1. അവലോകനം
ആദായനികുതി അധികാരികൾ നൽകുന്ന അറിയിപ്പ്, ഓർഡർ, സമൻസ്, കത്ത് അല്ലെങ്കിൽ ഏതെങ്കിലും കത്തിടപാടുകൾ എന്നിവയുടെ ആധികാരികത പരിശോധിക്കുന്നതിനുള്ള ITD പുറപ്പെടുവിച്ച അറിയിപ്പ് / ഓർഡർ പ്രാമാണീകരിക്കുക എന്ന സേവനം ഇ-ഫയലിംഗ് പോർട്ടലിൻ്റെ രജിസ്റ്റർ ചെയ്തതും രജിസ്റ്റർ ചെയ്യാത്തതുമായ ഉപയോക്താക്കൾക്ക് പ്രീ-ലോഗിൻ സേവനമെന്ന നിലയിൽ ലഭ്യമാണ്.
2. ഈ സേവനം ലഭ്യമാക്കുന്നതിനുള്ള മുൻവ്യവസ്ഥകൾ
- ഇ-ഫയലിംഗ് പോർട്ടലിലേക്കുള്ള പ്രവേശനം
3.ഘട്ടം ഘട്ടമായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
ഘട്ടം 1: ഇ-ഫയലിംഗ് പോർട്ടൽ ഹോംപേജിലേക്ക് പോകുക.
ഘട്ടം 2: ITD പുറപ്പെടുവിച്ച അറിയിപ്പ് / ഓർഡർ പ്രാമാണീകരിക്കുക ക്ലിക്ക് ചെയ്യുക.
ഘട്ടം 3: അറിയിപ്പ് / ഓർഡർ പ്രാമാണീകരിക്കാനായി ഇനിപ്പറയുന്ന ഓപ്ഷനുകളിലൊന്ന് തിരഞ്ഞെടുക്കുക -
| പാൻ, ഡോക്യുമെൻ്റ് തരം, അസസ്മെൻ്റ് വർഷം, വിതരണം ചെയ്ത തീയതി, മൊബൈൽ നമ്പർ | സെക്ഷൻ 3.1 പരിശോധിക്കുക |
| ഡോക്യുമെൻ്റ് ഐഡൻ്റിഫിക്കേഷൻ നമ്പറും മൊബൈൽ നമ്പറും | സെക്ഷൻ 3.2 പരിശോധിക്കുക |
3.1നിങ്ങൾ "പാൻ, ഡോക്യുമെൻ്റ് തരം, വിതരണം ചെയ്ത തീയതി, മൊബൈൽ നമ്പർ" എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുകയാണെങ്കിൽ
ഘട്ടം 1: പാൻ, ഡോക്യുമെൻ്റ് തരം, അസസ്മെൻ്റ് വർഷം, വിതരണം ചെയ്ത തീയതി, മൊബൈൽ നമ്പർ എന്നിവ തിരഞ്ഞെടുക്കുക.
ഘട്ടം 2: പാൻ നൽകുക, ഡോക്യുമെൻ്റ് തരവും അസസ്സ്മെന്റ് വർഷവും തിരഞ്ഞെടുക്കുക, മൊബൈൽ നമ്പറും വിതരണം ചെയ്ത തീയതിയും നൽകി തുടരുക ക്ലിക്ക് ചെയ്യുക.
ഘട്ടം 3: ഘട്ടം 2-ൽ നിങ്ങൾ നൽകിയ മൊബൈൽ നമ്പറിൽ ലഭിച്ച 6 അക്ക OTP നൽകി തുടരുക ക്ലിക്ക് ചെയ്യുക.
ശ്രദ്ധിക്കുക:
- OTP-ക്ക് 15 മിനിറ്റ് മാത്രമേ സാധുത ഉണ്ടായിരിക്കുകയുള്ളൂ.
- ശരിയായ OTP നൽകുന്നതിന് നിങ്ങൾക്ക് 3 തവണ ശ്രമിക്കാവുന്നതാണ്.
- സ്‌ക്രീനിലെ OTP കാലഹരണപ്പെടൽ കൗണ്ട്‌ഡൗൺ ടൈമർ, നിങ്ങളുടെ OTP എപ്പോൾ കാലഹരണപ്പെടുമെന്ന് അറിയിക്കുന്നു.
- OTP വീണ്ടും അയയ്‌ക്കുക ക്ലിക്ക് ചെയ്യുമ്പോൾ, ഒരു പുതിയ OTP സൃഷ്ടിച്ച് അയയ്ക്കപ്പെടും.
OTP സാധൂകരിക്കപ്പെട്ടുകഴിഞ്ഞാൽ, അറിയിപ്പ് പുറപ്പെടുവിച്ച തീയതിക്കൊപ്പം അറിയിപ്പിന്റെ ഡോക്യുമെൻ്റ് നമ്പർ പ്രദർശിപ്പിക്കും.
ശ്രദ്ധിക്കുക: ITD അറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെങ്കിൽ, "നൽകിയിരിക്കുന്ന മാനദണ്ഡങ്ങൾക്കായി ഒരു രേഖയും കണ്ടെത്തിയില്ല" എന്ന സന്ദേശം പ്രദർശിപ്പിക്കും.
3.2: നിങ്ങൾ "ഡോക്യുമെൻ്റ് ഐഡന്റിഫിക്കേഷൻ നമ്പറും മൊബൈൽ നമ്പറും" എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുകയാണെങ്കിൽ
ഘട്ടം 1: ഡോക്യുമെൻ്റ് ഐഡന്റിഫിക്കേഷൻ നമ്പറും മൊബൈൽ നമ്പറും തിരഞ്ഞെടുക്കുക.
ഘട്ടം 2: ഡോക്യുമെൻ്റ് ഐഡന്റിഫിക്കേഷൻ നമ്പറും മൊബൈൽ നമ്പറും നൽകി തുടരുക ക്ലിക്ക് ചെയ്യുക.
ഘട്ടം 3: ഘട്ടം 2-ൽ നിങ്ങൾ നൽകിയ മൊബൈൽ നമ്പറിൽ ലഭിച്ച 6 അക്ക OTP നൽകി തുടരുക ക്ലിക്ക് ചെയ്യുക.
ശ്രദ്ധിക്കുക:
- OTP-ക്ക് 15 മിനിറ്റ് മാത്രമേ സാധുത ഉണ്ടായിരിക്കുകയുള്ളൂ.
- ശരിയായ OTP നൽകുന്നതിന് നിങ്ങൾക്ക് 3 തവണ ശ്രമിക്കാവുന്നതാണ്.
- സ്‌ക്രീനിലെ OTP കാലഹരണപ്പെടൽ കൗണ്ട്‌ഡൗൺ ടൈമർ, നിങ്ങളുടെ OTP എപ്പോൾ കാലഹരണപ്പെടുമെന്ന് അറിയിക്കുന്നു.
- OTP വീണ്ടും അയയ്‌ക്കുക ക്ലിക്ക് ചെയ്യുമ്പോൾ ഒരു പുതിയ OTP സൃഷ്ടിച്ച് അയയ്ക്കപ്പെടും.
OTP സാധൂകരിക്കപ്പെട്ടുകഴിഞ്ഞാൽ, ഒരു വിജയ സന്ദേശം പ്രദർശിപ്പിക്കും.
ശ്രദ്ധിക്കുക: ITD അറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെങ്കിൽ, "നൽകിയിരിക്കുന്ന മാനദണ്ഡങ്ങൾക്കായി ഒരു രേഖയും കണ്ടെത്തിയില്ല" എന്ന സന്ദേശം പ്രദർശിപ്പിക്കും.