി വർഷം 2020 ആയിരിക്കും.

4. ആദായനികുതി അടയ്ക്കുന്നതിന് എനിക്ക് ITNS 288N എവിടെ നിന്ന് ലഭിക്കും?

ലോഗിൻ ചെയ്തശേഷം:
ഇ-ഫയൽ-->ഇ-നികുതി അടയ്ക്കുക--> ബാധകമായ ആദായനികുതി നിയമം തിരഞ്ഞെടുക്കുക -->പുതിയ പേയ്‌മെന്റ്-->ബ്ലോക്ക് അസസ്മെന്റിനായുള്ള സ്വയംനിർണയ നികുതി (311) കൂടാതെ ബ്ലോക്ക് കാലയളവിനായുള്ള തിരച്ചിൽ അസസ്മെന്റിനെ അടിസ്ഥാനമാക്കിയുള്ള നികുതി ഡിമാൻഡ് പേയ്‌മെന്റ് (411)എന്ന ടൈൽ തിരഞ്ഞെടുക്കുക.
ലോഗിൻ ചെയ്യുന്നതിനുമുമ്പ്:
ഡാഷ്‌ബോർഡ്-->ഇ-നികുതി അടയ്ക്കുക ദ്രുത ലിങ്ക്-->ബാധകമായ ആദായനികുതി നിയമം തെരഞ്ഞെടുക്കുക-->PAN, മൊബൈൽ നമ്പർ എന്നിവ രേഖപ്പെടുത്തുന്ന സ്‌ക്രീൻ-->OTP സ്ഥിരീകരണം-->ബ്ലോക്ക് അസസ്‌മെന്‍റിനുള്ള സ്വയം വിലയിരുത്തൽ നികുതി (311) എന്ന ടൈൽ തിരഞ്ഞെടുക്കുക.

5. ITNS 288N ഉപയോഗിച്ച് നടത്തുന്ന പണമടവ് പ്രാരംഭ നികുതി വർഷത്തിന് മാത്രമാണോ ബാധകം അതോ മുഴുവൻ ബ്ലോക്ക് കാലയളവിനും വേണ്ടിയുള്ളതാണോ?

ITNS 288N ഉപയോഗിച്ച് നടത്തുന്ന പണമടയ്ക്കാനുള്ള ചലാനിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രാരംഭ നികുതി വർഷത്തിന് മാത്രമല്ല മറിച്ച് അതുമായി ബന്ധപ്പെട്ട മുഴുവൻ ബ്ലോക്ക് കാലയളവിനും ബാധകമാണ്.

6. പരിശോധനയ്ക്ക് വിധേയനായ വ്യക്തിയുടെ (നിർദ്ദിഷ്ട വ്യക്തി) ബ്ലോക്ക് കാലയളവിലെ പ്രാരംഭ നികുതി വർഷം ഏതായിരിക്കും?

ചലാന്‍റെ മുകൾഭാഗത്ത് രേഖപ്പെടുത്തേണ്ട 'ബ്ലോക്ക് കാലയളവിലെ പ്രാരംഭ നികുതി വർഷം' പ്രസ്തുത ബ്ലോക്ക് കാലയളവിലെ പ്രാരംഭ നികുതി വർഷത്തിന് അനുസൃതമായിരിക്കണം. ഉദാഹരണത്തിന്,
പരിശോധന ആരംഭിച്ച തീയതി 20/04/2026 ഉം അത്തരം പരിശോധനയ്ക്കുള്ള അവസാന അനുമതി പത്രം നടപ്പിലാക്കിയ തീയതി 15/05/2026 ഉം ആണെങ്കിൽ ബ്ലോക്ക് കാലയളവ് എന്നത് 01/04/2020 മുതൽ 15/05/2026 വരെയായിരിക്കും. കൂടാതെ ചലാന്‍റെ മുകളിൽ വലതു കോണിൽ പൂരിപ്പിക്കേണ്ട “ബ്ലോക്ക് കാലയളവിലെ പ്രാരംഭ നികുതി വർഷം” 2020 ആയിരിക്കും.

7. അപ്പീൽ ഫീസ് നിക്ഷേപിക്കുന്നതിന് ഏത് ഘടകമാണ് ഉപയോഗിക്കേണ്ടത്?

