ഫോം നമ്പർ 19 ഉപയോക്തൃ മാനുവൽ
1. അവലോകനവും ഫോമിന്‍റെ ഉദ്ദേശ്യവും
സെമികണ്ടക്ടർ വേഫർ ഫാബ്രിക്കേഷൻ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു യൂണിറ്റിനെ നിയമത്തിലെ വകുപ്പ് 46(11)(d)(xiii) പ്രകാരം ഒരു നിർദ്ദിഷ്ട ബിസിനസ്സായി വിജ്ഞാപനം ചെയ്യുന്നതിനായി ഒരു നികുതിദായകൻ സമർപ്പിക്കുന്നതാണ് ഫോം നമ്പർ 19. ആദായനികുതി നിയമം, 2025 ലെ വകുപ്പ് 46 പ്രകാരം കിഴിവ് നേടുന്നതിന് ഈ ഫോം സമർപ്പിക്കേണ്ടത് അനിവാര്യമാണ്. പ്രസക്തമായ ചട്ടങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന വ്യവസ്ഥകൾ പാലിക്കുന്ന യോഗ്യതയുള്ളതും അംഗീകൃതവുമായ പ്രോജക്റ്റുകൾക്ക് മാത്രമേ ഈ കിഴിവ് ലഭിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കാൻ ഇത് സഹായിക്കുന്നു.
2. ഈ സേവനം പ്രയോജനപ്പെടുത്തുന്നതിനുള്ള മുൻവ്യവസ്ഥകൾ
- ഉപയോക്താവ് ഇ-ഫയലിംഗിൽ രജിസ്റ്റർ ചെയ്ത ഉപയോക്താവായിരിക്കണം.
- ഉപയോക്താവിന്‍റെ പാനിന്‍റെ നിലവിലെ സ്ഥിതി "സജീവ"മായിരിക്കണം.
- DSC രീതിയിലൂടെ ഫോം സ്ഥിരീകരിക്കുന്നതിന് ഉപയോക്താക്കൾക്ക് സാധുതയുള്ള ഒരു DSC ഉണ്ടായിരിക്കണം, കൂടാതെ അത് ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം കൂടാതെ കാലഹരണപ്പെട്ടതായിരിക്കരുത്.
3. ആർക്കൊക്കെ ഇത് ഉപയോഗിക്കാം?
ഇ-ഫയലിംഗ് പോർട്ടലിൽ സാധുതയുള്ള പാനുള്ള എല്ലാ രജിസ്റ്റർ ചെയ്ത ഉപയോക്താക്കൾക്കും ഫോം നമ്പർ 19 ന് അപേക്ഷിക്കാം.
4. ഘട്ടം ഘട്ടമായുള്ള മാർഗ്ഗനിർദ്ദേശം
ഘട്ടം 1: നിങ്ങളുടെ യൂസർ IDയും പാസ്‌വേഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുക.
ഘട്ടം 2: യൂസർ IDയും (പാൻ) പാസ്‌വേഡും രേഖപ്പെടുത്തി ‘തുടരുക’ എന്നതിൽ ക്ലിക്കുചെയ്യുക.
ഘട്ടം 3: ഇ-ഫയൽ >ആദായനികുതി ഫോമുകൾ >ആദായനികുതി ഫോമുകൾ സമർപ്പിക്കുക എന്നതിലേക്ക് പോകുക.
ഘട്ടം 4: ആദായനികുതി നിയമം, 2025 ടാബ് പ്രകാരമുള്ള ഫോം തെരഞ്ഞെടുക്കുക.
ആദായനികുതി നിയമം, 2025 പ്രകാരമുള്ള ഫോമുകളിൽ ക്ലിക്കുചെയ്ത് “ഫോം നമ്പർ 19” തെരഞ്ഞെടുത്ത് “ഇപ്പോൾ സമർപ്പിക്കുക” എന്നതിൽ ക്ലിക്കുചെയ്യുക.
ഘട്ടം 5: ഉപയോക്താവ് ബാധകമായ നികുതി വർഷം (T.Y) തെരഞ്ഞെടുത്ത് തുടരുക എന്ന ബട്ടൺ ക്ലിക്കുചെയ്യണം.
ഘട്ടം 6: മുന്നോട്ടുപോകാൻ ആരംഭിക്കാം എന്നതിൽ ക്ലിക്കുചെയ്യുക.
ഘട്ടം 7: ‘ആരംഭിക്കാം’ എന്നതിൽ ക്ലിക്കുചെയ്താൽ ഉപയോക്താവിനെ പാനൽ സ്ക്രീനിലേക്ക് കൊണ്ടുപോകും.
