ഫോം 41 ഉപയോക്തൃ മാനുവൽ
1. അവലോകനം
ഇന്ത്യയിലും മറ്റൊരു രാജ്യത്തും നികുതി ഉടമ്പടി പ്രകാരം നികുതി ചുമത്തപ്പെടുന്ന വരുമാനമുള്ള നികുതിദായകർക്ക് ഇരട്ട നികുതി ഇളവ് ലഭ്യമാണ്. അത്തരം അവകാശവാദങ്ങൾ പരിശോധിക്കാൻ ആദായനികുതി വകുപ്പിനെ അനുവദിക്കുന്നതിന് പ്രവാസി നികുതിദായകർ ചില അധിക വിവരങ്ങൾ സമർപ്പിക്കേണ്ടതാണ്.
ഫോം 41 എന്നത് ഈ വിവരങ്ങൾ നൽകുന്നതിനായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ഫോം ആണ്. ആദായനികുതി നിയമത്തിലെ വകുപ്പ് 159 പ്രകാരം ഇരട്ട നികുതി ഒഴിവാക്കൽ കരാർ (DTAA) പ്രകാരം ഒരു പ്രവാസിക്ക് ഇളവ് ലഭിക്കണമെങ്കിൽ ഇത് സമർപ്പിക്കേണ്ടതാണ്. ഫോം 41 സമർപ്പിക്കുന്നത് ചട്ടം 75 പ്രകാരം ആവശ്യമായ അനുബന്ധ വിവരങ്ങൾ ശരിയായി നൽകപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നു, അതുവഴി ഇളവിനുള്ള അവകാശവാദം ശരിയായി നടത്താൻ കഴിയും.
ഫോം 41 ഇ-ഫയലിംഗ് പോർട്ടലിൽ ലഭ്യമാണ്, ഇത് ഓൺലൈനിൽ മാത്രം സമർപ്പിക്കാവുന്നതാണ്.
2. ഈ സേവനം പ്രയോജനപ്പെടുത്തുന്നതിനുള്ള മുൻവ്യവസ്ഥകൾ
- നിങ്ങൾ ഇ-ഫയലിംഗ് പോർട്ടലിൽ സാധുതയുള്ള യൂസർ ID-യും പാസ്‌വേഡും ഉള്ള രജിസ്റ്റർ ചെയ്ത ഉപയോക്താവായിരിക്കണം.
- പാൻ ഇല്ലാത്തതും പാൻ ആവശ്യമില്ലാത്തതുമായ പ്രവാസികൾ ("പ്രവാസി നികുതിദായകർ") ഇത്തരം നികുതിദായകർക്കായി പ്രത്യേകം സൃഷ്ടിച്ച പ്രത്യേക ലോഗിൻ വഴി ഈ ഫോം സമർപ്പിക്കേണ്ടതാണ്.
- അപേക്ഷകൻ താമസിക്കുന്ന രാജ്യത്തോ പ്രദേശത്തോ ഉള്ള ടാക്സ് ഐഡന്‍റിഫിക്കേഷൻ നമ്പർ
- വകുപ്പ് 159(8)ൽ പരാമർശിച്ചിരിക്കുന്ന സർട്ടിഫിക്കറ്റിന്‍റെ പകർപ്പ്
- DSC മോഡ് വഴി ഫോം പരിശോധിക്കാൻ തെരഞ്ഞെടുക്കുകയാണെങ്കിൽ നിങ്ങൾക്ക് സാധുതയുള്ള DSC ഉണ്ടായിരിക്കണം, അത് ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം കൂടാതെ കാലഹരണപ്പെട്ടതാകരുത് (PAN ലോഗിൻ ഉപയോഗിക്കുമ്പോൾ)
3. ഫോമിനെക്കുറിച്ച്
3.1 ഉദ്ദേശ്യം
ഒരേ വരുമാനത്തിന് ഇന്ത്യയിലും മറ്റൊരു രാജ്യത്തും നികുതി ചുമത്തപ്പെടുമ്പോൾ പ്രവാസി നികുതിദായകന് നികുതി ഉടമ്പടി പ്രകാരം ഇളവ് അവകാശപ്പെടാൻ ആദായനികുതി നിയമം, 2025 അനുവദിക്കുന്നു. അത്തരമൊരു അവകാശവാദത്തെ പിന്തുണയ്ക്കുന്നതിന് നികുതിദായകൻ നികുതി അധികാരികളുമായി നിർദ്ദിഷ്ട വിവരങ്ങളും രേഖകളും പങ്കുവയ്ക്കേണ്ടതാണ്.