അപ്പീൽ ഫീസ് നിക്ഷേപിക്കുകയാണെങ്കിൽ പ്രസ്തുത തുക 'പണമടവ് വിശദാംശങ്ങൾ' എന്നതിന് കീഴിലുള്ള 'മറ്റുള്ളവ' എന്ന കോളത്തിൽ രേഖപ്പെടുത്തുക.

8. ഒന്നിലധികം പണമടവുകൾക്കായി ഒരൊറ്റ ചലാൻ ഉപയോഗിക്കാൻ കഴിയുമോ?

ഇല്ല, ഒന്നിലധികം പണമടവുകൾക്ക് ഒറ്റ ചലാൻ ഉപയോഗിക്കാൻ കഴിയില്ല. ഓരോ തരം പണമടവിനും നിങ്ങൾ പ്രത്യേക ചലാനുകൾ സൃഷ്ടിക്കേണ്ടതുണ്ട്:
a) താഴെപ്പറയുന്നവയ്‌ക്ക് ഒറ്റ ചലാൻ ഉപയോഗിക്കുക:
നികുതി, സർചാർജ്, സെസ്
b) ഓരോന്നിനും പ്രത്യേക ചലാൻ ഉപയോഗിക്കുക:
പലിശ
പിഴ
മറ്റുള്ളവ (അപ്പീൽ ഫീസ് മുതലായവ)

9. ബ്ലോക്ക് അസസ്‌മെന്‍റുമായി ബന്ധപ്പെട്ട് അടയ്‌ക്കേണ്ട തുക എനിക്ക് എങ്ങനെ അടയ്ക്കാൻ സാധിക്കും?

ബ്ലോക്ക് അസസ്മെന്‍റിന് കീഴിൽ വന്നിട്ടുള്ള തുക ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്ത് ഇ-ഫയൽ → ഇ-നികുതി അടയ്ക്കുക → ബാധകമായ ആദായനികുതി നിയമം തെരഞ്ഞെടുക്കുക → പുതിയ പണമടവ് → അടയ്‌ക്കേണ്ട തുക എന്ന ക്രമത്തിൽ പോയി "ബ്ലോക്ക് കാലയളവിലെ തെരച്ചിൽ നിർണ്ണയത്തിനുള്ള നികുതി (411)" എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുന്നതിലൂടെ അടയ്ക്കാം. ഇത്തരത്തിൽ പണമടയ്ക്കുന്നതിന് DRN നിർബന്ധമാണ്. DRN ഉപയോഗിച്ച് പണമടയ്ക്കുമ്പോൾ ബന്ധപ്പെട്ട മൂല്യനിർണ്ണയ വർഷത്തിലെ പണമടയ്ക്കാനുള്ള സ്ക്രീനിൽ "DRN" ഓപ്ഷൻ തെരഞ്ഞെടുക്കുക. തെരഞ്ഞെടുത്താൽ ആ DRNനോട് ബന്ധപ്പെട്ട അടയ്ക്കേണ്ട വിവരങ്ങൾ സിസ്റ്റം സ്വയമേ ലഭ്യമാക്കുകയും നിങ്ങളെ പണമടയ്ക്കാനുള്ള പേജിലേക്ക് കൊണ്ടുപോകുകയും ചെയ്യും. അവിടെ നിങ്ങൾക്ക് പണമടയ്ക്കാവുന്നതാണ്.

10. ബ്ലോക്ക് അസസ്‌മെന്‍റുകളുമായി ബന്ധപ്പെട്ട് 'നിർദ്ദിഷ്ട വ്യക്തി', 'മറ്റൊരു വ്യക്തി' എന്നിവയുടെ അർത്ഥമെന്താണ്?

