Do not have an account?
Already have an account?

ഫോം നമ്പർ 188 ഉപയോക്തൃ മാനുവൽ

 

1. അവലോകനവും ഫോമിന്‍റെ ഉദ്ദേശ്യവും

സൂപ്പർ ആനുവേഷൻ ഫണ്ടിനോ ഗ്രാറ്റുവിറ്റി ഫണ്ടിനോ ഉള്ള അനുമതിക്കായി അപേക്ഷിക്കുന്നതിനുള്ള ഫോമാണ് ഫോം നമ്പർ 188. ഫണ്ടിന്‍റെ ട്രസ്റ്റി അല്ലെങ്കിൽ ട്രസ്റ്റിമാർ ആവശ്യമായ എല്ലാ രേഖകളും സഹിതം ഫോം നമ്പർ 188 സമർപ്പിച്ചുകൊണ്ട് ഈ ഫണ്ടുകളുടെ അനുമതിക്കായി അസ്സസിംഗ് ഓഫീസറെ സമീപിക്കേണ്ടതാണ്. ഫണ്ട് ആവശ്യമായ നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടാൽ അനുമതി നൽകുന്ന അധികാരിക്ക് സൂപ്പർ ആനുവേഷൻ ഫണ്ടിനോ ഗ്രാറ്റുവിറ്റി ഫണ്ടിനോ അനുമതി നൽകാവുന്നതാണ്.

2. ഈ സേവനം പ്രയോജനപ്പെടുത്തുന്നതിനുള്ള മുൻവ്യവസ്ഥകൾ

  • ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഉപയോക്താവ്.
  • ഉപയോക്താവിന്‍റെ പാനിന്‍റെ നിലവിലെ സ്ഥിതി "സജീവ"മായിരിക്കണം.
  • DSC രീതിയിലൂടെ ഫോം സ്ഥിരീകരിക്കുന്നതിന് ഉപയോക്താക്കൾക്ക് സാധുതയുള്ള ഒരു DSC ഉണ്ടായിരിക്കണം, കൂടാതെ അത് ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം കൂടാതെ കാലഹരണപ്പെട്ടതായിരിക്കരുത്.

3. ആർക്കൊക്കെ ഇത് ഉപയോഗിക്കാം?

ഇ-ഫയലിംഗ് പോർട്ടലിൽ സാധുതയുള്ള പാനുള്ള എല്ലാ രജിസ്റ്റർ ചെയ്ത ട്രസ്റ്റുകൾക്കും ഫോം നമ്പർ 188 ന് അപേക്ഷിക്കാം.

4. ഘട്ടം ഘട്ടമായുള്ള മാർഗ്ഗനിർദ്ദേശം

ഘട്ടം 1: രജിസ്റ്റർ ചെയ്ത ഉപയോക്തൃ ID-യും പാസ്‌വേഡും ഉപയോഗിച്ച് ഉപയോക്താവ് ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യണം.

Data responsive

 
ഘട്ടം 2: ഉപയോക്തൃ ID-യും (പാൻ) പാസ്‌വേഡും നൽകി ‘ തുടരുക ’ എന്നതിൽ ക്ലിക്ക് ചെയ്യുക.
 

Data responsive


ഘട്ടം 3: ഇ-ഫയൽ >ആദായ നികുതി ഫോമുകൾ >ആദായ നികുതി ഫോമുകൾ സമർപ്പിക്കുക എന്നതിലേക്ക് പോകുക.

Data responsive


ഘട്ടം 4:ആദായനികുതി നിയമം, 2025 പ്രകാരമുള്ള ഫോമം എന്ന ടാബ് തെരഞ്ഞെടുക്കുക.
ആദായ നികുതി നിയമം, 2025 പ്രകാരമുള്ള ഫോമുകളിൽ ക്ലിക്ക് ചെയ്ത് “ഫോം നമ്പർ 188” തെരഞ്ഞെടുത്ത് “ഇപ്പോൾ സമർപ്പിക്കുക” എന്നതിൽ ക്ലിക്ക് ചെയ്യുക.

