1. അവലോകനം
കമ്പനിയല്ലാത്ത ഒരു പ്രവാസിക്ക്, അല്ലെങ്കിൽ ഒരു വിദേശ കമ്പനിയ്ക്ക്, നികുതി നൽകേണ്ടതും 5 ലക്ഷം കവിയുന്നതുമായ പേയ്മെന്റ് നടത്തുമ്പോൾ, ഫോം 15CB ആവശ്യമാണ്. ഫോം 15CB ഒരു ഇവന്റ് അധിഷ്ഠിത ഫോമാണ്, നിർദ്ദിഷ്ടവ്യവസ്ഥകൾക്ക് കീഴിൽ വരുന്ന ഓരോ പണമയയ്ക്കലിനും ഇത് ആവശ്യമാണ്.
ഫോം 15CB യിൽ, പേയ്മെന്റ്, ടി ഡി എസ് നിരക്ക്, ടി ഡി എസ് കിഴിവ്, പണമയയ്ക്കലിന്റെ സ്വഭാവം, ഉദ്ദേശ്യം തുടങ്ങിയ വിശദാംശങ്ങൾ ഒരു CA സാക്ഷ്യപ്പെടുത്തുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഫോം 15CB ഒരു നികുതിനിർണ്ണയ സർട്ടിഫിക്കറ്റാണ്, ഇതിൽ CA, പണമയയ്ക്കലിനെ നികുതി ഈടാക്കുന്നതിനുള്ള വ്യവസ്ഥകളുമായി ബന്ധപ്പെടുത്തി പരിശോധിക്കുന്നു. ഈ ഫോം ഓൺലൈനിലും ഓഫ്‌ലൈൻ മോഡിലും സമർപ്പിക്കാവുന്നതാണ്, ഫോം ഫയൽ ചെയ്യുന്നതിന് സമയപരിധി നിർദ്ദേശിക്കപ്പെട്ടിട്ടില്ല.
2. ഈ സേവനം നേടുന്നതിനുള്ള മുൻവ്യവസ്ഥകൾ
- CA യെ ഇ-ഫയലിംഗ് പോർട്ടലിൽ ചാർട്ടേഡ് അക്കൗണ്ടന്റ് ആയി രജിസ്റ്റർ ചെയ്യണം
- CA യുടെ പാൻ സ്റ്റാറ്റസ് ''സജീവം'' ആയിരിക്കണം
- കാലഹരണപ്പെടാത്ത, സാധുതയുള്ള ഒരു ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് CA യ്ക്ക് ഉണ്ടായിരിക്കണം
- നികുതിദായകർ ഫോം 15CA പാർട്ട്-C നൽകിയിരിക്കണം, മാത്രമല്ല അത് സ്വീകരിക്കാനോ നിരസിക്കാനോ CA യ്‌ക്ക് നൽകിയ ഒരു അഭ്യർത്ഥന പെൻഡിങ് ആയി ഉണ്ടായിരിക്കണം.
3.1 ഉദ്ദേശ്യം
(കമ്പനിയല്ലാത്ത) ഒരു പ്രവാസിക്ക് അല്ലെങ്കിൽ ഒരു വിദേശകമ്പനിയ്ക്ക് പണമയയ്ക്കുമ്പോൾ, ആ പേയ്‌മെന്റിന്‍റെ/ അത്തരം പേയ്‌മെന്റുകളുടെ മൊത്തം തുക ആ സാമ്പത്തികവർഷത്തിൽ 5 ലക്ഷം രൂപ കവിയുകയും അത് നികുതിയുടെ പരിധിയിൽ വരികയും ചെയ്യുകയാണെങ്കിൽ ആവശ്യമായി വരുന്ന അക്കൗണ്ടന്റിന്റെ സർട്ടിഫിക്കറ്റാണ് ഫോം 15CB.
