1. അവലോകനം
ഇ-ഫയലിംഗ് പോർട്ടലിൽ ഇ-റിട്ടേൺ ഇന്റർമീഡിയറികളായി (ERI) രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാ ഉപയോക്താക്കൾക്കും ഇ ആർ ഐ രജിസ്ട്രേഷൻ സേവനം ലഭ്യമാണ്. ഇ-ഫയലിംഗ് ഹോംപേജിലെ ഒരു പ്രീ-ലോഗിൻ സംവിധാനമാണിത്.ലോഗിൻ ചെയ്തതിനുശേഷം ഇ-ഫയലിംഗ് വെബ്‌സൈറ്റിൽ നികുതിസംബന്ധമായ പ്രവർത്തനങ്ങൾ ട്രാക്കുചെയ്യുന്നതിന് ഈ സംവിധാനം ഉപയോക്താക്കളെ അനുവദിക്കുന്നു.
2. ഈ സേവനം നേടുന്നതിനുള്ള മുൻവ്യവസ്ഥകൾ
- പോർട്ടലിൽ ഇ ആർ ഐ ആയി രജിസ്റ്റർ ചെയ്യുന്ന ഉപയോക്താവിന് പാൻ / ടാൻ ഉണ്ടായിരിക്കണം
- ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലേക്കുള്ള ആക്സസ്
- പാൻ ഇ-ഫയലിംഗിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടായിരിയ്ക്കണം
- സാധുവായതും രജിസ്റ്റർ ചെയ്തതുമായ ഡി എസ് സി
3. ഘട്ടം-ഘട്ടമായുള്ള മാർഗ്ഗനിർദ്ദേശം
3.1 ഇ ആർ ഐ രജിസ്ട്രേഷൻ അഭ്യർത്ഥന സമർപ്പിക്കുക
ഘട്ടം 1: ഹോംപേജ് കാണുന്നതിന് ഇ-ഫയലിംഗ് പോർട്ടലിലേക്ക് പോകുക, രജിസ്റ്റർ ചെയ്യുക എന്നതിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 2: മറ്റുള്ളവ > ഇ-റിട്ടേൺ ഇന്റർമീഡിയറി എന്നതിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 3: പുതിയ അപേക്ഷകനായി രജിസ്റ്റർ ചെയ്യുക, ബാധകമായ ഇ ആർ ഐ ടൈപ്പ് എന്നിവ തിരഞ്ഞെടുക്കുക. തുടരുകഎന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 4: ഇ-റിട്ടേൺ ഇന്റർമീഡിയറിയായി രജിസ്റ്റർ ചെയ്യുക പേജിൽ, താങ്കൾ ഇ ആർ ഐ ആയി രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന പാൻ / ടാൻ നൽകി സാധൂകരിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 5: വിജയകരമായ വാലിഡേഷനുശേഷം, നൽകിയ പാൻ/ടാൻ- ന്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് 6 അക്ക ഓ ടി പി അയയ്‌ക്കും (പാൻ / ടാൻ ഇതിനകം ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം). ഓ ടി പി നൽകുക ശേഷം തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.
കുറിപ്പ്:
- ഓ ടി പി-ക്ക് 15 മിനിറ്റ് മാത്രമേ സാധുതയുണ്ടാകുകയുള്ളൂ.
- ശരിയായ ഓ ടി പി നൽകുന്നതിന് താങ്കൾക്ക് 3 അവസരങ്ങൾ ഉണ്ട്.
- ഓ ടി പി എപ്പോൾ കാലഹരണപ്പെടുമെന്ന് സ്‌ക്രീനിലെ ഓ ടി പി ടൈമർതാങ്കളെ അറിയിച്ചുകൊണ്ടിരിക്കും.
- ഓ ടി പി വീണ്ടും സൃഷ്‌ടിക്കാനുള്ള സമയം ഓ ടി പി ടൈമർ കാണിക്കുന്നതാണ്. ഓ ടി പി വീണ്ടും അയയ്ക്കുക എന്നതിൽ ക്ലിക്ക് ചെയ്യുമ്പോൾ, ഒരു പുതിയ ഓ ടി പി സൃഷ്‌ടിക്കപ്പെടും.
