1. അവലോകനം
ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ ഉപയോക്താക്കൾക്കും ലോഗിൻ ചെയ്തതിനു ശേഷം കംപ്ലയൻസ് പോർട്ടലും റിപ്പോർട്ടിംഗ് പോർട്ടൽ സേവനവും ലഭ്യമാണ്. ഇത് നിങ്ങളെ നിങ്ങളുടെ ഇ-ഫയലിംഗ് അക്കൗണ്ടിൽ നിന്ന് കംപ്ലയൻസ് പോർട്ടലിലേക്കും റിപ്പോർട്ടിംഗ് പോർട്ടലിലേക്കും സിംഗിൾ സൈൻ ഓൺ (SSO) ഉപയോഗിച്ച് കൊണ്ടുപോകുന്നു. താഴെ പറയുന്നവക്ക് ഈ സേവനം നിങ്ങളെ പ്രാപ്തരാക്കുന്നു:
- വാർഷിക വിവര പ്രസ്താവന, ഇ-കാമ്പെയ്‌നുകൾ, ഇ-വെരിഫിക്കേഷനുകൾ, ഇ-പ്രൊസീഡിംഗ്സ്, DIN പ്രാമാണീകരണം എന്നിവ പോലുള്ള സേവനങ്ങൾ ആക്‌സസ് ചെയ്യുന്നതിന് നേരിട്ട് കംപ്ലയൻസ് പോർട്ടലിലേക്ക് പോകുക.
- കംപ്ലയൻസ് പോർട്ടലിലെ പ്രസക്തമായ വിഭാഗത്തിലേക്ക് പോകുന്നതിന് മുമ്പ് നിങ്ങൾക്ക് പ്രസക്തമായ ഇ-കാമ്പെയ്‌നുകളുടെയും ഇ-വെരിഫിക്കേഷനുകളുടെയും സജീവ എണ്ണം കാണുക
- നിങ്ങളുടെ ഇ-ഫയലിംഗ് അക്കൗണ്ടിൽ നിന്ന് നേരിട്ട് റിപ്പോർട്ടിംഗ് പോർട്ടലിലേക്ക് പോകുക
2. ഈ സേവനം ലഭ്യമാക്കുന്നതിനുള്ള മുൻവ്യവസ്ഥകൾ
- സാധുതയുള്ള ഉപയോക്തൃ ID-യും പാസ്‌വേഡും ഉള്ള, ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഉപയോക്താവ്
- സജീവമായ ഇ-ക്യാമ്പയിനുകൾ അല്ലെങ്കിൽ ഇ-വെരിഫികേഷനുകൾ (കംപ്ലയൻസ് പോർട്ടലിനായി)
3. ഘട്ടം ഘട്ടമായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
| കംപ്ലയൻസ് പോർട്ടലിനായി (വാർഷിക വിവര പ്രസ്താവന) | സെക്ഷൻ 3.1 പരിശോധിക്കുക |
| കംപ്ലയൻസ് പോർട്ടലിനായി (ഇ-കാമ്പെയ്ൻ, ഇ-വെരിഫിക്കേഷൻ, ഇ-പ്രൊസീഡിംഗ്സ് അല്ലെങ്കിൽ DIN പ്രാമാണീകരണം) | സെക്ഷൻ 3.2 പരിശോധിക്കുക |
| റിപ്പോർട്ടിംഗ് പോർട്ടലിനായി | സെക്ഷൻ 3.3 പരിശോധിക്കുക |
3.1 കംപ്ലയൻസ് പോർട്ടൽ (വാർഷിക വിവര പ്രസ്താവന)
വാർഷിക വിവര പ്രസ്താവന നികുതിദായകൻ്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ നൽകുന്നു (അടച്ച നികുതികൾ, ഡിമാൻഡ്, റീഫണ്ട്, തീർപ്പുകൽപ്പിക്കാത്തതും പൂർത്തിയാക്കിയതുമായ നടപടിക്രമങ്ങൾ, മറ്റ് വിവരങ്ങൾ ഉൾപ്പെടെ).
