Do not have an account?
Already have an account?

1. അവലോകനം

മൊത്തം വിൽപ്പന / വിറ്റുവരവ് / മൊത്ത വരുമാനം മുൻവർഷം ₹50 കോടിയിൽ കൂടുതലുള്ള ബിസിനസ്സ് (B2B/B2C/both) സ്വന്തമായുള്ള എല്ലാ രജിസ്റ്റർ ചെയ്ത ഉപയോക്താക്കൾക്കും ആഡ് പ്രിസ്‌ക്രൈബ്ഡ് പേയ്‌മെന്റ് മോഡ്‌സ് സേവനം ലഭ്യമാണ്. ഈ സേവനത്തിലൂടെ, 1961ലെ ആദായനികുതി ചട്ടത്തിലെ സെക്ഷൻ 269SU (2020 ജനുവരി 1 മുതൽ ബാധകമാണ്), 1962ലെ ആദായനികുതി നിയമങ്ങളിലെ റൂൾ 119AA എന്നിവ പ്രകാരം നിർബന്ധിതമാക്കി യിരിയ്ക്കുന്ന നിർദ്ദിഷ്ട പേയ്‌മെന്റ് മോഡുകളുടെ വിശദാംശങ്ങൾ നൽകാൻ കഴിയുന്നതാണ്.

ആദായനികുതി നിയമങ്ങൾ, 1962ലെ റൂൾ 119AA പ്രകാരം നിർവചിച്ചിരിക്കുന്ന നിർദ്ദിഷ്ട പേയ്‌മെന്റ് മോഡുകൾ ഇവയാണ്:

  • റുപേ നൽകുന്ന ഡെബിറ്റ് കാർഡ്
  • യൂണിഫൈഡ് പേയ്‌മെന്റ്സ് ഇന്റർഫേസ് (UPI) (BHIM-UPI)
  • യൂണിഫൈഡ് പേയ്‌മെന്റ്സ് ഇന്റർഫേസ് ക്വിക്ക് റെസ്പോൺസ് കോഡ് (UPI QR കോഡ്) (BHIM-UPI QR കോഡ്)

ഈ വ്യവസ്ഥ പാലിക്കുന്നതിൽ താങ്കൾ പരാജയപ്പെട്ടാൽ, 1961 ലെ ആദായനികുതി ചട്ടത്തിലെ സെക്ഷൻ 271DB പ്രകാരം പ്രതിദിനം ₹5000/- പിഴ ഈടാക്കുന്നതാണ്.

 

2. മുൻ ഉപാധികൾ

താഴെപ്പറഞ്ഞിരിക്കുന്ന എല്ലാ നിബന്ധന കളും നിറവേറ്റുന്ന ഉപയോക്താക്കൾ ഒരേയൊരു തവണ അനുവർത്തിക്കേണ്ട താണിത്:

  • ബിസിനസ്സ് ഉടമ (B2B / B2C / രണ്ടും)
  • തൊട്ടുമുമ്പുള്ള മുൻവർഷത്തിലെ മൊത്തം വിൽ‌പന, വിറ്റുവരവ് അല്ലെങ്കിൽ മൊത്ത വരുമാനം ₹50കോടിയിൽ കൂടുതലാണ്
  • ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഉപയോക്താവാണ്
  • സാധുവായതും സജീവവുമായ പാന്‍ ഉണ്ട്
  • തൊട്ടുമുമ്പുള്ള മുൻവർഷത്തിലെ ITR 3/ ITR 5 / ITR 6 ഫയൽ ചെയ്തിട്ടുണ്ട്.

 

3. ഘട്ടം-ഘട്ടമായുള്ള മാർഗ്ഗനിർദ്ദേശം

ഘട്ടം 1: താങ്കളുടെ ഉപയോക്തൃ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുക.