ഘട്ടം6: അപേക്ഷകന്റെ വിഭാഗം തിരഞ്ഞെടുക്കുകയും തുടരുകഎന്നതിൽ ക്ലിക്ക് ചെയ്യുകയും ചെയ്യുക.
ഘട്ടം 7: അടിസ്ഥാന വിശദാംശങ്ങൾ (വ്യക്തിഗത ഉപയോക്താവിന്റെ പേര്, ജനനത്തീയതി, പാൻ എന്നിവ; കമ്പനി ആണെങ്കിൽ ഓർഗനൈസേഷന്റെ പേര്, ഡി ഓ ഐ ; ഡി ഡി ഓ ആണെങ്കിൽ ഓർഗനൈസേഷന്റെ പേര്, ടാൻ അനുവദിച്ച തീയതി) എന്നിവ അടിസ്ഥാന വിശദാംശങ്ങൾ എന്ന സ്ക്രീനിൽ നൽകി തുടരുകഎന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 8: വിജയകരമായ വാലിഡേഷനുശേഷം, താങ്കൾ പ്രധാന കോൺടാക്റ്റ് വിശദാംശങ്ങൾ പേജിലേക്ക് (അല്ലെങ്കിൽ വ്യക്തികളുടെ കാര്യത്തിലാണെങ്കിൽ കോൺടാക്റ്റ് വിശദാംശങ്ങൾ എന്ന സ്ക്രീനിലേക്ക്) നയിയ്ക്കപ്പെടും. സ്‌ക്രീനിൽ പ്രധാന കോൺടാക്റ്റിന്റെ കോൺടാക്റ്റ് വിശദാംശങ്ങൾ നൽകി തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 9: ഇതിനുമുമ്പത്തെ സ്ക്രീനിൽ നൽകിയ മൊബൈൽ നമ്പറിലും ഇമെയിൽ ഐ ഡി-യിലും താങ്കൾക്ക് ഒരു 6 അക്ക ഓ ടി പി ലഭിക്കും. മൊബൈലിലും ഇമെയിലിലും ലഭിച്ച 6 അക്ക ഓ ടി പി നൽകി തുടരുകഎന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 10: അറ്റാച്ചുമെന്റുകൾ എന്ന സ്ക്രീനിൽ, അപേക്ഷകന്റെ വിഭാഗത്തെ അടിസ്ഥാനമാക്കിയുള്ള രേഖകൾ അപ്‌ലോഡ് ചെയ്യുക.
ടൈപ്പ് 1 - ഇ ആർ ഐ=യ്ക്ക്
- അണ്ടർടേക്കിങ്
- ബാങ്ക് ഗ്യാരൻറി.
ടൈപ്പ് 2, 3 ഇ ആർ ഐ-കൾക്കായി
- അണ്ടർടേക്കിങ്
- ബാങ്ക് ഗ്യാരൻറി
- ഓഡിറ്റ് റിപ്പോർട്ട്
കുറിപ്പ്:
അറ്റാച്ചുമെന്റ് PDF ഫോർമാറ്റിൽ ഉള്ളതും 5 MB ൽ താഴെയുള്ളതും ആയിരിക്കണം.
ഘട്ടം 11: താങ്കളുടെ വിശദാംശങ്ങൾ പരിശോധിക്കുക എന്ന പേജിൽ ആവശ്യമായ വിശദാംശങ്ങൾ എഡിറ്റ് ചെയ്യുക. സ്ഥിരീകരിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 12: വിജയസന്ദേശം പ്രദർശിപ്പിക്കപ്പെടുകയും താങ്കളുടെ രജിസ്ട്രേഷൻ അഭ്യർത്ഥന അംഗീകാരത്തി നായി സമർപ്പിക്കപ്പെടുകയും ചെയ്യും.
3.2 അഭ്യർത്ഥന സമർപ്പിച്ചതിനുശേഷമുള്ള ഘട്ടം :
ഘട്ടം 1: ഹോംപേജ് കാണുന്നതിന് ഇ-ഫയലിംഗ് പോർട്ടലിലേക്ക് പോകുക, ശേഷം രജിസ്റ്റർ ചെയ്യുക എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 2: മറ്റുള്ളവ > ഇ-റിട്ടേൺ ഇന്റർമീഡിയറി എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: രജിസ്ട്രേഷൻ സ്റ്റാറ്റസ് പരിശോധിക്കുക എന്നത് തിരഞ്ഞെടുക്കുക.
