1 അവലോകനം
ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത എല്ലാ ടൈപ്പ് 1, ടൈപ്പ് 2 ERI ഉപയോക്താക്കൾക്കും ക്ലയന്റുകളെ ചേർക്കുക എന്ന സേവനം ലഭ്യമാണ്. ഈ സേവനത്തിലൂടെ, താങ്കള്‍ക്ക് രജിസ്റ്റർ ചെയ്ത PAN ഉപയോക്താക്കളെയും രജിസ്റ്റർ ചെയ്ത TAN ഉപയോക്താക്കളെയും ക്ലയന്റുകളായി ചേർക്കുവാനും അവർക്കു വേണ്ടി റിട്ടേണുകളും ഫോമുകളും ഫയൽ ചെയ്യുന്നതുൾപ്പെടെ ചില പ്രവർത്തനങ്ങൾ നടപ്പിലാക്കുവാനും കഴിയും.
കൂടാതെ, (ടൈപ്പ് 1 , ടൈപ്പ് 2) ERI ക്ക് നികുതിദായകരെ (PAN ഉപയോക്താക്കൾ മാത്രം)അവരെ ക്ലയന്റുകളായി ചേർക്കുമ്പോൾ, ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുവാൻ കഴിയും, നികുതിദായകൻ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ഇങ്ങനെ ചെയ്യാം.
ഈ സേവനം മൂലം, ഇ-ഫയലിംഗ് പോർട്ടലിലെ സജീവ / നിഷ്‌ക്രിയ ക്ലയന്റുകളുടെ വിശദാംശങ്ങൾ (പോസ്റ്റ് -ലോഗിൻ) കാണുവാൻ (ടൈപ്പ് 1 , ടൈപ്പ് 2 ERIകൾക്കു കഴിയും.
താങ്കളുടെ ക്ലയന്റിനെ വിജയകരമായി ചേർത്ത ശേഷം, താങ്കളുടെ ചേർക്കപ്പെട്ട ക്ലയന്റിന് വേണ്ടി ഇനിപ്പറയുന്ന പ്രവർത്തനങ്ങൾ ചെയ്യാന്‍ താങ്കള്‍ക്ക് കഴിയും:
- ഫോം 26AS, വാർഷിക വിവര സ്റ്റേറ്റുമെൻറ് കാണുക
- ആദായനികുതി റിട്ടേൺ/ഫോമുകൾ വീക്ഷിക്കുക, ഫയൽ ചെയ്യുക
- പ്രൊഫൈൽ വിവരങ്ങൾ വീക്ഷിക്കുക/അപ്ഡേറ്റ് ചെയ്യുക
- നോട്ടീസുകൾ വീക്ഷിക്കുക
- കുടിശ്ശികയുള്ള നികുതി ഡിമാന്റിനോടുള്ള പ്രതികരണം
- റെക്റ്റിഫിക്കേഷൻ സ്റ്റാറ്റസ് കാണുക
- നികുതി ക്രെഡിറ്റിലെ പൊരുത്തക്കേട് വിശദാംശങ്ങൾ കാണുക
- സേവന അഭ്യർത്ഥന സമർപ്പിക്കുക (റീഫണ്ട് ഇഷ്യു / കാലതാമസത്തിന്റെ ക്ഷമാപേക്ഷ)
- പരാതികൾ സമർപ്പിച്ച് അവയുടെ സ്റ്റാറ്റസ് കാണുക
- ഇ-ഫയലിംഗ് പോർട്ടൽ വഴി ആദായ നികുതി അടയ്ക്കുക.
2. ഈ സേവനം ലഭിക്കുന്നതിനുള്ള മുൻവ്യവസ്ഥകൾ
- ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഉപയോക്താവ്
- സാധുവായതും സജീവവുമായ PAN
- നികുതിദായകനെ ക്ലയന്റായി ചേർക്കുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ/അവരുടെ സമ്മതം.
