ഫോം 145

 

1. അവലോകനം

ഇന്ത്യയ്ക്ക് പുറത്തേക്ക് പണം അയക്കുന്നതിനായി പഴയ ഫോം 15CA-യ്ക്ക് പകരം പുതുതായി അവതരിപ്പിച്ച ഫോമാണ് ഫോം 145. വിദേശത്തേക്ക് പണമയക്കാൻ ആഗ്രഹിക്കുന്ന ഏതൊരാളും ഈ ഫോം പൂരിപ്പിക്കേണ്ടതുണ്ട്. കൂടാതെ പണം അയക്കുന്നതിനുമുമ്പ് ഇത് സമർപ്പിക്കുകയും വേണം. എന്താവശ്യത്തിനാണ് പണം അയക്കുന്നത് എന്നും അതിന്മേൽ എന്തെങ്കിലും നികുതി അടയ്ക്കേണ്ടതുണ്ടോ എന്നും ആദായനികുതി വകുപ്പിന് മനസ്സിലാക്കാൻ ഈ ഫോം സഹായിക്കുന്നു. പണമയക്കുന്നതിന്റെ ലക്ഷ്യം വ്യക്തമാക്കുന്നതിനായി ഫോം 145-ൽ മുൻകൂട്ടി നിശ്ചയിച്ച ഒരു പട്ടിക നൽകിയിട്ടുണ്ട്. ഇത് നടപടിക്രമങ്ങൾ എളുപ്പമാക്കാനും തെറ്റുകൾ കുറയ്ക്കാനും സഹായിക്കുന്നു. ചില സാഹചര്യങ്ങളിൽ, ഫോം 145 സമർപ്പിക്കുന്നതിന് മുമ്പ് ഒരു ചാർട്ടേഡ് അക്കൗണ്ടന്‍റിൽ നിന്നും ഫോം 146 (പഴയ ഫോം 15CB) കൈപ്പറ്റേണ്ടതുണ്ട്. ഇടപാട് തുക നിശ്ചിത പരിധി (5 ലക്ഷം രൂപ) കവിയുകയും ഭാഗം B-യുടെ പരിധിയിൽ വരാത്തതിനാൽ ഭാഗം C-യിൽ പരാമർശിച്ചിരിക്കുന്നതുപോലെ നികുതി ബാധ്യത വരികയും ചെയ്യുകയാണെങ്കിൽ ഇത് ആവശ്യമാണ്. നിങ്ങൾക്ക് ആദായനികുതി പോർട്ടൽ വഴി ഓൺലൈനായും ഓഫ്‌ലൈനായും ഫോം 145 സമർപ്പിക്കാവുന്നതാണ്.

2. ഈ സേവനം പ്രയോജനപ്പെടുത്തുന്നതിനുള്ള മുൻവ്യവസ്ഥകൾ

• സാധുതയുള്ള യൂസർ IDയും പാസ്‌വേഡും ഉള്ള ഇ-ഫയലിംഗ് പോർട്ടലിന്‍റെ രജിസ്റ്റർ ചെയ്ത ഉപയോക്താവ്.
• CA ഫോം 146 സമർപ്പിച്ചിരിക്കണം (ഭാഗം - Cക്ക് മാത്രം).

3. ഫോമിനെക്കുറിച്ച്

3.1 ഉദ്ദേശ്യം

ഒരു കമ്പനി അല്ലാത്ത ഒരു പ്രവാസിക്കോ വിദേശ കമ്പനിക്കോ പണമടയ്ക്കുന്നതിനുള്ള വിവരങ്ങൾ സമർപ്പിക്കാൻ ഈ ഫോം ഉപയോക്താക്കളെ സഹായിക്കുന്നു. പണമയക്കാൻ ബാധ്യസ്ഥനായ വ്യക്തി, ഓരോ തവണ വിദേശത്തേക്ക് പണമയക്കുന്നതിന് മുൻപും ഫോം 145 ഫയൽ ചെയ്യേണ്ടതുണ്ട്. ചില സന്ദർഭങ്ങളിൽ ഫോം 145 ഓൺലൈനായി അപ്‌ലോഡ് ചെയ്യുന്നതിന് ഫോം 146 ലെ ചാർട്ടേഡ് അക്കൗണ്ടന്‍റിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ആവശ്യമാണ്.

3.2 ആർക്കൊക്കെ ഇത് ഉപയോഗിക്കാൻ കഴിയും?