ഈ വിശദാംശങ്ങൾ നൽകുന്നതിനുള്ള നിർദ്ദിഷ്ട ഫോമാണ് ഫോം 41. വകുപ്പ് 159-ഉം ചട്ടം 75-ഉം പ്രകാരം ആവശ്യമായ വിവരങ്ങൾ ഒരു പ്രവാസിക്ക് സമർപ്പിക്കാൻ ഇത് സഹായിക്കുന്നു, അതുവഴി ഇരട്ട നികുതി ഒഴിവാക്കൽ കരാർ (DTAA) പ്രകാരം ലഭ്യമായ ഇളവ് നേടാൻ കഴിയും.
3.2 ആർക്കാണ് ഇത് ഉപയോഗിക്കാൻ കഴിയുക?
ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത എല്ലാ പ്രവാസി ഉപയോക്താക്കൾക്കും ആദായനികുതി നിയമം, 2025ലെ വകുപ്പ് 159(8) പ്രകാരം നിർബന്ധിതമായ വിവരങ്ങൾ നൽകുന്നതിനായി ഫോം 41ൽ ആവശ്യമായ വിവരങ്ങൾ സമർപ്പിക്കാവുന്നതാണ്.
3.3 ഫോം ഒറ്റനോട്ടത്തിൽ
ഫോം 41 ന് മൂന്ന് പാനലുകളുണ്ട്:
1. ഭാഗം A: അപേക്ഷകന്‍റെ വിവരങ്ങൾ
2. ഭാഗം B: താമസ സംബന്ധമായ വിവരങ്ങൾ
3. സാക്ഷ്യപത്രവും സ്ഥിരീകരണവും
4. ഘട്ടം ഘട്ടമായുള്ള മാർഗ്ഗനിർദ്ദേശം
ഘട്ടം 1: നിങ്ങളുടെ യൂസർ ID-യും പാസ്‌വേഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുക.
ഘട്ടം 2: യൂസർ ഐഡി നൽകുക (PAN- പ്രവാസിക്ക് PAN ഉള്ള സന്ദർഭത്തിൽ, NR ID- PAN ഇല്ലാത്ത പ്രവാസി വിഭാഗമായി രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുടെ സന്ദർഭത്തിൽ) തുടർന്ന് പാസ്സ്‌വേഡ് നൽകുക.
ഘട്ടം 3: ഇ-ഫയലിലേക്ക് പോകുക >ആദായനികുതി ഫോമുകൾ > ആദായനികുതി ഫോമുകൾ സമർപ്പിക്കുക
ഘട്ടം 4: ആദായനികുതി നിയമം 2025 പ്രകാരമുള്ള ഫോമുകൾ എന്ന ടാബ് തെരഞ്ഞെടുക്കുക, ഫോം 41 തെരഞ്ഞെടുക്കുക, തുടർന്ന് ഇപ്പോൾ സമർപ്പിക്കുക എന്ന ബട്ടൺ ക്ലിക്കുചെയ്യുക.
ഘട്ടം 5: ബാധകമായ നികുതി വർഷം (T.Y) തെരഞ്ഞെടുത്ത് തുടരുക എന്ന ബട്ടണിൽ ക്ലിക്കുചെയ്യുക.
ഘട്ടം 6: ആരംഭിക്കാം എന്നതിൽ ക്ലിക്കുചെയ്യുക.
ഘട്ടം 7: ആരംഭിക്കാം എന്നതിൽ ക്ലിക്ക് ചെയ്യുമ്പോൾ, ഉപയോക്താവിനെ പാനൽ സ്ക്രീനിലേക്ക് നയിക്കപ്പെടും. ആദ്യത്തെ പാനൽ തെരഞ്ഞെടുക്കുക: ഭാഗം A: അപേക്ഷകന്‍റെ വിശദാംശങ്ങൾ
ഘട്ടം 8: വിശദാംശങ്ങൾ ഉറപ്പുവരുത്തി സേവ് എന്നതിൽ ക്ലിക്കുചെയ്യുക.
കുറിപ്പ്: "എന്‍റെ പ്രൊഫൈൽ" എന്ന വിഭാഗത്തിലെ വിലാസം ഉൾപ്പെടെയുള്ള എല്ലാ നിർബന്ധിത വിശദാംശങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്ന് ദയവായി ഉറപ്പാക്കുക. "എന്‍റെ പ്രൊഫൈൽ" എന്ന ഹൈപ്പർലിങ്കിൽ ക്ലിക്കുചെയ്ത് നിങ്ങളുടെ ബന്ധപ്പെടാനുള്ള വിവരങ്ങളും വിലാസവും വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യാവുന്നതാണ്.
ഘട്ടം 9: ഒന്നാമത്തെ പാനൽ സേവ് ചെയ്തശേഷം, പാനലിന്‍റെ നിലവിലെ സ്ഥിതി പൂർത്തിയായി എന്ന് പ്രദർശിപ്പിക്കും, തുടർന്ന് രണ്ടാമത്തെ പാനൽ തെരഞ്ഞെടുക്കുക: "ഭാഗം B: താമസ വിവരങ്ങൾ".
