ഫോം 174

 

1. അവലോകനം

ഇന്ത്യയിലുള്ള ഒരു നിർദ്ദിഷ്ട വ്യക്തി കടം, ഓഹരി മൂലധനം അല്ലെങ്കിൽ യൂണിറ്റ് രൂപത്തിൽ നടത്തുന്ന നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന ലാഭവിഹിതം, പലിശ, ആദായനികുതി നിയമം 2025 ലെ വകുപ്പ് 92(2)(k) യിൽ പരാമർശിച്ചിരിക്കുന്ന മറ്റേതെങ്കിലും തുക, കൂടാതെ മൂലധന നേട്ടം എന്നിവയ്ക്ക് 100% നികുതി ഇളവ് ലഭിക്കുന്നതിനായി ഒരു പെൻഷൻ ഫണ്ടായാണ് ഫോം 174 സമർപ്പിക്കുന്നത്.

2. ഈ സേവനം പ്രയോജനപ്പെടുത്തുന്നതിനുള്ള മുൻവ്യവസ്ഥകൾ

• നികുതിദായകൻ ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
• നികുതിദായകന് ഇ-ഫയലിംഗ് 2.0 പോർട്ടലിൽ സാധുതയുള്ള ഉപയോക്തൃനാമവും (പാൻ) പാസ്‌വേഡും ഉണ്ട്.
• പാൻ ഡാറ്റാബേസ് അനുസരിച്ച് നികുതിദായകന്‍റെ പാനിന്‍റെ നിലവിലെ സ്ഥിതി "സജീവം" ആണ്.
• DSC രീതി വഴി ഫോം സ്ഥിരീകരിക്കുന്നതിന് നികുതിദായകന് സാധുതയുള്ള ഒരു DSC ഉണ്ടായിരിക്കണം. ഇത് ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം കൂടാതെ കാലഹരണപ്പെടരുത്.

3. ഫോമിനെക്കുറിച്ച്

3.1 ഉദ്ദേശ്യം

ഇന്ത്യയിലുള്ള ഒരു നിർദ്ദിഷ്ട വ്യക്തി കടം, ഓഹരി മൂലധനം അല്ലെങ്കിൽ യൂണിറ്റ് രൂപത്തിൽ നടത്തുന്ന നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന ലാഭവിഹിതം, പലിശ, ആദായനികുതി നിയമം 2025 ലെ വകുപ്പ് 92(2)(k) യിൽ പരാമർശിച്ചിരിക്കുന്ന മറ്റേതെങ്കിലും തുക, കൂടാതെ മൂലധന നേട്ടം എന്നിവയ്ക്ക് 100% നികുതി ഇളവ് നേടുക

3.2 ആർക്കൊക്കെ ഇത് ഉപയോഗിക്കാൻ കഴിയും?

ആദായനികുതി നിയമം 2025ലെ ഷെഡ്യൂൾ V [പട്ടിക: ക്രമനമ്പർ 7. കുറിപ്പ് 5(a)(iii)(D)] പ്രകാരം ഒരു പെൻഷൻ ഫണ്ടായാണ് ഫോം 174 സമർപ്പിക്കുന്നത്. ഈ ആവശ്യത്തിനായി കേന്ദ്ര സർക്കാർ വിജ്ഞാപനത്തിലൂടെ നിർദ്ദേശിച്ചിട്ടുള്ളതും പ്രസ്തുത വിജ്ഞാപനത്തിൽ പറയുന്ന നിബന്ധനകൾ പാലിക്കുന്നതും കൂടാതെ നിഷ്കർഷിച്ചിട്ടുള്ള മറ്റ് നിബന്ധനകൾ തൃപ്തിപ്പെടുത്തുന്നതുമായ ഒരു പെൻഷൻ ഫണ്ടാണിത്.

3.3. ഫോം-ഒറ്റനോട്ടത്തിൽ

ഫോം 174 ന് നാല് പാനലുകളുണ്ട്:

  1. ഭാഗം A - പെൻഷൻ ഫണ്ടിന്‍റെ വിശദാംശങ്ങൾ
  2. ഭാഗം B - സർട്ടിഫിക്കറ്റ്
  3. ബന്ധപ്പെട്ട രേഖകൾ
  4. സ്ഥിരീകരണം
Data responsive

4. ഘട്ടം ഘട്ടമായുള്ള മാർഗ്ഗനിർദ്ദേശം

ഘട്ടം 1: നിങ്ങളുടെ യൂസർ ID-യും പാസ്‌വേഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുക.