നികുതിദായകർ, അംഗീകൃത ഒപ്പിട്ടവർ, പ്രതിനിധി നികുതിദായകൻ എന്നിവർക്ക് ഫോം 145 ഉപയോഗിച്ച് ഒരു കമ്പനിയല്ലാത്ത പ്രവാസിക്കോ അല്ലെങ്കിൽ വിദേശ കമ്പനിക്കോ നടത്തുന്ന പണമടവ് സംബന്ധിച്ച വിവരങ്ങൾ നൽകാം.

3.3. ഫോം-ഒറ്റനോട്ടത്തിൽ

ഫോം 145 ന് നാല് വിഭാഗങ്ങളുണ്ട്:

  1. ഭാഗം A - പണമടയ്ക്കൽ നിയമപ്രകാരം നികുതി ബാധ്യതയുള്ളതാണെങ്കിൽ അല്ലെങ്കിൽ സാഹചര്യമനുസരിച്ച്, ഇത്തരം പണമയക്കലുകളോ അല്ലെങ്കിൽ അവയുടെ ആകെ തുകയോ ₹ 5,00,000-ൽ കവിയുന്നില്ലെങ്കിലോ ആണ് ഇത് പൂരിപ്പിക്കേണ്ടത്.
  2. ഭാഗം B - പണമടയ്ക്കൽ നിയമം ("IT ആക്ട്") പ്രകാരം നികുതി ബാധ്യതയുള്ളതാണെങ്കിൽ അല്ലെങ്കിൽ സാഹചര്യമനുസരിച്ച്, ഇത്തരം പണമയക്കലുകളോ അല്ലെങ്കിൽ അവയുടെ ആകെ തുകയോ ₹ 5,00,000-ൽ കവിയുന്നില്ലെങ്കിലോ കൂടാതെ അസ്സസ്സിങ് ഓഫീസറിൽ നിന്ന് നിയമത്തിന്‍റെ വകുപ്പ് 395 (1)/ 395(2) പ്രകാരമുള്ള സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടെങ്കിലോ ആണ് ഇത് പൂരിപ്പിക്കേണ്ടത്.
  3. ഭാഗം C - പണമടയ്ക്കൽ നിയമം ("IT ആക്ട്") പ്രകാരം നികുതി ബാധ്യതയുള്ളതാണെങ്കിൽ അല്ലെങ്കിൽ സാഹചര്യമനുസരിച്ച്, ഇത്തരം പണമയക്കലുകളോ അല്ലെങ്കിൽ അവയുടെ ആകെ തുകയോ ₹ 5,00,000-ൽ കവിയുന്നില്ലെങ്കിലോ കൂടാതെ ഒരു അക്കൗണ്ടന്‍റിൽ നിന്ന് നിയമത്തിലെ വകുപ്പ് 515(3)(b) ൽ നിർവചിച്ചിരിക്കുന്നതുപോലെ ഫോം നമ്പർ 146 ൽ ഒരു സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടെങ്കിലോ ആണ് ഇത് പൂരിപ്പിക്കേണ്ടത്.
  4. ഭാഗം D - ചട്ടം 220(2) ൽ പരാമർശിച്ചിരിക്കുന്ന വ്യക്തി ചട്ടം 220(3) ൽ പറയുന്ന പണമടവുകൾ ഒഴികെ നിയമപ്രകാരം നികുതി ബാധ്യതയില്ലാത്ത പണമിടപാടുകളാണ് നടത്തുന്നതെങ്കിൽ ഇത് പൂരിപ്പിക്കേണ്ടതുണ്ട്.
Data responsive

3.3.1 ഭാഗം A:

പണം അയയ്ക്കുന്നയാൾ, പണം സ്വീകരിക്കുന്നയാൾ, പണമടയ്ക്കൽ എന്നിവയുടെ വിശദാംശങ്ങൾ രേഖപ്പെടുത്തുക. ഫോം 145 സമർപ്പിക്കുന്ന വ്യക്തിയുടെ സാക്ഷ്യപത്രവും ഭാഗം A-യിൽ ഉൾപ്പെടുന്നു.