ഫോം നമ്പർ 19 അഞ്ച് പാനലുകളായി തിരിച്ചിരിക്കുന്നു, അവയാണ്-
i) നികുതിദായകന്‍റെ വിശദാംശങ്ങൾ
ii) നിർദ്ദിഷ്ട ബിസിനസിന്‍റെ വിശദാംശങ്ങൾ
iii)നിർദ്ദേശിത യൂണിറ്റിന്‍റെ വിശദാംശങ്ങൾ
iv) വ്യവസ്ഥകളുടെ പൂർത്തീകരണം
v) ബന്ധപ്പെട്ട രേഖകളും സാക്ഷ്യപ്പെടുത്തലും
ഉപയോക്താക്കൾ വിശദാംശങ്ങൾ പൂരിപ്പിച്ച് ഓരോ പാനലും സേവ് ചെയ്തശേഷം അടുത്തതിലേക്ക് പോകണം. ആരംഭിക്കുന്നതിനായി ഉപയോക്താവ് ആദ്യത്തെ പാനൽ തെരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങൾ നൽകിത്തുടങ്ങേണ്ടതാണ്.
ഘട്ടം 8: ദയവായി ആദ്യത്തെ പാനലിൽ ആവശ്യമായ വിശദാംശങ്ങൾ രേഖപ്പെടുത്തി സേവ് എന്നതിൽ ക്ലിക്കുചെയ്യുക.
ഉപയോക്താവ് പാനലിൽ ആവശ്യപ്പെടുന്ന വിശദാംശങ്ങൾ നൽകണം. ഈ പാനലിലെ വിവരങ്ങൾ പരമാവധി മുൻകൂട്ടി പൂരിപ്പിച്ചവയായിരിക്കും. എല്ലാ വിവരങ്ങളും രേഖപ്പെടുത്തിയ ശേഷം വിവരങ്ങൾ സംരക്ഷിക്കുന്നതിന് ഉപയോക്താവ് ‘സേവ്’ തെരഞ്ഞെടുത്തിട്ട് അടുത്ത പാനലിലേക്ക് പോകേണ്ടതാണ്.
കുറിപ്പ്: "എന്‍റെ പ്രൊഫൈൽ" വിഭാഗത്തിലെ വിലാസം ഉൾപ്പെടെ എല്ലാ നിർബന്ധിത വിശദാംശങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്ന് ദയവായി ഉറപ്പാക്കുക. "എന്‍റെ പ്രൊഫൈൽ" വിഭാഗത്തിലെ ഏതെങ്കിലും വിശദാംശങ്ങൾ ഉപയോക്താവ് നവീകരിക്കുകയാണെങ്കിൽ നിലവിലുള്ള കരട് ഇല്ലാതാക്കി ഫോം പുതുതായി സമർപ്പിച്ചാൽ മാത്രമേ വരുത്തിയ മാറ്റങ്ങൾ ശരിയായി പ്രതിഫലിക്കുകയുള്ളൂ.
ഘട്ടം 9: ആദ്യത്തെ പാനൽ സേവ് ചെയ്‌തശേഷം രണ്ടാമത്തെ പാനൽ തെരഞ്ഞെടുക്കുക- നിർദ്ദിഷ്ട ബിസിനസിന്‍റെ വിശദാംശങ്ങൾ.
ഘട്ടം 10: രണ്ടാമത്തെ പാനലിൽ വിശദാംശങ്ങൾ രേഖപ്പെടുത്തിയശേഷം സേവ് എന്നതിൽ ക്ലിക്ക് ചെയ്യുക.
ഉപയോക്താക്കൾ നിർദ്ദിഷ്ട ബിസിനസിന്‍റെ പേരും വിലാസവും നൽകേണ്ടതാണ്.
ഘട്ടം 11: രണ്ടാമത്തെ പാനൽ സേവ് ചെയ്തശേഷം മൂന്നാമത്തെ പാനൽ നിർദ്ദേശിത യൂണിറ്റിന്‍റെ വിശദാംശങ്ങൾ തെരഞ്ഞെടുക്കുക
ഘട്ടം 12: തുടരാൻ ‘നിർദ്ദേശിത യൂണിറ്റിന്‍റെ വിശദാംശങ്ങളിൽ’ എന്ന പാനലിൽ വിശദാംശങ്ങൾ രേഖപ്പെടുത്തിയശേഷം ‘സേവ്’ എന്നതിൽ ക്ലിക്കുചെയ്യുക.
ഉപയോക്താക്കൾ നിർദ്ദിഷ്ട യൂണിറ്റുകളുടെ വിശദാംശങ്ങൾ രേഖപ്പെടുത്തേണ്ടതാണ്. "വിശദാംശങ്ങൾ ചേർക്കുക" എന്ന ബട്ടണിൽ ക്ലിക്കുചെയ്ത് 50 യൂണിറ്റുകൾ വരെയുള്ള സ്ഥലവിവരങ്ങൾ ചേർക്കാൻ കഴിയും.
