1. അവലോകനം
നികുതി ക്രെഡിറ്റ് പൊരുത്തക്കേട് സേവനം ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത എല്ലാ ഉപയോക്താക്കൾക്കും (ERIകൾ ഉൾപ്പെടെ) ലഭ്യമാണ്. ഈ സേവനം ഉപയോഗിച്ച്, എത്ര രേഖകൾക്കും ബാധകമായ അസസ്‌മെൻ്റ് വർഷത്തേക്കുള്ള ആദായ നികുതി റിട്ടേൺ അപ്‌ലോഡ് ചെയ്‌ത ഉടൻ തന്നെ നിങ്ങളുടെ ഇ-ഫയൽ ചെയ്ത ആദായ നികുതി റിട്ടേണുകളുടെ നികുതി ക്രെഡിറ്റ് പൊരുത്തക്കേട് നിങ്ങൾക്ക് കാണാൻ കഴിയും.
ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ നിങ്ങൾ റിപ്പോർട്ട് ചെയ്ത ഉറവിട നികുതി കിഴിവുചെയ്യൽ, ഉറവിട നികുതി ശേഖരിക്കൽ, മുൻകൂർ നികുതി അല്ലെങ്കിൽ റെഗുലർ അസ്സെസ്സ്മെന്റ് നികുതി തുകകൾ എന്നിവയിലെ പൊരുത്തക്കേടുകൾ ഈ സേവനം എടുത്തുകാണിക്കുന്നു. ഒരു പൊരുത്തക്കേട് ഉണ്ടായാൽ, നിങ്ങളുടെ ഭാഗത്ത് നിന്ന് പിശകുകൾ നിങ്ങൾക്ക് തിരുത്താം അല്ലെങ്കിൽ ടാക്സ് ഡിഡക്റ്റർമാർ മുഖേന 24Q, 26Q, 27Q, 27EQ പോലെയുള്ള TDS റിട്ടേണുകൾ/ഫോമുകൾ തിരുത്തി അവ ശരിയാക്കാം. (ഒന്നുകിൽ ഒരു തിരുത്തൽ അഭ്യർത്ഥന ഫയൽ ചെയ്തുകൊണ്ട് അല്ലെങ്കിൽ ഒരു പുതുക്കിയ റിട്ടേൺ ഫയൽ ചെയ്തുകൊണ്ട്).
2. ഈ സേവനം ലഭ്യമാക്കുന്നതിനുള്ള മുൻവ്യവസ്ഥകൾ
- സാധുതയുള്ള ഉപയോക്തൃ ID-യും പാസ്‌വേഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഉപയോക്താവ്
- സാധുതയുള്ളതും സജീവവുമായ പാൻ
- ആ വർഷത്തെ നികുതി ക്രെഡിറ്റ് പൊരുത്തക്കേട് പരിശോധിക്കുന്നതിനായി ബന്ധപ്പെട്ട അസസ്സ്മെന്റ് വർഷത്തേക്ക് (AY) കുറഞ്ഞത് ഒരു ആദായ നികുതി റിട്ടേൺ ഫയൽ ചെയ്തിരിക്കണം.
- TDS കൂടാതെ/അല്ലെങ്കിൽ TCS കൂടാതെ/അല്ലെങ്കിൽ ആദായ നികുതി അടച്ചത് ഇ-ഫയലിംഗ് പോർട്ടലിലെ ഫോം 26AS-ൽ പ്രതിഫലിക്കുന്നു
- ERI-കൾക്കായി: ERI-കൾ ചേർത്തിരിക്കണം കൂടാതെ ERI നികുതിദായകനെ ഒരു ക്ലയൻ്റ് ആയി ചേർത്തിരിക്കണം.
- ERI-കൾക്കായി: ERI-യുടെ സ്റ്റാറ്റസ് സജീവമായിരിക്കണം
3. ഘട്ടം-ഘട്ടമായുള്ള മാർഗ്ഗനിർദ്ദേശം
3.1. നികുതി ക്രെഡിറ്റ് പൊരുത്തക്കേട് കാണുക
ഘട്ടം 1: നിങ്ങളുടെ ഉപയോക്തൃ ID-യും പാസ്‌വേഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുക.
ഘട്ടം 2: നിങ്ങളുടെ ഡാഷ്‌ബോർഡിൽ, സേവനങ്ങൾ > നികുതി ക്രെഡിറ്റ് പൊരുത്തക്കേട് ക്ലിക്ക് ചെയ്യുക.
ഘട്ടം 3: നികുതി ക്രെഡിറ്റ് പൊരുത്തക്കേട് പേജിൽ, അസസ്സ്മെന്റ് വർഷം (നിങ്ങൾ കാണാൻ താൽപര്യപ്പെടുന്ന പൊരുത്തക്കേടിൻ്റെ വിശദാംശങ്ങൾ) തിരഞ്ഞെടുത്ത് സമർപ്പിക്കുക ക്ലിക്ക് ചെയ്യുക.