Data responsive

3.3.2 ഭാഗം B:

പണം അയയ്ക്കുന്നയാൾ, പണം സ്വീകരിക്കുന്നയാൾ, AO സർട്ടിഫിക്കറ്റ് വിവരങ്ങൾ, പണമടയ്ക്കൽ എന്നിവയുടെ വിശദാംശങ്ങൾ രേഖപ്പെടുത്തുക. ഫോം 145 സമർപ്പിക്കുന്ന വ്യക്തിയുടെ സാക്ഷ്യപത്രവും ഭാഗം B-യിൽ ഉൾപ്പെടുന്നു.

Data responsive

3.3.3 ഭാഗം C:

പണമയക്കുന്നയാളുടെയും സ്വീകരിക്കുന്നയാളുടെയും വിവരങ്ങൾ, അക്കൗണ്ടന്‍റിന്‍റെ വിശദാംശങ്ങൾ, പണമടയ്ക്കലിന്‍റെ വിശദാംശങ്ങൾ (ഫണ്ട് ട്രാൻസ്ഫർ), നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമുള്ള നികുതി ബാധ്യത [ഇരട്ട നികുതി ഒഴിവാക്കൽ കരാർ ("DTAA") പരിഗണിക്കാതെ], ഇരട്ട നികുതി ഒഴിവാക്കൽ കരാർ പ്രകാരമുള്ള നികുതി ബാധ്യത ("DTAA"), സ്രോതസ്സിൽ നിന്ന് കിഴിവ് ചെയ്ത നികുതിയുടെ വിശദാംശങ്ങൾ, സാക്ഷ്യപത്രം തുടങ്ങിയ എല്ലാ പാനലുകളും സമർപ്പിച്ച ഫോം 146-ൽ നൽകിയിരിക്കുന്ന ARN വിശദാംശങ്ങളുടെ അടിസ്ഥാനത്തിൽ മുൻകൂട്ടി പൂരിപ്പിക്കപ്പെടുന്നതാണ്.

Data responsive

3.3.4 ഭാഗം D:

പണമയക്കുന്നയാളുടെയും സ്വീകരിക്കുന്നയാളുടെയും വിവരങ്ങൾ പണമടയ്ക്കലിന്‍റെ വിശദാംശങ്ങൾ എന്നിവയും രേഖപ്പെടുത്തുക. ഫോം 145 സമർപ്പിക്കുന്ന വ്യക്തിയുടെ സാക്ഷ്യപത്രവും ഭാഗം Dയിൽ ഉൾപ്പെടുന്നു.

Data responsive

4. എങ്ങനെ ലഭ്യമാക്കി സമർപ്പിക്കാം

ഇനിപ്പറയുന്ന രീതികളിലൂടെ നിങ്ങൾക്ക് ഫോം 145 പൂരിപ്പിച്ച് സമർപ്പിക്കാം:

• ഓൺലൈൻ രീതി - ഇ-ഫയലിംഗ് പോർട്ടൽ വഴി.
• ഓഫ്‌ലൈൻ രീതി - ഓഫ്‌ലൈൻ സൗകര്യം വഴി

കുറിപ്പ്: കൂടുതലറിയാൻ ഓഫ്‌ലൈൻ സൗകര്യം (നിയമപരമായ ഫോമുകൾ) ഉപയോക്തൃ മാനുവൽ പരിശോധിക്കുക. ഓൺലൈൻ രീതി വഴി ഫോം 145 പൂരിപ്പിച്ച് സമർപ്പിക്കുന്നതിന് താഴെയുള്ള ഘട്ടങ്ങൾ പാലിക്കുക.

5.ഘട്ടം ഘട്ടമായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

5.1 ഭാഗം A, B, D എന്നിവ സമർപ്പിക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

ഘട്ടം 1: നിങ്ങളുടെ യൂസർ IDയും പാസ്‌വേഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുക.

Data responsiveData responsive

ഘട്ടം 2: ഇ-ഫയൽ >ആദായനികുതി ഫോമുകൾ > ആദായനികുതി ഫോമുകൾ സമർപ്പിക്കുക എന്നതിലേക്ക് പോകുക.

Data responsive

ഘട്ടം 3: "2025-ലെ ആദായനികുതി നിയമം അനുസരിച്ചുള്ള ഫോമുകൾ" എന്ന ടാബ് തെരഞ്ഞെടുക്കുക.

Data responsive

ഘട്ടം 4: ഫോം 145 തെരഞ്ഞെടുക്കുക/ തെരയുക.

Data responsive

ഘട്ടം 5: ഓൺലൈൻ, നികുതി വർഷം എന്നിവ തെരഞ്ഞെടുത്ത് തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.