പൊതുവായ മുൻവ്യവസ്ഥകൾക്ക് പുറമേ, ക്ലയന്റുകളായി ചേർക്കേണ്ട നികുതിദായകരുടെ വിഭാഗത്തെ അടിസ്ഥാനമാക്കി ഇനിപ്പറയുന്ന മുൻവ്യവസ്ഥകൾ ഉറപ്പാക്കേണ്ടതുണ്ട്.
| Sl. No. | വിവരണം | മുൻവ്യവസ്ഥകൾ |
| 1. | ക്ലയന്റുകളായി PAN ഉപയോക്താക്കളെ ചേർക്കുന്നു |
|
| 2. | ക്ലയന്റുകളായി TAN ഉപയോക്താക്കളെ ചേർക്കുന്നു |
|
3. ഘട്ടം ഘട്ടമായുള്ള ഗൈഡ്
3.1 രജിസ്റ്റർ ചെയ്ത നികുതിദായകരെ ക്ലയന്റുകളായി ചേർക്കുക
3.2 രജിസ്റ്റർ ചെയ്യാത്ത നികുതിദായകരെ ക്ലയന്റുകളായി ചേർക്കുക
3.3 TAN ഉപയോക്താക്കളെ ക്ലയന്റുകളായി ചേർക്കുക
3.1. രജിസ്റ്റർ ചെയ്ത നികുതിദായകരെ ക്ലയന്റുകളായി ചേർക്കുക
സ്റ്റെപ്പ് 1: യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ഇ -ഫയലിംഗ് പോർട്ടലിലേക്ക് ലോഗിൻ ചെയ്യുക.
സ്റ്റെപ്പ് 2: താങ്കളുടെ ഡാഷ്ബോർഡിൽ, ക്ലയന്റിനെ മാനേജുചെയ്യുക > എന്റെ ക്ലയന്റ് എന്നതിൽ ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 3: എന്റെ ക്ലയന്റ് എന്ന പേജിൽ, സജീവവും നിഷ്‌ക്രിയവുമായ ക്ലയന്റുകളുടെ വിശദാംശങ്ങൾ താങ്കള്‍ക്ക് കാണാൻ കഴിയും. താങ്കളുടെ ക്ലയന്റായി ഒരു നികുതിദായകനെ ചേർക്കാൻ ക്ലയന്റിനെ ചേർക്കുക ക്ലിക്കുചെയ്യുക.
സ്റ്റെപ്പ് 4: ക്ലയന്റിനെ ചേർക്കുക എന്ന പേജിൽ, നികുതിദായകന്റെ PAN നൽകി, ജനനത്തീയതി / സംഘടന രൂപീകരിച്ച തീയതി തിരഞ്ഞെടുത്ത് സാധൂകരിക്കുക ക്ലിക്കുചെയ്യുക.
സ്റ്റെപ്പ് 5: നൽകിയ വിശദാംശങ്ങളുടെ വിജയകരമായ മൂല്യനിർണ്ണയത്തിന് ശേഷം, ചേർത്ത ക്ലയന്റിനുവേണ്ടി ആക്സസ് ചെയ്യാൻ കഴിയുന്ന വിശദാംശങ്ങളും സേവനങ്ങളും അവലോകനം ചെയ്യുക.
സ്റ്റെപ്പ് 6: ക്ലയന്റിനെ ചേർക്കുക എന്ന പേജിൽ, സാധുത കാലയളവ് തിരഞ്ഞെടുക്കുകയും (എന്ന് മുതൽ എന്ന് വരെ) ഞാൻ നികുതിദായകനിൽ (ക്ലയന്റിൽ) നിന്ന് ഒപ്പിട്ട സമ്മതപത്രം വാങ്ങി എന്നത് തിരഞ്ഞെടുക്കുകയും തുടരുക എന്നതിൽ ക്ലിക്കും ചെയ്യുക.
സ്റ്റെപ്പ് 7: അഭ്യർത്ഥന വിജയകരമായി സമർപ്പിച്ച ശേഷം, ട്രാൻസാക്ഷൻ ഐഡി സഹിതം ഒരു വിജയ സന്ദേശം പ്രദർശിപ്പിക്കപ്പെടുന്നു ഭാവിയിലെ റഫറൻസിനായി താങ്കള്‍ക്ക് ട്രാൻസാക്ഷൻ ഐഡി കുറിച്ചു വയ്കാം. പോർട്ടലിലൂടെ അഭ്യർത്ഥന പരിശോധിച്ചുറപ്പിക്കുന്നതിനായി ഇ - ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നികുതിദായകന്റെ ഇമെയിൽ ഐഡിയിലേക്കും മൊബൈൽ നമ്പറിലേക്കും അഭ്യർത്ഥന അയയ്ക്കുന്നു. നികുതിദായകന്റെ അംഗീകാരത്തിനുശേഷം, അദ്ദേഹം / അവർ താങ്കളുടെ ഒരു ക്ലയന്റായി ചേർക്കപ്പെടും .
