നിങ്ങളുടെ പാസ്‌വേഡ് പുനഃക്രമീകരിക്കുക
(നിങ്ങളുടെ അക്കൗണ്ട് നിമിഷങ്ങൾക്കുള്ളിൽ സുരക്ഷിതമാക്കുക)
(നിങ്ങളുടെ അക്കൗണ്ട് നിമിഷങ്ങൾക്കുള്ളിൽ സുരക്ഷിതമാക്കുക)
നിങ്ങളുടെ പാസ്‌വേഡ് പുനഃസജ്ജമാക്കുന്നതിനെക്കുറിച്ചുള്ള പതിവുചോദ്യങ്ങൾ
1. ഞാൻ എന്തിനാണ് എന്‍റെ പാസ്‌വേഡ് പുനഃസജ്ജമാക്കേണ്ടത്?
നിങ്ങളുടെ ഇ-ഫയലിംഗ് പോർട്ടൽ പാസ്‌വേഡ് മറന്നുപോയാൽ അല്ലെങ്കിൽ ഏതെങ്കിലും കാരണത്താൽ നിങ്ങളുടെ പാസ്‌വേഡ് അറിയില്ലെങ്കിൽ ഈ സേവനം ഉപയോഗിച്ച് നിങ്ങൾക്ക് അത് പുനഃസജ്ജമാക്കാവുന്നതാണ്.
2. എന്‍റെ പാസ്‌വേഡ് വിജയകരമായി പുനഃസജ്ജീകരിച്ചുവെന്ന് എനിക്ക് എങ്ങനെ അറിയാനാകും?
നിങ്ങളുടെ പാസ്‌വേഡ് വിജയകരമായി പുനഃസജ്ജമായാൽ ഒരു ട്രാൻസാക്ഷൻ ID സൃഷ്ടിക്കപ്പെടും. ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിങ്ങളുടെ ഇമെയിൽ IDയിലും മൊബൈൽ നമ്പറിലും ഒരു സ്ഥിരീകരണ സന്ദേശം ലഭിക്കും.
3. DSC ഉപയോഗിച്ച് എന്‍റെ പാസ്‌വേഡ് പുനഃസജ്ജമാക്കുമ്പോൾ ഒരു അസാധുവായ ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് സന്ദേശം ലഭിക്കുന്നു. ഞാൻ എന്തുചെയ്യണം?
നിങ്ങൾ DSC ഉപയോഗിച്ച് പാസ്‌വേഡ് പുനഃസജ്ജമാക്കുകയാണെങ്കിൽ, സർട്ടിഫൈയിംഗ് അതോറിറ്റി അംഗീകരിച്ച സജീവമായ ലെവൽ 2 അല്ലെങ്കിൽ അതിന് മുകളിലുള്ള DSC അപ്‌ലോഡ് ചെയ്യേണ്ടതാണ്.
4. എന്‍റെ പാസ്‌വേഡ് പുനഃസജ്ജമാക്കാനുള്ള മാർഗങ്ങൾ എന്തൊക്കെയാണ്?
നിങ്ങളുടെ പാസ്‌വേഡ് പുനഃസജ്ജമാക്കാൻ താഴെപ്പറയുന്ന മാർഗങ്ങൾ ഉപയോഗിക്കാം:
• ഇ-ഫയലിംഗ് OTP (ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിങ്ങളുടെ മൊബൈൽ നമ്പറിൽ ലഭിക്കുന്നത്)
• ആധാർ OTP (ആധാറിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിങ്ങളുടെ മൊബൈൽ നമ്പറിൽ ലഭിക്കുന്നത്)
• DSC
5. എനിക്ക് EVC എവിടെ നിന്ന് ലഭിക്കും?
നിങ്ങൾ തെരഞ്ഞെടുത്ത ഓപ്ഷൻ അനുസരിച്ച് നിങ്ങളുടെ മുൻകൂട്ടി സാധൂകരിച്ച ബാങ്ക് / ഡീമാറ്റ് അക്കൗണ്ടിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ നിങ്ങളുടെ EVC ലഭിക്കും.
6. ബാങ്ക് അക്കൗണ്ട് EVC ഉപയോഗിച്ച് എന്‍റെ പാസ്‌വേഡ് പുനഃസജ്ജമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു പക്ഷേ അത്തരമൊരു ഓപ്ഷൻ പട്ടികയിൽ ഇല്ല. ഞാൻ എന്തുചെയ്യണം?
നിങ്ങളുടെ ഇ-ഫയലിംഗ് അക്കൗണ്ട് സുരക്ഷിതമാക്കുന്നതിനായി ഇ-ഫയലിംഗ് വോൾട്ട് ഹയർ സെക്യൂരിറ്റി സേവനത്തിലൂടെ നിങ്ങൾ തെരഞ്ഞെടുത്ത ഓപ്ഷനുകൾ മാത്രമേ പ്രദർശിപ്പിക്കുകയുള്ളൂ. ബാങ്ക് അക്കൗണ്ട് EVC അല്ലെങ്കിൽ മറ്റേതെങ്കിലും രീതി ഉപയോഗിച്ച് നിങ്ങളുടെ പാസ്‌വേഡ് പുനഃസജ്ജമാക്കണം പക്ഷേ അത് ഒരു ഓപ്ഷനായി പ്രദർശിപ്പിക്കുന്നില്ലെങ്കിൽ ഇ-ഫയലിംഗ് വോൾട്ട് ഹയർ സെക്യൂരിറ്റി സേവനത്തിലൂടെ നിങ്ങൾക്ക് അത് ചേർക്കാവുന്നതാണ്.
7. ഒരു മാർഗത്തിലൂടെയും എനിക്ക് പാസ്‌വേഡ് പുനഃസജ്ജമാക്കാൻ കഴിയുന്നില്ല?
കൂടുതൽ സഹായത്തിന് നിങ്ങൾക്ക് ഹെൽപ്പ് ഡെസ്കിനെ (1800 103 0025) സമീപിക്കാം.