റീഫണ്ട് വീണ്ടും കൊടുക്കൽ ഉപയോക്തൃ മാനുവൽ

1. അവലോകനം

ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഉപയോക്താക്കൾക്ക് റീഫണ്ട് വീണ്ടും അനുവദിക്കുന്നതിനുള്ള അഭ്യർത്ഥന സൗകര്യം ലഭ്യമാണ്. അനുവദിച്ച റീഫണ്ട് ലഭിക്കുന്നതിൽ പരാജയം സംഭവിച്ചാൽ ഈ സൗകര്യം ഉപയോഗിച്ച് നിങ്ങൾക്ക് റീഫണ്ട് വീണ്ടും ലഭിക്കുന്നതിനായുള്ള അഭ്യർത്ഥന സമർപ്പിക്കാവുന്നതാണ്.

2. ഈ സേവനം പ്രയോജനപ്പെടുത്തുന്നതിനുള്ള മുൻവ്യവസ്ഥകൾ

  1. സാധുതയുള്ള യൂസർ IDയും പാസ്‌വേഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഉപയോക്താവ്
  2. ആദായനികുതി റിട്ടേൺ സമർപ്പിച്ചിട്ടുണ്ടെങ്കിലും റീഫണ്ട് ലഭിക്കുന്നതിൽ പരാജയം സംഭവിച്ചിട്ടുണ്ട്.
  3. ഇ-ഫയലിംഗ് പോർട്ടലിൽ സാധൂകരിച്ച ബാങ്ക് അക്കൗണ്ട്.
  4. ഏതെങ്കിലും ഒരു സ്ഥിരീകരണ മാർഗ്ഗത്തിലേക്കുള്ള ലഭ്യത:

• ആധാറിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ
• സാധുതയുള്ളതും ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതുമായ DSC
• ബാങ്ക് അക്കൗണ്ട് / ഡിമാറ്റ് അക്കൗണ്ട് / നെറ്റ് ബാങ്കിംഗ് മുഖേനയുള്ള EVC.

3. ഘട്ടം ഘട്ടമായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

റീഫണ്ട് വീണ്ടും അനുവദിക്കുന്നതിനുള്ള അഭ്യർത്ഥന

ഘട്ടം 1: നിങ്ങളുടെ യൂസർ IDയും പാസ്‌വേഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുക.

Data responsive

ഘട്ടം 2: നിങ്ങളുടെ ഡാഷ്‌ബോർഡിലെ സേവനങ്ങൾ എന്നതിലേക്ക് പോയി റീഫണ്ട് വീണ്ടും അനുവദിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.

Data responsive

ഘട്ടം 3: റീഫണ്ട് അനുവദിക്കുന്നതിനായി പുതിയൊരു അഭ്യർത്ഥന സൃഷ്ടിക്കാൻ, ‘+റീഫണ്ട് വീണ്ടും അനുവദിക്കുന്നതിനുള്ള അഭ്യർത്ഥന സൃഷ്ടിക്കുക’ എന്നതിൽ ക്ലിക്ക് ചെയ്യുക.

Data responsive

ഘട്ടം 4: റീഫണ്ട് വീണ്ടും അനുവദിക്കുന്നതിനുള്ള അഭ്യർത്ഥന സൃഷ്ടിക്കുക എന്ന പേജിൽ അഭ്യർത്ഥന സമർപ്പിക്കേണ്ട രേഖ തെരഞ്ഞെടുത്തശേഷം 'തുടരുക' എന്നതിൽ ക്ലിക്ക് ചെയ്യുക.

Data responsive

ഘട്ടം 5: ബാങ്ക് അക്കൗണ്ട് തെരഞ്ഞെടുക്കുക എന്ന പേജിൽ റീഫണ്ട് തുക ലഭിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്ന ബാങ്ക് അക്കൗണ്ട് തെരഞ്ഞെടുത്തശേഷം 'സ്ഥിരീകരണം തുടരുക' എന്നതിൽ ക്ലിക്ക് ചെയ്യുക.

Data responsive

കുറിപ്പ്: സാധൂകരിച്ച ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ മാത്രമേ ഇവിടെ കാണിക്കുകയുള്ളൂ. സാധൂകരിച്ച അക്കൗണ്ട് അല്ലാതെ മറ്റേതെങ്കിലും ബാങ്ക് അക്കൗണ്ടിലേക്കാണ് നിങ്ങൾക്ക് റീഫണ്ട് ലഭിക്കേണ്ടതെങ്കിൽ മുകളിലെ സ്ക്രീനിൽ കാണിച്ചിരിക്കുന്ന “ബാങ്ക് അക്കൗണ്ട് ചേർക്കുക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക അല്ലെങ്കിൽ ഇ-ഫയലിംഗ് പോർട്ടലിലെ “ബാങ്ക് അക്കൗണ്ട് ചേർക്കുക” എന്ന സൗകര്യം ഉപയോഗിക്കുക.

ഘട്ടം 6: ബാങ്ക് അക്കൗണ്ട് തെരഞ്ഞെടുത്തശേഷം 'ഇ-വെരിഫൈ' എന്ന പേജിൽ സ്ഥിരീകരണത്തിനായി നിങ്ങളുടെ മുൻഗണനാ ഓപ്ഷൻ തെരഞ്ഞെടുക്കുക. 'തുടരുക' എന്നതിൽ ക്ലിക്ക് ചെയ്യുക.

Data responsive

കുറിപ്പ്: കൂടുതലറിയാൻ ഇ-വെരിഫൈ ചെയ്യുന്നതെങ്ങനെ എന്ന ഉപയോക്തൃ മാനുവൽ പരിശോധിക്കുക.

വിജയകരമായി ഇ-വെരിഫിക്കേഷനുശേഷം ട്രാൻസാക്ഷൻ IDയോടൊപ്പം ഒരു വിജയസന്ദേശവും കാണിക്കുന്നതാണ്. ഭാവിയിലെ ആവശ്യങ്ങൾക്കായി ഈ ട്രാൻസാക്ഷൻ ID കുറിച്ചുവയ്ക്കുക. കൂടാതെ ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിങ്ങളുടെ ഇമെയിൽ IDയിലും മൊബൈൽ നമ്പറിലും സ്ഥിരീകരണസന്ദേശം ലഭിക്കുന്നതായിരിക്കും.

Data responsive

കുറിപ്പ്: നിങ്ങൾക്ക് റീഫണ്ട് വീണ്ടും അനുവദിക്കുന്നതിനുള്ള അഭ്യർത്ഥന കാണണമെന്നുണ്ടെങ്കിൽ 'റീഫണ്ട് വീണ്ടും അനുവദിക്കുന്നതിനുള്ള അഭ്യർത്ഥന കാണുക' എന്നതിൽ ക്ലിക്ക് ചെയ്യുക. ഇത് നിങ്ങളെ സമർപ്പിച്ച അഭ്യർത്ഥനകളുടെ നിലവിലെ സ്ഥിതി കാണാൻ സാധിക്കുന്ന റീഫണ്ട് വീണ്ടും അനുവദിക്കുന്നതിനുള്ള അഭ്യർത്ഥന കാണുക എന്ന പേജിലേക്ക് കൊണ്ടുപോകുന്നതാണ്.

4. ബന്ധപ്പെട്ട വിഷയങ്ങൾ