1. അവലോകനം
ഇ-ഫയലിംഗ് പോർട്ടലിൽ വ്യക്തിഗതമായി രജിസ്റ്റർ ചെയ്ത ഉപയോക്താക്കൾക്ക് മാത്രമേ ഇലക്‌ട്രോണിക് വെരിഫിക്കേഷൻ കോഡ് (EVC) സൃഷ്‌ടിക്കുക എന്ന സേവനത്തിലൂടെ EVC സൃഷ്‌ടിക്കാൻ കഴിയൂ. ഇനിപ്പറയുന്ന കാര്യങ്ങൾക്കായി ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്:
- ഒരു ഇനം ഇലക്ട്രോണിക്കലി വെരിഫൈ ചെയ്യുക (നിയമാനുസൃത ഫോമുകളും ഇൻകം ടാക്സ് റിട്ടേണുകളും റീഫണ്ട് റീ-ഇഷ്യൂ അഭ്യർത്ഥനകളും ഇ-വെരിഫൈ ചെയ്യുക, ഏതെങ്കിലും അറിയിപ്പിനനുസൃതമായി പ്രതികരിക്കുക)
- ഇ-ഫയലിംഗ് പോർട്ടലിലേക്ക് ലോഗിൻ ചെയ്യുക
- പാസ്‌വേഡ് റീസെറ്റ് ചെയ്യുക
2. ഈ സേവനം ലഭ്യമാക്കുന്നതിനുള്ള മുൻവ്യവസ്ഥകൾ
- സാധുവായ ഉപയോക്തൃ ID-യും പാസ്‌വേഡും ഉള്ള വ്യക്തിഗത നികുതിദായകനായി ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഉപയോക്താവ്
- ഇ-ഫയലിംഗ് പോർട്ടലിലെ സാധൂകരിച്ചതും EVC പ്രവർത്തനക്ഷമമാക്കിയതുമായ ബാങ്ക് അക്കൗണ്ട് (ബാങ്ക് അക്കൗണ്ട് ഓപ്ഷൻ തെരഞ്ഞെടുക്കുന്നതിനായി)
- ഇ-ഫയലിംഗ് പോർട്ടലിൽ സാധൂകരിച്ചതും EVC പ്രവർത്തനക്ഷമമാക്കിയതുമായ ഡീമാറ്റ് അക്കൗണ്ട് (ഡീമാറ്റ് അക്കൗണ്ട് ഓപ്ഷൻ തെരഞ്ഞെടുക്കുന്നതിനായി)
- ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്‌ത പാൻ (നെറ്റ് ബാങ്കിംഗ് ഓപ്ഷൻ തെരഞ്ഞെടുക്കുന്നതിനായി)
- സാധുതയുള്ള ഡെബിറ്റ് കാർഡ് (ബാങ്ക് ATM ഓപ്ഷനുവേണ്ടി)
- അതാത് ബാങ്ക് അക്കൗണ്ട് പാനുമായി ലിങ്ക് ചെയ്യുകയും അതേ പാൻ ഇ-ഫയലിംഗിൽ രജിസ്റ്റർ ചെയ്യുകയും വേണം (ബാങ്ക് ATM ഓപ്ഷനുവേണ്ടി)
3. ഘട്ടം ഘട്ടമായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
ഘട്ടം 1: നിങ്ങളുടെ ഉപയോക്തൃ ID-യും പാസ്‌വേഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുക.
ഘട്ടം 2: നിങ്ങളുടെ ഡാഷ്‌ബോർഡിൽ, സേവനങ്ങൾ > EVC സൃഷ്ടിക്കുക ക്ലിക്ക് ചെയ്യുക.
ഘട്ടം 3: EVC സൃഷ്ടിക്കുക പേജിൽ, പാൻ / ടാൻ തിരഞ്ഞെടുത്ത് തുടരുക ക്ലിക്ക് ചെയ്യുക.
ഘട്ടം 4: EVC സൃഷ്ടിക്കുക പേജിൽ, ഇലക്‌ട്രോണിക് വെരിഫിക്കേഷൻ കോഡ് (EVC) എങ്ങനെ സൃഷ്ടിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു? എന്നത് തിരഞ്ഞെടുക്കുക.