&nbs
ഘട്ടം 13: നിർദ്ദേശിത യൂണിറ്റ് പാനലിന്‍റെ വിശദാംശങ്ങൾ ചേർത്തശേഷം ഉപയോക്താവ് പാനൽ 4- വ്യവസ്ഥകളുടെ പൂർത്തീകരണം എന്ന പാനലിലേക്ക് പോകേണ്ടതാണ്.
ഘട്ടം 14: ഉപയോക്താവ് വ്യവസ്ഥകളുടെ പൂർത്തീകരണം എന്ന പാനലിൽ വിശദാംശങ്ങൾ രേഖപ്പെടുത്തേണ്ടതാണ്. മുന്നോട്ടുപോകുന്നതിനായി ‘സേവ്’ തെരഞ്ഞെടുക്കുക.
ആദായനികുതി നിയമം, 2026ലെ ചട്ടം 36(6) ൽ പരാമർശിച്ചിരിക്കുന്ന വ്യവസ്ഥകൾ വിഭാഗം 13 പട്ടികപ്പെടുത്തുന്നു. ഓരോ വ്യവസ്ഥയ്ക്കും ഉപയോക്താവ് 'അതെ' അല്ലെങ്കിൽ 'അല്ല' തെരഞ്ഞെടുക്കണം. വിഭാഗം 13(b) ൽ 'അതെ' തെരഞ്ഞെടുത്താൽ മാത്രമേ വിഭാഗം 14(a) ഉം 14(b) ഉം പൂരിപ്പിക്കാൻ കഴിയൂ.
ഘട്ടം 15: വ്യവസ്ഥകളുടെ പൂർത്തീകരണം എന്ന പാനലിനുശേഷം ഉപയോക്താവ് പാനൽ 5- ബന്ധപ്പെട്ട രേഖകളും സാക്ഷ്യപ്പെടുത്തലും എന്ന പാനലിലേക്ക് പോകേണ്ടതാണ്.
ഘട്ടം 16: ഉപയോക്താവ് ബന്ധപ്പെട്ട രേഖകളും സാക്ഷ്യപ്പെടുത്തലും എന്ന പാനലിൽ വിശദാംശങ്ങൾ നൽകണം. മുന്നോട്ടുപോകാൻ ‘സേവ്’ തെരഞ്ഞെടുക്കുക.
ഘട്ടം 17: എല്ലാ പാനലുകളും സേവ് ചെയ്തശേഷം പാനൽ ശീർഷകത്തിന് മുന്നിൽ "പൂർത്തിയായി" എന്ന അടയാളം ദൃശ്യമാകും. മുന്നോട്ടുപോകാൻ "പ്രിവ്യൂ" ബട്ടൺ തെരഞ്ഞെടുക്കുക.
ഏതെങ്കിലും പാനൽ അപൂർണ്ണമാണെങ്കിൽ “പൂർത്തിയായിട്ടില്ല” എന്ന അടയാളം ദൃശ്യമാകും. ഉപയോക്താക്കൾ അത്തരം പാനലിൽ ക്ലിക്കുചെയ്ത് ആവശ്യമായ വിശദാംശങ്ങൾ നൽകി പാനൽ സംരക്ഷിക്കണം. തുടർന്ന് ഉപയോക്താവിന് “പ്രിവ്യൂ” എന്നതിലേക്ക് പോകാം.
ഘട്ടം 18: “പ്രിവ്യൂ” ബട്ടണിൽ ക്ലിക്കുചെയ്യുമ്പോൾ ഉപയോക്താവിനെ പ്രിവ്യൂ സ്‌ക്രീനിലേക്ക് കൊണ്ടുപോകും, അവിടെ നൽകിയിരിക്കുന്ന വിശദാംശങ്ങൾ അയാൾക്ക് സ്ഥിരീകരിക്കാൻ കഴിയും, തുടർന്ന് “ഇ-വെരിഫൈ തുടരുക” എന്നതിൽ ക്ലിക്കുചെയ്യും.
ഫോമിൽ ഉപയോക്താവ് നൽകുന്ന എല്ലാ വിഭാഗങ്ങളും വിവരങ്ങളും പ്രിവ്യൂ സ്ക്രീനിൽ പ്രദർശിപ്പിക്കും. മുന്നോട്ടുപോകുന്നതിന് മുമ്പ് ഉപയോക്താവ് ഈ വിശദാംശങ്ങൾ അവലോകനം ചെയ്യണം. എന്തെങ്കിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെങ്കിൽ ഫോമിലെ വിവരങ്ങൾ പരിഷ്കരിക്കുന്നതിന് ഉപയോക്താവിന് “തിരുത്തുക” എന്ന ബട്ടണിൽ ക്ലിക്കുചെയ്യാം. ഉപയോക്താവിന് പ്രിവ്യൂ സ്ക്രീൻ ഒരു PDF ആയി ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യവുമുണ്ട് എന്നാൽ ഈ PDF സമർപ്പിക്കുന്നതിന് മുമ്പുള്ള ഒരു പകർപ്പ് മാത്രമായിരിക്കും; ഇത് അന്തിമമായി സമർപ്പിച്ച ഫോം അല്ല.