Data responsive

ഘട്ടം 2: യൂസർ ID-യും (പാൻ) പാസ്‌വേഡും നൽകുക.

Data responsive

ഘട്ടം 3: ഇ-ഫയലിലേക്ക് പോകുക >ആദായനികുതി ഫോമുകൾ > ആദായനികുതി ഫോമുകൾ സമർപ്പിക്കുക.

Data responsive

ഘട്ടം 4: മൂന്ന് ടാബുകളിൽ, ദയവായി ആദായ നികുതി നിയമം 2025 പ്രകാരമുള്ള ഫോമുകൾ എന്ന ടാബ് തെരഞ്ഞെടുക്കുക, ഫോം 174 തെരഞ്ഞെടുക്കുക അല്ലെങ്കിൽ തെരയുക, തുടർന്ന് ഇപ്പോൾ സമർപ്പിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

Data responsive

ഘട്ടം 5: പാൻ, സമർപ്പിക്കുന്ന രീതി, സമർപ്പിക്കുന്ന തരം എന്നിവ പരിശോധിച്ച് ബാധകമായ നികുതി വർഷം (T.Y) തെരഞ്ഞെടുത്ത് തുടരുക എന്ന ബട്ടണിൽ ക്ലിക്കുചെയ്യുക.

Data responsive

ഘട്ടം 6: ആരംഭിക്കാം എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

Data responsive

ഘട്ടം 7: "ആരംഭിക്കാം" എന്നതിൽ ക്ലിക്ക് ചെയ്യുമ്പോൾ ഉപയോക്താവിനെ പാനൽ സ്ക്രീനിലേക്ക് കൊണ്ടുപോകും. തുടരുന്നതിന് ആദ്യത്തെ പാനൽ: ഭാഗം A - പെൻഷൻ ഫണ്ടിന്‍റെ വിശദാംശങ്ങൾ തെരഞ്ഞെടുക്കുക. പ്രസക്തമായ വിശദാംശങ്ങൾ പൂരിപ്പിച്ച് സ്ഥിരീകരിച്ച് സേവ് ക്ലിക്ക് ചെയ്യുക.

കുറിപ്പ്: "എന്‍റെ പ്രൊഫൈൽ" വിഭാഗത്തിലെ മേൽവിലാസം ഉൾപ്പെടെയുള്ള എല്ലാ നിർബന്ധിത വിശദാംശങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. "എന്‍റെ പ്രൊഫൈൽ" എന്ന ഹൈപ്പർലിങ്കിൽ ക്ലിക്കുചെയ്തുകൊണ്ട് നിങ്ങളുടെ ബന്ധപ്പെടേണ്ട വിവരങ്ങൾ, മേൽവിലാസ വിശദാംശങ്ങൾ എന്നിവ നവീകരിക്കാൻ കഴിയും.

Data responsive

ഘട്ടം 8: ആദ്യത്തെ പാനൽ സേവ് ചെയ്തതിനുശേഷം, രണ്ടാമത്തെ പാനൽ തെരഞ്ഞെടുക്കുക: ഭാഗം B – സാക്ഷ്യപ്പെടുത്തൽ.

ദയവായി ചെക്ക്ബോക്സിൽ ക്ലിക്ക് ചെയ്തശേഷം സേവ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

Data responsive

ഘട്ടം 9: രണ്ടാമത്തെ പാനൽ സേവ് ചെയ്തശേഷം, മൂന്നാമത്തെ പാനൽ: ബന്ധപ്പെട്ട രേഖകൾ തെരഞ്ഞെടുക്കുക. ദയവായി ഈ "ബന്ധപ്പെട്ട രേഖകൾ" പാനലിൽ പ്രസക്തമായ രേഖകൾ ചേർത്തശേഷം സേവ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

Data responsive

ഘട്ടം 10: മൂന്നാമത്തെ പാനൽ സേവ് ചെയ്തതിനുശേഷം "സ്ഥിരീകരണം" എന്ന പാനൽ തെരഞ്ഞെടുക്കുക. സ്ഥിരീകരണ പാനൽ ഉറപ്പാക്കിയശേഷം സേവ് ക്ലിക്ക് ചെയ്യുക.

Data responsive

ഘട്ടം 11: സ്ഥിരീകരണ പാനൽ സേവ് ചെയ്‌തശേഷം പാനലിന്‍റെ നിലവിലെ സ്ഥിതി പൂർത്തിയായി എന്ന് പ്രദർശിപ്പിക്കും, തുടർന്ന് പ്രിവ്യൂ ബട്ടൺ പ്രവർത്തനക്ഷമമാകും.