Data responsive

ഘട്ടം 6: ആരംഭിക്കാം എന്നതിൽ ക്ലിക്ക് ചെയ്യുക.

Data responsive

ഘട്ടം 7: ആരംഭിക്കാം എന്നതിൽ ക്ലിക്ക് ചെയ്യുമ്പോൾ, ഫോം 145 പ്രദർശിപ്പിക്കും. ബാധകമായ വിഭാഗം തെരഞ്ഞെടുത്ത് ആവശ്യമായ എല്ലാ വിശദാംശങ്ങളും പൂരിപ്പിക്കുക. തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.

Data responsive

ഘട്ടം 7.1: തെരഞ്ഞെടുത്ത ഭാഗത്തിന്‍റെ ഓരോ പാനലും പൂർത്തിയാക്കുക, ഭാഗം A അല്ലെങ്കിൽ ഭാഗം B അല്ലെങ്കിൽ ഭാഗം D-യുടെ എല്ലാ പാനലുകളും പൂർത്തിയാക്കിയശേഷം പ്രിവ്യൂ ബട്ടൺ പ്രവർത്തനക്ഷമമാകും. (ഭാഗം A-യുടെ ഉദാഹരണം താഴെ കാണിച്ചിരിക്കുന്നു.)

Data responsive

ഘട്ടം 7.2: ഓരോ പാനലിലും ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിച്ച് സേവ് ക്ലിക്ക് ചെയ്യുക.

Data responsiveData responsive
Data responsiveData responsive

ഘട്ടം 7.3: ഒരു പാനലിലെ ആവശ്യമായ എല്ലാ വിഭാഗങ്ങകളും പൂരിപ്പിക്കുമ്പോൾ, ഒരു 'പൂർത്തിയായി' എന്ന അടയാളം ദൃശ്യമാകും. എല്ലാ പാനലുകളും പൂർത്തിയായശേഷം പ്രിവ്യൂ ബട്ടൺ സജീവമാകും.

Data responsive

ഘട്ടം 8: പ്രിവ്യൂ പേജിൽ വിശദാംശങ്ങൾ സ്ഥിരീകരിച്ച് ഇ-വെരിഫൈ തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.

Data responsiveData responsiveData responsive

ഘട്ടം 9: സമർപ്പിക്കാൻ അതെ ക്ലിക്ക് ചെയ്യുക. അതെ ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങളെ ഇ-വെരിഫൈ പേജിലേക്ക് കൊണ്ടുപോകും.

ഘട്ടം 10: നിങ്ങൾക്ക് ഏത് സ്ഥിരീകരണ രീതികളിലൂടെയും ഫോം ഇ-വെരിഫൈ ചെയ്യാൻ കഴിയും.

Data responsive

കുറിപ്പ്: കൂടുതലറിയാൻ ഇ-വെരിഫൈ ചെയ്യുന്നതെങ്ങനെ എന്ന ഉപയോക്തൃ മാനുവൽ പരിശോധിക്കുക.

വിജയകരമായ ഇ-വെരിഫിക്കേഷനുശേഷം ഒരു വിജയസന്ദേശം ഒരു ട്രാൻസാക്ഷൻ ID-യും അക്‌നോളജ്‌മെന്‍റ് നമ്പറും സഹിതം പ്രദർശിപ്പിക്കും. ഭാവിയിലെ ആവശ്യത്തിനായി ട്രാൻസാക്ഷൻ ഐഡിയും അക്‌നോളജ്‌മെന്‍റ് നമ്പറും ദയവായി കുറിച്ചുവയ്ക്കുക. ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിങ്ങളുടെ ഇമെയിൽ ID-യിലും മൊബൈൽ നമ്പറിലും ഒരു സ്ഥിരീകരണ സന്ദേശം ലഭിക്കും.

ഘട്ടം 11: ഫോം സമർപ്പിക്കാൻ അതെ ക്ലിക്ക് ചെയ്യുക.

 
Data responsive

ഘട്ടം 12: ഫോം സമർപ്പിച്ചുകഴിഞ്ഞാൽ സമർപ്പണം വിജയകരമാകും.

Data responsive

5.2 ഫോം 145 - ഭാഗം C പൂരിപ്പിക്കണമെങ്കിൽ

ഘട്ടം 1: ഫോമിന്‍റെ ഭാഗം C തെരഞ്ഞെടുക്കുക.