ഈ ഫോം ഇന്ത്യയ്ക്ക് പുറത്തേക്കുള്ള പണമയയ്ക്കൽ വിശദാംശങ്ങൾ സാക്ഷ്യപ്പെടുത്താൻ CA-യെ പ്രാപ്തമാക്കുന്നു, കൂടാതെ ഫോം 15CA പാർട്ട്-C ഫയൽ ചെയ്യുന്നതിന് പേയ്‌മെന്റ് നടത്താൻ ബാദ്ധ്യസ്ഥനായ വ്യക്തി ഈ ഫോം ഉപയോഗിക്കുന്നു.
3.2 ആർക്കാണ് ഇത് ഉപയോഗിക്കാൻ സാധിക്കുക?
ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത ആളും, പേയ്‌മെന്റ് നടത്താൻ ബാദ്ധ്യസ്ഥ നായ വ്യക്തി ഫോം 15CA പാർട്ട്-C ക്കു വേണ്ടി നിയോഗിച്ച വ്യക്തിയുമായ ഒരു CA -യ്ക്ക് ഫോം 15CB യിൽ വിശദാംശങ്ങൾ സാക്ഷ്യപ്പെടുത്തുന്നതിന് അർഹതയുണ്ട്. സമർപ്പിച്ച ഫോമിന്റെ ഇ-വെരിഫിക്കേഷ നായി ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു ഡി എസ് സി -യും CA ക്ക് ഉണ്ടായിരിക്കണം.
4. ഫോം ഒറ്റനോട്ടത്തിൽ
സമർപ്പിക്കുന്നതിനുമുമ്പ് പൂരിപ്പിക്കേണ്ട ആറ് വിഭാഗങ്ങളാണ് ഫോം 15CB യിലുള്ളത്. അവ ഇതാണ്:
- റെമിറ്റീയുടെ (സ്വീകർത്താവിന്‍റെ) വിശദാംശങ്ങൾ
- പണമയയ്‌ക്കൽ (ഫണ്ട് ട്രാൻസ്ഫർ) വിശദാംശങ്ങൾ
- നികുതിബാദ്ധ്യതയുടെ വിശദാംശങ്ങൾ
- DTAA വിശദാംശങ്ങൾ
- അക്കൗണ്ടന്റ് (CA) വിശദാംശങ്ങൾ
- വെരിഫിക്കേഷൻ
ഫോം 15CB യുടെ വിഭാഗങ്ങളെപ്പറ്റിയുള്ള ക്വിക്ക് ടൂർ ഇതാ.
സ്വീകർത്താവിന്റെ വിശദാംശങ്ങൾ / പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്യുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്ന റെമിറ്റീയുടെ (സ്വീകർത്താവ്) വിശദാംശങ്ങൾ പേജ്.
അയച്ച തുകയും ബാങ്ക് വിശദാംശങ്ങളും അപ്‌ഡേറ്റ് ചെയ്യുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്ന പണമയയ്ക്കൽ (ഫണ്ട് ട്രാൻസ്ഫർ) വിശദാംശങ്ങൾ പേജ്.
ടാക്‌സബിലിറ്റി വിശദാംശങ്ങൾ വിഭാഗം. അവിടെ DTAA-യെ പരിഗണിക്കാതെ നികുതിയുടെ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്നു.
DTAA വിശദാംശങ്ങൾ പേജിൽ, ഇന്ത്യയിലാണ് നികുതി ഈടാക്കപ്പെടുന്നതെങ്കിൽ CA-ക്ക് DTAA പ്രകാരം ക്ലെയിം ചെയ്യാവുന്ന റിലീഫിനെ കുറിച്ചുള്ള വിശദാംശങ്ങൾ അപ്‌ലോഡ് ചെയ്യാൻ കഴിയും.
അക്കൗണ്ടന്റിന്റെ പേര്, സ്ഥാപനം, അംഗത്വ ഐ ഡി, വിലാസം എന്നീ വിവരങ്ങൾ അക്കൗണ്ടന്റ് (CA) വിശദാംശങ്ങൾ പേജിൽ താങ്കൾക്ക് നൽകാൻ കഴിയും.
അവസാന വിഭാഗം വെരിഫിക്കേഷൻ പേജാണ്, അതിൽ നൽകിയിരിക്കുന്ന എല്ലാ വിശദാംശങ്ങളും CA ഡിജിറ്റൽ സിഗ്നേച്ചർ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് വെരിഫൈ ചെയ്യുന്നു.