Data responsive

ഘട്ടം 12: പ്രിവ്യൂ പേജിൽ, വിശദാംശങ്ങൾ സ്ഥിരീകരിച്ചശേഷം ഇ-വെരിഫൈ തുടരുക എന്നതിൽ ക്ലിക്കുചെയ്യുക.

കുറിപ്പ്: "ഡൗൺലോഡ്" ബട്ടണിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ, ഉപയോക്താവിന് പ്രിവ്യൂ PDF ഡൗൺലോഡ് ചെയ്യാനും ഇ-വെരിഫിക്കേഷൻ തുടരുന്നതിനുമുമ്പ് വിവരങ്ങൾ സ്ഥിരീകരിക്കാനും സാധിക്കുന്നതാണ്.

Data responsive

ഘട്ടം 13: ഇ-വെരിഫൈ തുടരുക എന്ന ബട്ടണിൽ ക്ലിക്ക് ചെയ്തശേഷം ഇ-വെരിഫൈയിലേക്ക് പോകാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെന്ന് കാണിക്കുന്ന ഒരു പോപ്പ്അപ്പ് സ്ഥിരീകരണം പ്രദർശിപ്പിക്കുന്നു. അതെ ക്ലിക്ക് ചെയ്യുക.

Data responsive

ഘട്ടം 14: അതെ എന്നതിൽ ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങളെ DSC/EVC ഉപയോഗിച്ച് ഫോം 174 സ്ഥിരീകരിക്കാൻ കഴിയുന്ന ഇ-വെരിഫൈ പേജിലേക്ക് നയിക്കും.

കുറിപ്പ്: കൂടുതലറിയാൻ ഇ-വെരിഫൈ ചെയ്യുന്നതെങ്ങനെ എന്ന ഉപയോക്തൃ മാനുവൽ പരിശോധിക്കുക.

ഘട്ടം 15: വിജയകരമായ ഇ-വെരിഫിക്കേഷനുശേഷം, ഒരു വിജയസന്ദേശം ട്രാൻസാക്ഷൻ ID-യും അക്നോളജ്‌മെന്‍റ് രസീത് നമ്പറും സഹിതം പ്രദർശിപ്പിക്കും. ഭാവിയിലെ ആവശ്യങ്ങൾക്കായി ട്രാൻസാക്ഷൻ ID-യും അക്‌നോളജ്‌മെന്‍റ് രസീത് നമ്പറും ദയവായി കുറിച്ചുവയ്ക്കുക. ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇമെയിൽ ഐഡി(കൾ)യിലും മൊബൈൽ നമ്പറിലും(കൾ) നിങ്ങൾക്ക് ഒരു സ്ഥിരീകരണ സന്ദേശവും ലഭിക്കും.

അക്‌നോളജ്‌മെന്‍റ് രസീത് ഡൗൺലോഡ് ചെയ്യാൻ ഡൗൺലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.

Data responsive

ഫോം 189 വിജയകരമായി സമർപ്പിച്ചതിന് ശേഷം ഉപയോക്താവിന് പൂരിപ്പിച്ച ഫോം കാണുന്നതിന് - നിങ്ങളുടെ ഡാഷ്‌ബോർഡിൽ, ഇ-ഫയൽ > ആദായനികുതി ഫോമുകൾ സമർപ്പിക്കുക > സമർപ്പിച്ച ഫോമുകൾ കാണുക > ആദായനികുതി നിയമം 2025 പ്രകാരം സമർപ്പിച്ച ഫോമുകൾ കാണുക ടാബിൽ ക്ലിക്ക് ചെയ്യുക.

കുറിപ്പ്: കൂടുതലറിയാൻ പൂരിപ്പിച്ച ഫോം കാണുക എന്ന ഉപയോക്തൃ മാനുവൽ പരിശോധിക്കുക.

5. ബന്ധപ്പെട്ട വിഷയങ്ങൾ

6. ഗ്ലോസറി

ചുരുക്കെഴുത്ത്/സംക്ഷേപം വിവരണം/പൂർണ്ണരൂപം
DSC ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ്
EVC ഇലക്ട്രോണിക് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്
ARN അക്‌നോളജ്‌മെന്‍റ് രസീത് നമ്പർ
PY മുൻവർഷം
FY സാമ്പത്തിക വർഷം
TY നികുതി വർഷം