ഘട്ടം 1: നിങ്ങളുടെ ഉപയോക്തൃ ID-യും പാസ്‌വേഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുക.
ഘട്ടം 2: നിങ്ങളുടെ ഡാഷ്‌ബോർഡിൽ, തീർപ്പാക്കാത്ത നടപടികൾ> വാർഷിക വിവര പ്രസ്താവന ക്ലിക്ക് ചെയ്യുക.
ശ്രദ്ധിക്കുക: ഒരു പ്രത്യേക സേവനമെന്ന നിലയിൽ തീർപ്പാക്കാത്ത നടപടികളിൽ നിന്ന് വാർഷിക വിവര പ്രസ്താവന ആക്സസ് ചെയ്യാവുന്നതാണ്. എന്നിരുന്നാലും, ഇത് കംപ്ലയൻസ് പോർട്ടലിലും ആക്സസ് ചെയ്യാവുന്നതാണ്.
ഘട്ടം 3: കംപ്ലയൻസ് പോർട്ടലിലേക്ക് നിങ്ങളെ കൊണ്ടുപോകുമെന്ന് അറിയിക്കുന്ന ഒരു സന്ദേശം പ്രദർശിപ്പിക്കുന്നു. തുടരുക ക്ലിക്ക് ചെയ്യുക.നിങ്ങളെ കംപ്ലയൻസ് പോർട്ടലിലേക്ക് കൊണ്ടുപോകുന്നതാണ്, അവിടെ നിങ്ങൾക്ക് നിങ്ങളുടെ വാർഷിക വിവര പ്രസ്താവന ആക്സസ് ചെയ്യാൻ കഴിയും.
3.2 കംപ്ലയൻസ് പോർട്ടൽ (ഇ-കാമ്പെയ്ൻ, ഇ-വെരിഫിക്കേഷൻ, ഇ-പ്രൊസീഡിംഗ്സ്, DIN പ്രാമാണീകരണം)
സജീവമായ ഇ-കാമ്പെയ്‌നുകളോടും ഇ-വെരിഫിക്കേഷനും ഇ-പ്രൊസീഡിംഗ്‌സും സംബന്ധിച്ച വകുപ്പിൽ നിന്നുള്ള അറിയിപ്പുകൾക്കും DIN പ്രാമാണീകരണത്തിനും മറുപടി നൽകുന്നതിന് നികുതിദായകർ കംപ്ലയൻസ് പോർട്ടൽ സന്ദർശിക്കേണ്ടതായി വന്നേക്കാം.
ഘട്ടം 1: നിങ്ങളുടെ ഉപയോക്തൃ ID-യും പാസ്‌വേഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുക.
ഘട്ടം 2: നിങ്ങളുടെ ഡാഷ്‌ബോർഡിൽ, തീർപ്പാക്കാത്ത നടപടികൾ> കംപ്ലയൻസ് പോർട്ടൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: ഇ-കാമ്പെയ്ൻ, ഇ-വെരിഫിക്കേഷൻ, ഇ-പ്രൊസീഡിംഗ്സ് അല്ലെങ്കിൽ DIN പ്രാമാണീകരണം എന്നിവയിലേതെങ്കിലും തിരഞ്ഞെടുക്കുക. കൂടുതൽ മുന്നോട്ട് പോകാൻ ചുവടെയുള്ള പട്ടിക പരിശോധിക്കുക:
| ഇ-കാമ്പെയ്ൻ | ഘട്ടം 3a പിന്തുടരുക. |
| ഇ-വെരിഫിക്കേഷൻ | ഘട്ടം 3b പിന്തുടരുക. |
| ഇ-പ്രൊസീഡിംഗ്സ് | ഘട്ടം 3c പിന്തുടരുക. |
| DIN പ്രാമാണീകരണം | ഘട്ടം 3d പിന്തുടരുക. |
ഘട്ടം 3a: നിങ്ങൾ ഇ-കാമ്പെയ്ൻ തിരഞ്ഞെടുക്കുകയാണെങ്കിൽ, പ്രധാനപ്പെട്ട ഇടപാടുകൾ, റിട്ടേൺ ഫയൽ ചെയ്യാത്തത്, ഉയർന്ന മൂല്യമുള്ള ഇടപാടുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ സജീവമായ കാമ്പെയ്‌നുകളുടെ എണ്ണം അടുത്ത പേജ് കാണിക്കും. തുടരുക ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ഭാഗത്തെ തുടർ നടപടികൾക്കായി നിങ്ങളെ കംപ്ലയൻസ് പോർട്ടലിലേക്ക് കൊണ്ടുപോകും.