Data responsive

ഘട്ടം 5: ഉപയോക്താവ് ബാധകമായ നികുതി വർഷം (T.Y) തെരഞ്ഞെടുത്ത് തുടരുക എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യണം.

Data responsive

 
ഘട്ടം 6:മുന്നോട്ടുപോകാൻ ആരംഭിക്കാം എന്നതിൽ ക്ലിക്ക് ചെയ്യുക.

Data responsive


ഘട്ടം 7:‘ആരംഭിക്കാം’ എന്നതിൽ ക്ലിക്ക് ചെയ്താൽ ഉപയോക്താവിനെ പാനൽ സ്ക്രീനിലേക്ക് കൊണ്ടുപോകും, അവിടെ ഉപയോക്താവിന് ആദ്യത്തെ പാനൽ - ഭാഗം A തെരഞ്ഞെടുക്കാം.
ഫോം നമ്പർ 188 നാല് പാനലുകളായി തിരിച്ചിരിക്കുന്നു, അതായത്-

  1. ഭാഗം A
  2. ഭാഗം B
  3. അനുബന്ധം
  4. സ്ഥിരീകരണ ഫോം

അടുത്ത പാനലിലേക്ക് പോകുന്നതിനുമുമ്പായി ഉപയോക്താക്കൾ ഓരോ പാനലിലെയും വിവരങ്ങൾ പൂരിപ്പിച്ച് സേവ് ചെയ്യേണ്ടതുണ്ട്. ഇത് ആരംഭിക്കുന്നതിനായി, ഉപയോക്താവ് ആദ്യത്തെ പാനലായ ഭാഗം A തെരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങൾ നൽകി ആരംഭിക്കേണ്ടതാണ്.

Data responsive

ഘട്ടം 8: ആദ്യത്തെ പാനലിലെ ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തി സ്ഥിരീകരിച്ചശേഷം സേവ് ക്ലിക്ക് ചെയ്യുക.

ഉപയോക്താവ് പാനലിനുള്ളിൽ ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങൾ രേഖപ്പെടുത്തേണ്ടതുണ്ട്. സാധ്യമായ പരിധി വരെ ഈ പാനലിലെ വിവരങ്ങൾ സ്വയമേ പൂരിപ്പിക്കപ്പെട്ടിട്ടുണ്ടാകാം. എല്ലാ വിവരങ്ങളും രേഖപ്പെടുത്തിയശേഷം വിവരങ്ങൾ സേവ് ചെയ്യാനും അടുത്ത പാനലിലേക്ക് കടക്കാനുമായി ഉപയോക്താവ് 'സേവ്' എന്നത് തെരഞ്ഞെടുക്കേണ്ടതാണ്.

കുറിപ്പ്:"എന്‍റെ പ്രൊഫൈൽ" വിഭാഗത്തിൽ വിലാസം ഉൾപ്പെടെ എല്ലാ നിർബന്ധിത വിശദാംശങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്ന് ദയവായി ഉറപ്പാക്കുക. "എന്‍റെ പ്രൊഫൈൽ" വിഭാഗത്തിലെ ഏതെങ്കിലും വിശദാംശങ്ങൾ ഉപയോക്താവ് നവീകരിക്കുകയാണെങ്കിൽ നിലവിലുള്ള കരട് ഇല്ലാതാക്കി ഫോം പുതുതായി സമർപ്പിക്കുക, അങ്ങനെ മാറ്റങ്ങൾ ശരിയായി പ്രതിഫലിക്കും.
 

Data responsiveData responsive

 

Data responsive


ഘട്ടം 9: ആദ്യത്തെ പാനൽ സേവ് ചെയ്തശേഷം രണ്ടാമത്തെ പാനൽ- ഭാഗം B തെരഞ്ഞെടുക്കുക.

Data responsive

ഘട്ടം 10: രണ്ടാമത്തെ പാനലിൽ വിശദാംശങ്ങൾ നൽകി സേവ് ക്ലിക്ക് ചെയ്യുക.
വിഭാഗം 2-ൽ ഉപയോക്താവ് ഫണ്ടിന്‍റെ വിശദാംശങ്ങൾ നൽകണം.