Data responsive


ഘട്ടം 2: 1961 ലെ ആദായനികുതി ചട്ടത്തിലെ സെക്ഷൻ 269SU അനുസരിച്ച് ഏറ്റവും പുതിയ ആദായനികുതി റിട്ടേൺ (ITR) അടിസ്ഥാനമാക്കി, സാമ്പത്തിക വർഷത്തിൽ താങ്കളുടെ മൊത്തം വിൽപ്പന / വിറ്റുവരവ് / മൊത്തവരുമാനം ₹50 കോടി കവിയുന്നുവെങ്കിൽ, താങ്കൾ പ്രിസ്‌ക്രൈബ്ഡ് പേയ്മെൻറ്സ് മോഡ്‌സ് എന്ന പേജിലേക്ക് നാവിഗേറ്റ് ചെയ്യപ്പെടും, അവിടെ താങ്കൾ, വകുപ്പ് 269 SU=ന് അനുസൃതമായി സ്റ്റാറ്റസ് നൽകുകയും ആദായനികുതി നിയമങ്ങൾ, 1962 ലെ നിയമം 119AA അനുസരിച്ച് ഉപഭോക്താക്കളിൽ നിന്ന് പേയ്‌മെന്റ് സ്വീകരിക്കുന്നതിന് നൽകിയിട്ടുള്ള നിർദ്ദിഷ്ട ഇലക്ട്രോണിക് മോഡുകൾ അപ്‌ഡേറ്റ് ചെയ്യുകയും വേണം.
പ്രിസ്‌ക്രൈബ്ഡ് പേയ്മെൻറ്സ് മോഡ്‌സ് പേജിൽ, മുന്നോട്ടു പോകുന്ന തിനായി തുടരുക എന്നതിൽ ക്ലിക്കുചെയ്യുക.

Data responsive


ഘട്ടം 3: കണ്ടിന്യൂക്ലിക്കു ചെയ്തതിനു ശേഷം ബിസിനസ്സ് വിശദാംശങ്ങൾ നൽകിസേവ് ക്ലിക്കുചെയ്യുക

Data responsive


ബാധകമായ മറ്റു ബിസിനസുകൾ ചേർക്കുന്നതിന് ആഡ് അനദെർ ബിസിനസ് ക്ലിക്കുചെയ്യുക.

കാറ്റഗറി സെക്ഷൻ
B2B സെയിൽസ് മോഡൽ (മുൻവർഷത്തിൽ ലഭിച്ച എല്ലാ തുകകളുടെയും 95% ൽ താഴെ പണമല്ലാത്ത മോഡുകളിലായിരുന്നു ലഭിച്ചത്) / B2C സെയിൽസ് മോഡൽ / B2B, B2C സെയിൽസ് മോഡൽ എന്നിവർക്ക് സെക്ഷൻ 3.1ലേക്ക് പോകുക
B2B സെയിൽസ് മോഡലിന് (മുൻവർഷത്തിൽ ലഭിച്ച എല്ലാ തുകകളുടെയും മൊത്തം 95% എങ്കിലും പണമല്ലാത്ത മോഡുകളിലായി രുന്നു) സെക്ഷൻ 3.2 ലേക്ക് പോകുക
പ്രിസ്‌ക്രൈബ്ഡ് പേയ്മെൻറ്സ് മോഡുകൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ അനുവർത്തി ക്കുന്നതിന് സെക്ഷൻ 3.3 ലേക്ക് പോകുക

 

സെക്ഷൻ 3.1 B2B സെയിൽസ് മോഡൽ (മുൻവർഷത്തിൽ ലഭിച്ച എല്ലാ തുകകളുടെയും 95% ൽ താഴെ പണമല്ലാത്ത മോഡുകളിലായിരുന്നു ലഭിച്ചത്) / B2C സെയിൽസ് മോഡൽ / B2B, B2C സെയിൽസ് മോഡൽ

ഘട്ടം 1: ബിസിനസ്സ് വിശദാംശങ്ങൾ ചേർത്തതിന് ശേഷം, ബിസിനസ് ടു ബിസിനസ് ഒൺലി (B2B) അല്ലെങ്കിൽ ബിസിനസ്സ് ടു കസ്റ്റമേഴ്സ് ഒൺലി (B2C) അല്ലെങ്കിൽ രണ്ടും (B2B, B2C) എന്നിങ്ങനെ നിങ്ങൾക്ക് ബാധകമായ രീതിയിൽ സെയിൽസ് മോഡൽ തിരഞ്ഞെടുക്കുക.

Data responsive


ഘട്ടം 2: താങ്കൾക്ക് ഒരു B2B ബിസിനസ്സ് ഉണ്ടെങ്കിൽ, അതിൽനിന്ന് മുൻവർഷത്തിൽ ലഭിച്ച എല്ലാ തുകകളുടെ യും 95% ൽ താഴെ പണമൊഴികെയുള്ള മോഡുകളിലാണെങ്കിൽ, നോ തിരഞ്ഞെടുക്കുക, കണ്ടിന്യൂ ക്ലിക്കുചെയ്യുക.