ഘട്ടം 3b: നിങ്ങൾ ഇ-വെരിഫിക്കേഷൻ തിരഞ്ഞെടുക്കുകയാണെങ്കിൽ, അടുത്ത പേജ് നിങ്ങളുടെ സജീവ ഇ-വെരിഫിക്കേഷൻ എണ്ണം കാണിക്കും. തുടരുക ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ഭാഗത്തെ തുടർ നടപടികൾക്കായി നിങ്ങളെ കംപ്ലയൻസ് പോർട്ടലിലേക്ക് കൊണ്ടുപോകും.
ഘട്ടം 3c: നിങ്ങൾ ഇ-പ്രൊസീഡിംഗ്സ് തിരഞ്ഞെടുക്കുകയാണെങ്കിൽ, നിങ്ങളെ ഇ പ്രൊസീഡിംഗ്സ് പേജിലേക്ക് കൊണ്ടുപോകും, അവിടെ നിങ്ങൾ തുടരുക ക്ലിക്ക് ചെയ്യണം. നിങ്ങളുടെ ഭാഗത്തെ തുടർ നടപടികൾക്കായി നിങ്ങളെ കംപ്ലയൻസ് പോർട്ടലിലേക്ക് കൊണ്ടുപോകും.
ഘട്ടം 3d: നിങ്ങൾ DIN പ്രാമാണീകരണം തിരഞ്ഞെടുക്കുകയാണെങ്കിൽ, നിങ്ങളെ DIN പ്രാമാണീകരണ പേജിലേക്ക് കൊണ്ടുപോകും, അവിടെ നിങ്ങൾ തുടരുക ക്ലിക്ക് ചെയ്യണം. നിങ്ങളുടെ ഭാഗത്തുനിന്നുള്ള തുടർനടപടികൾക്കായി നിങ്ങളെ കംപ്ലയൻസ് പോർട്ടലിലേക്ക് കൊണ്ടുപോകും.
3.3 റിപ്പോർട്ടിംഗ് പോർട്ടൽ
റിപ്പോർട്ടിംഗ് പോർട്ടൽ ആദായനികുതി വകുപ്പിന് നിർദ്ദിഷ്‌ട പ്രസ്താവനകൾ നൽകാൻ റിപ്പോർട്ടിംഗ് എന്റിറ്റികളെ പ്രാപ്‌തമാക്കുന്നു, ഇത് റിപ്പോർട്ടിംഗ് പോർട്ടൽ ആക്‌സസ് ചെയ്യുന്നതിലൂടെ ചെയ്യാം.
ഘട്ടം 1: നിങ്ങളുടെ സാധുതയുള്ള ഉപയോക്തൃ ID-യും പാസ്‌വേഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുക.
ഘട്ടം 2: നിങ്ങളുടെ ഡാഷ്‌ബോർഡിൽ, തീർപ്പാക്കാത്ത നടപടികൾ> റിപ്പോർട്ടിംഗ് പോർട്ടൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: നിങ്ങളെ റിപ്പോർട്ടിംഗ് പോർട്ടലിലേക്ക് കൊണ്ടുപോകുമെന്ന് അറിയിക്കുന്ന ഒരു സന്ദേശം ദൃശ്യമാകുന്നു. തുടരുക ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ഭാഗത്തെ തുടർ നടപടികൾക്കായി നിങ്ങളെ റിപ്പോർട്ടിംഗ് പോർട്ടലിലേക്ക് കൊണ്ടുപോകും.