 
Data responsive

ഘട്ടം 2: "നിങ്ങൾ CA-യെ ചേർത്തിട്ടില്ലെങ്കിൽ, ഫോം ചുമതലപ്പെടുത്തുന്നതിനായി ദയവായി ഒരാളെ തിരഞ്ഞെടുക്കുക. സഹായത്തിനായി നിങ്ങൾക്ക് 'എന്‍റെ CA' ഉപയോക്തൃ മാനുവൽ പരിശോധിക്കാവുന്നതാണ്. ഒരു CA ചേർത്തതിനുശേഷം, അവർ ഫോം 146 പൂരിപ്പിക്കും. ഫോം 146 സമർപ്പിച്ചുകഴിഞ്ഞാൽ ഒരു അക്‌നോളജ്‌മെന്‍റ് രസീത് സൃഷ്ടിക്കപ്പെടും. രസീതിൽ സൂചിപ്പിച്ചിരിക്കുന്ന അക്‌നോളജ്‌മെന്‍റ് നമ്പർ ഉപയോഗിച്ച് നിങ്ങൾക്ക് ഫോം 145 - ഭാഗം C സമർപ്പിക്കാം."

ഘട്ടം 3: ലോഗിൻ ചെയ്ത ഉപയോക്താവിനായി CA പൂരിപ്പിച്ച ഫോം 146 ന്‍റെ അക്‌നോളജ്‌മെന്‍റ് നമ്പർ നൽകുക.

Data responsive

ഘട്ടം 4: ഓരോ പാനലും തുറന്ന്, CA സമർപ്പിച്ച ഫോം 146-ൽ നിന്ന് മുൻകൂട്ടി പൂരിപ്പിച്ച വിവരങ്ങൾ അവലോകനം ചെയ്ത് പാനൽ സേവ് ചെയ്യുക. എല്ലാ പാനലുകളും പൂർത്തിയാക്കിയശേഷം ഫോം 146-ൽ CA സമർപ്പിച്ചിരിക്കുന്ന വിശദാംശങ്ങൾ സ്ഥിരീകരിക്കാൻ പ്രിവ്യൂവിൽ ക്ലിക്ക് ചെയ്യുക.

ഘട്ടം 5: ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ പ്രിവ്യൂ ദൃശ്യമാകും. വിശദാംശങ്ങൾ വീണ്ടും സ്ഥിരീകരിച്ച് ഇ-വെരിഫൈ തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.

ഘട്ടം 6: ഇ-വെരിഫൈ ചെയ്യുന്നതിനുള്ള സ്ഥിരീകരണ പോപ്പ് അപ്പിലെ അതെ ക്ലിക്ക് ചെയ്യുക.

ഘട്ടം 7: നിങ്ങൾക്ക് ഏത് സ്ഥിരീകരണ രീതികളിലൂടെയും ഫോം ഇ-വെരിഫൈ ചെയ്യാം.

Data responsive

കുറിപ്പ്: കൂടുതലറിയാൻ ഇ-വെരിഫൈ ചെയ്യുന്നതെങ്ങനെ എന്ന ഉപയോക്തൃ മാനുവൽ പരിശോധിക്കുക.

വിജയകരമായ ഇ-വെരിഫിക്കേഷനുശേഷം ഒരു വിജയസന്ദേശം ട്രാൻസാക്ഷൻ ID-യും അക്‌നോളജ്‌മെന്‍റ് നമ്പറും സഹിതം പ്രദർശിപ്പിക്കും. ഭാവിയിലെ ആവശ്യങ്ങൾക്കായി ട്രാൻസാക്ഷൻ ID-യും അക്‌നോളജ്‌മെന്‍റ് നമ്പറും ദയവായി കുറിച്ചുവയ്ക്കുക. ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിങ്ങളുടെ ഇമെയിൽ ID-യിലും മൊബൈൽ നമ്പറിലും ഒരു സ്ഥിരീകരണ സന്ദേശം ലഭിക്കും.

 

ഘട്ടം 8: ഫോം സമർപ്പിക്കാൻ അതെ ക്ലിക്ക് ചെയ്യുക.

Data responsive

ഘട്ടം 9: ഫോം സമർപ്പിച്ചുകഴിഞ്ഞാൽ സമർപ്പണം വിജയകരമാകും.

Data responsive