Data responsive


ഘട്ടം 3: നിർദ്ദിഷ്ട ഇലക്ട്രോണിക് മോഡുകൾ വഴി പേയ്‌മെന്റുകൾ സ്വീകരി ക്കാനുള്ള സൗകര്യം താങ്കൾക്കുണ്ടെങ്കിൽ യെസ് തിരഞ്ഞെടുക്കുക.

Data responsive


കുറിപ്പ്:

  • താങ്കൾ ബിസിനസ് ടു ബിസിനസ് ഒൺലി (B2B) തിരഞ്ഞെടുക്കുകയാണെങ്കിൽ, മുൻ വർഷത്തിൽ ലഭിച്ച എല്ലാ തുകകളുടെയും മൊത്തം 95% എങ്കിലും പണമല്ലാതെ മറ്റു മോഡുകളിലാണെങ്കിൽ, സെക്ഷൻ 3.2 ലെ ഘട്ടങ്ങൾ പാലിക്കുക. B2B സെയിൽസ് മോഡൽ (മുൻ വർഷത്തിൽ ലഭിച്ച ആകെ തുകയുടെ മൊത്തം 95% എങ്കിലും പണം ഒഴികെയുള്ള മോഡുകളിലായിരുന്നു ലഭിച്ചത്)
  • പ്രിസ്‌ക്രൈബ്ഡ് മോഡുകൾ വഴി പേയ്‌മെന്റുകൾ സ്വീകരിക്കാനുള്ള സൗകര്യം താങ്കൾക്കില്ലെങ്കിൽ, സെക്ഷൻ 3.3 അനുസരിച്ചുള്ള ഘട്ടങ്ങൾ പാലിക്കുക. പ്രിസ്‌ക്രൈബ്ഡ് പേയ്‌മെന്റ് മോഡുകൾ ലഭ്യമല്ലെങ്കിൽ അനുവർത്തിക്കേണ്ടത്.

ഘട്ടം 4: മർച്ചന്റ് ഐഡി നമ്പർ, മെർച്ചന്റിന്‍റെ പേരും അടിസ്ഥാന ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും എന്നിവ നൽകുക.

Data responsive


കുറിപ്പ്: ബന്ധപ്പെട്ട ഓപ്ഷനുകളിൽ ക്ലിക്കുചെയ്തുകൊണ്ട് താങ്കൾക്ക് ഒന്നിലധികം മെർച്ചന്റ് ഐഡികൾ, മെർച്ചന്റ് എസ്റ്റാബ്ലിഷ്‌മെന്റ് നാമങ്ങൾ, ബാങ്ക് അക്കൗണ്ടുകൾ എന്നിവ ചേർക്കാൻ കഴിയും.

ഘട്ടം 5: യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) (BHIM-UPI) വിശദാംശങ്ങൾ നൽകുക - അടിസ്ഥാന ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ BHIM UPI ID . എന്നിവ

Data responsive


കുറിപ്പ്: ബന്ധപ്പെട്ട ഓപ്ഷനുകളിൽ ക്ലിക്കുചെയ്തുകൊണ്ട് താങ്കൾക്ക് ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളും UPI IDകളും ചേർക്കാൻ കഴിയും.

ഘട്ടം 6: നിർവഹണത്തീയതി തിരഞ്ഞെടുക്കുക, ഡിസ്ക്ലെയ്‌മെർ സ്വീകരിച്ച് സബ്മിറ്റ് എന്നതിൽ ക്ലിക്കുചെയ്യുക.

Data responsive


ഘട്ടം 7: താങ്കളുടെ പ്രതികരണം സ്ഥിരീകരിക്കുന്നതിന് യെസ്എന്നതിൽ ക്ലിക്കുചെയ്യുക.

Data responsive


ഘട്ടം 8: സബ്മിറ്റ് ചെയുമ്പോൾ, ഒരു ട്രാൻസാക്ഷൻ ഐഡിക്കൊപ്പം ഒരു വിജയ സന്ദേശം ലഭിക്കും ഭാവിയിലെ റെഫെറൻസിനുവേണ്ടി ട്രാൻസാക്ഷൻ ID കുറിച്ചു വയ്ക്കുക.