ഘട്ടം 4: താങ്കളുടെ പാൻ/ ടാൻ നൽകി വാലിഡേറ്റ് ചെയ്യുകഎന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 5: രജിസ്ട്രേഷൻ അഭ്യർത്ഥന സമർപ്പിച്ച സമയത്ത് നൽകിയ മൊബൈൽ നമ്പറിലേക്ക് 6 അക്ക ഓ ടി പി അയച്ചിട്ടുണ്ട്.
കുറിപ്പ്:
- ഓ ടി പി-ക്ക് 15 മിനിറ്റ് മാത്രമേ സാധുതയുണ്ടാകുകയുള്ളൂ.
- ശരിയായ ഓ ടി പി നൽകുന്നതിന് താങ്കൾക്ക് 3 അവസരങ്ങൾ ഉണ്ട്.
- ഓ ടി പി എപ്പോൾ കാലഹരണപ്പെടുമെന്ന് സ്‌ക്രീനിലെ ഓ ടി പി ടൈമർ താങ്കൾക്ക് കാണിച്ചുതരുന്നു.
- ഓ ടി പി വീണ്ടും സൃഷ്‌ടിക്കാനുള്ള സമയം ഓ ടി പി ടൈമർ കാണിക്കുന്നതാണ്. ഓ ടി പി വീണ്ടും അയയ്ക്കുക എന്നതിൽ ക്ലിക്ക് ചെയ്യുമ്പോൾ, ഒരു പുതിയ ഓ ടി പി സൃഷ്‌ടിക്കപ്പെടും.
ഇ ആർ ഐ രജിസ്ട്രേഷൻ അഭ്യർത്ഥന സമർപ്പിച്ചുകഴിഞ്ഞാൽ, ഇനിപ്പറയുന്ന സാഹചര്യങ്ങളിലൊന്ന് ഉയർന്നുവരുന്നു. കൂടുതൽ അറിയാൻ അതാത് വിഭാഗങ്ങളിലേക്ക് പോകുക.
| കേസ് | വകുപ്പ് നമ്പർ |
|---|---|
| രജിസ്ട്രേഷൻ അപേക്ഷ രജിസ്ട്രാർ അംഗീകരിക്കുമ്പോൾ | വകുപ്പ് 3.2.1 ലേക്ക് പോകുക |
| രജിസ്ട്രേഷൻ അഭ്യർത്ഥനയിൽ തെറ്റുകൾ ഉള്ളപ്പോൾ | വകുപ്പ് 3.2.2 ലേക്ക് പോകുക |
| രജിസ്ട്രേഷൻ അഭ്യർത്ഥന നിരസിക്കുമ്പോൾ | വകുപ്പ് 3.2.3 ലേക്ക് പോകുക |
| രജിസ്ട്രേഷൻ അഭ്യർത്ഥന രജിസ്ട്രാർ തീർപ്പാക്കാത്തപ്പോൾ | വകുപ്പ് 3.2.4 ലേക്ക് പോകുക |
3.2.1 രജിസ്‌ട്രേഷൻ അപേക്ഷ രജിസ്ട്രാർ അംഗീകരിച്ചാൽ
ഘട്ടം 1: 6 അക്ക ഓ ടി പി-യുടെ വിജയകരമായ സാധൂകരണത്തിനുശേഷം, അഭ്യർത്ഥന അംഗീകരിച്ചു എന്ന സ്ക്രീൻ ദൃശ്യമാകുന്നു. തുടരുകഎന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 2: പാസ്സ്‌വേർഡ് സെറ്റ് ചെയ്യുക എന്ന സ്‌ക്രീനിൽ, നൽകിയിരി ക്കുന്ന രണ്ട് ഫീൽഡുകളിലും ഒരേ പാസ്സ്‌വേർഡ് നൽകി രജിസ്റ്റർ ചെയ്യുക എന്നതിൽ ക്ലിക്ക് ചെയ്യുക.
കുറിപ്പ്:
- റിഫ്രഷ് ചെയ്യുക അല്ലെങ്കിൽ തിരികെ പോകുക എന്നതിൽ ക്ലിക്ക് ചെയ്യരുത്.