സമർപ്പിക്കുക എന്ന പ്രക്രിയ തുടരാൻ ഉപയോക്താവ് “ഇ-വെരിഫൈ തുടരുക” എന്ന ബട്ടണിൽ ക്ലിക്കുചെയ്യണം.
ഘട്ടം 19: ഉപയോക്താവിനെ ‘ഇ-വെരിഫൈ’ എന്ന പേജിലേക്ക് കൊണ്ടുപോകും, അവിടെ OTP/EVC/DSC ഉപയോഗിച്ച് ഫോം നമ്പർ 19 സ്ഥിരീകരിക്കാവുന്നതാണ് (ഈ ഓപ്ഷനുകൾ ലോഗിൻ ചെയ്തിരിക്കുന്ന പാൻ അടിസ്ഥാനമാക്കിയുള്ളതാണ്). ഫോം സമർപ്പിക്കാൻ ഉപയോക്താവ് ‘തുടരുക’ എന്ന ബട്ടണിൽ ക്ലിക്കുചെയ്യണം.
ഘട്ടം 20: ഫോം വിജയകരമായി സമർപ്പിച്ചുകഴിഞ്ഞാൽ സ്ഥിരീകരണ സന്ദേശം സ്ക്രീനിൽ പ്രദർശിപ്പിക്കും.
വിജയകരമായ ഇ-വെരിഫിക്കേഷനുശേഷം ഒരു വിജയസന്ദേശത്തോടൊപ്പം ട്രാൻസാക്ഷൻ IDയും അക്‌നോളജ്‌മെന്‍റ് രസീത് നമ്പറും പ്രദർശിപ്പിക്കും. ഭാവിയിലെ ആവശ്യത്തിനായി ട്രാൻസാക്ഷൻ IDയും രസീത് നമ്പറും ദയവായി കുറിച്ചുവയ്ക്കുക. ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇമെയിൽ ഐഡി(കൾ)യിലും മൊബൈൽ നമ്പറിലും(കൾ) നിങ്ങൾക്ക് ഒരു സ്ഥിരീകരണ സന്ദേശവും ലഭിക്കും.
അക്‌നോളജ്‌മെന്‍റ് രസീത് ഡൗൺലോഡ് ചെയ്യാൻ ഡൗൺലോഡ് എന്ന ബട്ടണിൽ ക്ലിക്കുചെയ്യുക.
ഘട്ടം 21: ഫോം നമ്പർ 19 വിജയകരമായി സമർപ്പിച്ചതിനുശേഷം ഉപയോക്താവിന് പൂരിപ്പിച്ച ഫോം കാണാൻ - നിങ്ങളുടെ ഡാഷ്‌ബോർഡിൽ, ഇ-ഫയൽ > ആദായനികുതി ഫോമുകൾ സമർപ്പിക്കുക > സമർപ്പിച്ച ഫോമുകൾ കാണുക > ആദായനികുതി നിയമം 2025 പ്രകാരം സമർപ്പിച്ച ഫോം കാണുക എന്ന ടാബിൽ ക്ലിക്കുചെയ്യുക.
കുറിപ്പ്: കൂടുതലറിയാൻ പൂരിപ്പിച്ച ഫോം കാണുക എന്ന ഉപയോക്തൃ മാനുവൽ പരിശോധിക്കുക.
കുറിപ്പ്: കൂടുതലറിയാൻ ഇ-വെരിഫൈ ചെയ്യുന്നതെങ്ങനെ എന്ന ഉപയോക്തൃ മാനുവൽ പരിശോധിക്കുക.
5. ബന്ധപ്പെട്ട വിഷയങ്ങൾ
6. ഗ്ലോസറി
|
ചുരുക്കെഴുത്ത്/സംക്ഷേപം |
വിവരണം/പൂർണ്ണരൂപം |
|
DSC |
ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് |
|
EVC |
ഇലക്ട്രോണിക് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് |
|
ARN |
അക്‌നോളജ്‌മെന്‍റ് രസീത് നമ്പർ |
|
PY |
മുൻവർഷം |
|
FY |
സാമ്പത്തിക വർഷം |
|
TY |
നികുതി വർഷം |