Data responsive


കുറിപ്പ്:

  • ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള താങ്കളുടെ ഇമെയിൽ ഐഡിയിലും മൊബൈൽ നമ്പറിലും താങ്കൾക്ക് ഒരു സ്ഥിരീകരണ സന്ദേശവും ലഭിക്കും.
  • പ്രതികരണം സമർപ്പിച്ചശേഷം, പ്രതികരണം കാണുക പ്രതികരണം ഡൌൺലോഡ് ചെയ്യുക തുടങ്ങിയ ഓപ്ഷനുകൾ വഴി താങ്കൾക്ക് എപ്പോൾ വേണമെങ്കിലും പ്രതികരണം കാണാനോ ഡൌൺലോഡ് ചെയ്യാനോ കഴിയും.

സെക്ഷൻ 3.2 B2B സെയിൽസ് മോഡൽ (മുൻ വർഷത്തിൽ ലഭിച്ച ആകെ തുകയുടെ മൊത്തം 95% എങ്കിലും പണം ഒഴികെയുള്ള മോഡുകളിലായിരുന്നു ലഭിച്ചത്)

ഘട്ടം 1 : ബിസിനസ്സ് വിശദാംശങ്ങൾ ചേർത്തതിനുശേഷം, സെയിൽസ് മോഡൽ ബിസിനസ് ടു ബിസിനസ് ഒൺലി (B2B) ആയി തിരഞ്ഞെടുത്ത് യെസ് തിരഞ്ഞെടുക്കുക, മുൻവർഷത്തിൽ ലഭിച്ച എല്ലാ തുകകളുടെ യും മൊത്തം 95 % പണമല്ലാത്ത മോഡുകളി ലാണ് ലഭിച്ചതെങ്കിൽ, കണ്ടിന്യൂ എന്നതിൽ ക്ലിക്കുചെയ്യുക.

Data responsive


ഘട്ടം 2: പ്രഖ്യാപനങ്ങൾ തിരഞ്ഞെടുത്ത് സ്വീകരിച്ച് സബ്മിറ്റ്എന്നതിൽ ക്ലിക്കുചെയ്യുക.

Data responsive


ഘട്ടം 3: താങ്കളുടെ പ്രതികരണം സ്ഥിരീകരിക്കുന്നതിന് യെസ് ക്ലിക്കുചെയ്യുക.

Data responsive


ഘട്ടം 4: സബ്മിറ്റ് ചെയുമ്പോൾ, ഒരു ട്രാൻസാക്ഷൻ ഐഡിക്കൊപ്പം ഒരു വിജയ സന്ദേശം ലഭിക്കും ഭാവിയിലെ റെഫെറൻസിനുവേണ്ടി ട്രാൻസാക്ഷൻ ID കുറിച്ചു വയ്ക്കുക.

Data responsive


കുറിപ്പ്:

  • താങ്കളുടെ ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇമെയിൽ ഐഡിയിലും മൊബൈൽ നമ്പറിലും താങ്കൾക്ക് ഒരു സ്ഥിരീകരണ സന്ദേശവും ലഭിക്കും.
  • പ്രതികരണം സമർപ്പിച്ചശേഷം, പ്രതികരണം കാണുക പ്രതികരണം ഡൌൺലോഡ് ചെയ്യുക തുടങ്ങിയ ഓപ്ഷനുകൾ വഴി താങ്കൾക്ക് എപ്പോൾ വേണമെങ്കിലും പ്രതികരണം കാണാനോ ഡൌൺലോഡ് ചെയ്യാനോ കഴിയും.

 

സെക്ഷൻ 3.3 പ്രിസ്‌ക്രൈബ്ഡ് പേയ്‌മെന്റ് മോഡുകൾ ലഭ്യമല്ലെങ്കിൽ അനുവർത്തിക്കേണ്ടത്

ഘട്ടം 4: ബിസിനസ്സ് വിശദാംശങ്ങൾ ചേർത്തതിനുശേഷം,താങ്കൾക്ക് ബാധകമായ രീതിയിൽ സെയിൽസ് മോഡൽ ബിസിനസ് ടു ബിസിനസ് ഒൺലി (B2B) അല്ലെങ്കിൽ ബിസിനസ്സ് ടു കസ്റ്റമേഴ്സ് ഒൺലി (B2C) അല്ലെങ്കിൽ രണ്ടും (B2B, B2C) തിരഞ്ഞെടുക്കുക.