ഇനിപ്പറയുന്ന രീതികൾ ഉപയോഗിച്ച് നിങ്ങൾക്ക് EVC സൃഷ്‌ടിക്കാവുന്നതാണ്:
| നെറ്റ് ബാങ്കിംഗ് | സെക്ഷൻ 4.1 പരിശോധിക്കുക |
| ബാങ്ക് അക്കൗണ്ട് | സെക്ഷൻ 4.2 പരിശോധിക്കുക |
| ഡീമാറ്റ് അക്കൗണ്ട് | സെക്ഷൻ 4.3 പരിശോധിക്കുക |
| ബാങ്ക് ATM | സെക്ഷൻ 4.4 പരിശോധിക്കുക |
4.1 നെറ്റ് ബാങ്കിംഗ് വഴി EVC സൃഷ്ടിക്കുന്ന വിധം
ഘട്ടം 1: EVC സൃഷ്ടിക്കുക പേജിൽ, നെറ്റ് ബാങ്കിംഗ് വഴി തിരഞ്ഞെടുത്ത് തുടരുക ക്ലിക്ക് ചെയ്യുക.
ഘട്ടം 2: നെറ്റ് ബാങ്കിംഗിലൂടെ ഇ-ഫയലിംഗ് ലോഗിൻ ചെയ്യുക പേജിൽ, ബാങ്കിന്റെ പേര് തിരഞ്ഞെടുക്കുക.
ശ്രദ്ധിക്കുക: നിങ്ങളുടെ ബാങ്കിൻ്റെ നെറ്റ് ബാങ്കിംഗ് ലോഗിൻ പേജ് ദൃശ്യമാകുമ്പോൾ നിങ്ങൾ ഇ-ഫയലിംഗ് പോർട്ടലിൽ നിന്ന് ലോഗ് ഔട്ട് ചെയ്യപ്പെടും.
ഘട്ടം 3: നിങ്ങളുടെ ബാങ്കിന്റെ നെറ്റ് ബാങ്കിംഗ് ലോഗിൻ പേജിൽ നിങ്ങളുടെ ബാങ്ക് നൽകിയിട്ടുള്ള ഉപയോക്തൃ നാമം ഒപ്പം പാസ്‌വേഡ് നൽകുക.
ഘട്ടം 4: നിങ്ങളുടെ നെറ്റ് ബാങ്കിംഗ് വെബ്‌സൈറ്റിൽ, ഇ-ഫയലിംഗ് പോർട്ടലിലേക്ക് ലോഗിൻ ചെയ്യാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ശ്രദ്ധിക്കുക: നിങ്ങൾ നിങ്ങളുടെ നെറ്റ് ബാങ്കിംഗ് വെബ്‌സൈറ്റിൽ നിന്ന് ലോഗ് ഔട്ട് ചെയ്യപ്പെടുകയും നിങ്ങളുടെ ഇ-ഫയലിംഗ് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യപ്പെടുകയും ചെയ്യും.
ഘട്ടം 5: നിങ്ങളുടെ ഡാഷ്‌ബോർഡിൽ, സേവനങ്ങൾ > EVC സൃഷ്ടിക്കുക ക്ലിക്ക് ചെയ്യുക.
ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിങ്ങളുടെ മൊബൈൽ നമ്പറിലും ഇ-മെയിൽ ID-യിലും സൃഷ്‌ടിച്ച EVC നിങ്ങൾക്ക് ലഭിക്കും, ഒപ്പം വിജയ സന്ദേശവും പ്രദർശിപ്പിക്കും.
4.2 ബാങ്ക് അക്കൗണ്ട് വഴി EVC സൃഷ്ടിക്കുന്ന വിധം
ഘട്ടം 1: EVC സൃഷ്ടിക്കുക പേജിൽ, ബാങ്ക് അക്കൗണ്ട് വഴി തിരഞ്ഞെടുത്ത് തുടരുക ക്ലിക്ക് ചെയ്യുക.