3.2. രജിസ്റ്റർ ചെയ്യാത്ത നികുതിദായകരെ ക്ലയന്റുകളായി ചേർക്കുക
സ്റ്റെപ്പ് 1: യൂസർ ഐഡി പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് ഇ - ഫയലിംഗ് പോർട്ടലിലേക്ക് ലോഗിൻ ചെയ്യുക
സ്റ്റെപ്പ് 2: താങ്കളുടെ ഡാഷ്ബോർഡിൽ, ക്ലയന്റിനെ മാനേജുചെയ്യുക > എന്റെ ക്ലയന്റ് എന്നതിൽ ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 3: എന്റെ ക്ലയന്റ് എന്ന പേജിൽ, സജീവവും നിഷ്‌ക്രിയവുമായ ക്ലയന്റുകളുടെ വിശദാംശങ്ങൾ താങ്കള്‍ക്ക് കാണുവാൻ കഴിയും. താങ്കളുടെ ക്ലയന്റായി ഒരു നികുതിദായകനെ ചേർക്കാൻ ക്ലയന്റിനെ ചേർക്കുക ക്ലിക്കുചെയ്യുക.
സ്റ്റെപ്പ് 4: വിശദാംശങ്ങൾ സാധൂകരിക്കുക എന്ന പേജിൽ നികുതിദായകന്റെ PAN നൽകുകയും ജനനത്തീയതി / സംഘടന രൂപീകരിച്ച തീയതി തിരഞ്ഞെടുക്കുകയും ചെയ്യുക. നികുതിദായകൻ ഇ-ഫയലിംഗിൽ രജിസ്റ്റർ ചെയ്തിട്ടില്ല എന്ന ഒരു എറർ സന്ദേശം പേജിൽ ദൃശ്യമാകും. താങ്കളുടെ ക്ലയന്റായി അദ്ദേഹത്തെ / അവരെ ചേർക്കുന്നതിനുമുമ്പ് താങ്കൾ നികുതിദായകനെ രജിസ്റ്റർ ചെയ്യണം. ഇപ്പോൾ രജിസ്റ്റർ ചെയ്യുക എന്നത് ക്ലിക്കുചെയ്യുക.
സ്റ്റെപ്പ് 5: ഡിക്ലറേഷൻ പേജിൽ, ചേർക്കപ്പെട്ട ക്ലയന്റിന് വേണ്ടി ആക്സസ് ചെയ്യാൻ കഴിയുന്ന സേവനങ്ങൾ അവലോകനം ചെയ്യുക. സാധുത കാലയളവ് തിരഞ്ഞെടുക്കുകയും (എന്ന് മുതൽ എന്ന് വരെ) ഞാൻ നികുതിദായകനിൽ (ക്ലയന്റിൽ) നിന്ന് ഒപ്പിട്ട സമ്മതപത്രം വാങ്ങി എന്നത് തിരഞ്ഞെടുക്കുകയും തുടരുക എന്നതിൽ ക്ലിക്കും ചെയ്യുക.
സ്റ്റെപ്പ് 6: രജിസ്ട്രേഷൻ പേജിൽ, പേര്, ജനനത്തീയതി / സംഘടന രൂപീകരിച്ച തീയതി എന്നിവ (PAN അടിസ്ഥാനമാക്കി) അടിസ്ഥാന വിശദാംശങ്ങളായി മുൻകൂട്ടി പൂരിപ്പിക്കപ്പെടും. ലിംഗഭേദം, റെസിഡൻഷ്യൽ സ്റ്റാറ്റസ് എന്നിവ തിരഞ്ഞെടുക്കുക, തുടരുക ക്ലിക്കുചെയ്യുക.
സ്റ്റെപ്പ് 7: രജിസ്ട്രേഷൻ പേജിൽ, കോൺടാക്റ്റ് / പ്രിൻസിപ്പൽ കോൺടാക്റ്റ് വിശദാംശങ്ങളിൽ മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, തപാൽ വിലാസ വിശദാംശങ്ങൾ എന്നിവ നൽകി (നൽകിയ പാൻ വിഭാഗത്തെ ആശ്രയിച്ച്) തുടരുക ക്ലിക്കുചെയ്യുക.