ശ്രദ്ധിക്കുക: നിങ്ങളുടെ പാൻ, പാൻ ഓപ്‌ഷനു കീഴിൽ പ്രീ-ഫിൽഡ് ചെയ്യപ്പെടും.
ഘട്ടം 4: നിങ്ങൾ ആദായനികുതി റിട്ടേണിൽ നൽകിയതും ഫോം 26AS-ൽ പ്രതിഫലിക്കുന്നതുമായ TDS കൂടാതെ/അല്ലെങ്കിൽ TCS കൂടാതെ/അല്ലെങ്കിൽ ആദായ നികുതി അടച്ച വിശദാംശങ്ങൾ എന്നിവ തമ്മിലുള്ള പൊരുത്തക്കേടുകൾ പ്രദർശിപ്പിച്ചിരിക്കുന്നു.
ശ്രദ്ധിക്കുക:
- പൊരുത്തക്കേടിൻ്റെ 10-ലധികം റെക്കോർഡുകൾ ഉണ്ടെങ്കിൽ, അത് ഡൗൺലോഡ് ചെയ്യാൻ ഡൗൺലോഡ് ചെയ്യുക എന്നത് ക്ലിക്ക് ചെയ്യുക (PDF/XLS ഫോർമാറ്റിൽ).
- പൊരുത്തക്കേടിൻ്റെ 10 അല്ലെങ്കില്‍ അതിൽ കുറവോ റെക്കോർഡുകൾ ഉണ്ടെങ്കിൽ, നികുതി ക്രെഡിറ്റ് പൊരുത്തക്കേട് പേജിൽ നിങ്ങൾക്ക് അവ കാണാനാകും. ഡൗൺലോഡ് ചെയ്യുക ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് ഇത് (PDF / XLS-ൽ) ഡൗൺലോഡ് ചെയ്യാനും കഴിയും.
3.2. നികുതി ക്രെഡിറ്റ് പൊരുത്തക്കേട് കാണുക (ERIകൾക്കായി)
ഘട്ടം 1: നിങ്ങളുടെ ഉപയോക്തൃ ID-യും പാസ്‌വേഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുക.
ഘട്ടം 2: നിങ്ങളുടെ ഡാഷ്‌ബോർഡിൽ, സേവനങ്ങൾ > നികുതി ക്രെഡിറ്റ് പൊരുത്തക്കേട് ക്ലിക്ക് ചെയ്യുക.
ഘട്ടം 3: നികുതി ക്രെഡിറ്റ് പൊരുത്തക്കേട് പേജിൽ, പാൻ നൽകുക (വിശദാംശങ്ങൾ പരിശോധിക്കേണ്ട വ്യക്തിയുടെ), അസസ്സ്മെന്റ് വർഷം (നിങ്ങൾ കാണാൻ താൽപര്യപ്പെടുന്ന പൊരുത്തക്കേടിൻ്റെ വിശദാംശങ്ങൾ) തിരഞ്ഞെടുത്ത് സമർപ്പിക്കുക ക്ലിക്ക് ചെയ്യുക.
ഘട്ടം 4: തിരഞ്ഞെടുത്ത പാനിനായി ഫയൽ ചെയ്ത ITR-ൽ നൽകിയിരിക്കുന്നതും ഫോം 26AS-ൽ പ്രതിഫലിക്കുന്നതുമായ TDS കൂടാതെ/അല്ലെങ്കിൽ TCS കൂടാതെ/അല്ലെങ്കിൽ ആദായ നികുതി അടച്ച (TDS / TCS ഒഴികെയുള്ള) വിശദാംശങ്ങൾ തമ്മിലുള്ള പൊരുത്തക്കേട് കാണിക്കുന്നു.
ശ്രദ്ധിക്കുക:
- പൊരുത്തക്കേടിൻ്റെ 10-ലധികം റെക്കോർഡുകൾ ഉണ്ടെങ്കിൽ, അത് ഡൗൺലോഡ് ചെയ്യാൻ ഡൗൺലോഡ് ക്ലിക്ക് ചെയ്യുക (PDF/ XLS ഫോർമാറ്റിൽ).
- പൊരുത്തക്കേടിൻ്റെ 10 അല്ലെങ്കില്‍ അതിൽ കുറവോ റെക്കോർഡുകളുണ്ടെങ്കിൽ, നികുതി ക്രെഡിറ്റ് പൊരുത്തക്കേട് പേജിൽ നിങ്ങൾക്ക് അവ കാണാനാകും. ഡൗൺലോഡ് ചെയ്യുക ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് ഇത് (PDF / XLS ഫോർമാറ്റിൽ) ഡൗൺലോഡ് ചെയ്യാനും കഴിയും.
4. അനുബന്ധ വിഷയങ്ങൾ
- ലോഗിന്‍ ചെയ്യുക
- ആദായനികുതി റിട്ടേണുകൾ (അപ്‌ലോഡ്)
- ഒരു കുടിശ്ശിക ഡിമാൻഡിനോട് പ്രതികരിക്കുക
- തിരുത്തൽ അഭ്യർത്ഥന
- സേവന അഭ്യർത്ഥന