Data responsive


ഘട്ടം 5: താങ്കൾക്ക് ഒരു B2B ബിസിനസ്സ് ഉണ്ടെങ്കിൽ, മുൻവർഷത്തിൽ അതിനു ലഭിച്ച എല്ലാ തുകകളുടെയും 95% ൽ താഴെ പണമല്ലാത്ത മോഡുകളിലാണ് ലഭിച്ചതെങ്കിൽ, നോ തിരഞ്ഞെടുക്കുക, കണ്ടിന്യൂ ക്ലിക്കുചെയ്യുക.

Data responsive


ഘട്ടം 6: നിർദ്ദിഷ്ട ഇലക്ട്രോണിക് മോഡുകൾ വഴി പേയ്‌മെന്റുകൾ സ്വീകരിക്കാനുള്ള സൗകര്യം താങ്കൾക്കില്ലെ ങ്കിൽ നോ തിരഞ്ഞെടുക്കുക.

Data responsive


കുറിപ്പ്:

  • താങ്കൾ ബിസിനസ് ടു ബിസിനസ് ഒൺലി (B2B) തിരഞ്ഞെടുക്കുകയും മുൻ വർഷത്തിൽ ലഭിച്ച എല്ലാ തുകകളുടെയും 95% എങ്കിലും പണമല്ലാത്ത മോഡുകളിൽ ലഭിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ, സെക്ഷൻ 3.2 അനുസരിച്ചുളള നടപടിക്രമങ്ങൾ പിന്തുടരുക B2B സെയിൽസ് മോഡൽ (മുൻവർഷത്തിൽ ലഭിച്ച എല്ലാ തുകകളും മൊത്തം 95 % എങ്കിലും പണമല്ലാത്ത മോഡുകളിലായിരുന്നു ലഭിച്ചത് )

ഘട്ടം 7: ആദായനികുതി ചട്ടം 1961 ൽ നിർവചിച്ചിരിക്കുന്നപ്രകാരം നിർദ്ദിഷ്ട പേയ്‌മെന്റ് മോഡുകൾ സ്ഥാപിക്കുന്നതി നുള്ള പ്രതീക്ഷിച്ച നടപ്പാക്കൽ തീയതിയും പരാജയപ്പെടാനുള്ള കാരണവും നൽകുക, ഡിസ്ക്ലെയ്‌മെർ സ്വീകരിച്ച് സബ്മിറ്റ് എന്നതിൽ ക്ലിക്കുചെയ്യുക.

Data responsive


കുറിപ്പ്: പേയ്‌മെന്റ് സ്വീകരിക്കുന്ന തിന് ഇലക്ട്രോണിക് മോഡുകൾ നൽകുന്ന തിൽ പരാജയപ്പെട്ടാൽ, ആയതിന് ആദായ നികുതി ചട്ടം, 1961-ലെ വകുപ്പ് 271DB പ്രകാരം പ്രതിദിനമെന്ന രീതിയിൽ പിഴ ഈടാക്കുന്നതാണ്

ഘട്ടം 8: സബ്മിറ്റ് ചെയുമ്പോൾ, ഒരു ട്രാൻസാക്ഷൻ ഐഡിക്കൊപ്പം ഒരു വിജയ സന്ദേശം ദൃശ്യമാകും. ഭാവിയിലെ റെഫെറൻസിനുവേണ്ടി ട്രാൻസാക്ഷൻ ID കുറിച്ചു വയ്ക്കുക.

Data responsive


കുറിപ്പ്:

  • താങ്കളുടെ ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇമെയിൽ ഐഡിയിലും മൊബൈൽ നമ്പറിലും താങ്കൾക്ക് ഒരു സ്ഥിരീകരണ സന്ദേശവും ലഭിക്കും.
  • പ്രതികരണം സമർപ്പിച്ചശേഷം, പ്രതികരണം കാണുക പ്രതികരണം ഡൌൺലോഡ് ചെയ്യുക തുടങ്ങിയ ഓപ്ഷനുകൾ വഴി താങ്കൾക്ക് എപ്പോൾ വേണമെങ്കിലും പ്രതികരണം കാണാനോ ഡൌൺലോഡ് ചെയ്യാനോ കഴിയും.

 

4.ബന്ധപ്പെട്ട വിഷയങ്ങൾ