ഒരു വിജയ സന്ദേശം പ്രദർശിപ്പിക്കും, ബാങ്ക് പരിശോധിച്ചുറപ്പിച്ച നിങ്ങളുടെ മൊബൈൽ നമ്പറിലും ഇമെയിൽ ID-യിലും നിങ്ങൾക്ക് EVC ലഭിക്കും.
ശ്രദ്ധിക്കുക:
- ചേർത്ത ഡീമാറ്റ് അക്കൗണ്ട് സാധൂകരിക്കുകയും EVC പ്രാപ്തമാക്കുകയും ചെയ്താൽ മാത്രമേ ഡീമാറ്റ് അക്കൗണ്ട് വഴിയുള്ള EVC സൃഷ്ടിക്കാൻ കഴിയൂ.
- ബാങ്ക് പരിശോധിച്ചുറപ്പിച്ചാൽ മാത്രമേ നിങ്ങളുടെ മൊബൈൽ നമ്പറിലോ ഇ-മെയിൽ ID-യിലോ നിങ്ങൾക്ക് EVC ലഭിക്കൂ.
4.3 ഡീമാറ്റ് അക്കൗണ്ട് വഴി EVC സൃഷ്ടിക്കുന്നു
ഘട്ടം 1: EVC സൃഷ്ടിക്കുക പേജിൽ, ഡിമാറ്റ് അക്കൗണ്ട് വഴി തിരഞ്ഞെടുത്ത് തുടരുക ക്ലിക്ക് ചെയ്യുക.
ഒരു വിജയ സന്ദേശം പ്രദർശിപ്പിക്കും, നിങ്ങളുടെ മൊബൈൽ നമ്പറിലും NSDL / CSDL പരിശോധിച്ച ഇമെയിൽ ID-യിലും നിങ്ങൾക്ക് EVC ലഭിക്കും.
ശ്രദ്ധിക്കുക:
- ചേർത്ത ഡീമാറ്റ് അക്കൗണ്ട് സാധൂകരിക്കുകയും EVC പ്രാപ്തമാക്കുകയും ചെയ്താൽ മാത്രമേ ഡീമാറ്റ് അക്കൗണ്ട് വഴിയുള്ള EVC സൃഷ്ടിക്കാൻ കഴിയൂ.
- NSDL/CSDL പരിശോധിച്ചുറപ്പിച്ചാൽ മാത്രമേ നിങ്ങളുടെ മൊബൈൽ നമ്പറിലോ ഇ-മെയിൽ ID-യിലോ നിങ്ങൾക്ക് EVC ലഭിക്കൂ.
4.4 ബാങ്ക് ATM ഓപ്ഷൻ വഴി EVC സൃഷ്ടിക്കൽ (ഓഫ്‌ലൈൻ രീതി)
ഘട്ടം 1: നിങ്ങളുടെ അടുത്തുള്ള ബാങ്ക് ATM സന്ദർശിച്ച് നിങ്ങളുടെ ഡെബിറ്റ് കാർഡ് സ്വൈപ്പ് ചെയ്യുക.
ഘട്ടം 2: PIN നൽകുക.
ഘട്ടം 3: ആദായ നികുതി ഫയലിംഗിനായി EVC സൃഷ്ടിക്കുക തിരഞ്ഞെടുക്കുക.
ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിങ്ങളുടെ മൊബൈൽ നമ്പറിലേക്കും ഇ-മെയിൽ ID-യിലേക്കും ഒരു EVC അയയ്ക്കും.
ശ്രദ്ധിക്കുക:
- നിങ്ങളുടെ ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുമായി നിങ്ങൾ പാൻ ലിങ്ക് ചെയ്‌തിരിക്കണം, അതേ പാൻ ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം.
- ബാങ്ക് ATM ഓപ്ഷനിലൂടെ നിങ്ങൾക്ക് EVC സൃഷ്ടിക്കാൻ ചെയ്യാൻ കഴിയുന്ന ബാങ്കുകളുടെ ലിസ്റ്റ് - ആക്സിസ് ബാങ്ക് ലിമിറ്റഡ്, കാനറ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ICICI ബാങ്ക്, IDBI ബാങ്ക്, കൊടക് മഹീന്ദ്ര ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.