- താങ്കളുടെ പുതിയ പാസ്സ്‌വേർഡ് നൽകുന്ന സമയത്ത്, പാസ്സ്‌വേർഡ് നയം ശ്രദ്ധിക്കുക:
- അത് കുറഞ്ഞത് 8 പ്രതീകങ്ങളും പരമാവധി 14 പ്രതീകങ്ങളും ഉള്ളതായിരിയ്ക്കണം.
- ഇതിൽ വലിയ അക്ഷരവും ചെറിയ അക്ഷരവും ഉൾപ്പെടുത്തിയിട്ടുണ്ടാവണം.
- അതിൽ ഒരു അക്കവും അടങ്ങിയിരിക്കണം.
- ഇതിൽ ഒരു പ്രത്യേക പ്രതീകം ഉണ്ടായിരിക്കണം (ഉദാ., @#%).
ഘട്ടം 3: രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയായി, നൽകിയ പാസ്സ്‌വേർഡ് സിസ്റ്റത്തിൽ സേവ് ചെയ്തിരിക്കുന്നു. രജിസ്ട്രേഷൻ പ്രോസസ്സ് പൂർത്തിയായി എന്ന പേജിലേക്ക് താങ്കൾ നയിയ്ക്ക പ്പെടുന്നതാണ്.
3.2.2 രജിസ്ട്രേഷൻ അഭ്യർത്ഥനയിൽ തെറ്റുകൾ ഉള്ളപ്പോൾ
ഘട്ടം 1: നൽകിയ ഓ ടി പി വിജയകരമായി സാധൂകരിച്ചുകഴിഞ്ഞാൽ, ആപ്ലിക്കേഷനിൽ തെറ്റുകളുണ്ട് എന്ന പേജിലേക്ക് താങ്കൾ നയിയ്ക്കപ്പെടുന്നതാണ്. തെറ്റുകളുള്ള രേഖകളുടെ പട്ടിക ഇവിടെ പ്രദർശിപ്പിക്കപ്പെടും. പരിശോധിച്ചുറപ്പിച്ചിട്ടില്ലാത്ത രേഖകളുടെ പട്ടിക അറ്റാച്ചുചെയ്യാൻ വീണ്ടും സമർപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 2: പരിശോധിച്ചുറപ്പിക്കാത്ത രേഖകൾ അപ്‌ലോഡ് ചെയ്തുകഴിഞ്ഞാൽ, തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.
കുറിപ്പ്:
അറ്റാച്ചുമെന്റ് PDF ഫോർമാറ്റിൽ 5 MB യിൽ കുറവായിരിക്കണം.
ഘട്ടം 3: അടുത്ത സ്ക്രീനിലെ വിശദാംശങ്ങൾ വെരിഫൈ ചെയ്തതിനു ശേഷം സമർപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 4: രജിസ്ട്രേഷൻ അഭ്യർത്ഥന സമർപ്പിച്ചിരിക്കുന്നു എന്ന സ്ക്രീൻ പ്രദർശിപ്പിക്കപ്പെടും.
3.2.3 രജിസ്ട്രേഷൻ അഭ്യർത്ഥന നിരസിക്കപ്പെടുമ്പോൾ
ഘട്ടം 1: നൽകിയ ഓ ടി പി സാധൂകരിച്ചുകഴിഞ്ഞാൽ, അഭ്യർത്ഥന നിരസിച്ചു എന്ന സ്ക്രീൻ താങ്കൾക്ക് ദൃശ്യമാകും. ഇ ആർ ഐ ആയി രജിസ്റ്റർ ചെയ്യാൻ വീണ്ടും അപേക്ഷിക്കണമെങ്കിൽ ഹോം പേജിലേക്ക് പോകുക എന്നതിൽ ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ അഭ്യർത്ഥന സമർപ്പിക്കുക.
3.2.4 രജിസ്ട്രാർ രജിസ്ട്രേഷൻ അഭ്യർത്ഥന തീർപ്പാക്കാത്തപ്പോൾ
ഘട്ടം 1: നൽകിയ ഓ ടി പി സാധൂകരിച്ചുകഴിഞ്ഞാൽ, അപേക്ഷയുടെ അംഗീകാരം തീർപ്പാക്കപ്പെട്ടിട്ടില്ല എന്ന സ്ക്രീൻ താങ്കൾക്ക് ദൃശ്യമാകും.