1. അവലോകനം
എല്ലാ രജിസ്റ്റർ ചെയ്ത ഉപയോക്താക്കൾക്കുംഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്ത ശേഷം മുമ്പ് ഫയൽ ചെയ്ത എല്ലാ ആദായനികുതി ഫോമുകളും കാണുന്നതിന് ഫയൽ ചെയ്ത ഫോമുകൾ കാണുക എന്ന സേവനം ലഭ്യമാണ്. ഈ സേവനം താങ്കളെ താഴെപ്പറയുന്നവയ്ക്ക് അനുവദിക്കുന്നു:
- ആദായനികുതി ഫോമുകൾ PDF-ൽ കാണുക
- അക്‌നോലെഡ്ജ്മെന്റ് (രസീത്) കാണുക
- അപ്ലോഡ് ചെയ്ത JSON (ബാധകമായ ഇടങ്ങളിലെല്ലാം) കാണുക
- ഫോമിന്‍റെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യുക
- മറ്റ് അറ്റാച്ച്മെന്റുകൾ കാണുക
2. ഈ സേവനം ലഭ്യമാക്കുന്നതിനുള്ള മുൻവ്യവസ്ഥകൾ
- സാധുതയുള്ള ഉപയോക്തൃ ID-യും പാസ്‌വേഡും ഉള്ള, ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഉപയോക്താവ്
3. ഘട്ടം-ഘട്ടമായുള്ള മാർഗ്ഗനിർദ്ദേശം
ഘട്ടം 1: നിങ്ങളുടെ ഉപയോക്തൃ ID-യും പാസ്‌വേഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുക.
ഘട്ടം 2: നിങ്ങളുടെ ഡാഷ്‌ബോർഡിൽ, ഇ-ഫയൽ> ആദായനികുതി ഫോമുകൾ > ഫയൽ ചെയ്ത ഫോമുകൾ കാണുക എന്നത് ക്ലിക്ക് ചെയ്യുക.
ഘട്ടം 3: നിങ്ങൾക്ക് നിരവധി ഫോമുകൾ ഉണ്ടെങ്കിൽ, ഫയൽ ചെയ്ത ഫോമുകൾ കാണുക എന്ന പേജിൽ, ഫോമിന്റെ പേര് അല്ലെങ്കിൽ ഫോം നമ്പർ നൽകി തിരയുക. താങ്കൾ അല്ലെങ്കിൽ CA സമർപ്പിച്ച എല്ലാ ഫോമുകളും താങ്കൾക്ക് കാണാൻ കഴിയും. കൂടാതെ, അംഗീകരിച്ചു അല്ലെങ്കിൽ നിരസിച്ചു അല്ലെങ്കിൽ CA വെരിഫൈ ചെയ്തു തുടങ്ങിയ ഫോം സ്റ്റാറ്റസും താങ്കൾക്ക് കാണാൻ കഴിയും.
ഘട്ടം 4: താങ്കൾ നേരത്തെ ഫയൽ ചെയ്തിട്ടുള്ള ഫോമുകളുടെ ലിസ്റ്റിൽ നിന്നും, താങ്കൾ കാണാനാഗ്രഹിക്കുന്ന ഫോമിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 5: തിരഞ്ഞെടുത്ത ഫോമിനായി, ഫോം ഫയൽ ചെയ്ത അസസ്സ്മെന്റ് വർഷം ഒരു ഡൗൺലോഡ് ഓപ്‌ഷനോടുകൂടി പ്രദർശിപ്പിക്കും. ഫോമിനൊപ്പം സമർപ്പിച്ച ഫോം / രസീത് / അറ്റാച്ച്‌മെന്റുകൾ ഡൗൺലോഡ് ചെയ്യാൻ ആരംഭിക്കുന്നതിന് ഡൗൺലോഡ് ചെയ്യുക എന്നത് ക്ലിക്ക് ചെയ്യുക.
ശ്രദ്ധിക്കുക:
- നിങ്ങൾക്ക് ഒരു ടാൻ ലോഗിൻ അല്ലെങ്കിൽ CA ലോഗിൻ ഉണ്ടെങ്കിൽ, വ്യക്തിഗതമായും ടോക്കൺ നമ്പർ ഉപയോഗിച്ചും ബൾക്ക് ആയി ഫയൽ ചെയ്തിട്ടുള്ള 15CA, 15CB എന്നിവ കാണുന്നതിനും അതേ പ്രക്രിയ പിന്തുടരുക.
- അതാത് ഫോമിന് പ്രസക്തമായ വ്യത്യസ്ത മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി ഫിൽട്ടർ ചെയ്യുന്നതിന് നിങ്ങൾക്ക് ഫിൽട്ടർ ഓപ്ഷൻ ഉപയോഗിക്കാം.