'നിർദ്ദിഷ്ട വ്യക്തി'എന്നത്, വകുപ്പ് 247 പ്രകാരം തിരച്ചിൽ നടത്തപ്പെട്ട വ്യക്തിയെയോ, അല്ലെങ്കിൽ വകുപ്പ് 248 പ്രകാരം അവരുടെ അക്കൗണ്ട് പുസ്തകങ്ങൾ, മറ്റ് രേഖകൾ, അല്ലെങ്കിൽ ആസ്തികൾ റിക്വിസിഷൻ ചെയ്ത വ്യക്തിയെയോ സൂചിപ്പിക്കുന്നു.അതേസമയം, 'മറ്റൊരു വ്യക്തി'എന്നത്, തിരച്ചിൽ നടത്തപ്പെട്ട നിർദ്ദിഷ്ട വ്യക്തിയല്ലാത്ത ഒരാളെയാണ് സൂചിപ്പിക്കുന്നത്. നിർദ്ദിഷ്ട വ്യക്തിയുടെ മേൽ വകുപ്പ് 247 പ്രകാരം നടത്തിയ തിരച്ചിലിനിടയിലോ, അല്ലെങ്കിൽ വകുപ്പ് 248 പ്രകാരമുള്ള റിക്വിസിഷൻ നടപടിയിലോ, ആ മറ്റൊരു വ്യക്തിയുടേതായ രേഖകൾ, അക്കൗണ്ട് പുസ്തകങ്ങൾ, അല്ലെങ്കിൽ ആസ്തികൾ കണ്ടെത്തപ്പെടുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തെ 'മറ്റൊരു വ്യക്തി' എന്ന് വിളിക്കുന്നത്.

11. ബ്ലോക്ക് അസസ്മെന്‍റുമായി ബന്ധപ്പെട്ട് 'മറ്റൊരു വ്യക്തി'യെ സംബന്ധിച്ച പണമടവുകൾ നടത്തുന്നതിനുള്ള ഉചിതമായ പ്രാരംഭ നികുതി വർഷം ഏതാണ്?

'മറ്റൊരു വ്യക്തി' എന്ന നിലയിൽ വെളിപ്പെടുത്താത്ത വരുമാനം ആ കാലയളവിലേക്ക് മാത്രം ബാധകമാണെങ്കിൽ––
(A)(i) പരിശോധനയോ രേഖകൾ ആവശ്യപ്പെടലോ ആരംഭിച്ച വർഷത്തിന് തൊട്ടുമുമ്പുള്ള നികുതി വർഷം മുതൽ (നിർദ്ദിഷ്ട വർഷം എന്ന് വിളിക്കുന്നു) ആരംഭിക്കുന്നു; കൂടാതെ
(ii) പരിശോധന ആരംഭിച്ച തീയതിയിലോ രേഖകൾ ആവശ്യപ്പെട്ട തീയതിയിലോ അവസാനിക്കുന്ന കാലയളവ്; എങ്കിൽ, വകുപ്പ് 301(a)ലെ വ്യവസ്ഥകൾ എന്തുതന്നെയായാലും അത്തരം മറ്റ് വ്യക്തികളുടെ കാര്യത്തിലുള്ള ബ്ലോക്ക് കാലയളവ് എന്നത് നിർദ്ദിഷ്ട വർഷവും പരിശോധന ആരംഭിക്കുകയോ രേഖകൾ ആവശ്യപ്പെടുകയോ ചെയ്ത നികുതി വർഷത്തിലെ ഏപ്രിൽ 1 മുതൽ ആ പരിശോധനയ്ക്കോ രേഖകൾ ആവശ്യപ്പെടുന്നതിനോ വേണ്ടിയുള്ള അവസാന അനുമതി നടപ്പിലാക്കിയ തീയതി വരെയുള്ള കാലയളവും ചേർന്നതായിരിക്കും; 
(B) മറ്റൊരു വ്യക്തിയുടെ വെളിപ്പെടുത്താത്ത വരുമാനം, നിശ്ചിത വർഷത്തിന് മുമ്പുള്ള അഞ്ച് നികുതി വർഷങ്ങളിൽ ഏതെങ്കിലും ഒരൊറ്റ നികുതി വർഷവുമായി മാത്രം ബന്ധപ്പെട്ടതാണെങ്കിൽ വകുപ്പ് 301(a)ലെ വ്യവസ്ഥകൾ പരിഗണിക്കാതെ അത്തരം മറ്റൊരു വ്യക്തിയുടെ ബ്ലോക്ക് കാലയളവ് ആ ഒരൊറ്റ നികുതി വർഷം മാത്രമായിരിക്കും.
(C) മുകളിൽ പ്രതിപാദിച്ചിട്ടില്ലാത്ത കേസുകളിൽ ബ്ലോക്ക് കാലയളവിന്‍റെ പ്രാരംഭ നികുതി വർഷം എന്നത് പരിശോധനയ്ക്ക് വിധേയനായ വ്യക്തിയുടെ (നിർദ്ദിഷ്ട വ്യക്തിയുടെ) കാര്യത്തിലേതിന് സമാനമായിരിക്കും.

Detailed guides and documentation