ഘട്ടം 10: രണ്ടാമത്തെ പാനലിൽ ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിച്ച് സേവ് ക്ലിക്ക് ചെയ്യുക.
ഘട്ടം 11: രണ്ടാമത്തെ പാനൽ സേവ് ചെയ്തശേഷം, പാനലിന്‍റെ നിലവിലെ സ്ഥിതി പൂർത്തിയായി എന്ന് പ്രദർശിപ്പിക്കും, തുടർന്ന് മൂന്നാമത്തെ പാനൽ തെരഞ്ഞെടുക്കുക: "സാക്ഷ്യപത്രവും സ്ഥിരീകരണവും".
ഘട്ടം 12: മൂന്നാമത്തെ പാനലിൽ ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിച്ച് സേവ് ക്ലിക്ക് ചെയ്യുക.
ഘട്ടം 13: മൂന്നാമത്തെ പാനൽ സേവ് ചെയ്തശേഷം, പാനലിന്‍റെ നിലവിലെ സ്ഥിതി പൂർത്തിയായി എന്ന് പ്രദർശിപ്പിക്കും, തുടർന്ന് പ്രിവ്യൂ ക്ലിക്ക് ചെയ്യുക.
ഘട്ടം 14: പ്രിവ്യൂ പേജിൽ വിശദാംശങ്ങൾ പരിശോധിച്ചുറപ്പിച്ച് ഇ-വെരിഫൈ ചെയ്യാൻ തുടരുക എന്നതിൽ ക്ലിക്കുചെയ്യുക.
ഘട്ടം 15: ഇ-വെരിഫൈ ബട്ടൺ ക്ലിക്ക് ചെയ്തശേഷം ഇ-വെരിഫൈയിൽ തുടരാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെന്ന് കാണിക്കുന്ന ഒരു പോപ്പ്അപ്പ് സ്ഥിരീകരണം പ്രദർശിപ്പിക്കുന്നു. അതെ ക്ലിക്ക് ചെയ്യുക.
ഘട്ടം 16: അതെ ക്ലിക്ക് ചെയ്യുമ്പോൾ, നിങ്ങളെ ഇ-വെരിഫൈ പേജിലേക്ക് നയിക്കുന്നു, അവിടെ നിങ്ങളുടെ ലോഗിൻ തരത്തിന്‍റെ അടിസ്ഥാനത്തിൽ ഫോം 41 പരിശോധിക്കാവുന്നതാണ്:
1. PAN ലോഗിൻ: EVC അല്ലെങ്കിൽ DSC (ബാധകമായത്) ഉപയോഗിച്ച് പരിശോധിക്കുക
2. NR ID ലോഗിൻ: നിങ്ങളുടെ ഇമെയിലിലേക്കും മൊബൈൽ നമ്പറിലേക്കും അയച്ച OTP ഉപയോഗിച്ച് പരിശോധിക്കുക
കുറിപ്പ്: കൂടുതലറിയാൻ ഇ-വെരിഫൈ ചെയ്യുന്നതെങ്ങനെ എന്ന ഉപയോക്തൃ മാനുവൽ പരിശോധിക്കുക.
വിജയകരമായ ഇ-വെരിഫിക്കേഷനുശേഷം ഒരു ട്രാൻസാക്ഷൻ ഐഡിയും അക്‌നോളജ്‌മെന്‍റ് രസീത് നമ്പറും സഹിതം ഒരു വിജയസന്ദേശം പ്രദർശിപ്പിക്കും. ഭാവിയിലെ റഫറൻസിനായി ട്രാൻസാക്ഷൻ ഐഡിയും അക്‌നോളജ്‌മെന്‍റ് രസീത് നമ്പറും ദയവായി കുറിച്ചുവയ്ക്കുക. ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇമെയിൽ ഐഡി(കൾ)യിലും മൊബൈൽ നമ്പറി(കൾ)ലും നിങ്ങൾക്ക് ഒരു സ്ഥിരീകരണ സന്ദേശവും ലഭിക്കും.
5. ബന്ധപ്പെട്ട വിഷയങ്ങൾ
- ലോഗിൻ ചെയ്യുക
- ഡാഷ്ബോർഡും വർക്ക്ലിസ്റ്റും (നികുതിദായകൻ)
- EVC സൃഷ്ടിക്കുക
- പ്രതിനിധിയായി രജിസ്റ്റർ ചെയ്യുക / അനുമതി നൽകുക
6. ഗ്ലോസറി
| ചുരുക്കെഴുത്ത്/സംക്ഷേപം | വിവരണം/പൂർണ്ണരൂപം |
| DSC | ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് |
| EVC | ഇലക്ട്രോണിക് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് |
| ARN | അക്‌നോളജ്‌മെന്‍റ് രസീത് നമ്പർ |
| FY | സാമ്പത്തിക വർഷം |