Data responsive

വിഭാഗം 3-ൽ ഫണ്ടിന്‍റെ ആനുകൂല്യങ്ങൾക്ക് അർഹതയുള്ള ജീവനക്കാരുടെ വിശദാംശങ്ങൾ ഉപയോക്താവ് രേഖപ്പെടുത്തേണ്ടത്. ഇന്ത്യയിലുള്ള ജീവനക്കാർക്കും ഇന്ത്യയ്ക്ക് പുറത്തുള്ള ജീവനക്കാർക്കും ഈ വിശദാംശങ്ങൾ ഉപയോക്താവ് പ്രത്യേകം പ്രത്യേകമായി നൽകേണ്ടതുണ്ട്.


“വിശദാംശങ്ങൾ ചേർക്കുക” ബട്ടണിൽ ക്ലിക്കുചെയ്‌ത് ഉപയോക്താവിന് 50 രേഖകൾ വരെ ചേർക്കാൻ കഴിയും. ചെക്ക് ബോക്‌സ് തെരഞ്ഞെടുത്ത് ഉപയോക്താക്കൾക്ക് രേഖകൾ തിരുത്താനോ ഇല്ലാതാക്കാനോ കഴിയും.


കുറിപ്പ്: “ജീവനക്കാരുടെ വിഭാഗം” എന്ന വിഭാഗത്തിൽ ഫണ്ടിന്‍റെ നിയമപത്രം/ആധാരം/ഭരണഘടന അനുസരിച്ച് നിശ്ചയിച്ചിട്ടുള്ള ജീവനക്കാരുടെ വിഭാഗം (വിഭാഗങ്ങൾ) ഏതാണോ അത് അപേക്ഷകൻ രേഖപ്പെടുത്തേണ്ടതാണ്.

Data responsiveData responsive

വിഭാഗം 5-ൽ ഫണ്ടിന്‍റെ മൂലധനത്തെക്കുറിച്ചുള്ള വിവരങ്ങളും ഫണ്ട് പിന്തുടരുന്ന നിക്ഷേപരീതിയും ഉപയോക്താവ് രേഖപ്പെടുത്തേണ്ടതാണ്.


വിഭാഗം 5(ii) I-ൽ ഫണ്ട് നടത്തിയിട്ടുള്ള നിക്ഷേപത്തുക ഉപയോക്താവ് രേഖപ്പെടുത്തേണ്ടതുണ്ട്. ഫീൽഡ് 5(ii) II, ഫോമിൽ പരാമർശിച്ചിരിക്കുന്ന നിക്ഷേപമാർഗ്ഗങ്ങളിൽ നടത്തിയിട്ടുള്ള നിക്ഷേപത്തിന്‍റെ ശതമാനം ഉപയോക്താവ് വ്യക്തമാക്കേണ്ടതാണ്.


കുറിപ്പ്: ഇനം 5(ii) ലെ നിക്ഷേപരീതിക്ക് കീഴിൽ, പോയിന്‍റ് I-ലെ മൂല്യം രൂപയിലും പോയിന്‍റ് II-ലെ മൂല്യം ശതമാനത്തിലും രേഖപ്പെടുത്തേണ്ടതാണ്. ഈ രണ്ട് പോയിന്‍റുകളിലും ആവശ്യപ്പെട്ടിരിക്കുന്ന നിക്ഷേപവിവരങ്ങൾ പരസ്പരം വ്യത്യസ്തമാണ്.