5. എങ്ങനെ ആക്സസ് ചെയ്യാനും സമർപ്പിക്കാനും കഴിയും?
ഇനിപ്പറയുന്ന രീതികൾ വഴി താങ്കൾക്ക് ഫോം 15CB പൂരിപ്പിക്കാനും സമർപ്പിക്കാനും കഴിയും:
- ഓൺലൈൻ മോഡ് - ഇ-ഫയലിങ്ങ് പോർട്ടൽ വഴി
- ഓഫ്‌ലൈൻ മോഡ് - ഓഫ്‌ലൈൻ യൂട്ടിലിറ്റി വഴി
കുറിപ്പ്: കൂടുതലറിയാൻ ഓഫ്‌ലൈൻ യൂട്ടിലിറ്റി സ്റ്റാറ്റ്യൂട്ടറി ഫോമുകൾ കാണുക
ഓൺലൈൻ മോഡ് വഴി ഫോം 15CB പൂരിപ്പിക്കാനും സമർപ്പിക്കാനും താഴെ പറയുന്ന നടപടികൾ പിന്തുടരുക:
5.1 ഫോം ഓൺലൈനിൽ സമർപ്പിക്കുക
ഘട്ടം 1: സാധുവായ CA ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിലേക്ക് ലോഗിൻ ചെയ്യുക.
ഘട്ടം 2: പെൻഡിംഗ് ഇനങ്ങളുടെ പട്ടിക പ്രദർശിപ്പിക്കുന്ന വർക്ക് ലിസ്റ്റ് മെനുവിലേക്ക് നാവിഗേറ്റ് ചെയ്യുക.
ഘട്ടം 3: അസൈൻമെന്റ് അഭ്യർത്ഥന സ്വീകരിക്കപ്പെടുകയാണെങ്കിൽ , ഫോം 15CB, കരാർ അറ്റാച്ചുമെന്റുകൾ ഡൗൺലോഡ് ചെയ്യുക എന്നിവയുടെ ഹൈപ്പർലിങ്ക് പ്രവർത്തനക്ഷമമാകുന്നു.
കുറിപ്പ്: അസൈൻമെന്റ് അഭ്യർത്ഥന നിരസിക്കപ്പെടുകയാണെങ്കിൽ , അതിന് കാരണം നൽകേണ്ടതുണ്ട്.
ഘട്ടം 4: തിരഞ്ഞെടുത്ത റെമിറ്ററിനായി ഫോം 15CB പ്രദർശിപ്പിക്കുന്നതിന് പ്രസക്തമായ ഹൈപ്പർലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 5: ആവശ്യമായ എല്ലാ ഫീൽഡുകളും പൂരിപ്പിച്ച് സമർപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 6: സമർപ്പിക്കൽ സ്ഥിരീകരിക്കണമെങ്കിൽ, അതെ എന്നതിൽ ക്ലിക്ക് ചെയ്യുക. അല്ലെങ്കിൽ, ഇല്ല എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 7: താങ്കൾ അതെഎന്ന് തിരഞ്ഞെടുക്കുകയാണെങ്കിൽ, ഡി എസ് സി ഉപയോഗിച്ച് വെരിഫൈ ചെയ്യാൻ ഓപ്‌ഷനുകളുള്ള ഇ-വെരിഫിക്കേഷൻ സ്‌ക്രീനിലേക്ക് താങ്കൾ നയിയ്ക്കപ്പെടും. ഇ-വെരിഫൈ ചെയ്യുന്നതിനുള്ള പ്രക്രിയ മനസിലാക്കാൻ ഇ-വെരിഫിക്കേഷൻ എന്ന ഉപയോക്തൃ മാനുവൽ പരിശോധിക്കുക.
ഘട്ടം 8: വിജയകരമായ വെരിഫിക്കേഷനുശേഷം, താങ്കൾക്ക് ഒരു വിജയസന്ദേശം ദൃശ്യമാകും.