സ്റ്റെപ്പ് 8: അഭ്യർത്ഥന വിജയകരമായി സമർപ്പിച്ച ശേഷം, ട്രാൻസാക്ഷൻ ഐഡി സഹിതം ഒരു വിജയ സന്ദേശം പ്രദർശിപ്പിക്കപ്പെടുന്നു ഭാവിയിലെ റഫറൻസിനായി താങ്കള്‍ക്ക് ട്രാൻസാക്ഷൻ ഐഡി കുറിച്ചു വയ്കാം. പോർട്ടലിലൂടെ അഭ്യർത്ഥന പരിശോധിച്ചുറപ്പിക്കുന്നതിനായി ഇ - ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നികുതിദായകന്റെ ഇമെയിൽ ഐഡിയിലേക്കും മൊബൈൽ നമ്പറിലേക്കും അഭ്യർത്ഥന അയയ്ക്കുന്നു. നികുതിദായകന്റെ അംഗീകാരത്തിനുശേഷം, അദ്ദേഹം / അവർ താങ്കളുടെ ഒരു ക്ലയന്റായി ചേർക്കപ്പെടും .
3.3. TAN ഉപയോക്താക്കളെ ക്ലയന്റുകളായി ചേർക്കുക
സ്റ്റെപ്പ് 1: താങ്കളുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ഇ - ഫയലിംഗ് പോർട്ടലിലേക്ക് ലോഗിൻ ചെയ്യുക.
സ്റ്റെപ്പ് 2: താങ്കളുടെ ഡാഷ്ബോർഡിൽ, ക്ലയന്റിനെ മാനേജുചെയ്യുക > എന്റെ ക്ലയന്റ് എന്നതിൽ ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 3: എന്റെ ക്ലയന്റ് എന്ന പേജിൽ, സജീവവും നിഷ്‌ക്രിയവുമായ ക്ലയന്റുകളുടെ വിശദാംശങ്ങൾ താങ്കള്‍ക്ക് കാണുവാൻ കഴിയും. താങ്കളുടെ ക്ലയന്റായി ഒരു നികുതിദായകനെ ചേർക്കാൻ ക്ലയന്റിനെ ചേർക്കുക ക്ലിക്കുചെയ്യുക.
സ്റ്റെപ്പ് 4: ക്ലയന്റിനെ ചേർക്കുക എന്ന പേജിൽ, യൂസർ ടൈപ്പ് തിരഞ്ഞെടുക്കുക എന്നതിന് കീഴിൽ TAN തിരഞ്ഞെടുത്ത്, ഓർഗനൈസേഷന്റെ TAN നൽകി TAN അലോട്ട്‌മെന്റിന്റെ തീയതി തിരഞ്ഞെടുത്ത് വാലിഡേറ്റ് ക്ലിക്കുചെയ്യുക.
സ്റ്റെപ്പ് 5: ക്ലയന്റിനെ ചേർക്കുക എന്ന പേജിൽ, ചേർത്ത ക്ലയന്റിനുവേണ്ടി ആക്സസ് ചെയ്യാൻ കഴിയുന്ന സേവനങ്ങൾ അവലോകനം ചെയ്യുക. സാധുത കാലയളവ് (എന്ന് മുതൽ എന്ന് വരെ) തിരഞ്ഞെടുക്കുകയും ഞാൻ ക്ലയന്റിൽ നിന്ന് ഒപ്പിട്ട സമ്മതപത്രം വാങ്ങി എന്നത് തിരഞ്ഞെടുക്കുകയും തുടരുക എന്നതിൽ ക്ലിക്കും ചെയ്യുക.
സ്റ്റെപ്പ് 6: അഭ്യർത്ഥന വിജയകരമായി സമർപ്പിച്ച ശേഷം, ട്രാൻസാക്ഷൻ ഐഡി സഹിതം ഒരു വിജയ സന്ദേശം പ്രദർശിപ്പിക്കപ്പെടുന്നു. ഭാവിയിലെ റഫറൻസിനായി താങ്കള്‍ക്ക് ട്രാൻസാക്ഷൻ ഐഡി കുറിച്ചു വയ്കാം. പോർട്ടൽ വഴി അഭ്യർത്ഥന പരിശോധിക്കുന്നതിനായി ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള TAN ഉപയോക്താവിന്റെ ഇമെയിൽ ഐഡിയിലേക്കും മൊബൈൽ നമ്പറിലേക്കും അഭ്യർത്ഥന അയയ്ക്കുന്നു. TAN ഉപയോക്താവിന്റെ അംഗീകാരത്തിനുശേഷം, അദ്ദേഹം / അവർ താങ്കളുടെ ഒരു ക്ലയന്റായി ചേർക്കപ്പെടും.