Data responsiveData responsiveData responsive


ഘട്ടം 11: രണ്ടാമത്തെ പാനൽ സേവ് ചെയ്തശേഷം മൂന്നാമത്തെ പാനൽ- ബന്ധപ്പെട്ട രേഖകൾ തെരഞ്ഞെടുക്കുക

Data responsive

 

ഘട്ടം 12: ‘ബന്ധപ്പെട്ട രേഖകൾ’ പാനലിൽ വിശദാംശങ്ങൾ രേഖപ്പെടുത്തി മുന്നോട്ടുപോകാൻ ‘സേവ്’ ക്ലിക്ക് ചെയ്യുക.
*അടയാളപ്പെടുത്തിയവ നിർബന്ധമായും സമർപ്പിക്കേണ്ട രേഖകളാണ്. ഇതുകൂടാതെ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന മറ്റ് രേഖകൾ ‘A-5’ എന്ന ഭാഗത്ത് ഉപയോക്താവിന് ഉൾപ്പെടുത്താവുന്നതാണ്.

Data responsiveData responsive

ഘട്ടം 13: ബന്ധപ്പെട്ട രേഖകൾ എന്ന പാനലിനുശേഷം ഉപയോക്താവ് അടുത്തതായി പാനൽ 4- സ്ഥിരീകരണ ഫോം എന്നതിലേക്ക് പോകണം.

Data responsive

ഘട്ടം 14: സ്ഥിരീകരണ ഫോം എന്ന പാനലിൽ ഉപയോക്താവ് വിവരങ്ങൾ രേഖപ്പെടുത്തേണ്ടതാണ്. മുന്നോട്ടുപോകുന്നതിനായി ‘സേവ്’ എന്നത് തെരഞ്ഞെടുക്കുക.

Data responsive



ഘട്ടം 15: എല്ലാ പാനലുകളും സേവ് ചെയ്തുകഴിഞ്ഞാൽ പാനൽ ശീർഷകത്തിന് മുന്നിലായി “പൂർത്തിയായി” എന്ന അടയാളം കാണാം. തുടർന്ന് മുന്നോട്ട് പോകുന്നതിനായി "പ്രിവ്യൂ" ബട്ടൺ തെരഞ്ഞെടുക്കുക.
ഏതെങ്കിലും പാനൽ പൂർണ്ണമല്ലെങ്കിൽ "പൂർത്തിയായിട്ടില്ല" എന്ന അടയാളം കാണിക്കും. ഉപയോക്താക്കൾ അത്തരം പാനലുകളിൽ ക്ലിക്ക് ചെയ്ത്, ആവശ്യമായ വിവരങ്ങൾ നൽകി പാനൽ സേവ് ചെയ്യേണ്ടതാണ്. അതിനുശേഷം ഉപയോക്താവിന് "പ്രിവ്യൂ" എന്നതിലേക്ക് പോകാം.

Data responsive


ഘട്ടം 16 : “പ്രിവ്യൂ” ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ, ഉപയോക്താവിനെ പ്രിവ്യൂ സ്‌ക്രീനിലേക്ക് കൊണ്ടുപോകും, അവിടെ നൽകിയിരിക്കുന്ന വിശദാംശങ്ങൾ സ്ഥിരീകരിക്കാൻ കഴിയും, തുടർന്ന് “ ഇ-വെരിഫൈ തുടരുക ” എന്നതിൽ ക്ലിക്ക് ചെയ്യണം.
ഫോമിൽ ഉപയോക്താവ് നൽകുന്ന എല്ലാ വിഭാഗങ്ങളും വിവരങ്ങളും പ്രിവ്യൂ സ്‌ക്രീനിൽ പ്രദർശിപ്പിക്കും. മുന്നോട്ടുപോകുന്നതിന് മുമ്പ് ഉപയോക്താവ് ഈ വിശദാംശങ്ങൾ അവലോകനം ചെയ്യണം. എന്തെങ്കിലും മാറ്റങ്ങൾ ആവശ്യമുണ്ടെങ്കിൽ, ഫോമിലെ വിവരങ്ങൾ തിരുത്തുന്നതിനായി ഉപയോക്താവിന് “ തിരുത്തുക ” എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യാം. ഉപയോക്താവിന് പ്രിവ്യൂ സ്‌ക്രീൻ ഒരു PDF ആയി ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യമുണ്ട്, എന്നാൽ ഈ PDF ഫോം സമർപ്പിക്കുന്നതിന് മുമ്പുള്ള ഒരു പകർപ്പ് മാത്രമായിരിക്കും, അല്ലാതെ അന്തിമമായി സമർപ്പിച്ച ഫോം ആയിരിക്കില്ല.
ഫയലിംഗ് പ്രക്രിയ തുടരാൻ, ഉപയോക്താവ് “ ഇ-വെരിഫൈ തുടരുക ” എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യണം.

