ടാൻ വിശദാംശങ്ങൾ അറിയുക, ഉപയോക്തൃ മാനുവൽ
1. അവലോകനം
ടാൻ വിശദാംശങ്ങൾ അറിയുക എന്ന സേവനം ഇ-ഫയലിംഗ് ഉപയോക്താക്കൾക്ക് (രജിസ്റ്റർ ചെയ്തതും രജിസ്റ്റർ ചെയ്യാത്തതും) ഉപയോഗിക്കാൻ കഴിയും. ഈ സേവനം ഉപയോഗിക്കുന്നതിന് നിങ്ങൾ ഇ-ഫയലിംഗ് പോർട്ടലിലേക്ക് ലോഗിൻ ചെയ്യേണ്ടതില്ല. ടാനിനായി ടാക്സ് ഡിഡക്റ്ററുടെയും കളക്ടറുടെയും ടാൻ വിശദാംശങ്ങൾ (അടിസ്ഥാന വിശദാംശങ്ങളും AO വിശദാംശങ്ങളും) കാണാൻ ഈ സേവനം നിങ്ങളെ അനുവദിക്കുന്നു. ഡിഡക്ടറുടെ പേര് അല്ലെങ്കിൽ ഡിഡക്ടറുടെ ടാന്‍ നൽകിക്കൊണ്ട് നിങ്ങൾക്ക് വിശദാംശങ്ങൾ കാണാൻ സാധിക്കും.
2. ഈ സേവനം ലഭ്യമാക്കുന്നതിനുള്ള മുൻവ്യവസ്ഥകൾ
- സാധുതയുള്ള മൊബൈൽ നമ്പർ
- ഡിഡക്ടറുടെ ടാന്‍ അല്ലെങ്കിൽ ഡിഡക്ടറുടെ പേര്
- ഡിഡക്ടറുടെ സംസ്ഥാനം
3. ഘട്ടം ഘട്ടമായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
ഘട്ടം 1: ഇ-ഫയലിംഗ് പോർട്ടൽ ഹോം പേജിലേക്ക് പോയി ടാൻ വിശദാംശങ്ങൾ അറിയുക എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 2: ടാന്‍ വിശദാംശങ്ങൾ അറിയുക എന്ന പേജിൽ, നിങ്ങൾക്ക് ഡിഡക്ടറുടെ ടാന്‍ അറിയില്ലെങ്കിൽ, തിരയുന്നതിനുവേണ്ടി പേര് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഡിഡക്ടറുടെ വിഭാഗവും സംസ്ഥാനവും തിരഞ്ഞെടുക്കുക; ഡിഡക്ടറുടെ പേരും താങ്കൾക്കു ആക്‌സസ് ചെയ്യാവുന്ന സാധുവായ മൊബൈൽ നമ്പറും നൽകുക.
പകരം, ഡിഡക്ടറിൻ്റെ ടാൻ നിങ്ങൾക്ക് അറിയാമെങ്കിൽ, തിരയൽ മാനദണ്ഡമായി ടാൻ ഓപ്ഷൻ തിരഞ്ഞെടുക്കുക.ഡിഡക്ടറിൻ്റെ വിഭാഗവും സംസ്ഥാനവും തിരഞ്ഞെടുക്കുക; ഡിഡക്ടറിൻ്റെ ടാൻ നൽകുക, നിങ്ങൾക്ക് ആക്സസ് ചെയ്യാവുന്ന ഒരു സാധുതയുള്ള മൊബൈൽ നമ്പർ നൽകുക.
ഘട്ടം 3: തുടരുക ക്ലിക്ക് ചെയ്യുക. ഘട്ടം 2-ൽ നിങ്ങൾ നൽകിയ മൊബൈൽ നമ്പറിൽ നിങ്ങൾക്ക് 6 അക്ക OTP ലഭിക്കും.
ഘട്ടം 4: സ്ഥിരീകരണ പേജിൽ, 6 അക്ക OTP നൽകി സാധൂകരിക്കുക ക്ലിക്ക് ചെയ്യുക.
ശ്രദ്ധിക്കുക:
- OTP-ക്ക് 15 മിനുട്ട് മാത്രമേ സാധുത ഉണ്ടായിരിക്കുകയുള്ളൂ.
- ശരിയായ OTP നൽകുന്നതിന് നിങ്ങൾക്ക് 3 തവണ ശ്രമിക്കാവുന്നതാണ്.
- സ്‌ക്രീനിലെ OTP കാലഹരണപ്പെടൽ കൗണ്ട്‌ഡൗൺ ടൈമർ, നിങ്ങളുടെ OTP എപ്പോൾ കാലഹരണപ്പെടുമെന്ന് അറിയിക്കുന്നു.
- OTP വീണ്ടും അയയ്‌ക്കുക ക്ലിക്ക് ചെയ്യുമ്പോൾ, ഒരു പുതിയ OTP സൃഷ്ടിച്ച് അയയ്ക്കപ്പെടും.
ഘട്ടം 5: നിങ്ങൾ ഘട്ടം 2-ൽ ഡിഡക്ടറിൻ്റെ പേര് നൽകിയിട്ടുണ്ടെങ്കിൽ, പേരുമായി പൊരുത്തപ്പെടുന്ന എല്ലാ റെക്കോർഡുകളുടെയും ഒരു ലിസ്റ്റ് നിങ്ങൾക്ക് കാണാവുന്നതാണ്. ടാൻ വിശദാംശങ്ങളുടെ പട്ടികയിൽ നിന്ന് ആവശ്യമായ ഡിഡക്ടറിൻ്റെ പേര് ക്ലിക്ക് ചെയ്യുക, നിങ്ങൾക്ക് ഡിഡക്ടറുടെ വ്യക്തിഗത ടാൻ വിശദാംശങ്ങൾ (അടിസ്ഥാന വിശദാംശങ്ങളും AO വിശദാംശങ്ങളും) കാണാൻ കഴിയും.
പകരമായി, നിങ്ങൾ ഘട്ടം 2-ൽ ഡിഡക്ടർ ടാൻ നൽകിയിട്ടുണ്ടെങ്കിൽ, അതിനോട് പൊരുത്തപ്പെടുന്ന റെക്കോർഡ് നിങ്ങൾക്ക് കാണാനാകും (അടിസ്ഥാന വിശദാംശങ്ങളും AO വിശദാംശങ്ങളും).
4. ബന്ധപ്പെട്ട വിഷയങ്ങൾ