Data responsiveData responsiveData responsiveData responsive

ഘട്ടം 17: ഉപയോക്താവിനെ ‘ഇ-വെരിഫൈ’ പേജിലേക്ക് കൊണ്ടുപോകും, അവിടെ OTP/EVC/DSC ഉപയോഗിച്ച് ഫോം നമ്പർ 188 സ്ഥിരീകരിക്കാൻ കഴിയും. ഫോം സമർപ്പിക്കാൻ ഉപയോക്താവ് ‘തുടരുക’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യണം.

Data responsive

ഘട്ടം 18: ഫോം വിജയകരമായി സമർപ്പിച്ചുകഴിഞ്ഞാൽ സ്ഥിരീകരണ സന്ദേശം സ്ക്രീനിൽ പ്രദർശിപ്പിക്കും.

വിജയകരമായ ഇ-വെരിഫിക്കേഷനുശേഷം ട്രാൻസാക്ഷൻ ID, അക്‌നോളജ്‌മെന്‍റ് രസീത് നമ്പർ എന്നിവയ്‌ക്കൊപ്പം ഒരു വിജയസന്ദേശം കാണാം. ഭാവിയിലെ ആവശ്യത്തിനായി ട്രാൻസാക്ഷൻ ID-യും അക്‌നോളജ്‌മെന്‍റ് രസീത് നമ്പറും ദയവായി കുറിച്ചുവയ്ക്കുക. ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇമെയിൽ ID(കൾ) യിലും മൊബൈൽ നമ്പറി(കൾ) ലും നിങ്ങൾക്ക് സ്ഥിരീകരണ സന്ദേശം ലഭിക്കും.

അക്‌നോളജ്‌മെന്‍റ് രസീത് ഡൗൺലോഡ് ചെയ്യാൻ ഡൗൺലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.

Data responsive


ഘട്ടം 19:ഫോം നമ്പർ 188 വിജയകരമായി സമർപ്പിച്ചതിനുശേഷം ഉപയോക്താവിന് പൂരിപ്പിച്ച ഫോം കാണാൻ കഴിയും - നിങ്ങളുടെ ഡാഷ്‌ബോർഡിൽ ഇ-ഫയൽ > ആദായനികുതി ഫോമുകൾ സമർപ്പിക്കുക > സമർപ്പിച്ച ഫോമുകൾ കാണുക > ആദായനികുതി നിയമം, 2025 ന് കീഴിൽ സമർപ്പിച്ച ഫോമുകൾ കാണുക എന്ന ടാബ് ക്ലിക്ക് ചെയ്യുക.

കുറിപ്പ്: കൂടുതലറിയാൻ പൂരിപ്പിച്ച ഫോം കാണുക എന്ന ഉപയോക്തൃ മാനുവൽ പരിശോധിക്കുക.

കുറിപ്പ്: കൂടുതലറിയാൻ ഇ-വെരിഫൈ ചെയ്യുന്നതെങ്ങനെ എന്ന ഉപയോക്തൃ മാനുവൽ പരിശോധിക്കുക

5. ബന്ധപ്പെട്ട വിഷയങ്ങൾ


6. ഗ്ലോസറി

ചുരുക്കെഴുത്ത്/സംക്ഷേപം

വിവരണം/പൂർണ്ണരൂപം

DSC

ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ്

EVC

ഇലക്ട്രോണിക് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്

ARN

അക്‌നോളജ്‌മെന്‍റ് രസീത് നമ്പർ

PY

മുൻവർഷം

FY

സാമ്പത്തിക വർഷം

TY

നികുതി വർഷം